Translate

Thursday, May 23, 2013

ഞാന്‍ നിന്നെ സ്നേഹിക്കുന്നൂ ശ്രീശാന്ത്

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇടുക്കിയില്‍ നിന്നൊരു വാര്‍ത്തയുണ്ടായിരുന്നു.  ഒരു കുട്ടി ചെയ്ത കുറ്റത്തിന് അദ്ധ്യാപിക സ്വയം ശിക്ഷിച്ച കഥ. ആ ആദ്ധ്യാപികയുടെ വാദഗതി അനേകം മഹാന്മാര്‍ ഉയര്‍ത്തിയിട്ടുള്ളതാണ്. ഒരുവന്‍ തെറ്റ് ചെയ്‌താല്‍ അതിന്‍റെ ഉത്തരവാദിത്വം അവനു മാത്രമല്ല അവനെ പരിശീലിപ്പിക്കാന് ബാദ്ധ്യതപ്പെട്ട എല്ലാവര്‍ക്കുമുണ്ട്. ശ്രീശാന്ത് പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നാണ് അപമാനത്തിന്‍റെ പടുകുഴിയിലേക്ക് വീണത്. എല്ലാവരും ശ്രീശാന്തിനെ കുറ്റപ്പെടുത്തുന്നു. പക്ഷേ, ഈ സമൂഹം മുഴുവന്‍ ഉണര്‍ന്നിരുന്നു വീണ്ടും വീണ്ടും സ്വയം ചോദിക്കേണ്ടതാണ്, ആരാണ് ഇതിനുത്തരവാദികളെന്ന്? അദ്ദേഹത്തിന്‍റെ മാതാപിതാക്കന്മാരും ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണോ ശിക്ഷിക്കപ്പെടെണ്ടത്? ഞാന്‍ ഇന്ന് ഇതിനെപ്പറ്റി ചിന്തിക്കുന്നത് ശ്രീശാന്തിന്‍റെ പശ്ചാത്തലത്തില്‍ മാത്രമല്ല.

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പരിശീലന കളരിയില്‍ വെച്ച് ഞാന്‍ ശരിയെന്നു തിരിച്ചറിഞ്ഞ ഒരു വലിയ സത്യമുണ്ട്, ഒരുവന് ചുറ്റുമുള്ളത് എന്തൊക്കെയാണോ അതെല്ലാം അവന്‍റെ തന്നെ സൃഷ്ടിയാണെന്നുള്ള ഒരു വലിയ സത്യമായിരുന്നത്. ഇത് രണ്ടു രീതിയില്‍ സംഭവിക്കാം: ഒരുവന്‍ ഇശ്ചിക്കുന്നതിലൂടെ രൂപപ്പെടുന്നതും, ഒരുവന്‍ ഭയക്കുന്നതിലൂടെ ക്ഷണിച്ചു വരുത്തുന്നതും. എന്തിനെയാണോ ഭയക്കുന്നത് അത് സംഭവിക്കും എന്നാണു പ്രമാണം. ദിനപത്രങ്ങളിലും പ്രസിദ്ധീകരണങ്ങളും ശ്രദ്ധിക്കുക. അവ വിറ്റു പോകണമെങ്കില്‍ സെക്സും, ക്രൈമും പാകത്തിന് ചേര്‍ത്ത മസാല കൂട്ടുകള്‍ വേണം. അതിനാണ് വായനക്കാര്‍ കൂടുതല്‍ എന്നത് സത്യം. ഈ രണ്ടു മേഖലകളിലും അതിക്രമങ്ങള്‍ കൂടുന്നത് അനേകര്‍ അങ്ങിനെ ഇശ്ചിക്കുന്നതുകൊണ്ടാണെന്ന വാദഗതി തികച്ചും ശാസ്ത്രിയമാണ്. സീരിയലുകളും, സിനിമയും പ്രസിദ്ധീകരണങ്ങളും ചേര്‍ന്ന് ഇവിടെ ഒരു സമൂഹ ഇശ്ച തന്നെ രൂപപ്പെടുത്തുന്നു.

