Translate

Monday, January 5, 2015

പള്ളിക്കോ, കേസിനോ?

ജോയി കുളനട 

പറയാതെ വയ്യ .......ഇന്നലെ എന്റെ ന്പള്ളിയില്‍ നിന്നും വരിസംഖ്യയും മറ്റു സംഭാവനയും പിരിക്കുന്നതിന് കപ്യാര്‍ വീട്ടില്‍ എത്തിയിരുന്നു .തല്‍ക്കാലം ഒന്നും നല്‍കുന്നില്ല എന്ന് പറഞ്ഞ് അയാളെ തിരിച്ചയച്ചു ...അതിന്‍റെ പ്രധാന കാരണം ഞാന്‍ നേരത്തെ ഒരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു ..കപ്യാര്‍ പോയതിനു ശേഷം തിരുവാഭരണ ഘോഷയാത്രയുടെ ദിവസം കുളനട ക്ഷേത്രത്തില്‍ അന്നദാനം നടത്തുന്നതിന് കാര്‍ഷികോല്‍പ്പന്ന സമാഹരണത്തിന് അയ്യപ്പസേവാസംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള വാഹനം എത്തി ..അവര്‍ ആവശ്യപ്പെടാതെ തന്നെ പള്ളിക്ക് കൊടുക്കേണ്ട തുക അവര്‍ക്ക് അന്നദാനത്തിനായി സംഭാവന നല്‍കി.
ഇതു വായിച്ചു പലരുടെയും നെറ്റി ചുളിയുന്നുണ്ടാവും...എന്നാല്‍ എനിക്ക് ചാരിതാര്‍ത്ഥ്യം മാത്രമേയുള്ളൂ ....കാരണം ഏറ്റവും വലിയ പുണ്യ ദാനമാണ് അന്നദാനം .ആഹാരത്തിന്റെ വില വിശക്കുന്നവ നേ അറിയൂ ... ഇനി എന്‍റെ പള്ളിയുടെ കാര്യം ..കഴിഞ്ഞ നാല്‍പ്പതു വര്‍ഷക്കാലമായി പള്ളിയിലെ അംഗങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന കാശിന്റെ സിംഹഭാഗവും കോടതിയും വക്കീലന്മാരും പോലീസും കൂടി തിന്നു കൊഴുക്കുകയാനുണ്ടായത് .വിശ്വാസത്തിന്റെ പേരിലല്ല സ്വത്തിന്‍റെ പേരിലാണ് ഈ പള്ളിത്തര്‍ക്കം ...വരുന്ന ചില പുരോഹിതന്മാര്‍ റൌഡികളെപ്പോലെ ക്രിസ്തുവിനെ മറന്ന്‌ഒട്ടും ക്ഷമ കാട്ടാതെ യുവജനങ്ങളെ പള്ളിക്കേസിന്റെ മറവില്‍ തീവ്രവാദത്തിലേക്ക് തള്ളി വിടുന്നു .കേസ് നടത്തുന്ന മറവില്‍ ചില പള്ളി ഭാരവാഹികള്‍ സ്വന്തം ചിലവും നടത്തിപ്പോരുന്നു .കഴിഞ്ഞ പെരുന്നാളിന് കുളനട ജങ്ങ്ഷനില്‍ ഉള്ള കുരിശടി അഞ്ചു മിനിറ്റു തുറന്നു കിട്ടിയതിനു പൊടിച്ചത് പതിനായിരങ്ങള്‍ ......കേസ് കാര്യത്തിനു പോയാല്‍ പ്രതികള്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് മട്ടന്‍ ബിരിയാണി മാത്രമേ കഴിക്കൂ ..നാം കൊടുക്കുന്ന ചില്ലിക്കാശ് മുടക്കിയാണ് ഈ കളികളെന്നു മനസ്സിലാക്കണം ..പൊതുജനങ്ങള്‍ക്ക് ഇതു ചോദ്യം ചെയ്യാന്‍ അവകാശം ഇല്ല ..കാരണം കേസ് കാര്യത്തിനുള്ള ഡിഫെന്‍സ് കമ്മിറ്റി ക്ക് എന്തും ചെയ്യാനുള്ള അവകാശം പൊതുയോഗം തീറെഴുതി കൊടുത്തിരിക്കുകയാണ് ..അവിടെ കണക്ക് പോലും സുതാര്യമല്ല ...എന്തായാലും എന്‍റെ ഒരു ചില്ലിക്കാശുപോലും ഈ ആവശ്യത്തിന് ഉപയോഗിക്കാന്‍ നല്‍കില്ല എന്ന് ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു ...അതിനാലാണ് കപ്യാര്‍ വെറും കയ്യോടെ തിരികെപ്പോയത് ( അടുത്ത ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ ഈ പോസ്റ്റും പോക്കിപ്പിടിച്ചുള്ള വന്ദ്യ പുരോഹിതന്റെ അവഹേളന പ്രസ്താവന പ്രതീക്ഷിക്കുന്നു }

