തൃശൂര്‍: സാമ്പത്തികസഹായ വാഗ്ദാനം നല്‍കിയും പ്രലോഭിപ്പിച്ചും കാലങ്ങളായി മതപരിവര്‍ത്തനം നടത്തിയവര്‍ പുനഃപരിവര്‍ത്തനത്തെ എതിര്‍ക്കുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് സിസ്റ്റര്‍ ജെസ്മി. പുനഃപരിവര്‍ത്തനം നടത്തുന്നവര്‍ മതതീവ്രവാദികളാണെന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. മതപരിവര്‍ത്തനം നടത്തുന്നവര്‍ തീവ്രവാദികളാണെങ്കില്‍ പൗവ്വത്തില്‍ പിതാവ് ഉള്‍പ്പെടെയുള്ളവരെയും അങ്ങനെ വിളിക്കേണ്ടിവരുമെന്നും സ്വന്തം കുഞ്ഞാടുകളെപ്പോലും ചിരിപ്പിക്കുന്ന പ്രസ്താവനയാണിതെന്നും സിസ്റ്റര്‍ ജന്മഭൂമിയോട് പറഞ്ഞു.
കൊട്ടക്കണക്കിന് വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് മതംമാറ്റിയവര്‍ തിരികെ പോകുന്നത് എന്തുകൊണ്ടാണെന്നാണ് ബിഷപ്പ് ചിന്തിക്കേണ്ടത്. മതംമാറ്റിയവരെ മാര്‍ഗം കൂടിയവരാണെന്ന് പറഞ്ഞ് അകറ്റിനിര്‍ത്തി. സംവരണാനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടതല്ലാതെ അവര്‍ക്ക് സാമ്പത്തികമായോ സാമൂഹികമായോ ഉയര്‍ച്ചയുണ്ടായില്ല. പ്രത്യേക പള്ളിയും സെമിത്തേരിയും പണിത് ക്രൈസ്തവ സമൂഹത്തിന്റെ ഭാഗമാക്കാതെ മാറ്റിനിര്‍ത്തി. പൂര്‍വ്വ മതത്തിലേക്ക് തിരികെപോയാല്‍ മെച്ചപ്പെട്ട ജീവിതം അവര്‍ക്ക് ലഭിക്കുമെങ്കില്‍ എന്താണ് കുഴപ്പം. സ്വമേധയാ മതം മാറുന്നതില്‍ തെറ്റില്ല. നിര്‍ബന്ധിത പരിവര്‍ത്തനമാണ് എതിര്‍ക്കപ്പെടേണ്ടത്.
ഘര്‍ വാപസിയെ എതിര്‍ക്കുന്നവര്‍ നിര്‍ബന്ധിത പരിവര്‍ത്തനം നടത്തില്ലെന്ന് സ്വയം പ്രഖ്യാപിക്കാന്‍ മടിക്കുന്നതെന്തു കൊണ്ടാണ്.
പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള നിര്‍ബന്ധം മൂലമല്ലേ പെണ്‍കുട്ടികള്‍ കന്യാസ്ത്രീ മഠത്തില്‍ ചേര്‍ക്കപ്പെടുന്നത്. സ്വന്തം കാലിലെ മന്ത് മണ്ണില്‍പ്പൂഴ്ത്തി മറ്റുള്ളവന്റെ കാലിലെ മന്ത് ചൂണ്ടിക്കാണിക്കുന്നത് അല്‍പ്പത്തരമാണ്. മതപരിവര്‍ത്തനം നടത്തുന്നവര്‍ തീവ്രവാദികളാണെന്ന അഭിപ്രായം ബിഷപ്പിന്റെ സ്വയംതിരിച്ചറിവായേ കാണാന്‍ കഴിയു. ക്രൈസ്തവ സഭകള്‍ തീവ്രവാദം നേരിട്ടല്ല നടത്തുന്നത്. മറ്റ് പല മാര്‍ഗങ്ങളും ഉപയോഗിച്ചാണ്. ലോകം മുഴുവന്‍ സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന ബൈബിളിലെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്താണ് സഭകളുടെ മതപരിവര്‍ത്തന പ്രക്രിയ. കന്യാസ്ത്രീകള്‍ വഴി കൂടുതല്‍പേരെ മഠത്തിലെത്തിക്കുന്നു. സാമൂഹ്യസേവനത്തിന്റെ മറവില്‍ മറ്റ് മതസ്ഥരെ മതം മാറ്റുന്നു.