നിയന്ത്രണം നഷ്ടപ്പെട്ട പട്ടം പോലെയാണ് യുവത്വം ഇന്ന് സഞ്ചരിക്കുന്നതെന്ന് പറയാതെ വയ്യ. അടുത്ത കാലത്തൊരാള്‍ ഫലിതരൂപേണ പറഞ്ഞ ഒരു കാര്യമുണ്ട്, ‘ഒരു കാലത്ത് മകള്‍ക്ക് ഒരു നല്ല പയ്യനെ കിട്ടണമേയെന്നാണ് കേരളത്തിലെ കാരണവന്മാര്‍ പ്രാര്‍ഥിച്ചിരുന്നതെങ്കില്‍ ഇന്നത്‌  ‘മകന് ഒരു നല്ല പെണ്കൊച്ചിനെ കിട്ടണമേയെന്നായി എന്നാണ് അദ്ദേഹം പറഞ്ഞത്.  സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ അല്‍പ്പ വസ്ത്രങ്ങളിലും കോമാളി വേഷങ്ങളിലുമെല്ലാം പൊതു വേദികളില്‍ നാമിന്നു നമ്മുടെ പെണ്‍കുട്ടികളെ കാണുന്നു. ഇന്നത്തെ പത്രത്തില്‍ തന്നെ കണ്ട ഒരു വാര്‍ത്തയാണ്, യുവതലമുറ ലഹരി പദാര്‍ഥങ്ങളുടെ അടിമകളാകുന്നുവെന്നത്. പുകവലി നിരോധിച്ചു, പക്ഷെ മദ്യവില്‍പ്പന വര്‍ദ്ധിച്ചു. അടുത്തിടെ ഒരു മുക്കിലെ മാടക്കടയുടെ മുമ്പില്‍ ഒരു സന്ധ്യക്ക്‌ കണ്ട തിരക്കിന്‍റെ കാരണം അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്, ആ പ്രദേശത്തു വലിക്കാരും കുടിയന്മാരും കുറവ്, പക്ഷെ മുറുക്കുകാര്‍ കൂടുതല്‍ എന്നാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ജസ്ടിസ് P K ഷംസുദ്ദിന്‍ കൊച്ചു കുട്ടികളെപ്പോലും മയക്കുമരുന്നുകള്‍ വ്യാപകമായ തോതില്‍ സ്വാധീനിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ ഞാന്‍ അത്രക്കങ്ങു ഭയന്നെന്നു പറയാനാവില്ല. പക്ഷേ, കേരളം അഭിമുഖീകരിക്കുന്ന ഈ വലിയ ഭീഷണിയെയോര്‍ത്തു ഇന്ന് ഞാന്‍ തികച്ചും ആശങ്കാകുലനാണ്.

ആധുനികതയുടെ പ്രതീകങ്ങളായ മൊബൈല്‍ ഫോണിനും, ഫെയിസ് ബുക്കിനും, ഹൈസ്പീഡ് ഇരുചക്ര വാഹനങ്ങള്‍ക്കും, ആഢംബരാഘോഷങ്ങള്‍ക്കും, ഫാഷന്‍ ഭ്രമത്തിനും, സീരിയലുകള്‍ക്കും, മാറിയ പണസമ്പാദനോപാധികള്‍ക്കും, കുട്ടികളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന സത്തയില്ലാത്ത പ്രത്യയ ശാസ്ത്രങ്ങള്‍ക്കും, കുട്ടികളെ ജനിപ്പിക്കുകയും അവര്‍ക്ക് പണം വാരിക്കൊടുക്കുകയും ഒപ്പമിരുന്നെന്തെങ്കിലും പറഞ്ഞു കൊടുക്കാന്‍ മിനക്കെടുകയും ചെയ്യാത്ത മാതാപിതാക്കന്മാര്‍ക്കും, പിന്നെ ഇതെല്ലാം പ്രോത്സാഹിപ്പിക്കുന്ന സമൂഹത്തിനുമെല്ലാം ഇതില്‍  പങ്കുണ്ട്. ആരുടെ പങ്കാണ് വലുതെന്നു തര്‍ക്കിക്കാതെ ഒരു സമൂഹം മുഴുവന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശ്രീശാന്തുമാര്‍ ഓരോ വീട്ടിലും ഉണ്ടായെന്നിരിക്കും. കുറേക്കാലം മുമ്പു അമേരിക്കയില്‍ നടന്ന ഒരു സംഭവം പറയാം. ഒരു ജുവനൈല്‍ ഹോമില്‍ കുട്ടികള്‍ അവരുടെ കഥ പരസ്പരം പറയുകയായിരുന്നു. അതിലൊരുവന്‍ തന്‍റെ മാതാപിതാക്കന്മാരും ഒരുമിച്ചിരുന്നു ചിലവഴിച്ച അനേകം അവസരങ്ങള്‍ നല്‍കിയ അനുഭവങ്ങള്‍ അവരുമായി പങ്കു വെച്ചു. അവസാനം അവര്‍ വഴിപിരിഞ്ഞുവെന്നും അങ്ങിനെ അനാഥനായതു കൊണ്ടാണ് ഇവിടെ എത്തിയതെന്നും അവന്‍ പറഞ്ഞു. ആ കൂട്ടുകാര്‍ ഒരുമിച്ചു പറഞ്ഞു, ഇത് കള്ള കഥയാണ്, ഒരിക്കലും മാതാപിതാക്കന്മാര്‍ ഒരുമിച്ചിരുന്നു സൊറ പറയാറില്ല. ഇന്നിത്  കേരളത്തിലും സംഭവികച്ച് കൊണ്ടിരിക്കുന്നു. അപ്പനും അമ്മയും തിരക്കിലാണ്. ഇവിടെ കുടുംബങ്ങളില്‍ നിറയെ പ്രതിഷ്ടകളുണ്ട് – ബൈബിള്‍ മുതല്‍ തിരുഹൃദയം വരെ ഇത് നീളും, ഇല്ലാത്തത് ഫലം മാത്രം.  

