Translate

Wednesday, May 15, 2013

ബഹിരാകാശ സോയൂസ് ഗാനലഹരിയിൽ



The full lyrics are below. You can listen to the song at the bottom of the post!
Ground control to Major Tom
Ground control to Major Tom
Lock your Soyuz hash and put your helmet on.
Ground control to Major Tom
Commencing countdown engines on
Detach from station and may God’s love be with you
This is ground control to Major Tom
You’ve really made the grade
and the papers want to know whose shirts you wear
But it’s time to guide the capsule if you dare
This is Major Tom to ground control
I’ve left forevermore
And I’m floating in most peculiar way
And the stars look very different today
For here am I sitting in a tin can
Far above the world
The planet Earth is blue and there’s nothing left to do
Though I’ve flown one hundred thousand miles
I’m feeling very still
And before too long I know it’s time to go
Our commander comes down back to earth, and knows
Ground control to Major Tom
The time is near, there’s not too long
Can you hear me Major Tom?
Can you hear me Major Tom?
Can you hear me Major Tom?
Can you hear…
Here am I floating in my tin can
A last glimpse of the world
The planet Earth is blue and there’s nothing left to do

---------------------------------------------------------------------------


ചരിത്രം ചികഞ്ഞാലും കാലത്തിന്റെ ചുവരെഴുത്തിൽ കാണാത്ത  ഒരു ശൂന്യാകാശയാത്രികന്റെ, ക്രിസ്ന്റെ  (Chris Hadfield)   മനോഹരമായ ഈ ഗാനം  മനസിനെ അങ്ങേയറ്റം  സ്പർശിക്കുന്നതാണ്.  സോയൂസ്സിലെ ബഹിരാകാശ യാത്രക്ക് ശേഷം ഇദ്ദേഹം 2 0 1 3 മെയ് 13നു ഭൂമിയിൽ മടങ്ങിയെത്തി. സഹപ്രവർത്തകരായ  രണ്ട് കാനഡക്കാരുടെ സഹകരണത്തോടെയാണ് ഈ വീഡിയോ പുറത്തിറക്കിയത്. വീഡിയോ നിർമ്മിച്ചത്  ജോയും സംഗീതജ്ഞൻ എമ്മായുമാണ് ( Joe Corcoran and musician Emm Gryner) യുദ്ധ ഭീഷണിയും അസമാധാനവും നിറഞ്ഞിരിക്കുന്ന ഒരു ലോകത്തിൽ ഈ ഗാനം സമാധാനത്തിന്റെ ഒരു കൈവഴിയായിരിക്കും .  യാത്രികനായ  ക്രിസ്,  ഗിറ്റാറും ഭംഗിയായി വായിക്കുന്നുണ്ട്.  വീഡിയോ നിർമ്മാണത്തിനായി   ബഹിരാകാശമിഷ്യന്റെ (ഐ.എസ്. എസ്) പൂർണ്ണ സഹകരണവും ഉണ്ടായിരുന്നു



ശാസ്ത്രജ്ഞന്റെ കണ്ഠനാളത്തിൽനിന്നുതിർന്ന ഈ ഗാനം  ഇന്നത്തെ മാത്രമല്ല  ഭാവിതലമുറകളുടെയും ചരിത്രം കൂടിയാണ്.  വേദപാഠം ക്ലാസുകൾ  ബഹിഷ്ക്കരിച്ച് കുഞ്ഞുങ്ങൾ ഇത്തരം ശാസ്ത്രീയ നേട്ടങ്ങളുടെ ഗാനങ്ങൾ പഠിക്കട്ടെ.  ഇങ്ങനെ ഒരു ഗാനം ശ്രവിക്കുവാൻ സാധിച്ച ഈ തലമുറയിൽ ജീവിച്ചതിലും അഭിമാനിക്കുന്നു. ശൂന്യകാശ യാത്രികനായ ക്രിസ് its so amazing..AWESOME .. TRULY AMAZING മനോഹരമായ ഒരു സംഗീതത്തിനുടമയായ താങ്കൾക്ക് നന്ദി.


