Translate

Monday, June 18, 2012

Administrator Speaking.....



Dr. Skylark ഇമെയില്‍ വഴി അയച്ചുതന്ന സഭാനവീകരണപ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ പലര്‍ക്കും എഴുതുവാനും പ്രതികരിക്കുവാനും പ്രചോദനമായി എന്ന് കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. 

മലയാളം ടി.വി. ചര്‍ച്ചകള്‍ കാണുമ്പോഴൊക്കെ, നമ്മള്‍ മലയാളികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്ര അയോഗ്യരാണ് എന്ന് തോന്നാറുണ്ട്. മറ്റുള്ളവരുടെ അഭിപ്രായത്തോട് ബഹുമാനമില്ലെന്നതോ പോട്ടെ, മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കാത്ത ഒരുതരം വെര്‍ബല്‍ ഡയേറിയ എന്നതിനപ്പുറത്തേയ്ക്ക് പ്രഗല്‍ഭര്‍ നയിക്കുന്ന ടി.വി. ചര്‍ച്ചകള്‍ പോലും പലപ്പോഴും പോകാറില്ല.

അത് മനസ്സില്‍ വച്ച് നോക്കുമ്പോള്‍ അല്മായശബ്ദത്തില്‍ നടക്കുന്ന ഫലവത്തായ ചര്‍ച്ചകള്‍ പ്രോത്സാഹജനകം തന്നെയാണ്. അല്പം തരം താഴുന്നുവോ എന്ന് സംശയം തോന്നിയപ്പോള്‍, ജോര്‍ജ്  മൂലേച്ചാലില്‍  മാന്യമായ്‌ ഇടപെടുകയും ചെയ്തു.

ഈയിടെയായി കമന്റുകള്‍ കുറയുന്നതായി തോന്നുന്നുണ്ട്. അത്മായശബ്ദത്തിലെ പല താരങ്ങളും (പേരെടുത്തു പറയുന്നില്ല) മറ്റെന്തോ തിരക്കിലായതിനാലാവം ഇതെന്ന് കരുതട്ടെ.

സഭാനവീകരണത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നയിച്ച സംശയങ്ങള്‍ക്ക് പ്രസ്ഥാനത്തിന്റെ സെക്രട്ടറി ഒരു നീണ്ട വിശദീകരണം മൂന്നു ഭാഗങ്ങളായി നല്‍കിയത് വായിച്ചു കാണുമല്ലോ. ഇത് അത്മായശബ്ദത്തിന്റെ മാഗ്നാ കാര്‍ട്ട ആയതിനാല്‍ ഈ വിശദീകരണം പ്രാധാന്യത്തോടെ ഹോം ടാബിനടുത്തുള്ള നയപ്രഖ്യാപനം എന്ന ടാബില്‍ ക്ലിക്ക് ചെയ്‌താല്‍ വായിക്കാവുന്ന തരത്തില്‍ കൊടുത്തിട്ടുണ്ട്‌.

അത്മായശബ്ദത്തിന്റെ ഇലക്ട്രോണിക് ഗ്രന്ഥശാലയിലെയ്ക്ക് താഴെക്കാണുന്ന മൂന്നു പുസ്തകങ്ങള്‍ കൂടി  ചേര്‍ത്തിരിക്കുന്നു:

Essene Gospel
ജോര്‍ജ്  മൂലേച്ചാലില്‍  എഴുതിയ രണ്ടാം വരവ് എന്ന നാടകം
സത്യജ്വാല (2012 ജൂണ്‍ ലക്കം)




നിങ്ങളുടെ സ്വന്തമോ, സുഹൃത്തുക്കളുടെയോ, ലാഭേച്ഛയില്ലാതെ പ്രസധീകരിച്ച പുസ്തകങ്ങളുടെ PDF ലഭ്യമാണെങ്കില്‍, കൂടുതല്‍ ആളുകളില്‍ എത്തുവാന്‍ അത് ഇവിടെ അപ്‌ലോഡ്‌ 
ചെയ്യുവാന്‍ അഭ്യര്‍ഥിക്കുമല്ലോ.

അത്മായശബ്ദത്തിന്റെ സന്ദര്‍ശകര്‍ക്കും പങ്കാളികള്‍ക്കും നന്ദി പറഞ്ഞുകൊണ്ട്,

സസ്നേഹം,

Almaya Sabdam Administrator

No comments:

Post a Comment