നമ്മുടെ തലമുറക്ക് അനുകരിക്കാന്‍ നല്ല മാതൃകകളും വേണം; അതാണിവിടെ ഇല്ലാത്തത്. ഒരു ക്രിസ്ത്യാനിക്കും അഭിമാനിക്കാനിവിടെ ഏറെയൊന്നുമില്ല. പത്രം നിവര്‍ത്തിയാല്‍  കുറ്റകൃത്യങ്ങളില്‍  പിടിക്കപ്പെടുന്നവരുടെ മുന്‍പന്തിയില്‍ ക്രിസ്ത്യന്‍ പേരുകളും കാണാം. അംഗസംഖ്യ കുറയുന്നുവെന്നു ഈയ്യിടെ ഒരു മെത്രാന്‍ പറഞ്ഞത് കേട്ടു; ഗുണം കുറഞ്ഞുവെന്നു മാര്‍പ്പാപ്പാ പറയുന്നതും കേട്ടു. അതുകൊണ്ടായോ? ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല മാതൃകയെ പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന നമ്മുടെ സഭാധികാരികളുടെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് തീര്‍ച്ച.

ഒരു ധ്യാന കേന്ദ്രത്തില്‍ നടക്കുന്ന ഒരു കൊച്ചു തെറ്റിനോ, ഒരു കൊച്ചു പള്ളി പണിയാന്‍ വേണ്ടി അനുവര്‍ത്തിക്കുന്ന ചെറിയ കുതന്ത്രത്തിനോ, പ്രൌഢി കാണിക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന ഒരു കൊച്ചു വികൃതിക്കോ, തെറ്റായ ഒരു വചന വ്യാഖ്യാനത്തിനോ ഒക്കെ ഇത്രയും വലിയ കുഴപ്പം സൃഷ്ടിക്കാന്‍ ആവില്ലായെന്നാണ് അവര്‍ കരുതുന്നത്. സഭാശുശ്രൂഷകരുടെ സ്കൂളുകളില്‍ വാങ്ങിക്കുന്ന അമിത ഫീസും, സഭാധികാരികള്‍ ഇഷ്ടക്കാരോട് കാണിക്കുന്ന അമിത വാത്സല്യവും, സഭയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഉയര്‍ന്ന ക്യാപ്പിറ്റെഷനും, സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അദ്ധ്യാപക നിയമനത്തിന് വാങ്ങുന്ന കൈക്കൂലിയും, ആശുപത്രികളില്‍ ചെന്നാല്‍ രോഗികളെ ശ്വാസം മുട്ടിക്കുന്ന ചികിത്സാ ചിലവുകളും, യുക്തിയ്ക്കും ബുദ്ധിക്കും നിരക്കാത്ത തരത്തിലുള്ള വചനപ്രഘോഷണങ്ങളും, അടിമുതല്‍ മുടിവരെ വ്യാപിച്ചിരിക്കുന്ന ആഢംബര പ്രവണതയും, രാഷ്ട്രിയവുമായി സഭയെ കൂട്ടിക്കുഴക്കാനുള്ള ചില മെത്രാന്മാരുടെ വ്യഗ്രതയുമെല്ലാം കൂടി ചേരുമ്പോള്‍ യുവ തലമുറയ്ക്ക് കിട്ടുന്ന സന്ദേശം വളരെ ദുഷിച്ചതാണ്. ഇതാണ് ഒരു കുട്ടി വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും കാണുന്നത്. അത് ശരിയല്ല, ഇത് ശരിയല്ലായെന്നുള്ള ഒറ്റപ്പെട്ട ശബ്ദം സിനഡുകളില്‍ ഉയര്‍ന്നത് കൊണ്ട് പരിഹാരമായോ? സഭയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ബോദ്ധ്യപ്പെട്ടാലും ഒരു മാതൃകയെന്ന നിലയില്‍ അവരെ പരസ്യമായി ശാസിക്കാന്‍ പോലും കെല്‍പ്പില്ലാത്ത ഒരു സഭ; അതിനെക്കൊണ്ടു കുളം കലക്കാനല്ലാതെ മറ്റൊന്നിനും കഴിയണമെന്നില്ല. 
  

