പുരുഷാധിപത്യം വേണ്ട; സ്ത്രീകള്‍ പറയുന്നത് കൂടുതല്‍ ശ്രദ്ധിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ
മനില (ഫിലിപ്പീന്‍സ്) : പുരുഷാധിപത്യ പ്രവണതകള്‍ ഒഴിവാക്കാനും, സ്ത്രീകള്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം.
മനിലയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന യുവജന റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. സ്റ്റേജില്‍ തന്നോട് ചോദ്യങ്ങള്‍ ഉന്നയിച്ച അഞ്ചില്‍ നാലുപേരും പുരുഷന്‍മാരാണെന്ന കാര്യം ശ്രദ്ധിച്ചിട്ടാണ് മാര്‍പാപ്പ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
'ഇവിടെ സ്ത്രീകളുടെ പ്രാതിനിധ്യം തീരെ കുറവാണ്' - സദസ്സില്‍നിന്നുയര്‍ന്ന ചിരികള്‍ക്കിടയില്‍ മാര്‍പാപ്പ പറഞ്ഞു. 'പുരുഷന്‍മാര്‍ കൂടുതല്‍ ആധിപത്യ പ്രവണത കാട്ടുന്ന ഇക്കാലത്ത്, സ്ത്രീകള്‍ക്ക് സമൂഹത്തെക്കുറിച്ച് ഏറെ പറഞ്ഞുതരാന്‍ സാധിക്കും'.
'കാര്യങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ കാണാന്‍ കഴിയുന്നവരാണ് സ്ത്രീകള്‍. പക്ഷേ, സ്ത്രീകള്‍ക്ക് നമ്മള്‍ അവസരങ്ങള്‍ നല്‍കാറില്ല. ആണുങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നതില്‍നിന്ന് വ്യത്യസ്തമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍' -മാര്‍പാപ്പ പറഞ്ഞു.
തന്നോട് ചോദ്യമുന്നയിച്ച നാല് ആണുങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു 12 കാരിയായ പെണ്‍കുട്ടിയുടെ ചോദ്യമെന്ന കാര്യം മാര്‍പാപ്പ ചൂണ്ടിക്കാട്ടി. കുട്ടികള്‍ ഉപേക്ഷിക്കപ്പെടാന്‍ ദൈവം അനുവദിക്കുന്നത് എന്തിനെന്നായിരുന്ന ആ 12 കാരിയുടെ ചോദ്യം.
അല്‍പ്പം നര്‍മത്തോടെയാണ് മാര്‍പാപ്പ അവസാനിപ്പിച്ചത്. 'അടുത്ത മാര്‍പാപ്പ മനിലയില്‍ എത്തുമ്പോള്‍, നമുക്ക് കൂടുതള്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കാം', അദ്ദേഹം പറഞ്ഞു.
ഫെയിസ്ബുക്ക്: എന്തുകൊണ്ടാണ് കുട്ടികളെ ദൈവം വേശ്യാവൃത്തിയിലേക്ക് അയയ്ക്കുന്നത്?'
ReplyDeleteമനില: ഒരു തെറ്റും ചെയ്യാത്ത നിഷ്‌ക്കളങ്കരായ കുട്ടികളെ എന്തുകൊണ്ടാണ് നിഷ്‌ക്കരുണം മയക്കുമരുന്നിലേക്കും വേശ്യാവൃത്തിയിലേക്കും ദൈവം തള്ളിവിടുന്നത്?. എന്തുകൊണ്ടാണ് ചിലരെ മാത്രം ദൈവം സംരക്ഷിക്കുന്നത്? ഏഷ്യന്‍ പര്യടനത്തിനിടെ അഞ്ചുദിന ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിനിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഏറെ ചിന്താധീനനാക്കിയ ചോദ്യങ്ങളായിരുന്നു ഇത്. 12 കാരിയായ ഒരു അനാഥക്കുട്ടിയായിരുന്നു കണ്ണീരോടെ പോപ്പിന് മുന്നിലേക്ക് ഈ ചോദ്യം എറിഞ്ഞത്.