ക്രിസ്, അങ്ങ് നക്ഷത്ര കൂട്ടങ്ങളൊപ്പം പാടിയ  ഉയരങ്ങളിലെ നക്ഷത്രതാരമാണ്. ലോകചരിത്രത്തിലെ  ഏറ്റവും മനോഹരമായ ഗാനമെന്ന്  ജനം  കരുതുന്നു.  ശൂന്യതയിൽ പൊങ്ങികിടന്ന് തുഴഞ്ഞുകൊണ്ടുള്ള ഈ ഗാനം വീണ്ടും വീണ്ടും ഞാൻ കേട്ടു. കണ്ണെത്താത്ത ദൂരത്തിലെ  ഈശ്വരന്റെ മുമ്പിൽ  അറിയാതെ കുമ്പിട്ടുപോയി.  പുത്തനായ യുഗത്തിന്റെ ഉയരങ്ങളിൽനിന്നുള്ള  ഹീറോക്ക്,  ഇന്നിന്റെയും എന്നിന്റെയും മനസിലെ നായകന് എന്റെ സ്നേഹത്തിന്റെ പ്രണാമം.


 ശൂന്യാകാശത്തിലേക്കു   ഞാൻ ഇനി മടങ്ങിപോവില്ലാന്ന് അങ്ങ് പാടിയപ്പോൾ വീടുപോലൊരു  സ്ഥലം ഭൂമിയിലും ശൂന്യതയിലും എവിടെയും  കാണില്ലാന്നും എന്റെ മനസൊന്നു മന്ത്രിച്ചു. നാസയുടെ ചരിത്രത്തിൽ ശൂന്യാകാശത്ത് നിർമ്മിച്ച സ്വരമാധുര്യം നിറഞ്ഞ ആദ്യത്തെ വീഡിയോയാണിത്. തങ്ങളുടെ ദൗത്യ വിജയത്തിനായി  ഭൂമിയിൽ നിന്നും  ബഹിരാകാശ പേടകത്തെ നിയന്ത്രിക്കുന്ന സാങ്കല്പ്പിക കഥാനായകൻ ജനറൽ ടോമിനോടാണ് ഗായകനായ ക്രിസ്  തന്റെ നന്ദിയുടെ പൂച്ചെണ്ടുകളുമായി  ഈ ശ്രുതിഗാനം  പാടുന്നത്.  മേജർ  ടോം ജീവിക്കുന്ന യാത്രികനല്ല,  ഒരു നോവലിലെ ഇതിഹാസമായിതീർന്ന ഒരു കഥാപാത്രം മാത്രം. ഡേവിഡ് ബോവീയുടെ   (David Bowie) കല്പ്പനാ സൃഷ്ടിയായ  മേജർ ടോം , എവിടെയോ ശൂന്യാകാശ സഞ്ചാരിയായി സങ്കൽപ്പത്തിൽ കണ്ടുകൊണ്ടാണ്  ഗാനം ആലപിക്കുന്നത്.