ശ്രീശാന്ത് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ബൌള്‍ ചെയ്യുന്നത് TV യില്‍ നാം കണ്ടിട്ടുണ്ട്. അദ്ദേഹം ഇന്നത്തെ തലമുറയുടെ ഒരു പരിശ്ചേദം മാത്രമാണ്. എനിക്ക് ശ്രീശാന്തെന്ന വ്യക്തിയോടല്ല അമര്‍ഷം; ശ്രീശാന്തിനെ ഈ പരുവത്തില്‍ കൊത്തിയെടുത്ത ഞാന്‍ ഉള്‍പ്പെടുന്ന സമൂഹത്തോടാണ് എന്‍റെ പ്രതിക്ഷേധം. അടിയന്തിര പ്രാധാന്യത്തോടെയും പ്രതിബദ്ധതയോടെയും  ഈ ഗുരുതരാവസ്ഥയെ നമുക്ക് നേരിടെണ്ടതുണ്ട്.   

6 comments:

  1. അത്യന്തം ഉൾക്കാഴ്ചയുള്ള പക്വമായ ഈ വിലയിരുത്തലിന് നന്ദി, ജോസഫ്ജി! കാപട്യവും അസത്യവും മറഞ്ഞിരിക്കാത്ത ഏത് ബന്ധമാണ്, ഏത് ഇടപെടലാണ് ഇന്ന് സമൂഹത്തിൽ, വ്യക്തികൾ തമ്മിൽ ഉള്ളത്? രാഷ്ട്രീയത്തിലെ കളികൾ നന്നായി പ്രതിഫലിപ്പിക്കുന്ന ഒരു രസിക്കാൻ കാർട്ടൂണ്‍ ഇന്നത്തെ മനോരമയിൽ കണ്ടു. സുഹൃത്തുക്കളും സഹപ്രവർത്തകരും അടുത്ത പോരിനുള്ള ആയുധങ്ങൾക്ക് മൂര്ച്ച കൂട്ടുകയാണ്. പിറകിൽകൂടി കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന പാരയാശാൻ ഒരു കെട്ട് പാരകളുമായി ധൃതിയിൽ പോകുന്നു.

    പറഞ്ഞതുപോലെ, രാഷ്ട്രീയത്തിലും കച്ചവടത്തിലും നടക്കുന്ന തട്ടിപ്പുകളെക്കാൾ അശുദ്ധമായ കബളിപ്പിക്കലുകൾ മതങ്ങളിലും നേർ വഴി കാണിക്കാൻ വിളിച്ചുകൂട്ടുന്ന ധ്യാനകേന്ദ്രങ്ങളിലും നടമാടുമ്പോൾ മാനുഷിക തലത്തിൽ ബാക്കിയെന്താണ് നമുക്കുള്ളത്? മനുഷ്യന്റെ ദുരിതങ്ങളെല്ലാം അവൻ തന്നെ സൃഷ്ടിക്കുന്നവയല്ലാതെ മറ്റൊന്നുമല്ല.

