Translate

Thursday, June 28, 2012

ആഗോള സഭയും കുടുംബാസൂത്രണ പ്രതികരണങ്ങളും(1)


കുടുംബാസൂത്രണത്തില്‍ വത്തിക്കാന്റെ കാഴ്ച്ചപ്പാട്
സ്ത്രീകളെ നിയന്ത്രിച്ചു ലോകത്ത് അസമാധാനവും കൊടിയ ദാരിദ്ര്യവും പട്ടിണിയും  വരുത്തുകയെന്നത്  മാര്‍പാപ്പയുടെ കാഴ്ചപ്പാടാണ്. എന്നാല്‍ ഇന്നു ലോകത്ത്  അനേക കത്തോലിക്കര്‍ മാര്‍പാപ്പയേക്കാള്‍ വിവേകമുള്ളവര്‍ ആണ്. ഗര്‍ഭ നിരോധനത്തിലും കുടുംബാസൂത്രണ പരിപാടികളിലും കത്തോലിക്കാസഭ വിഭാവന ചെയ്യുന്നത്   വിശക്കുന്ന ജനതയും വേണ്ടാത്ത കുഞ്ഞുങ്ങളും ലോകത്ത് പെരുപ്പിക്കുകയെന്നതാണ്.

ഏതാനും വിവേകശാലികളായ ഇറ്റാലിയന്‍ ബിഷപ്പുമാരുടെ പഠന റിപ്പോര്‍ട്ടില്‍ ഇന്നത്തെ ജനനനിരക്ക് കുറക്കേണ്ടത് ഭാവി തലമുറകളോട് നമ്മള്‍ പുലര്‍ത്തേണ്ട കടമയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കുടുംബത്തിനു രണ്ടു മക്കള്‍വീതം കണക്കാക്കി കുടുംബം നിയന്ത്രിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്നും ഈ മെത്രാന്‍സമിതി വത്തിക്കാനോട് ആവശ്യപ്പെട്ടു. ആധുനിക വൈദ്യസഹായത്തോടെ മനുഷ്യന്റെ ആയുസ്
ദീര്ഘിക്കുന്നതോടൊപ്പം  ജനനനിരക്കും കുറയേണ്ടതായി  ഉണ്ട്. രണ്ടു വര്‍ഷത്തെ ഈ പഠനത്തില്‍ ശാസ്ത്രജ്ഞരും അല്മെനികളും അനേക രാജ്യങ്ങളില്‍ നിന്നുമുള്ള  മതനേതാക്കന്മാരും ഉണ്ടായിരുന്നു.

 കുടുംബാസൂത്രണത്തെ സംബന്ധിച്ച  ഈ  കമ്മറ്റിറിപ്പോര്‍ട്ടില്‍ മാര്‍പാപ്പാ രോഷകുലനാവുകയും ചെയ്തു. കോടാനുകോടി മനുഷ്യര്‍ ആഹാരം
 ഇല്ലാതെ ലോകത്തു മരിക്കുന്നുണ്ടെങ്കിലും വത്തിക്കാന്‍  അത്തരം പ്രശ്നങ്ങള്‍ ഒരിക്കലും ഗൌനിക്കാറില്ല. കൂടാതെ ജനന നിയന്ത്രണത്തിനുള്ള എല്ലാ മാര്‍ഗങ്ങളെയും സഭ എതിര്‍ക്കുകയും ചെയ്യുന്നു. വത്തിക്കാന്റെ ഈ നിലപാടു വളരെ ദുഖകരമായിട്ടുള്ള ഒന്നാണ്. ജനിക്കുവാന്‍ ഇരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി മതം അസന്മാര്‍ഗിക കല്‍പ്പിച്ചിരിക്കുന്ന ഇത്തരം വിശ്വാസങ്ങളെ ലോകം നിരസിക്കുന്നതായിരിക്കും ഉത്തമമെന്നു
അനേകര്‍ ചിന്തിക്കുന്നു.

വത്തിക്കാന്റെ ഈ നിലപാടു ഇന്ന് പരിഷ്കൃത രാജ്യങ്ങള്‍ ഗൌനിക്കാറില്ല. ദാരിദ്ര്യവും അജ്ഞതയും നിറഞ്ഞ മൂന്നാം ചേരിരാജ്യങ്ങളിലും ലാറ്റിന്‍ രാജ്യങ്ങളിലും വത്തിക്കാനു ഇന്നും നല്ല സ്വാധീനമുണ്ട്. ഗര്‍ഭത്തില് ശിശുക്കളെ കൊല്ലുന്നതു പാപമെന്നത് വത്തിക്കാനോട് യോജിക്കുവാന്‍ സാധിക്കും. എന്നാല്‍ ആധുനിക ഗര്‍ഭ നിരോധക മാര്‍ഗങ്ങള്‍ക്ക് വത്തിക്കാന്‍ തടസ്സം നില്‍ക്കുന്നതില്‍ യാതൊരു യുക്തിയുമില്ല.