മേജർ  ടോം,  ചരിത്രപരമായ ലോകത്തിന്റെ ഈ ദൌത്യം നിറവേറ്റിയ, ബഹിരാകാശ യാത്രികനായ താങ്കൾ ഇന്ന് ജനകോടികളുടെ അഭിനന്ദനങ്ങൾ നേടിയിരിക്കുന്നു.  താങ്കളിലെ അതിസാഹസികതയിൽ  ഞങ്ങൾ ദൌത്യം  പൂർത്തിയാക്കി   ബഹിരാകാശയാനാലയത്തിനോട്  വിട പറയുകയാണ്‌. ആകാശ ഉടുപ്പുകൾ മാറ്റി ഇനി ആരുടെ ഉടുപ്പുകൾ ധരിക്കും. ഞാൻ വാതില്പ്പടിയിൽക്കൂടി താഴോട്ട് പതിക്കുകയാണ്. വിചിത്രമായി ഞാനിതാ പൊന്തി നടക്കുന്നു. ഇന്ന് നക്ഷത്രവ്യൂഹങ്ങളെ  വ്യത്യസ്തങ്ങളായി   കാണുന്നു. ഞാനിനി   ശൂന്യാകാശത്തിൽ  ഒരിക്കലുമില്ല. കാർ മേഘങ്ങൾ മുറിച്ച് കുതിച്ചുയരുന്ന ബഹിരാകാശത്തേക്ക് ഞാനില്ല, ഇനിമേൽ മടങ്ങി പോവില്ല.   മേജർ ടോം അങ്ങയുടെ ലോഹംകൊണ്ടുള്ള ഹെൽമെറ്റ് തലയിൽ അണിഞ്ഞാലും. വിറ്റാമിൻ ഗുളികകൾ കഴിക്കൂ. ദിവസങ്ങൾ താഴൊട്ടെണ്ണൂ. പേടകത്തിലെ ഇഗ്നേഷ്യനും  എൻജിനും നോക്കി നോക്കി യാത്ര തീർക്കാം. ദൈവത്തിന്റെ സ്നേഹം അങ്ങേക്കും  എനിക്കും എവിടെയുമുണ്ട്. പത്ത്, ഒമ്പത്, എട്ട്‌,  ഏഴ്,  ആറ്,  അഞ്ച്,  നാല്,  മൂന്ന്,  രണ്ടേ,  ഒന്ന് . ഉയരട്ടെ, ഉയരട്ടെ, മേജർ ടോം അങ്ങ്  ഉയർച്ചയിലും താഴ്ചയിലും വിജയിയായി.
ഇവിടെ ഞാൻ അങ്ങകലെ ഭൂമി ഗ്രഹത്തിൽനിന്ന് ശൂന്യാകാശത്തിൽ വെറുമൊരു പാട്ടക്കുള്ളിലിരിക്കുന്നു.



നീലാകാശ ഗ്രഹങ്ങളിലെ നീല പളുങ്കുമണിയായ  ഭൂമിദേവി, നിന്നെ സ്തുതിക്കകയല്ലാതെ  ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഒരു ലക്ഷം മൈലുകൾ  ഞാൻ നീന്തിയെങ്കിലും എന്റെ യാത്ര ചെറുതായി തോന്നുന്നു. എന്റെ ആകാശപേടകം  ഏതു വഴിയെ യാത്ര തുടരണമെന്നും അറിയുന്നു. എനിക്കായി കാത്തിരിക്കുന്ന എന്റെ സഹ ധർമ്മിണിയെ അറിയിക്കൂ, കാണാലോകത്തെ സ്നേഹത്തിന്റെ ചുണ്ടുമ്മകൾ പ്രിയേ സ്വീകരിച്ചാലും. നിന്നിലെ സ്നേഹവും എന്നിലെ സ്നേഹവും നിനക്കും എനിക്കുമറിയാം. ഭൂമിയിലെ ഉപരിതലത്തിലെ നിയന്ത്രാവേ സർക്യുട്ടുകൾ മരവച്ചിരിക്കുന്നു.  മേജർ  ടോം നീ  കേൾക്കുന്നുവോ, എന്തോ തകരാർ. കേൾക്കാമോ? മേജർ ടോം, നിനക്കെന്ത് ചെയ്യാൻ കഴിയും. ഇവിടെ പാട്ടക്ക് ചുറ്റും ഞാൻ ഒഴുകി പൊന്തി കിടക്കുകയാണ്. അങ്ങകലെ ചന്ദ്രദേവിക്ക്  മുകളിലായി നീല വർണ്ണനായ     അമ്മ ഭൂമിയും കാണുന്നു. നിസഹായനായ എനിക്ക് ഒന്നും ചെയ്യാനില്ല.മേജർ ടോം, ദൈവം നമ്മോടൊപ്പം ഉണ്ട്. സ്നേഹവും ഉണ്ട്.  വാസ്തവത്തിൽ ജോലികൾ പൂത്തിയാക്കിയ  അങ്ങ് വിജയപതാക പാറിപറപ്പിച്ചുകൊണ്ട് ചരിത്രത്തിന്റെ ഒരു മുഹൂർത്തംകൂടി ഇന്ന് തങ്കലിപികളിൽ കുറിച്ചിരിക്കുന്നു.

5 comments:

  1. അല്മായശബ്ദം ബ്ലോഗിൽ ഇത്രയും വിസ്മയസുന്ദരമായ ഒരു ഗാനം എന്നേ കേൾപ്പിച്ച എന്റെ ജെസെഫ് matthew , നമോവാകം !