മനിലയിലെ കാത്തോലിക് സര്‍വകലാശാലയിലെ സന്ദര്‍നത്തിനിടയിലായിരുന്നു പോപ്പിന് സമീപമെത്തി 12 കാരി ഗ്‌ളിസെല്ലാ ഇറിസ് പാലോമറിന്റെ ചോദ്യം വന്നത്. അച്‌ഛനമ്മമാരില്‍ നിന്നും അനേകം കുട്ടികളാണ് തട്ടിക്കൊണ്ടു പോകലിന് ഇരകളാകുന്നത്. അനേകം കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെടുക വേശ്യാവൃത്തിയിലേക്ക് വലിച്ചിഴയ്‌ക്കുക തുടങ്ങി മോശം കാര്യങ്ങള്‍ക്ക് ഇരയാകുന്നു. കുട്ടികള്‍ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും എന്തു കൊണ്ടാണ് ദൈവം ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ അനുവദിക്കുന്നത്? എന്തിനാണ് ഞങ്ങളിലെ ചിലരെ മാത്രം ദൈവം രക്ഷിക്കുന്നത്? കണ്ണീര്‍ വന്ന് മൂടി ഹൃദയം മുറിഞ്ഞ് ഇക്കാര്യം ചോദിക്കുന്നതിനിടയില്‍ നേരത്തേ തയ്യാര്‍ ചെയ്‌തു കൊണ്ടുവന്ന സ്വാഗതം പോലും കുട്ടിക്ക് പൂര്‍ത്തിയാക്കാനായില്ല. പോപ്പ് അവളെ ചേര്‍ത്ത് ആശ്‌ളേഷിച്ചു. ഉത്തരം പിന്നത്തേയ്‌ക്ക് മാറ്റിവെച്ചു.
ഒരു അനാഥാലയത്തില്‍ ചെറുപ്പത്തിലേ എത്തപ്പെട്ട കുട്ടിയായിരുന്ന അവള്‍ മാത്രമാണ് ഈ ചോദ്യം ചോദിച്ചതെന്നും സങ്കടം കൊണ്ട് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ പോലും അതിന് കഴിഞ്ഞില്ലെന്ന് പോപ്പ് പിന്നീട് പ്രതികരിച്ചു.
എന്തുകൊണ്ടാണ് കുട്ടികള്‍ ബുദ്ധിമുട്ടുന്നത്? ഓരോരുത്തരും അവരോട് തന്നെ ചോദിക്കണം. വിതുമ്പിക്കരയാന്‍ നമ്മള്‍ പഠിക്കണം. വിശക്കുന്ന കുട്ടികളെ കാണുമ്പോള്‍, ഒരു കുട്ടി തെരുവില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കാണുമ്പോള്‍, ഒരു വീടില്ലാത്ത കുട്ടിയെ കാണുമ്പോള്‍, ഒരു തട്ടിക്കൊണ്ട് പോകലിന് ഇരയായ കുട്ടിയെ കാണുമ്പോള്‍, ദുരുപയോഗം ചെയ്യപ്പെട്ട കുട്ടിയെ കാണുമ്പോള്‍, സമൂഹം അടിമയാക്കുന്ന ഒരു കുട്ടിയെ കാണുമ്പോള്‍ ഒന്നു കരയാന്‍ കഴിയണമെന്ന് പോപ്പ് പിന്നീട് പറഞ്ഞു.
എല്ലാ കുഞ്ഞുങ്ങളെയും ദൈവം തന്ന ദാനമായി കാണേണ്ടതുണ്ട്. അവര്‍ക്ക് സന്തോഷവും സംരക്ഷണയും നല്‍കേണ്ടതുണ്ട്. തെരുവിലെ ജീവിതത്തിലേക്ക് വിടാതെ, പ്രതീക്ഷകള്‍ കൊള്ളയടിക്കാന്‍ സമ്മതിക്കാതെ കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കേണ്ടതുണ്ട്. കുട്ടികളെ തെറ്റില്‍ നിന്നും മദ്യം, ചൂതാട്ടം എന്നിവയില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പോപ്പ് പറഞ്ഞു.
ബാലവേല ഭാരതത്തില്‍ നിയമവിരുദ്ധമായി കാണുന്നുവെങ്കില്‍ , തായ് ലാന്‍ഡ് , ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ബാലവേശ്യാവിര്‍ത്തി രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗമായി ആ രാജ്യത്തെ ഭരണാധികാരികളും സമൂഹബോധവും കരുതുന്നു ! ഇതില്‍ പാവം ദൈവത്തിനൊരു കയ്യുമില്ല ! "പാതിവൃത്യം" എന്ന പദംപോലും കേട്ടിട്ടില്ലാത്ത യൂറോപ്യന്‍ സംസ്കാരത്തിന്റെ മതനേതാവിനു ഇവിടെ മൊഴി മുട്ടുകയേയുള്ളൂ ! പോപ്പ് എന്തൊക്കെ പറഞ്ഞാലും അവ്വയെ നമ്പിയ ആദമിനെ ഒന്ന് ഓര്‍ക്കുന്നതേവര്‍ക്കും നന്ന് ! 'പെണ്മൊഴി കേള്‍ക്കുന്നവന്‍ പെരുവഴിയില്‍" എന്ന മലയാളം ചൊല്ലൊന്നു ചൊല്ലുന്നു ഞാനും ..
ReplyDelete