ആലുവ സെന്റ് ഡൊമിനിക് ഫോറോനെ പള്ളി
ആലുവ സെന്റ് ഡൊമിനിക് ഫോറോനെ പള്ളി ഇടവകാംഗങ്ങള്‍ സഭയുടെ അനീതിക്കെതിരെ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ വികാരി ഫാ. ജോണ്‍ തെക്കന് അയച്ച കത്തിന്റെ കോപ്പി KCF ജനറല്‍ സെക്രട്ടറിക്ക് തപാലില്‍ അയച്ചു തന്നീട്ടുണ്ട്.
താഴ്ന്ന നിരപ്പില്‍ പള്ളിയോട് ചേര്‍ന്ന് നിലവിലുള്ള സിമിത്തേരിയുടെ മുകളില്‍ പാരിഷ് ഹാളും, കാര്‍പാര്‍ക്കിംഗും പണിയുന്നതിനാണ് വികാരി നേതൃത്വം കൊടുക്കുന്നത് എന്ന് അറിയാന്‍ കഴിഞ്ഞു.
6 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ഹാള്‍ നിര്മ്മാണത്തിന് ഇടവകാംഗങ്ങളെ പിടിച്ചുപറിക്ക് വിധേയരാക്കാമെന്നും ഹാള്‍ വാടക, കാര്‍ പാര്‍ക്കിംഗ് എന്നീ ഇനത്തിലുണ്ടാകുന്ന വമ്പിച്ച ആദായവും ആണ് എറണാകുളം രൂപതയും വികാരിയും സ്വപനം കാണുന്നത്. കൂടാതെ ഇപ്പോഴുള്ള കല്ലറയുടെ മോഹവില 50000 ത്തില്‍ നിന്ന് 4 ലക്ഷമാക്കി (ഒരു ലക്ഷം കല്ലറയുടെ വിലയും മൂന്ന് ലക്ഷം സംഭാവനയും) ഉയര്ത്താനും ഉള്ള നടപടികളും പ്രതീക്ഷിക്കാം. 80 കല്ലറകളാണ് പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു.
No comments:
Post a Comment