കടപ്പാട്: ദീപിക
a\nebnse A\mYaµnc¯n A{]Xo£nX kµÀi\w \S¯nb {^m³knkv aÀ]m¸ Ip«nIÄs¡m¸w
മനില: ഫിലിപ്പീന്‍സിലെ മനിലയിലെ അനാഥമന്ദിരത്തിലുള്ള 320 ബാല്യങ്ങള്‍ അകമഴിഞ്ഞ് ആഗ്രഹിച്ചത് ഒന്നു മാത്രം... ഫ്രാന്‍സിസ്
മാര്‍പാപ്പയെ നേരില്‍ കാണണം. പാപ്പായ്‌ക്കൊപ്പം ഇരിക്കണം, സൗഹൃദം
പങ്കിടണം. അതിനായി അവര്‍ മാര്‍പാപ്പയ്ക്ക് ആയിരം ക്ഷണക്കത്തുകള്‍ എഴുതി. ഒപ്പം
തങ്ങളുടെ ഒരു വീഡിയോയും.
ഫിലിപ്പീന്‍സില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ തങ്ങളുടെ അനാഥമന്ദിരത്തില്‍ വരണമെന്ന അപേക്ഷയായിരുന്നു ആയിരം കത്തുകളുടെയും വീഡിയോയുടെയും
ഉള്ളടക്കം. അനാഥ ബാല്യങ്ങളുടെ അപേക്ഷ തള്ളിക്കളയാതെ ഫ്രാന്‍സിസ് മാര്‍പാപ്പ അവരെ
കണ്ടു, കെട്ടിപ്പുണര്‍ന്നു, മടിയിലിരുത്തി,
ചിത്രങ്ങള്‍ എടുത്തു. തങ്ങളുടെ ക്ഷണം സ്വീകരിച്ച മാര്‍പാപ്പയ്ക്കുവേണ്ടി
കുട്ടികള്‍ പാട്ടുകള്‍ പാടി, നൃത്തംവച്ചു, ഉപഹാരങ്ങള്‍
സമ്മാനിച്ചു... പിഞ്ചുബാല്യങ്ങള്‍ക്കൊപ്പം മാര്‍പാപ്പയുടെ നിമിഷങ്ങള്‍ ഹൃദയസ്പര്‍ശിയായിരുന്നെന്നാണ്
വത്തിക്കാന്‍ വക്താവ് ഫ്രെഡെറിക്കോ ലംബാര്‍ദി പറഞ്ഞത്.
മനിലയിലെ എഎന്‍എകെ ചാരിറ്റബിള്‍ ഫൗണേ്ടഷന്റെ അനാഥമന്ദിരത്തിലാണ്
ഫിലിപ്പീന്‍സ് പര്യടനത്തിനിടെ മാര്‍പാപ്പ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.
ഫ്രഞ്ച് പുരോഹിതനായ ഫാ. മത്തേവുവാണ് വാഴ്ത്തപ്പെട്ട ചാള്‍സ് ദെ ഫുക്കോയുടെ (Charles de Foucauld) നാമത്തിലുള്ള മന്ദിരത്തിന്റെ മേലധികാരി. മുന്‍ നിശ്ചയപ്രകാരമായിരുന്നില്ല മാര്‍പാപ്പയുടെ
സന്ദര്‍ശനം.
മനിലയിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനുശേഷം
അപ്രതീക്ഷിതമായാണ് മാര്‍പാപ്പ അനാഥക്കുട്ടികളെ കാണാനെത്തിയത്. ഒന്നരമണിക്കൂറോളം
കുട്ടികള്‍ക്കൊപ്പം ചെലവിട്ട മാര്‍പാപ്പയ്ക്ക് കുട്ടികള്‍ ഉപഹാരങ്ങള്‍
സമ്മാനിച്ചു. തടിയില്‍ തീര്‍ത്ത കന്യകാമാതാവിന്റെ രൂപവും കുട്ടികളുടെ
സമ്മാനങ്ങളില്‍പ്പെടും. ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം മനില ആര്‍ച്ച്ബിഷപ്പ്
കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്‌ളെയും ഉണ്ടായിരുന്നു.
No comments:
Post a Comment