മതം മാറ്റത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് മുന്തിയ പരിഗണനയാണ് സഭകളില്‍ ലഭിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട് സഭയ്ക്ക്. അതിന് നികുതി നല്‍കുന്നുമില്ല. ക്രിസ്ത്യാനിയായ ഉമ്മന്‍ ചാണ്ടിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന അഹങ്കാരമാണ് കത്തോലിക്കാ സഭയ്ക്ക്. അതിനാലാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നത്. സഭകള്‍ക്കിടിയിലെ തമ്മിലടി പോലും പരിഹരിക്കാനാകുന്നില്ല. സഭയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കാണ് ഇപ്പോള്‍ നടക്കുന്നത്.
കത്തോലിക്കാ സഭയില്‍ നിന്നും പൊന്തക്കോസ്ത് സഭയിലേക്ക് അനുയായികള്‍ ഒഴുകുന്നത് തടയാനാണ് ബിഷപ്പ് ശ്രമിക്കേണ്ടതെന്നും ഇപ്പോഴത്തേത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു.
ഫെബ്രുവരി 28 ന് ഏറണാകുളത്ത് ചേരുന്ന മുന്‍ കത്തോലിക്കാ സന്യസ്ഥരുടെ ദേശീയസമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ലഭ്യമാണ്.
കുരുടന്മാരായ വഴികാട്ടികളെ ബായ് ബായ്.. കഴിഞ്ഞ രണ്ടായിരം കൊല്ലമായി ഈ മണ്ണിന്റെ സനാതന മതം വിട്ടു അന്യ മതങ്ങളില്‍ ചേക്കേറിയ എല്ലാ മനുഷ്യനും ഈ "ഘര്‍വാപസി" മനസാ ഏറ്റുവാങ്ങി മടങ്ങിപോകണം !എങ്കിലേ നമുക്ക് ആത്മജ്ഞാനമുള്ളവരായി ഇനിയുള്ള കാലം ഇവിടെ മനുഷ്യരായി ജീവിക്കാനാവൂ ...ഈ ഇടയവേഷം കെട്ടിയ ചെന്നായ്ക്കള്‍ ഒരുക്കിയ "ഇടയാല" വിട്ടു തിരികെപോകൂ... മനനമുള്ളവരെ ...അബ്രഹാം പിതാവായ തേരഹിന്റെ മതം ഉപേക്ഷിച്ചതുപോലെ നമുക്കും പിതാക്കന്മാര്‍ക്കു പറ്റിയ തെറ്റുകള്‍ തിരുത്താം ! കുരുടന്മാരായ വഴികാട്ടികളെ ബായ് ബായ്..
ReplyDeleteLAITY VIEWS (Facebook)
ReplyDeleteപിതാവ് പൗവത്തിലിന് പൊള്ളി ....
ഹിന്ദു മത തീവ്രവാദികൾ ന്യൂനപക്ഷങ്ങളെ തിരഞ്ഞു പിടിച്ചു മതം മാറ്റുന്നുവത്രേ.....
