Translate

Thursday, June 28, 2012

ശവം വിറ്റ് കാശാക്കരുത്.


പഴയകാലത്ത് പള്ളസെമിത്തേരികളില്‍ ശവക്കുഴികളുടെ വിലനിലവാരം ധര്മ്മം, രൂപാ 10, 25, 50, 100 എന്നിങ്ങനെ എഴുതിവച്ചിരുന്നു. ഏറ്റവും പാവപ്പെട്ടവര്ക്ക്  ധര്മ്മക്കുഴി, മറ്റുള്ളവര്ക്ക് സാമ്പത്തികനില അനുസരിച്ച് വിവിധ നിരക്കുകളിലുള്ള കുഴികള്‍.

പില്ക്കാലത്ത് മ്ലേച്ഛമായ ഈ ഏര്പ്പാട് നിര്ത്തലാക്കപ്പെട്ടു. (കൂദാശകര്മ്മ്ങ്ങള്ക്കുള്ള വിലനിലവാര ബോര്ഡുകള്‍ ഇപ്പോഴും നിലവിലുണ്ട്.) പാവങ്ങളുടെ ശവമടക്കിന് മരക്കുരിശ്, പണക്കാര്ക്ക് പണത്തിനനുസരിച്ച് വെള്ളിക്കുരിശ്, പൊന്കുരിശ്. പാവങ്ങള്ക്ക്  ഒരച്ചന്‍ മാത്രം, പണക്കാര്ക്ക് മൂന്നച്ചന്‍, വികാരി ജനറാള്‍, മെത്രാന്‍. കല്ലറക്ക് പതിനായിരത്തില്‍ തുടങ്ങി ഇപ്പോള്‍ ലക്ഷങ്ങളായി. കുഴി വെട്ടാന്‍ കാശ്, കല്ലറ തുറക്കാന്‍ കാശ്, കല്ലറ മൂടാന്‍ കാശ്, പള്ളിമണിയടിക്കാന്‍ കാശ്, കുരിശിന് കാശ്, മെഴുകുതിരിക്കും മെഴുകുതിരികാലിനും കാശ്, ശവവണ്ടിക്ക് കാശ്, അത് തള്ളാന്‍ കാശ്. ഒപ്പീസ്, കുഴിക്കൊപ്പീസ്, അന്നീദ, മരിച്ചവര്ക്കുള്ള ചെറിയ കുര്ബാന, പാട്ടുകുര്ബാന, റാസ എന്നിവയ്‌ക്കൊക്കെ വിവിധ നിരക്കുകളില്‍ കാശ്. ഏഴിന്, പതിനൊന്നിന്, നാല്പത്തിയൊന്നിന്, ആണ്ടിന്, തുടര്ന്ന് എല്ലാ ആണ്ടിനും കുര്ബാന ചൊല്ലിക്കാന്‍ കാശ്.

കത്തോലിക്കാസഭപോലെ ശവത്തിന്റെ പേരില്‍ കാശുണ്ടാക്കുന്ന മറ്റൊരു മതവും ലോകത്തിലില്ല. വിശ്വാസികളുടെ മരണം ധനസമ്പാദനത്തിനുള്ള ഉപാധിയാക്കിമാറ്റിയിരിക്കുന്നു. മാമോദീസായോടൊപ്പംതന്നെ മരണാവശ്യങ്ങള്ക്കുള്ള തൂകകൂടി പിരിക്കുന്നത് നന്നായിരിക്കും. ജനിച്ചാല്‍ എന്നായാലും മരിക്കണമല്ലൊ. ജീവിച്ചിരിക്കുമ്പോള്തന്നെ മരണാവശ്യത്തിനുള്ള കാശുകൂടി വാങ്ങിയാല്‍ മരണാനന്തരക്രിയകള്ക്കുള്ള പണത്തിനായി ബന്ധുക്കള്‍ പരക്കംപായേണ്ടതില്ലല്ലൊ. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവര്‌പോലും അഭിമാനത്തിന്റെ പേരില്‍ ഈ വക കര്മ്മങ്ങള്‍ ചെയ്യും. ചികിത്സിച്ചു മുടിഞ്ഞും ചികിത്സിക്കാന്‍ വകയില്ലാതെയുമാണ് മിക്കവാറും പാവങ്ങളുടെ മരണം. ശവമടക്കിന് അച്ചന്‍ വരണൊ, കര്മ്മാദികള്‍ ചെയ്യണൊ വേണ്ട തുകയടച്ചേപറ്റു.