    പത്തു നാല്പ്പത് കൊല്ലംമുമ്പ് മുംബൈയിലെ ഒരു വഴിയോരത്തുനിന്നു രണ്ടു രൂപയ്ക്ക് വാങ്ങിയ ഒരു പുസ്തകം (The Serpent and the Rope by Raja Rao, 1960) വായിക്കുകയായിരുന്നു. അതിൽനിന്ന് ഏതാനും വരികൾ: ജീവിതത്തിൽ രണ്ടു വീക്ഷണങ്ങൾ സാദ്ധ്യമാണ്. ഒന്നുകിൽ നീ വിശ്വസിക്കുന്നു - ഈ ലോകം ഉള്ളതുകൊണ്ട് ഞാൻ ഉണ്ട്. അല്ലെങ്കിൽ നീ വിശ്വസിക്കുന്നു - ഞാൻ ഉള്ളതുകൊണ്ട് ഈ ലോകം ഉണ്ട്. ഇവ രണ്ടും തമ്മിൽ ഒത്തുതീര്പ്പു സാദ്ധമല്ല. ഉണ്ടായിട്ടുള്ള ദാർശനിക വിലയിരുത്തലുകളെല്ലാം ഇതേ ചുറ്റിപ്പറ്റിയായിരുന്നു.

    "If I'm real, then the world is me. It also means you are not what you think and feel you are, that is, a person. But if the world is real, then you are real in terms of objects. The first is the Vedantin's position, the second is the Marxist's. They are irreconcilable."

    ഇന്നാകട്ടെ, വേദാന്തവും മാർക്സിസവുമൊന്നും നമ്മെ ബാധിക്കുന്നില്ല. വാരിക്കൂട്ടാവുന്ന പുറംപൂച്ചുകളാണ്, അവ മാത്രമാണ് സത്യം. പുറംപൂച്ചുകൾ ചിതറിപ്പോയാൽ ബാക്കിയാവാൻ ഒന്നുമില്ലായെന്നതാണ് നമ്മുടെ സംസ്കാരത്തെ ശുഷ്ക്കമാക്കുന്നത്. അതിന്റെ പ്രതീകമാണ് കറുത്ത തുണികൊണ്ട് മൂടിയ തലകൾ.

    ReplyDelete
  2. If you don’t see your worth, you’ll always choose people who don’t see it either. When your self esteem rises, your life follows. - Mandy Hale

    ReplyDelete
  3. ചിന്തനീയമായ നിരവധി കാര്യങ്ങള്‍ പോസ്റ്റിലും കമെന്റിലുമായുണ്ട്. സമൂഹത്തില്‍ വളര്ന്നു വന്നുകൊണ്ടിരിക്കുന്ന മൂല്യച്യുതിയെ പറ്റി ചര്‍ച്ചചെയ്യുന്നതുപോലെ പ്രാധാന്യമുള്ളതാണ് നമ്മില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാം മറച്ചു പിടിക്കുന്ന നമ്മുടെ തനിമയെപ്പറ്റിയും. സ്വന്തം കുടുംബത്തില്‍ പോലും പൊയ്മുഖങ്ങള്‍ ധരിക്കാനാണ് എല്ലാവര്‍ക്കും താല്പ്പ ര്യം. എല്ലാം തന്നിലേക്കും തന്‍റെ ആശ്രിതരിലെക്കും ചുരുക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. അനാശാസ്യം കാണിക്കുന്ന പുരോഹിതനും, അധികാരം തലക്കു പിടിച്ച മെത്രാനും എല്ലാം നമ്മുടെ സൃഷ്ടികളാണ്. നാം അതിലേറെ അര്ഹിക്കുന്നുണ്ടെന്നും പറയാനാവില്ല. പക്ഷെ ശ്രി. ജൊസഫ് ചൂണ്ടിക്കാണിച്ചതുപോലെ ഒരു വലിയ വിപത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പറയാതെ വയ്യ.