" നേരാ തിരുമേനീ ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല പള്ളിയിലും പോയിട്ടില്ല പക്ഷെ എന്റെ അപ്പന്റെ അപ്പൻ മരംവെട്ടുകാരൻ മാധവൻ എങ്ങിനെ മത്തായി ആയി എന്ന് എനിക്കറിയാം. ദാരിദ്ര്യം ചൂഷണം ചെയ്യാൻ അന്ന് നിങ്ങൾ കൊടുത്ത പാൽപ്പൊടിയിലും റൊട്ടിയിലും തട്ടി വീണ ആയിരങ്ങളിൽ പെട്ട ഒരു പാവം മരംവെട്ടുകാരൻ.
ഇന്ന് റൊട്ടി പട്ടിക്ക് പോലും വേണ്ടാത്ത കാലമായപ്പോൾ വഴിയരികിൽ സ്റ്റേജ് കെട്ടി കർത്താവിനെ ഡോക്ക്ട്ടറാക്കുന്ന പുതിയ തന്ത്രങ്ങൾ "
പള്ളി മുറ്റം പോളിയോ തുള്ളിമരുന്നു കൊടുക്കാൻ സർക്കാരിന് വിട്ടുകൊടുത്തശേഷം അവിടെ പിഞ്ചു കുഞ്ഞുങ്ങളുമായി മരുന്നിന് കാത്ത് നില്ക്കുന്ന നൂറുകണക്കിന് ആളുകളുടെ ഫോട്ടോ എടുത്തു വിദേശത്ത് അയച്ച് പള്ളിയിൽ സഹായം ചോദിച്ച് ക്യൂ നിൽക്കുന്ന ഇവരെ സഹായിക്കാനെന്നും പറഞ്ഞു വാങ്ങുന്ന പണം കൊടുത്ത് വാങ്ങിയ കോണ്ടസായിലും ബെൻസേലുംകേറി പോകുന്ന ഈ പളപളത്ത കുപ്പായക്കാരായ അച്ഛന്മാരോടൊക്കെ അന്നേ തീർന്നതാ തിരുമേനി ബഹുമാനം ..ഇപ്പൊ നിങ്ങളോട് തോന്നുന്നത് തിരുമേനി പറഞ്ഞ സാധനമാ... "ഇറവറൻസ്"
കന്യാസ്ത്രീയെ കയറിപ്പിടിച്ച വികാരിയെ വെട്ടിക്കൊന്ന കുറ്റത്തിന് കഴുവേറ്റിയ എന്റെ അപ്പന്റെ ശവം തെമ്മാടിക്കുഴിയിൽ അടക്കാൻ പറഞ്ഞു അന്യൻ വിയർക്കുന്ന കാശുകൊണ്ട് അപ്പോം തിന്നു വീഞ്ഞും കുടിച്ചു നടക്കുന്ന നിങ്ങൾ .
ശവമടക്കാൻ ആറടി മണ്ണ് തേടിയലഞ്ഞ ഞാൻ ഒടുവിൽ അതിനിടം കണ്ടെത്തിയത് എന്റെ വീടിന്റെ അടുക്കള കുത്തിപ്പൊളിച്ചാണ്
ഞാനിപ്പോഴും ഹിന്ദു ആയിരുന്നെങ്കിൽ പിതാവ് ചൂണ്ടയിൽ ഒരു കിടപ്പാടം കോർത്ത് തന്നേനെ ഇരയെപ്പിടിക്കാൻ .. ഇരയായി കഴിഞ്ഞാൽ പിന്നെ ഇരന്നാലും കിട്ടില്ല എന്നറിയാത്ത പാവം ഹിന്ദുവിന്റെ കൊക്ക് കുത്തിപ്പറിക്കുന്ന സുവിശേഷ ചൂണ്ട
തീർന്നില്ല പിതാവേ ...നിങ്ങൾ ഇപ്പൊ എന്താ പറഞ്ഞെ ഹിന്ദു തീവ്രവാദികൾ എന്നോ? ഈ തലമുറ തീവ്രത കാണിച്ചില്ലെങ്കിൽ ഇനി കുറേക്കാലം കഴിയുമ്പോൾ ഹിന്ദു എന്ന സാധനത്തിനെ ഏതെങ്കിലും മ്യുസിയത്തിലെ കണ്ണാടിക്കൂട്ടിൽ വെറും അസ്ഥി പഞ്ചരമായി കാണേണ്ടി വരും ..അവസാനം അവന്‍ ഇല്ലത്ത് നിന്നും ഇറങ്ങി എന്നാല്‍ അമ്മാത്ത് എത്തിയില്ല എന്ന് പറഞ്ഞ പോലെയാകും. വരുന്ന ഹിന്ദു സഹോദരങ്ങളെ നിങ്ങള്‍ പുതു ക്രിസ്റ്റിയാനി എന്ന് പറഞ്ഞു ആട്ടി പടിപ്പുരയുടെ വെളിയില്ലല്ലേ നിര്‍ത്തിയത്.
