Translate

Friday, August 31, 2012

കത്തോലിക്കാ സഭക്ക് പുതിയ പാര്‍ട്ടി ഉണ്ടാകുമോ?

Mar .Alencherry

ഇന്ത്യന്‍ ഹെറാള്ഡു പ്രസിദ്ധീകരിച്ച ലേഖനം :
 
കത്തോലിക്കാ സഭക്ക് പുതിയ പാര്‍ട്ടി ഉണ്ടാകുമോ. മുസ്ലീം , നായര്‍ , ഈഴവ തുടങ്ങിയ മറ്റു എല്ലാ മത ങ്ങളും പാര്‍ട്ടി പോലെ തങ്ങളുടെ സമുദായത്തെ
അധികാര സ്ഥാനങ്ങളില്‍ എത്താന്‍ ഉപയോഗി ക്കുമ്പോള്‍ കത്തോലിക്കാ സഭയും ആ വഴിക്ക് ചിന്തിച്ചാല്‍ തെറ്റുണ്ടോ. ഇവിടെ ആണ് ആലന്‍ ചേരി
പിതാവിന്റെ ഈ അഭിപ്രായത്തിന് പ്രാധാന്യം .

സീറോ മലബാര്‍ സഭയുടെ സമുദായ സംഘടന എന്ന നിലയില്‍ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ്‌ സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവസാന്നിധ്യമാകണമെന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു.

എ.കെ.സി.സിയുടെ പരിഷ്‌കരിച്ച നിയമാവലിക്കു സീറോ മലബാര്‍ സിനഡ്‌ അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു. സഭാ ആസ്‌ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ സിനഡ്‌ മെത്രാന്മാരുടെ സാന്നിധ്യത്തില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസ്‌ സംസ്‌ഥാന നേതൃസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി.

കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ സഭ വലിയ പ്രതീക്ഷയോടെയാണ്‌ നോക്കിക്കാണുന്നത്‌. സഭയോടൊപ്പം മെത്രാന്മാരോടു ചേര്‍ന്നു മുന്നോട്ടുപോകാന്‍ എ.കെ.സി.സി. നേതൃത്വത്തിനാകണം. പ്രസ്‌ഥാനത്തിന്റെ വിവിധ വേദികള്‍ വിഭജനത്തിന്റേതല്ല, സമന്വയത്തിന്റേതാവണം. എ.കെ.സി.സിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ എന്ന നിലയില്‍ താനും സീറോ മലബാര്‍ സിനഡും ഒപ്പമുണ്ടാകുമെന്നും മാര്‍ ആലഞ്ചേരി അറിയിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ബേബി മുണ്ടയ്‌ക്കല്‍ അധ്യക്ഷതവഹിച്ചു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. എ.കെ.സി.സി. ബിഷപ്‌ ഡെലഗേറ്റ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ആമുഖപ്രസംഗം നടത്തി. ആര്‍ച്ച്‌ ബിഷപ്പുമാരായ മാര്‍ ജോര്‍ജ്‌ വലിയമറ്റം, മാര്‍ മാത്യു മൂലക്കാട്ട്‌, ബിഷപ്പുമാരായ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്‌, മാര്‍ ബോസ്‌കോ പുത്തൂര്‍, എ.കെ.സി.സി. സംസ്‌ഥാന ഡയറക്‌ടര്‍ ഫാ. ജേക്കബ്‌ പാലയ്‌ക്കാപ്പിള്ളി, വൈസ്‌ പ്രസിഡന്റ്‌ ബേബി പെരുമാലില്‍, സെക്രട്ടറി പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, ഫാ. ജോര്‍ജ്‌ ഓലിയപ്പുറം, ടോണി ജോസഫ്‌, ജില്‍മോന്‍ ജോണ്‍, പ്രഫ. വി.എ. വര്‍ഗീസ്‌, ജോര്‍ജ്‌ കൂരാമറ്റം, ബേബി പെരുമാലില്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര, സാജു അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.

1 comment:

  1. ആലഞ്ചേരി, കര്‍ദ്ദിനാള്‍ ആയപ്പോള്‍ ജനം അദ്ദേഹത്തില്‍ വലിയ പ്രതീക്ഷകള്‍ അര്‍പ്പിച്ചു.
    ലോകപ്രസിദ്ധമായ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള ഡിഗ്രികളും അറിവും പാകതയും ഉള്ള പുരോഹിത
    ശ്രേഷ്ടനെന്നും ജനം ചിന്തിച്ചു. അദ്ദേഹത്തിന്‍റെ ഒരു മുന്‍ഗാമി പടിയറക്ക് ഈ സ്ഥാനം വഹിക്കുവാന്‍ യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലായിരുന്നു.
    ഒരു കുഗ്രാമത്തില്‍ വളര്‍ന്ന, വിദ്യാഹീനരായ തമിഴരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു പ്രായോഗിക പരിശീലനം നേടിയ, വെറും പത്താംക്ലാസ്സും തീയോളജിയും പഠിച്ച പടിയറക്ക്പോലും ഇദ്ദേഹത്തേക്കാള്‍ ചിന്താവൈദക്ത്യം ഉണ്ടായിരുന്നുവെന്നു ഇപ്പോള്‍ തോന്നിപ്പോവുന്നു.