മാമോദീസാക്ക് കാശ്, സ്ഥൈരലേപനത്തിന് കാശ്, ആദ്യകുര്ബാന, അന്ത്യകൂദാശ ഇവക്കെല്ലാം കാശ്. വിവാഹത്തിന് കാശ്. വിവാഹത്തിന് തിരിതെളിയിക്കാന്‍ കാശ്, പള്ളിയില്‍ ലൈറ്റ് തെളിയിക്കാന്‍ കാശ്, ഫോട്ടോയും വീഡിയോയും എടുക്കാന്‍ കാശ്. പത്ത് വിവാഹം ഒരുമിച്ചാണെങ്കിലും പത്തുകൂട്ടരും കൊടുക്കണം. കുര്ബാനക്കിടയില്‍ പിരിവ്, അമ്പ്, വ്യാകുലം, മുടി തുടങ്ങിയവയുടെ എഴുന്നള്ളിപ്പിന് പിരിവ്, വിവിധ ഭക്തസംഘടനകള്ക്കുവേണ്ടി പിരിവ്, പുണ്യവാളന്മാരുടെയും പുണ്യവതികളുടെയും പേരില്‍ പിരിവ്, വിവാഹത്തിന് പതാരം വകയില്‍ പിരിവ്, പള്ളിവക കെട്ടിടങ്ങളുടെ വാടകയിനത്തിലുള്ള പിരിവ്, പള്ളിയുടെ വാര്ഷികപിരിവ്, പള്ളി പണിയാന്‍ പിരിവ്, പള്ളി പുതുക്കി പണിയാന്‍ പിരിവ്, പള്ളിയുടെ അറ്റകുറ്റപണികള്ക്ക് പിരിവ്, പള്ളി പെയിന്റടിക്കാന്‍ പിരിവ്, അള്ത്താരകള്‍ പെയിന്റ് ചെയ്യാന്‍ പ്രത്യേകം പിരിവ്, പള്ളി അലങ്കരിക്കാന്‍ പിരിവ്. ഇങ്ങനെ എന്നും പിരിവ്, എന്തിനും ഏതിനും പിരിവ്, പിരിവ്, പിരിവ്....കാശ്, കാശ്, കാശ്.....

ഈ പിരിവുകളില്‌നിന്ന് ഒരു പൈസപോലും പാവങ്ങളായ ഇടവകക്കാര്ക്കുവേണ്ടി ചെലവു ചെയ്യുന്നില്ല. പിരിവുകള്‍ എന്തുചെയ്യുന്നുവെന്ന് ചോദിക്കാന്‍ ഇടവകക്കാര്ക്ക് അവകാശമില്ല. ചോദിച്ചവന്‍ ധിക്കാരി. കമ്മിറ്റിക്കാര്ക്കുപോലും അറിയാന്‍ അവകാശമില്ല. ഏതെങ്കിലും കമ്മിറ്റിക്കാരന്‍ അറിയാന്‍ ശ്രമിച്ചാല്‍ അവന്റെ വഴി കമ്മിറ്റിയില്‌നിന്ന് പുറത്തേക്ക്. ഇപ്പോള്‍ ഇടവകയുടെ സ്വത്ത് ഇടവകക്കാരുടേതല്ല. പണ്ട് അങ്ങനെയായിരുന്നു. അക്കാലത്ത് പള്ളിയോഗങ്ങളായിരുന്നു പള്ളിസ്വത്തുക്കള്‍ ജനാധിപത്യപരമായി ഭരിച്ചിരുന്നത്. ഇന്ന് ഇടവകക്കാരുടെ സ്വത്തെല്ലാം മെത്രാന്റേതാക്കിയിരിക്കുന്നു.