മാര്‍പാപ്പയുടെ തെറ്റാവരത്തിനു ഇവിടെ തെറ്റു പറ്റിയെന്നു വേണം അനുമാനിക്കുവാന്‍.  ഇറ്റലിയും മാര്‍പാപ്പയുടെ നയങ്ങള്‍ക്കെതിരെ കുടുംബാസൂത്രണ പദ്ധതികള്‍ വളരെക്കാലം മുമ്പുതന്നെ നടപ്പാക്കിയിരുന്നു. തല്‍ഫലമായി 1982 കാലഘട്ടത്തില്‍  234800 ഗര്‍ഭ അലസിപ്പിക്കല്‍ ഇറ്റലിയില്‍ നടത്തിയെങ്കില്‍ 1992 ലെ ഗര്‍ഭം അലസിപ്പിക്കല്‍ ആ രാജ്യത്ത് 155200 ആയി കുറയ്ക്കുവാന്‍ സാധിച്ചു. അതിനു കാരണം ആധുനിക ഗര്‍ഭ നിരോധക മാര്‍ഗങ്ങളായിരുന്നു . ഇറ്റലി ജനന നിരക്ക് കുറച്ചെന്നു മാത്രമല്ല ഇന്നു ജനസംഖ്യ രാജ്യത്ത് കുറഞ്ഞതുകൊണ്ട് ജനന നിരക്ക് കൂട്ടണമെന്നും ചിന്തിക്കുന്നു.

ജനസംഖ്യാ നിലപാടില്‍ പോപ്പ്  ഇറാനിലെ മുള്ളായെയാണ് കൂട്ടു പിടിച്ചിരിക്കുന്നത്. മത വിത്യാസങ്ങള്‍ മറന്നു ഈ രണ്ടു വിശ്വ മതങ്ങളും ഒത്തു സ്ത്രീയെ നികൃഷ്ടമായി കരുതുന്നു.   സ്ത്രീയെന്നു പറഞ്ഞാല്‍ പുരുഷനെ ജനിപ്പിക്കുന്ന ഫാക്ടറി യാണെന്നു ഇസ്ലാമിക  നേതാവായ ഹമാസിന്റെ അഭിപ്രായവും ഇവിടെ പ്രസ്താവ്യമാണ്.

എക്കാലവും പുരുഷന്‍ അടക്കി ഭരിക്കുന്ന ചരിത്രമാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. ഇസ്ലാമും അതുപോലെ തന്നെ. രണ്ടു മതങ്ങളും ലോകമെമ്പാടും സ്ത്രീകളെ അടക്കി വാഴുന്നു. കുടുംബാസൂത്രണ ഗര്‍ഭ നിരോധക മാര്‍ഗങ്ങളെ രണ്ടു മതങ്ങളും എതിര്‍ക്കുന്നു.   മതം പുര്‍ഷന്മാരുടെ നിയന്ത്രണത്തില്‍ ഉള്ളതില്‍  സ്ത്രീകള്‍ സന്തുഷ്ടരാണെന്നുള്ളതും വിചിത്രമായിരിക്കുന്നു. ഒന്നുകില്‍ പുരുഷന്‍ സ്ത്രീയുടെ മസ്തിഷ്ക്കത്തില്‍     ഇങ്ങനെ ഒരു ജ്വരം ഉണ്ടാക്കി.  അല്ലെങ്കില്‍ പുരുഷന്‍ ഇല്ലാതെ  സ്ത്രീ സുരക്ഷയല്ലെന്നു അവള്‍ക്കുള്ള  തോന്നലാകാം.