    മതവും രാഷ്ട്രീയവും രണ്ടായി കാണുവാന്‍ ആലന്‍ഞ്ചെരിയെപ്പോലുള്ള ഒരു ബുദ്ധിജീവിക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല. പുരോഹിതര്‍ക്ക് അധികാരമുണ്ടായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അന്നും ഇന്നും ഏറ്റവും വലിയ ചൂഷകവര്‍ഗമാണ് ഇവര്‍. രാഷ്ട്രീയ അധികാരം രാജാവെന്ന വ്യക്തിയിലും ഭരണാധികാരം പുരോഹിതനെന്ന വ്യക്തിയിലും സഹികെട്ടപ്പോഴായിരുന്നു കാറല്‍മാര്‍ക്സ് പുതിയ തത്വ സംഹിതകളുമായി വന്നു കമ്യൂണിസം ഉടലെടുക്കുവാന്‍ കാരണം ആക്കിയതും.

    കത്തോലിക്കാസഭയുടെ രാഷ്ട്രീയത്തിന്റെ വരവോടെ പൌരാഹിത്വ മേധാവിത്വം നശിക്കുവാന്‍ സാധ്യതയും കാണുന്നുണ്ട്. അങ്ങനെ ദീര്‍ഘദൃഷ്ടി
    ആലഞ്ചേരിക്ക് ഇല്ലാതെ പോയതും ഒരു പക്ഷെ സഭയുടെ നവീകരണത്തിനും തുടക്കമായിരിക്കാം. ദൈവത്തിന്റെ പ്രതിപുരുഷന്മാരായ പുരോഹിതര്‍ മനുഷ്യനെ തന്റെ വരുതിയിലാക്കുവാന്‍ മതത്തെ സമര്‍ഥമായി ഉപയോഗിക്കുന്നതു കൊണ്ടായിരുന്നു മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്നു
    കാറല്‍ മാര്‍ക്സ് പറഞ്ഞത്.

    ഇനി കത്തോലിക്കാ രാഷ്ട്രീയ പുരോഹിത പ്രസംഗങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളതു പോലെ രക്തസാക്ഷികളായ ധാരാളം പുണ്യാളന്‍മാരെ വെച്ചു വിലപറഞ്ഞു കൂടുതല്‍ പണവും ഉണ്ടാക്കാം. അധികാരം കിട്ടിയാല്‍ പള്ളിക്കു കൊടുക്കേണ്ട പത്തു ശതമാനം കുഞ്ഞാടുകളില്‍ നിന്നും നിര്‍ബന്ധമായി
    പിരിക്കുവാന്‍ സാധിക്കും. സ്കൂളുകളിലും കോളേജുകളിലും കോഴ മണി കൂട്ടുവാനും സാധിക്കും.

    ആലഞ്ചേരിയെ ക്രിസ്തുവായി പ്രഖ്യാപിക്കാം. നിയമംമൂലം പുരോഹിതരും സഭാപിതാക്കന്മാരും ചൂഷിതരും കുഞ്ഞാടുകള്‍ മര്‍ദിത സമൂഹവുമായി ഭരണത്തിനു വിളംബരം ചെയ്യാം. സഭ എക്കാലവും സഭാ സ്വത്തിന്റെയും ഉത്ഭാതനത്തിന്റെയും ഉടമയായി പ്രഖ്യാപിക്കും.

    ഒരേ ആശയങ്ങള്‍ ഉള്ള കമ്യൂണിസം എന്ന പ്രസ്ഥാനം വേണ്ടാത്തതുകൊണ്ട് കമ്യൂണിസത്തെ ഭരണതലത്തില്‍ നിരോധിക്കാം. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്തുവില്‍ മാത്രം വിശ്വസിച്ചാല്‍ മതിയെന്നും നിയമം ഉണ്ടാക്കും. പുരോഹിതനെയും സഭയെയും വിമര്ശിക്കുന്ന അല്‍മായ ശബ്ദം, മലബാര്‍ വോയിസ്‌ ബ്ലോഗുകള്‍ നിരോധിക്കുന്നതായിരിക്കും.

    കത്തോലിക്കര്‍ക്കും അകത്തോലിക്കര്‍ക്കും വേദപാഠക്ലാസുകള്‍ നിര്‍ബന്ധമാക്കും. പള്ളികുടിശ്ശിക വരുത്തുന്നവരെ ജയിലില്‍ അടക്കും.
    ആലഞ്ചേരി കീജെ, അറക്കല്‍ കീജെ പവ്വത്തില്‍ കീജെ എന്നീ മുദ്രാവാക്യങ്ങള്‍ നിയമംമൂലം നിര്‍ബന്ധമാക്കും. മാര്‍പാപ്പാക്കും ആലഞ്ചേരി പിതാവിനും എതിരായി ആരെങ്കിലും സംസാരിച്ചാല്‍ നിയമംമൂലം തൂക്കിക്കൊല നടപ്പിലാക്കും.

    വിവേകാനന്ദന്‍ പറഞ്ഞത് എത്രയോ വാസ്തവം. നമ്മുടെ നാട് ആലഞ്ചേരിയെപ്പോലുള്ള തനി വര്‍ഗീയ ഭ്രാന്തന്മാരാല്‍ നിറഞ്ഞിരിക്കുന്നു.

    ReplyDelete