Translate

Sunday, September 2, 2012

കരിസ്മാറ്റിക് പഞ്ചക്ഷതം അഥവാ സ്റ്റിഗ്മാറ്റ ബാലു

മലബാറിലെ ഒരു കുഗ്രാമത്തിലാണ് സംഭവം നടക്കുന്നത് .കഥാനായകന്‍ ബാലു ഹിന്ദുമതത്തില്‍  ജനിച്ചു ,ഒരു ക്രിസ്തീയ 
യുവതിയെ സ്നേഹിച്ചു ,മതം മാറി പുതു ക്രിസ്തിയാനി  ആയി ,മൂന്നു മക്കളുടെ അപ്പനായി .
ഈ സംഭവ കഥയിലെ വില്ലന്‍ ആയ ബ്രെയിന്‍ ട്യൂമര്‍  നായകനെ പിടികൂടുന്നു. നാട്ടു നടപ്പനുസരിച്ച്  "ഫെയിത്ത്  ഹീലിംഗ് "
കരിസ്മാറ്റിക് ധ്യാന കേന്ദ്രത്തില്‍  ഒരാഴ്ച കൈകൊട്ടിപ്പാടി വന്ന ബാലുവിന് ചില സിദ്ധികള്‍ കിട്ടി (കരിസ്മാറ്റിക് 
മുറിവൈദ്യന്മാര്‍  സിദ്ധികളെ  "വരങ്ങള്‍ " എന്നും പറയും ).ഭൂതം ,ഭാവി ,പറച്ചില്‍ മാത്രമല്ല കേട്ടോ പ്രാര്‍ത്ഥിക്കുമ്പോള്‍ 
ബാലുവിന് പഞ്ചക്ഷതങ്ങള്‍  കാണപ്പെടാന്‍ തുടങ്ങി .മറ്റുള എല്ലാ കള്ളത്തരങ്ങളും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയുന്ന കപ്പചേട്ടന്മാര്‍   
ജീപ്പുമെടുത്ത് കൊളക്കാട് മല കയറി .   
കൂലി വേലക്കാരന്‍  ആയിരുന്ന ബാലുവിന്റെ വീട്ടില്‍ സൗകര്യം കുറവായതിനാല്‍ ദര്‍ശനം തൊട്ടടുത്ത മഠത്തിലായി .
ധാരാളം കട ബാധ്യതകള്‍ ബാലുവിനുണ്ടായിരുന്നു ,പഞ്ചക്ഷതം  കണ്ടവര്‍ കൊടുത്ത പണം ബാലു വാങ്ങിയില്ല .
ഭക്തര്‍ വന്‍ തുകകള്‍  മഠത്തിലെ മദറിനു കൊടുത്തു.  സ്ഥലത്തെ അത് വരെ വിലസിയിരുന്ന കരിസ്മാറ്റിക് ദിവ്യന്‍ പിറുപിറുത്തു -ഇത് അദികം നാള്‍ പോകും എന്ന് കാണുന്നില്ല എന്ന് പ്രവചിച്ചു 
വലിയ അത്ഭുതം നടന്നു .ഒരു ദിവസം മദര്‍ ആന്‍ഡ്‌ ബാലു  മുങ്ങി .
ബാലുവിന് കിട്ടിയ തുക കൂടാതെ കോണ്‍വെന്റിന്റെ    മുപ്പതു ലക്ഷത്തോളം  രൂപയും കൊണ്ടാണ് 
അവര്‍ പോയത് .(മദര്‍ എന്ന് പറയുമ്പോള്‍ ഈ കഥയിലെ നായിക കിളവി അല്ല കേട്ടോ ,ചെറുപ്പക്കാരിബിഷപ്പിന്റെ ബന്ധു ആയതിനാല്‍ കിട്ടിയതായിരുന്നു  മദര്‍ പദവി .)
ഗുണപാഠം - പാദ്രെ പിയോക്കും ,ഫ്രാന്‍സിസ് അസ്സിസ്സിക്കും മാത്രമല്ല ഏതു ബാലുവിനും  പഞ്ചക്ഷതം കിട്ടാം.അവരുടെ മനസ്സാണ് അത് 
സൃഷ്ടിക്കുന്നത് (ഹിപ്പ്നോട്ടിക് നിദ്രയിലുള്ള ഒരാളുടെ കയ്യില്‍ ഐസ് വച്ച് കൊടുത്തിട്ട്  അത് തീക്കനല്‍ ആണെന്ന് പറഞ്ഞാല്‍ കൈ പൊള്ളും )
കൂടുതല്‍ അറിയല്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക്  ജോസഫ്‌ മര്‍ഫി യുടെ  " the power of your subconscious  mind " വായിക്കാം .
       

2 comments:

  1. മുപ്പതു ലക്ഷത്തിലധികം പോയിട്ടും മഠം ,രൂപതാ അധികാരികള്‍ അത് തിരിച്ചുവാങ്ങാന്‍
    ഒരു ശ്രമം പോലും നടത്തിയില്ല .എന്തായിരിക്കാം കാര്യം ?

    ReplyDelete
  2. Congratulations! Mr.George for your bold opinion.

    ReplyDelete