ഗര്‍ഭം അലസിപ്പിക്കുന്നത് തെറ്റാണെന്ന് തോന്നുന്നുവെങ്കില്‍ ചെയ്യരുത്. കാരണം അതു ജീവിതത്തില്‍ പിന്നീട്  മാനസിക വിഭ്രാന്തിയുണ്ടാക്കും. എന്നാല്‍ വിശപ്പിന്റെ ലോകത്ത് മറ്റു കുടുംബാസൂത്രണ പദ്ധതികളെ എന്തുകൊണ്ടു വത്തിക്കാന്‍ എതിര്‍ക്കുന്നുവെന്നു മനസിലാകുന്നില്ല ? ഒരിക്കലും വിവാഹം ചെയ്യാത്ത, ഗര്‍ഭം വഹിക്കാത്ത  ഈ  വൃദ്ധരായ പുരോഹിതര്‍ക്കും പോപ്പിനും കുടുംബാസൂത്രണമെന്തെന്നും  മനസിലാവുകയില്ല.

ക്രിസ്ത്യാനികളായ സ്ത്രീകള്‍ വചനം ശരിക്കു പഠിച്ചിട്ടുണ്ടെങ്കില്‍ ഉദരത്തിലുള്ള കുഞ്ഞു ജനിക്കുന്നതുവരെ ആത്മാവില്ലെന്നും മനസിലാകും. അതുകൊണ്ട് ഉദരത്തില്‍ ഉള്ള ബുദ്ധിമാന്ദ്യം ഭവിച്ച കുട്ടിയെ നശിപ്പിച്ചാല്‍ പാപമില്ലെന്നു ചില വചനവാദികള്‍ വാദിക്കുന്നതും കാണാം. കത്തോലിക്കാ സഭ സ്ത്രീകളെ അടിമകളാക്കി ജനങ്ങളെ നിയന്ത്രിച്ചു പണം ഉണ്ടാക്കുകയെന്നുള്ളതും ചരിത്രപരമായ ഒരു സത്യമാണ്. ആധുനിക യുഗത്തില്‍ സ്ത്രീകള്‍ സഭയുടെ ഉപദേശങ്ങള്‍ ശ്രവിക്കാറില്ല. സ്ത്രീകളും സഭയുടെ ഉദ്ദേശശുദ്ധിയെന്തെന്നു തിരിച്ചറിയുവാന്‍ തുടങ്ങി.

ഗര്‍ഭ നിരോധക മാര്‍ഗങ്ങളെ സഭ എന്തിനു എതിര്‍ക്കുന്നു?
ഭ്രൂണഹത്യ പാപമാണെന്നുള്ള വത്തിക്കാന്‍റെ നിലപാട് കുറെയെങ്കിലും മനസിലാക്കുവാന്‍ സാധിക്കും. പക്ഷെ മറ്റു ഗര്‍ഭനിരോധന മാര്‍ഗങ്ങളെ എതിര്‍ക്കുന്നതിന്‍റെ യുക്തി എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു പുരുഷന്‍ ഓരോ സെക്കന്റിലും കോടാനുകോടി ബീജങ്ങളെ പുറപ്പെടുവിക്കും. അത് തലയില്‍നിന്ന് ജീവനുള്ള തലമുടി പൊഴിയുന്നതുപോലെയുള്ളൂ.ബീജകോശം അണ്‍ഡകോശത്തിലെത്താതെ എങ്ങനെ ജീവന്‍തുടിക്കും.

വിവേകമുള്ള മനുഷ്യന്‍ ലോകം മുഴുവന്‍ വിശക്കുന്ന വയറുകളുമായി എത്യോപ്പ്യായെന്ന  പട്ടിണിരാജ്യം പോലെയാവണോ? മനുഷ്യന് ചിന്തിക്കുവാന്‍ കഴിവ് തന്നിരിക്കുന്നത് വിവേകപൂര്‍വ്വം നല്ലതിനെ തിരിച്ചറിയാനാണ്. ബിബ്ലിക്കല്‍ക്കാലത്ത് ഗര്‍ഭനിരോധക ഉപായങ്ങള്‍ ഉണ്ടായിരിന്നില്ലല്ലോ? ബൈബിളിനു എതിരല്ലാത്ത സ്ഥിതിക്കു പിന്നെ എന്തിനാണ് വത്തിക്കാന്‍റെ ഈ കടുംപിടുത്തം.സ്ത്രീത്വത്തിന്‍റെ മൌലികതയെ ഇവര്‍ ചോദ്യം ചെയ്യുകയാണ്. സ്ത്രീയല്ലയോ, അവളെ അടിച്ചമര്‍ത്തപ്പെട്ടാലും ഭക്തിയാദരവകളോടെ കൈയും കൂപ്പി നിന്നു കൊള്ളുമെന്ന ഒരു ചിന്താഗതിയും  പൌരാഹിത്യ മേധാവിത്വത്തിനുണ്ട്.