    ഇന്ന് ഇടവകയിലുള്ള ഒരാള്‍ അധാര്മ്മി ക ജീവിതം നയിക്കുന്നുവെങ്കില്‍ അങ്ങോട്ട്‌ ഒരച്ചനും തിരിഞ്ഞു നോക്കില്ല. എല്ലാവര്ക്കുമായി ഒരു വാര്ഷിക ധ്യാനം ഒരുക്കി തൃപ്തി അടയും. സഭ ജീവാനുള്ള മനുഷ്യരെ സൃഷ്ടിക്കുന്നെയില്ല, ഒരു ഫാക്ടറിയിലെന്നതുപോലെ വ്യക്തികളെ ഉല്പ്പാ്ദിപ്പിക്കുകയാണ്. എല്ലാവരുടെയും വിശ്വാസം ഒന്ന്, അഭിപ്രായം ഒന്ന്, വളര്‍ച്ച ഒന്ന് അങ്ങിനെ എല്ലാ ക്രിസ്ത്യാനികളും ഒരുപോലെ – അത് യേശുവില്‍ നിന്ന് അകലെയാണെന്നു നാം അറിഞ്ഞു വരുമ്പോഴേക്കും സന്ധ്യയാകുമായിരിക്കും. എന്‍റെ പിഴ, എന്‍റെ പിഴ എന്ന് പറഞ്ഞു കൊണ്ട് നമ്മുടെ കുടുംബാംഗങ്ങളെപ്പോലും സ്നേഹിക്കേണ്ടി വരും വലിയ താമസമില്ലാതെ.

    ജീവിതത്തില്‍ തിരക്കേറുകയാണ്. അത്മായാ ശബ്ദത്തില്‍ എഴുതാന്‍ വേണ്ടത്ര സമയം എത്തിപ്പിടിക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. "നിങ്ങളിൽ പാപം ഇല്ലാത്തവർ ഇവളെ കല്ലെറിയട്ടെ " എന്ന ക്രിസ്തുവിന്റെ വിരല്ചൂണ്ടലും ഇതുതന്നെയായിരുന്നു ! കല്ലെറിയാൻ അവളെ ഓടിച്ച ആ പുരുഷാരമാണവളെ വേശ്യയാക്കിയതു ! പുരുഷനില്ലാതെങ്ങിനെ ഒറ്റയ്ക്കു സ്ത്രീ വേശ്യാവൃത്തി നടത്തും ? തെറ്റിന് പകുതി ഉത്തരവാദിയായവൻ തന്നെ മറുകക്ഷിയെ കുറ്റംപറഞ്ഞ് ,ശിക്ഷ ഒരാൾക്ക് മാത്രമായി നടപ്പാക്കുന്നു നീധിബോധം , പ്രാകൃതം ! കൈകൂലിയും കമ്മട്ടവും ഇന്ന് സമൂഹത്തിന്റെ തിന്മകളല്ല,നമ്മകളത്രെ ! N .N Pillai പണ്ട് "crossbeltil "പറഞ്ഞു " ഇവിടെ കൈകൂലി വാങ്ങാത്തവനും കൈകൂലി കൊടുക്കാത്തവനും ഒരുപോലെ ശിക്ഷാർഹരാണെന്നു " ഇതാണിന്നിന്റെ മര്യാദ , ജീവിത മാനദന്ധം എന്നിരിക്കുമ്പോൾ, പാവം ശ്രീശാന്തേ ... സങ്കടമുണ്ടുമോനെ..

    ReplyDelete
  6. This poem doesn’t need a dedication, it’s not my place to say, probably not even my place to write anything but it was humbling to think about. I know it can’t really help, I just need to write something to get my head straight. I hope this doesn’t come across as pretentious prick or insensitive.

    To You, Shreeshant

    I know this won’t help you feel fine,

    And the scars so deep won’t be healed by time.

    I won’t pretend any of your heartache I can nurse,

    Or say ‘I understand’ in poetic verse.

    I’m not going to tell you to keep your fight,

    What is significant or what is right.

    I can’t begin to imagine your strife

    Or preach about the important things in life.

    Any vivid flame that burns inside

    Offers no dark abode for pain to hide.

    They’ll be so many wishes to take him from that place

    And to once again see a smile from his face.

    I’m sorry for how this must feel to all those he knew,

    My thoughts are with your family and friends too.

    I guess all I wanted to say is that if you know

    what you're worth, go out and get what you're worth.

    (from a friend of mine)

    ReplyDelete