Translate

Saturday, January 31, 2015

കൊച്ചി സമ്മേളനത്തിന് ഒരുക്കങ്ങള്‍ തുടങ്ങി




2015 ഫെബ്രുവരി 28 ന് KCRM കൊച്ചിയില്‍ സംഘടിപ്പിക്കുന്ന സന്ന്യാസം വിട്ട വൈദികരുടെയും കന്യാസ്ത്രികളുടെയും വിപുലമായ സമ്മേളനത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. മാധ്യമങ്ങളും വിശ്വാസികളും ആവേശത്തോടെ സ്വീകരിച്ച ഈ സമ്മേളനം ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ എല്ലാവരുടെയും സഹകരണം ശ്രി. റെജി ഞള്ളാനി അഭ്യര്‍ഥിച്ചു. ഉപദേശക സമിതിയുടെയും നിര്‍വ്വാഹക സമിതിയുടെയും പൂര്‍ണ്ണ യോഗം ഇന്ന് പാലായില്‍ ചേര്‍ന്ന് പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. 

2 comments:

  1. ഫെയിസ് ബുക്ക്: ഇന്ത്യയില്‍ ക്രൈസ്തവ സമൂഹത്തിന് 2000 വര്‍ഷത്തെ പാരമ്പര്യം ഉണ്ട്. നല്ലവരായ ഇതര സമൂഹങ്ങളുടെ സഹായ സഹകരണത്തോടെ, സഹവര്‍ത്തിത്തത്തോടെ ഈ കമ്മ്യൂണിറ്റി ജനാധിപത്യ രീതിയിലാണ് ഇന്നത്തെ നിലയിലെത്തിയിരിക്കുന്നത്. ആ കാലഘട്ടങ്ങളില്‍ റോമുമായി ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല. കത്തോലിക്കാ ബിഷപ്പുമാരുടെ ഇടയ ലേഖനങ്ങളും ഭീഷണിയും ഉണ്ടായിരുന്നില്ല. വളര്‍ന്നു വന്ന സമൂഹത്തിന്റെ സമൂഹസമ്പത്ത്, വാത്തിക്കാനിലുണ്ടാക്കിയ കാനോന്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ കൈവശപ്പെടുത്തി ഏകാധിപത്യപരമായി നാട്ടുരാജാക്കന്മാരെപ്പോലെ ഈ സമൂഹത്തെ ഭരിക്കുന്നത് പോരാതെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍, CBCI 'ഇടയലേഖനം' എന്ന ഉമ്മാക്കിയുമായി പുറപ്പെട്ടിരിക്കുകയാണ്.

    ReplyDelete
  2. ഫെയിസ് ബുക്ക്: "While Conversion is an exercise of one's free will and a fundamental right, ‘ghar wapsi' is “a political process carried out by the powerful exponents of religious nationalism – much against the principle of secularism''.
    കെ.സി.ബി.സിയുടെ പുതിയ ഇടയലേഖനത്തില്‍ നിന്ന്...
    വാക്കുകള്‍ കൊണ്ടുള്ള കളികള്‍ക്ക് ഇവര്‍ ഒരു അവാര്‍ഡ് തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്...

    ReplyDelete