അടുത്തകാലത്ത്‌ ഗര്ഭാനിരോധക ഗുളികകള്‍ സംബന്ധിച്ച് വത്തിക്കാന്‍വക രസകരമായ ഒരു വാര്‍ത്ത ഉണ്ടായിരുന്നു. ഇത്തരം ഗുളികകള്‍ പരിതസ്ഥിതികളും അന്തരീക്ഷം അശുദ്ധമാക്കുമെന്നായിരുന്നു വത്തിക്കാന്‍ കണ്ടുപിടുത്തം. സന്താന ഉത്ഭാതനശേഷി നഷ്ടപ്പെടുമെന്നും വത്തിക്കാന്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രീയ തെളിവുകള്‍ വ്യക്തമായി വത്തിക്കാനു വെളിപ്പെടുത്തുവാനും സാധിച്ചില്ല. സ്ത്രീകള്‍ക്ക് ധാരാളം മൂത്ര ഭ്രമം ഉണ്ടാകുമെന്നും ഒരു വത്തിക്കാന്‍പത്രം വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചു.  തന്മൂലം പ്രകൃതി മുഴുവന്‍ ഹോര്‍മോണുകള്‍ നിറയുന്നതുമൂലം അറിയപ്പെടാത്ത അസുഖങ്ങള്‍ പ്രകൃതിയെ മലിനമാക്കുമെന്നും വത്തിക്കാന്റെ നിഗമനങ്ങളില്‍ ഉണ്ട്. 

കന്യാസ്ത്രികളും ഗര്‍ഭ നിരോധക ഗുളികകളും
കന്യാസ്ത്രികള്‍ ആരോഗ്യസംരക്ഷണത്തിനു ഗര്‍ഭനിരോധക ഗുളികകള്‍ ഉപയോഗിക്കണമോ വേണ്ടയോ എന്നുള്ളത് ഇന്നു വാര്‍ത്തകളില്‍ വിവാദപരമായ ഒരു ചര്‍ച്ചാവിഷയമാണ്. തീര്‍ച്ചയായും ഈ ആശയം ഗൌരവമായി ചിന്തിക്കേണ്ടതുണ്ട്.

 എന്തുകൊണ്ടു കന്യാസ്ത്രികള്‍ക്കെതിരെ ഈ ഗുളികയുടെ പേരില്‍ ലോകം  ശബ്ദം ഉയര്‍ത്തുന്നുവെന്നാണ് മറ്റൊരു ചോദ്യം? കാരണം അവര്‍ക്കു മക്കള്‍ ഇല്ല. മക്കളില്ലാത്ത സ്ത്രീകള്‍ക്ക് ഇടവിട്ടു കൂടെകൂടെ ആര്‍ത്തവകാലങ്ങളുടെ എണ്ണംകൂടും. എണ്ണം കൂടുന്തോറും കാന്‍സറിന്റെ സാധ്യതകളും വര്‍ധിക്കും.

ഗര്‍ഭനിരോധകകമ്പനികള്‍ കോടികള്‍ ബിസിനസ് ലാഭം കൊയ്യുവാനുള്ള ഒരു പ്രചാരണ തന്ത്രമാണെന്നാണ് മറ്റൊരു ആരോപണം. രക്തം കട്ടിയായെക്കാവുന്ന ദോഷങ്ങളും ഗുളിക കഴിക്കുന്നതിലൂടെ സാധ്യതയേറുന്നുവെന്നുമുണ്ട്.

കണക്കനുസരിച്ച് ലോകത്തിലുള്ള ഒരു ലക്ഷത്തോളം കന്യാസ്ത്രികള്‍ക്ക് തങ്ങളുടെ ചാരിത്രം കാത്തു സൂക്ഷിക്കുന്നതിന് കടുത്ത വില നല്‍കേണ്ടിവരുന്നു. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് മാറിടങ്ങളിലും ഗര്‍ഭപാത്രത്തിലും ബീജകോശങ്ങളിലും കാന്‍സര്‍ സാധ്യതയേറെയാണ്‌. സഭ ഗര്‍ഭനിരോധഗുളികകള്‍ സൌജന്യമായി വിതരണം ചെയ്‌താല്‍ ഇരുപതു ശതമാനംവരെ മരണനിരക്ക് കുറയ്ക്കാമെന്നാണ് ശാസ്ത്രറിപ്പോര്‍ട്ടുകള്‍.