അല്ല ബിഷപ്പേ ഈ ഹിന്ദുമത തീവ്രവാദികൾ എന്ന പ്രയോഗം എവിടെന്നാ കിട്ടിയത് ,ഏതു പാർട്ടി ക്ലാസ്സിലാണോ അച്ഛൻ പട്ടത്തിന് പഠിച്ചത് ?
ഹിന്ദുക്കളെ മലബാർ മാപ്പിളമാർ അവിടെയും റബർപാൽ മാപ്പിളമാർ ഇവിടെയും വീതം വച്ച് വീതം വച്ച്..
അബദ്ധം പറ്റി വന്നവർ മടങ്ങി പോട്ടേന്ന് ..അതിനു ബിഷപ്പിന് എന്താ വിഷമം ? അവര്‍ സ്വമനസ്സാലെ ചെയ്യുന്നതിന് എന്തിനാ ഇത്ര പെരുക്കുന്നത് ?
മതപ്രഭാഷണം കേൾക്കാൻ വിളിച്ച ശേഷം കണ്ണടയ്ക്കു ക്രിസ്തു വരും എന്ന് പറയുമ്പോൾ കണ്ണടച്ച് ഇരിക്കുന്നവരുടെ ഫോട്ടോ എടുത്തു "അന്ധന്മാരുടെ സുവിശേഷ സമ്മേളനം" നടത്തിയ വകയിൽ വിദേശത്ത് നിന്ന് പതിവായി കിട്ടുന്ന കോടികൾ കിട്ടാതാകും എന്നതായിരിക്കും വിഷമം അല്ല്യോ ?
"ദുർബ്ബലനും രോഗബാധിതനുമായ സഹോദരന്റെ പോലും മടങ്ങി വരവ് ഉറപ്പിച്ചാൽ മാത്രമേ നിന്റെ ഭവനം ഐശ്വര്യത്താലും സമധാനത്താലും സമ്പത്തിനാലും നിറയുക ഉള്ളു"
ഈ ബൈബിൾ വചനത്തിൽ പറയുന്ന കാര്യം തന്നെയാണ് ബിഷപ്പേ ഇവിടത്തെ ഹിന്ദു സഹോദരങ്ങൾ ചെയ്യുന്നത് .കൂട്ടം തെറ്റി പോയവരെ തിരികെ കൂട്ടത്തിൽ ചേർക്കുന്നത്. നിങ്ങള്ക്ക് മാത്രമേ പരിവര്‍ത്തനം പാടുള്ളൂ എന്നുണ്ടോ ?
അത് മനസ്സിലാക്കി പ്രതികരിക്കാനുള്ള വിവേകം പൗവത്തിലിനു ഇല്ലെങ്കിൽ ഈപ്പച്ചനു ഒന്നേ പറയാനുള്ളൂ
"അച്ചോ അച്ഛനും സമയമായി -ഘർവാപസിക്ക്- അതായത് പെട്ടിയും കിടക്കയുമായി വീട്ടിലേക്കു മടങ്ങിക്കോളാൻ"
ഒരു പാവം ഹിന്ദു സഹോദരന്‍