പള്ളിസ്വത്തിന്റെ ഭരണാവകാശം ഇടവകക്കാര്ക്ക് എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് വി ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ ഒരു പള്ളിനിയമം സര്ക്കാരിലേക്ക് ശൂപാര്ശ ചെയ്തിട്ടുണ്ട്. യാതൊരു കാരണവശാലും ഈ നിയമം പാസ്സാക്കാന്‍ അനുവദിക്കില്ലെന്നാണ് മെത്രാന്മാരുടെയും ചില പുരോഹിതരുടെയും നിലപാട്. പള്ളിസ്വത്തിന്റെ ഭരണാവകാശം അതിന്റെ യഥാര്ത്ഥ ഉടമകളായ വിശ്വാസികളെ ഏല്പ്പിക്കുന്നത് സഭക്ക് ദോഷമാകുമെന്നാണ് മെത്രാന്മാരും അവരുടെ 'കൈമുത്തികളും' പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് ദോഷകരമാകുന്നത് ആരോടും കണക്കുബോധിപ്പിക്കാതെ തന്നിഷ്ടപ്രകാരം സഭാസ്വത്തുക്കള്‍ വിനിയോഗിക്കുന്ന മെത്രാന്മാര്ക്കും പുരോഹിതര്ക്കുമാണ്.

കര്ത്താവിനെന്തിനാ കാശ്? മെത്രാന്മാരും പുരോഹിതരുമാണ് കാശിന്റെ ആവശ്യക്കാര്‍. വിശ്വാസികളെ, നിങ്ങള്‍ ഒരൊറ്റ ചില്ലിക്കാശുപോലും പള്ളിക്ക് നേര്ച്ചയായൊ സംഭാവനയായൊ കൊടുക്കരുത്. നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ ചോരനീരാക്കി ഉണ്ടാക്കിയ കാശ് പള്ളിക്ക് സംഭാവനയായി നല്കിയത് പള്ളി അവരേല്പ്പിക്കുന്ന പണം സമൂഹനന്മക്കുവേണ്ടി വിനിയോഗിക്കുമെന്ന വ്യാമോഹത്തിലാണ്. പള്ളി നിര്ധനനരെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്. അതൊക്കെ അതാതുകാലത്ത് ദരിദ്രര്ക്കുവേണ്ടി ചെലവഴിച്ചിരുന്നെങ്കില്‍ സഭയില്‍ ഇത്ര ഭീമമായ സമ്പത്ത് കുമിഞ്ഞുകൂടില്ലായിരുന്നു. സമ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് മറ്റൊരു മതവും കത്തോലിക്കാസഭയുടെ അഞ്ചയല്പക്കത്തു പോലും വരില്ല.

യേശുക്രിസ്തു ഒരു പുരോഹിതനായിരുന്നില്ല. പൗരോഹിത്യത്തെ അവിടന്ന് അങ്ങേയറ്റം വെറുത്തു. കപടഭക്തര്‍, കപടനാട്യക്കാര്‍, സര്പ്പങ്ങള്‍, അണലിസന്തതികള്‍, വെള്ളപൂശിയ കുഴിമാടങ്ങള്‍, അന്ധരായ വഴികാട്ടികള്‍ എന്നെല്ലാമുള്ള വിശേഷണങ്ങളാണ് അവര്ക്ക് ചാര്ത്തി ക്കൊടുത്തത്. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ മെത്രാന്മാര്ക്കും  പുരോഹിതര്ക്കും എതിരെ ഇതേ വാക്കുകള്തന്നെ അവിടന്ന് ഉപയോഗിക്കുമായിരുന്നു. ക്രിസ്തു ഒരു സമഗ്രവിമോചകനായിരുന്നു. ദരിദ്രരോട് വിമോചനത്തിന്റെ സുവിശേഷം പ്രഘോഷിക്കാന്‍, ബന്ധിതര്ക്ക് മോചനം നല്കാന്‍, മര്ദ്ദിതര്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ വേണ്ടിയാണ് യേശു തച്ചന്റെ മകനായി പുല്‌ത്തൊട്ടിയില്‍ ജനിച്ച്, പാവങ്ങളോടൊത്ത് ജീവിച്ച്, ഒടുവില്‍ കാല്‍വരിയില്‍ കുരിശുമരണം വരിച്ചത്. സത്യവും സ്‌നേഹവും നീതിയും പുലര്ന്നിരുന്ന യേശുവിന്റെ മാതൃകാസമൂഹം രാഷ്ട്രീയനേട്ടങ്ങള്ക്കായി ചക്രവര്ത്തിമാരും രാജാക്കന്മാരും നുഴഞ്ഞുകയറി വികൃതമാക്കി. ക്രിസ്തുദര്ശനത്തിലില്ലാത്ത മെത്രാന്‍, പുരോഹിതന്‍, അല്‌മേ്‌നി എന്നിങ്ങനെയുള്ള വര്ഗ്പരവും അധികാരപരവും ക്രൈസ്തവവിരുദ്ധവുമായ വിഭജനം നടപ്പിലാക്കി. പുരോഹിതനേതൃത്വം ഭൗതികനേട്ടങ്ങള്ക്കായി ക്രിസ്തുവിനെ മറന്ന് മാമോനെ (ധനത്തെ) പൂജിക്കാന്‍ തുടങ്ങി.

