Translate

Wednesday, January 14, 2015

സന്ന്യാസജീവിതം ഉപേക്ഷിച്ച വൈദികരും കന്യാസ്ത്രീകളും സംഘടിക്കുന്നു


സന്ന്യാസജീവിതം ഉപേക്ഷിച്ച വൈദികരും കന്യാസ്ത്രീകളും സംഘടിക്കുന്നു

കൊച്ചി: വിവിധ കാരണങ്ങളാല്‍ കത്തോലിക്കാ സഭയിലെ സന്യാസ ജീവിതം ഉപേക്ഷിച്ച വൈദികരും കന്യാസ്ത്രീകളും സംഘടിക്കുന്നു. സഭാവസ്ത്രം ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്ക് കടന്നവര്‍ നേരിടുന്ന അവഗണന ചെറുക്കുകയാണ് ലക്ഷ്യം. സംഘടനയുടെ ആദ്യ സംസ്ഥാനയോഗം ഫെബ്രുവരി 28ന് കൊച്ചിയില്‍ നടക്കും. 14 വര്‍ഷം കത്തോലിക്കാ സഭയില്‍ വൈദികനായിരുന്നശേഷം നാലുവര്‍ഷം മുമ്പ് കുടുംബജീവിതത്തിലേക്ക് കടന്ന ഷിബു ഉള്‍പ്പടെ നിരവധിപ്പേരാണ് സംഘടിക്കുന്നത്. സഭാ വസ്ത്രം ഉപേക്ഷിച്ചതിന്റെ പേരില്‍ വീട്ടുകാര്‍ ഒറ്റപ്പെടുത്തിയെന്നും സമൂഹം അവഗണിച്ചെന്നും ഷിബു പറയുന്നു. സമാന അനുഭവമുളള ഇരുനൂറോളം പേര്‍ ചേര്‍ന്നാണ് ഒത്തുകൂടുന്നത്.   കേരളാ കാത്തലിക് റിഫോം മൂവ്‌മെന്റ് എന്ന സംഘടനയുടെ കീഴിലാവും ഇവര്‍ സംഘടിക്കുന്നത്.

വിവിധ കാരണങ്ങളാള സഭാ വസ്ത്രം ഉപേക്ഷിക്കുന്നവരെ തുറന്ന മനസോടെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ തയാറാകുന്നില്ലെന്നാണ് പരാതി. തൊഴില്‍ തേടുന്നതിനുപോലും സമൂഹം വിലക്ക് കല്‍പ്പിക്കുന്നു. ഇത്തരത്തില്‍ തങ്ങളെ ക്രൂശിക്കരുതെന്നും സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
- See more at: http://www.asianetnews.tv/news/article/21920_Catholic-reform-movement#sthash.nbHcTNZq.dpuf

No comments:

Post a Comment