 
1968മുതല്‍ ഏതുതരം കുടുംബാസൂത്രണത്തെയും വത്തിക്കാന്‍ എതിര്‍ത്തിരിക്കുകയാണ്. ഇത് കുടുംബാസൂത്രണമല്ല മറിച്ചു കന്യാസ്ത്രികളുടെ ആരോഗ്യ പ്രശ്നമാണ്. ജീവന്‍റെയും പ്രശ്നമാണ്. ഗര്‍ഭനിരോധക ഗുളികകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുവെങ്കില്‍ ഭൂമിയിലെ ഒരു തിരുമേനിമാര്‍ക്കും എതിര്‍ക്കുവാന്‍ അവകാശമില്ല.

 ഭ്രൂണഹത്യ:ഡോക്ടറും  കന്യാസ്ത്രിയ്ക്കുമെതിരെ 
അമേരിക്കയിലുള്ള ഫീനിക്സ് ലെ ‍Olmsted എന്ന  ബിഷപ്പ് ‍ ഭ്രൂണഹത്യ നടത്തിയ ഡോക്ടറേയും  സഹായിച്ച  ഒരു കന്യസ്ത്രിയെയും സഭയില്‍നിന്നു പുറത്താക്കിയതു കൂടാതെ  ഒരു ഇടയ ലേഖനവും ഇറക്കി. സഭയുടെ ദൌത്യങ്ങള്‍ പാലിക്കുവാന്‍ സെന്‍റ് ജോസഫ് ഹോസ്പിറ്റല്‍ നയങ്ങള്‍ പരാജയപ്പെട്ടു. അതിനാല് ‍പ്രസ്തുത  ഹോസ്പിറ്റല്‍ ഇനി മേല്‍ ഒരു കത്തോലിക്കാസ്ഥാപന പദവിയില്‍ തുടരുന്നില്ല എന്നായിരുന്നു ഇടയ ലേഖനത്തിന്റെ സാരം.   മരണത്തിലേക്ക് പോയിരുന്ന ഒരു സ്ത്രീയുടെ ജീവന്‍ രക്ഷിക്കുവാന്‍ ആ സ്ത്രീയുടെ ഉദരത്തില്‍ ഉണ്ടായിരുന്ന പതിനോന്നാഴ്ച പ്രായമുള്ള Fetus in fetu നശിപ്പിച്ചതില്‍ ഉള്ള പ്രതികരണമായിരുന്നു ഈ ഹോസ്പിറ്റല്‍ പൂട്ടുവാനുള്ള കാരണം.

 
മാനുഷികമൂല്യങ്ങളില്‍ വിശ്വസിച്ചു ഈ ഗര്‍ഭം അലസിപ്പിക്കല്‍ ഡോക്ടെഴ്സും രോഗിയും കുടുംബവും ഒത്തൊരുമിച്ചുള്ള ഒരു തീരുമാനമായിരുന്നു. ഹോസ്പ്പിറ്റലിന്‍റെ ഭരണാധികാരി എന്ന നിലയിലാണ് മാക്ബ്രൈഡു എന്ന കന്യാസ്ത്രി സഹോദരി തന്റെ സമ്മതപത്രം നല്‍കിയത്. കര്‍മ്മനിരതയായി സ്വന്തംജോലി നിര്‍വഹിച്ചതിന് സഭ അവരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ക്രൂരമായി ജനിച്ചുവീണ വിശ്വാസത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

Olmsted എന്ന ഈ ബിഷപ്പിന്‍റെ പേരില്‍ അഴിമതി ആരോപണങ്ങള്‍ അനേകമുണ്ട്. ഇദ്ദേഹം പള്ളിയിലെ അമ്പതിനായിരം ഡോളര്‍ സ്വവര്‍ഗ രതികളുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന കൊടുത്തതില്‍ ഇടവകാംഗങ്ങള്‍ അമര്‍ഷരാണ്. ഈ പ്രശ്നം ദേശീയ തലത്തിലും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള മതഭ്രാന്തമാര്‍ ഭരിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങളിലെ ഡോക്റ്റേഴ്സിനും മാനേജുമെന്‍ന്റിനും ജോലി നഷ്ടമാകുമെന്ന ഭയത്താല്‍ അനേകരുടെ ജീവനെ ബലി കഴിക്കേണ്ടിവരുന്നു. കത്തോലിക്കാ സ്ഥാപനങ്ങളില്‍ ഗര്‍ഭിണികള്‍ ഓപ്പറെറ്റിന്ഗ് (operating) ചേമ്പറില്‍ മരണമേറ്റു വാങ്ങുന്നത് ദിവസം തോറും  ഉള്ള  കാഴ്ചകളാണ്.
(തുടരും)

No comments:

Post a Comment