ക്രിസ്തു മര്ദ്ദിതരുടെ പക്ഷംചേര്‌ന്നെങ്കില്‍ പുരോഹിതശ്രേണി മര്ദ്ദകരുടെ പക്ഷത്തേക്ക് കൂറുമാറി. അന്നുമുതല്‍ ഇന്നുവരേക്കും പള്ളിയധികാരികള്‍ ഏകാധിപതികളേയും ജനമര്ദ്ദകരേയും മാത്രമേ പിന്തുണച്ചിട്ടുള്ളു.

(കേരള കാത്തലിക്‌ ഫെഡറേഷന്‍ പ്രസധീകരിച്ച ലഘുലേഖ)

4 comments:

  1. വിവരമില്ലാത്തവനോട് വേദമോതിയിട്ടെന്തു കാര്യം? വിവരമുള്ളവന് ആരുമോതിക്കൊടുക്കേണ്ടതുമില്ല. വിശ്വാസിയുടെ ഏതാവശ്യവും കാശ് പിടുങ്ങാനുള്ള ഉപാധിയാക്കി സഭ മാറ്റുന്നു എന്ന് പറയുമ്പോള്‍ , കുറ്റം മുഴുവന്‍ പൌരോഹിത്യത്തിന്റെ മേലാണ് ചുമത്തുന്നത്. എന്നാല്‍ , ഈ ചൂഷണത്തിനെല്ലാം സ്വയം വിട്ടുകൊടുക്കുന്ന ജനത്തെപ്പറ്റി എന്താണ് പറയേണ്ടത്? വിവരമില്ലാത്ത കഴുതകള്‍ എന്ന് തന്നെ. ഒന്നാമത് മനുഷ്യന്റെ ആത്മീയ ആവശ്യങ്ങള്‍ എന്ന് പറയുന്നതില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനവും ആത്മീയമല്ല. അവരെ വരുതിക്ക് നിറുത്താന്‍ വേണ്ടി മതം കണ്ടുപിടിച്ചുപയോഗിക്കുന്ന സൂത്രങ്ങള്‍ മാത്രമാണ്. ആദ്ധ്യാത്മികതയെപ്പറ്റി തന്നെ ആദ്യം മനുഷ്യരില്‍ തെറ്റുധാരണകള്‍ രൂപംകൊള്ളിച്ചെടുത്തിട്ട് , ജീവിതത്തിലെ ഏതാവശ്യത്തിനും അവരെ പള്ളിയുടെ ആശ്രിതരാക്കി മാറ്റുന്ന ഈ ഏര്‍പ്പാട് ഏതാണ്ടൊരു വിവരം ഉള്ളവര്‍ക്ക് സ്വന്തം ബുദ്ധികൊണ്ട് തന്നെ പിടികിട്ടേണ്ടതാണ്. അതില്ലാത്തവര്‍ക്ക് വായിച്ചു കാര്യം ഗ്രഹിക്കാന്‍ വേണ്ടുവോളം പുസ്തകങ്ങള്‍ ഇപ്പോള്‍ കിട്ടാനുണ്ട്. ഒരു നല്ല ഉദാഹരണമാണ് ശ്രീ ജോര്‍ജ് മൂലെച്ചാലിലിന്റെ ആദ്ധ്യാത്മികത ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ എന്ന കൃതി. അതുപോലെ ജീവിചിരിക്കുമ്പോഴും മരിച്ച് കഴിഞ്ഞും മനുഷ്യനെ, ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, ആയിരം തരത്തില്‍ "പിരിച്ച്" ഇഞ്ചിപ്പരുവത്തിലാക്കാന്‍ ഒരുക്കിയിരിക്കുന്ന കെണികളില്‍ വീഴാതിരിക്കാന്‍ നല്ല ഉപദേശം തരുന്ന ഒരു പുസ്തകമാണ് ഇപ്പന്‍ എഴുതിയ നസ്രായനും നാറാണത്തു ഭ്രാന്തനും.