    ReplyDelete
  2. Commander Chris Hadfield-ൻറ്റെ ബഹിരാകാശ സംഗീതത്തെപ്പറ്റിയുള്ള ന്യൂസ് കഴിഞ്ഞ ദിവസം കേട്ടിരുന്നെങ്കിലും ജോസഫ്‌ മാത്യുവിന്റ്റെ പോസ്റ്റുവഴിയാണ് അതുമുഴുവൻ കേട്ടാസ്വദിക്കാൻ സാധിച്ചത്. ജോസഫ്‌ മാത്യുവിന് എന്റ്റെ നന്ദി.


    53-കാരനായ കനേഡിയൻ ക്രിസ് തന്റ്റെ "Space Odity" വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കോടിക്കണക്കിനു ജനങ്ങൾ ഇതിനോടകം ആ പാട്ട് കേട്ടാസ്വദിച്ചുകഴിഞ്ഞു. അദ്ദേഹം അഞ്ചുമാസം ബഹിരാകാശത്ത് താമസിച്ചു. ആയിരക്കണക്കിനു പ്രാവശ്യം ഭൂമിക്ക് വട്ടം വച്ചു . കമാണ്ടർസ്ഥാനം വേറൊരാളെ ഏൽപ്പിച് കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹം ഭൂമിയിലേക്കു മടങ്ങി. മടക്കയാത്ര എന്തോ അദ്ദേഹത്തിന് നഷ്ട്ടപ്പെട്ടുപോകുന്നു എന്ന ധ്വനിയും പാട്ടിലെ വരികളിലുണ്ട്.


    ശാസ്ത്രവിജ്ജാനത്തിന്റ്റെ ഫലമായ ബഹിരാകാശ പേടകത്തിലിരുന്ന് താഴെ ഭൂമിയിലേക്ക് നോക്കുന്ന ഒരു സഞ്ചാരിക്ക് ഭൂമി പരന്നതല്ല: ഭൂമി ഉരുണ്ടതാണ്. കീറിമുറിക്കപ്പെട്ട രാജ്ജ്യങ്ങളല്ല; മതങ്ങളാൽ വിഭജിക്കപ്പെട്ട ജനങ്ങളില്ല. ഈ ഭൂമി പൂർണമാണ്‍. അപ്പോൾപ്പിന്നെ അൽപ്പബുദ്ധികളായ നമ്മൾ എന്തിന് തമ്മിൽ തല്ലുന്നു? ഒരു ഭൂമി. ഒരു ജനം.

    ReplyDelete
  3. One minute astronomer ൽ നിന്ന് ആദ്യം ഈ ലിങ്ക് ഒരു കമെന്റിൽ ചേര്ത്തത് ഞാനാണെങ്കിലും, Chris Hadfield ന്റെ ഗാനത്തെപ്പറ്റി ഒത്തിരി പുകഴ്ത്തലുകൾ ഇതിനകം കേൾക്കാനിടയായെങ്കിലും, അത്തരമൊരു സാഹചര്യത്തിൽ പാടുന്ന ഒരുവനിൽ നിന്ന് ഉണ്ടാകേണ്ടയത്ര ആഴം ആ പാട്ടിനു ഞാൻ കാണുന്നില്ല. ഒരു പക്ഷേ, ക്രിസ് നിരീശ്വരനായിരിക്കാം. അയാളും ഗ്രൌണ്ട് കമാണ്ടെറും തമ്മിലുള്ള സംഭാഷണമെന്നതിൽ കവിഞ്ഞൊന്നും ബഹിരാകാശത്തുനിന്ന് തന്റെ, നമ്മുടെ, വാസഗ്രഹത്തെയും അതിന്റെ മഹിമയെയുംപറ്റി ഒരു വാക്കും അദ്ദേഹത്തിന് പറയാനില്ലാതെ പോയല്ലോ എന്നാണ് എന്റെ നിരാശത. ഭൂമിയെപ്പറ്റി ആകെ അദ്ദേഹം പറയുന്നത് The planet Earth is blue എന്ന് മാത്രം! എത്ര മനോഹരമായ ഒരു ലിറിക് അങ്ങനെയൊരു ഗാനത്തിനുവേണ്ടി മെനഞ്ഞെടുക്കാമായിരുന്നു!

    ReplyDelete