1 comment:

  1. എന്‍റെസ്നേഹിതന്‍ ശ്രീ.ജോയ് കുളനട നെഞ്ച് തുറന്നു കാട്ടി "ഘര്‍ വാപസി" നമ്മോടു ആഹ്വാനം ചെയ്യുകയാണ് ! കപ്പ്യാര്‍ക്കും പള്ളികേസിനും കശുകൊടുക്കില്ലെന്ന അതിയാന്റെ വൃതവും,ആ പണം അയ്യപ്പസേവാസംഘത്തിനു കൊടുക്കുമ്പോള്‍ കിട്ടിയ മനോസുഖവും മനസു തുറന്നു നമ്മോടു പറഞ്ഞത്, " പുരോഹിതന്മാര്‍ റൌഡികളെപ്പോലെ ക്രിസ്തുവിനെ മറന്ന്‌ ഒട്ടും ക്ഷമ കാട്ടാതെ യുവജനങ്ങളെ പള്ളിക്കേസിന്റെ മറവില്‍ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നു " എന്ന് തുറന്നടിച്ചത് , കണ്ണുണ്ടായിട്ടും കാണാത്ത അചായസമൂഹം ഇനിയെങ്കിലും സത്യം മനസിലാക്കാനാണ് ! കേള്‍പ്പാന്‍ ചെവിയില്ലാത്തവര്‍ ഒരു ചെവിയെങ്കിലും കടം വാങ്ങൂ..please ..

    റൌഡികളെ കൈക്കൂലി വാങ്ങി കത്തനാരാക്കുന്ന മെത്രാന്മാരേ . നിങ്ങള്‍ സഭയോടും സമൂഹത്തോടും ചെയ്യുന്ന ഈ കൊടുംക്രൂരത കാലം പൊറുക്കില്ല ! എന്റെ കണ്മുന്നില്‍ത്തന്നെ എത്രയെത്ര പക്കാറൌഡികളെ മെത്രാന്മാര്‍ പാവം ജനത്തെ കൈകാര്യം ചെയ്യാന്‍ കുപ്പയത്തിന്നുള്ളിലാക്കി ക്രിസ്തുവിനെ നിന്ദിച്ചു ?! നിങ്ങളും കുപ്പായകളറു മാറ്റിയ റൌഡികളെന്നു കാലം തിരിച്ചറിഞ്ഞിരിക്കുന്നു !ദൈവത്തിന്റെ നാമാവിശേഷണം, "പരിശുദ്ധി" നിങ്ങളും തെങ്ങിങ്കള്ള് & നെല്ലായിനെയ്യും കവര്‍ന്നെടുത്തു ! പാവം ദൈവത്തിനു വീണ്ടും നിങ്ങള്‍ "പരിശുദ്ധി" ചേര്ത്തപമാനിക്കുന്നു ! അവന്റെ നാമം "പിതാവേ" എന്നതും നിങ്ങള്‍ അടിച്ചുമാറ്റി ! നാട്ടിലെ എമ്പോക്കി പയ്യനെ "അപ്പാ"എന്ന് വിളിച്ചു സ്വയം അപമാനിതരാകുന്ന അച്ചായരെ രക്ഷിക്കാന്‍ ഇനിയും ഒരു രക്ഷകനും ആവില്ല ...മശിഹാ എന്ന രക്ഷകന്‍ കത്തനാരുടെ മുന്നില്‍ തോറ്റുപോയി!"

    ReplyDelete