    പിന്നെ എല്ലായിടത്തും ഏത്‌ വിധത്തിലും ഗമ കാണിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ ഓരോ കാരണം പറഞ്ഞ് കീശ പള്ളിയില്‍ കൊണ്ടുപോയി കാലിയാക്കിയിട്ട്, സഭാസ്വത്തു മുഴുവന്‍ മെത്രാന്‍ സ്വന്ത ഇഷ്ടം പോലെ കൈകാര്യം ചെയ്യുന്നു എന്ന് മുറവിളി കൂട്ടിയിട്ട് എന്ത് നേട്ടം? കുടുംബകല്ലറ ഒരൊന്നാന്തരം ഉദാഹരണമാണ്. മരിച്ചാല്‍ എല്ലാ മനുഷ്യരും ഒരുപോലെയാണ്. ഒരാളെ വെറും കുഴിയിലും മറ്റൊരാളെ സ്വര്‍ണ്ണ ലിപികളില്‍ പേരെഴുതിയ മാര്‍ബിള്‍ കൊണ്ട് മൂടിയ കുഴിയിലും കിടത്തുന്നതില്‍ എന്താണ് വ്യത്യാസം, വെറും പൊങ്ങച്ചമല്ലാതെ? എന്റെ അപ്പന്‍ സ്ഥലത്തെ ബഹുമാന്യനായ വ്യക്തിയായിരുന്നു. മരിച്ചടക്കിയത് ഏത്‌ സാധാരണക്കാരനെയും പോലെ വെറും കുഴിയില്‍ . അത് സഹിക്കാനും പൊറുക്കാനുമാകാത്തവര്‍ കുടുംബത്തില്‍ മാത്രമല്ല പുറത്തും വളരെയുണ്ടായിരുന്നു. എന്നിട്ടും "സ്റ്റാറ്റസ് " നോക്കാതെ അങ്ങനെ ചെയ്യുക എന്നത് വിവരം കെട്ട പൊതുസമൂഹത്തെ സുഖിപ്പിക്കാന്‍ തയ്യാറല്ല എന്ന ചങ്കൂറ്റമാണ്. വഴിക്കെവിടെയോ തങ്ങിപ്പോയിരിക്കാം എന്നു ഭയന്ന് കടമ്പ കടത്തിവിടാനായി ഒരു വൈദികന്റെയും മാദ്ധ്യസ്ഥം ചോദിച്ചു ചെന്നിട്ടുമില്ല. ഈ ധൈര്യമാണ് പാരമ്പര്യ വിശ്വാസികള്‍ക്ക് ഇല്ലാത്തത്. സ്വന്തം മാതൃകയല്ലാതെ വേറൊന്നും ഇത്തരം കാര്യങ്ങളില്‍ ഫലപ്രദമാകുമെന്ന് തോന്നുന്നില്ല.

    ReplyDelete
  2. ഇഞ്ചിപ്പരുവത്തിലാക്കാന്‍ എന്നത് ഇഞ്ചപ്പരുവത്തിലാക്കാന്‍ എന്ന് തിരുത്തി വായിക്കുക .

    ReplyDelete
  3. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും. എന്നാല്‍ കണ്ടാലും കൊണ്ടാലും അറിയാത്തവനോ?

    ReplyDelete
  4. ചക്രത്തിന്മേല്‍ നിന്‍റെ കറക്കം
    ചക്രം കിട്ടാന്‍ എന്‍റെ കറക്കം
    പള്ളി ..എന്‍റെ പള്ളി....
    ശ്രി. സക്കറിയാസ് പറഞ്ഞതില്‍ കാര്യമുണ്ട്. ജനിച്ചാലും ശരി മരിച്ചാലും ശരി എടുത്തോ പണം. ഇതാണ് ഇന്ന് പള്ളി. അവര് പറയുന്നതിനനുസരിച്ചാണെങ്കില്‍ ഓരോ കര്‍മ്മത്തിനും കാലാവധിയും ഉണ്ട്. വിട് വെഞ്ചരിപ്പു, ചെറിയ ഒപ്പിസ് ഇതിനൊക്കെ ഒരു വര്‍ഷമേ കാലാവധിയുള്ളൂ. മാമ്മോദിസായാണ് ഏറ്റവും കൂടുതല്‍ കാലാവധി ഉള്ള കൂദാശ. പണ്ടത്തെ കല്ലറ തിരിച്ചുള്ള പ്രാര്‍ത്ഥന ഒക്കെ പോയി, ഇപ്പോള്‍ സെമിത്തേരി അടച്ചുള്ള ഒപ്പിസാണ്. അത് ഇനി രൂപത അടച്ചുള്ള ഒപ്പിസ് ആയും മാറാം. ഇനി കൂട്ട കല്യാണം, മാമ്മോദിസാ, ഇവയൊക്കെ നടക്കും... നടത്തിപ്പ് കൂലി ഒരു കുറവും ഇല്ല കേട്ടോ.

    മനുഷ്യന്‍റെ ഭയത്തില്‍ നിന്നാണ് മതം ജനിക്കുന്നത് എന്നൊരു ചൊല്ലുണ്ട്. ചത്താല്‍ എന്തെങ്കിലും കൂടെ വേണ്ടേ? അതിനു വേണ്ടിയുള്ള സാഹസങ്ങളാണ് എല്ലാം. മരിച്ചവന് മരണാനന്തര ക്രിയ ആകാം എന്ന് സൂചന നല്‍കുന്ന ഏക സുവിശേഷ ഭാഗം കാണണമെങ്കില്‍, മക്കബായാക്കാരുടെ അവിടം വരെ നടക്കണം. അവര്‍ പറയുന്നതുപോലെ എല്ലാം അങ്ങ് ചെയ്യുവാന്‍ നമ്മെ കൊണ്ടൊട്ടു പറ്റുന്നുമില്ല. പിന്നെ, ഇയ്യൊരു ഭാഗം ഉപേക്ഷിക്കാനും പറ്റുന്നില്ല. വരുമാനത്തിന്റെ നല്ലൊരു പങ്കു വരുന്നത് ഇവിടുന്നാണെന്നു ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ചത്തവരാരും തിരിച്ചു വന്നു 'നിര്‍ത്തടാ' എന്ന് പറയാന്‍ പോണില്ല. അതാര്‍ക്കാണരിയാത്തത്? അല്ല, അങ്ങിനെ പറഞ്ഞാലും ഏതെങ്കിലും പത്രത്തില്‍ വരുമോ?

    യേശു മരിച്ചപ്പോള്‍, ഹോ! എത്ര മണിക്കൂര്‍ നിണ്ട ഒപ്പിസായിരുന്നു. ലാസറിനാണെങ്കില്‍, മരിച്ച അന്ന് മുതല്‍ ഒപ്പിസ്. പിറ്റേന്ന് യേശുവിനോടൊപ്പം പരുദിസായില്‍ പോകാന്‍ റെഡിയായി കിടന്നു മരിച്ച നല്ല കള്ളനാനെങ്കില്‍, മരിച്ചു ഇത്ര നാള്‍ കഴിഞ്ഞിട്ടും ഒറ്റ ഒപ്പിസ് പോലും ആരും ചൊല്ലിയതായി അറിയില്ല. പിന്നെ, കാശുമായി മുട്ടി മുട്ടി നില്‍ക്കുന്ന അല്‍മായനു ഇരിക്കട്ടെ ഇതെല്ലാം, അല്ലെ?

    ReplyDelete