Translate

Wednesday, February 5, 2014

'കത്തോലിക്കാ അല്‍മായഅസംബ്ലി 2014' - കര്‍ത്താവിന്റെ ശത്രുക്കളെ തിരിച്ചറിയുക

(ഫെബ്രുവരി 8 ശനി, 9 ഞായര്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ എറണാകുളത്തു ഹൈക്കോര്‍ട്ട് ജംങ്ഷനില്‍ ലാലന്‍ ടവറിനു മുന്നിലുള്ള കൊച്ചി കോര്‍പറേഷന്‍ വക സ്ഥലത്ത് നിര്‍മ്മിക്കുന്ന പന്തലില്‍ വെച്ച് നടത്തപ്പെടുന്ന 

'കത്തോലിക്കാ അല്‍മായഅസംബ്ലി 2014'-ന് ആമുഖമായി

'കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍ ' പ്രസിദ്ധീകരിച്ച 'നവീകൃതസഭ പുതുസഹസ്രാബ്ദത്തില്‍ ' എന്ന ലഘുഗ്രന്ഥത്തില്‍നിന്ന്)
* കത്തോലിക്കാസഭയ്ക്ക് ബൈബിള്‍ പ്രമാണമല്ലെന്നു സത്യവാങ്മൂലം നല്‍കിയിട്ടുള്ളവര്‍ - മെത്രാന്മാര്‍

* ബൈബിള്‍വിരുദ്ധ കാനോന്‍നിയമത്തിന്റെ സ്രഷ്ടാക്കള്‍ - മെത്രാന്മാര്‍

* ബൈബിള്‍വിരുദ്ധ രൂപതാനിയമങ്ങളുടെ സ്രഷ്ടാക്കള്‍ - മെത്രാന്മാര്‍

* യേശു സ്വതന്ത്രരാക്കിയ ദൈവജനത്തെ കാനോന്‍നിയമംവഴി ബന്ധികളാക്കിയവര്‍ - മെത്രാന്മാര്‍

* ഭരിക്കരുതെന്ന് യേശു കല്‍പ്പിക്കുമ്പോള്‍ സഭയില്‍ ഭരണം അടിച്ചേല്‍പിക്കുന്നവര്‍ - മെത്രാന്മാര്‍

യേശുക്രിസ്തുവിന്റെ കല്‍പനകളെ ലംഘിച്ചു പ്രവര്‍ത്തിക്കുന്നവര്‍ - മെത്രാന്മാര്‍

* ബൈബിളല്ല, കാനോന്‍ നിയമങ്ങളാണ് കത്തോലിക്കാസഭയ്ക്ക് പ്രമാണങ്ങള്‍ എന്ന് കോടതിയില്‍ വാദിക്കുന്നവര്‍ - മെത്രാന്മാര്‍

* ക്രിസ്തു നിരോധിച്ച പൗരോഹിത്യവാഴ്ച പുനഃസ്ഥാപിക്കുകയും കാനോന്‍നിയമത്തിലൂടെ ബലപ്പെടുത്തുകയും ചെയ്തവര്‍ 
- മെത്രാന്മാര്‍

* യേശുവിന്റെ ലളിതജീവിതമാതൃക ഉപേക്ഷിച്ച് എപ്പിക്യൂറിയനിസം സ്വീകരിച്ചവര്‍ - മെത്രാന്മാര്‍

* കൂദാശകള്‍ വില നിശ്ചയിച്ചു വില്‍പ്പന നടത്തുന്നവര്‍ - മെത്രാന്മാര്‍

* വ്യഭിചാരത്തെ 'രഹസ്യവിവാഹം' (കാനോന്‍ എസ്. 840) എന്ന പേരില്‍ കൂദാശയാക്കിയിട്ടുള്ളവര്‍ - മെത്രാന്മാര്‍

*പുരോഹിതര്‍ക്കു വിവാഹം വിലക്കിയവര്‍ - മെത്രാന്മാര്‍
ച്ച സഭാജനങ്ങളെ തള്ളി സമ്പത്തിനെ മുറുകെ പിടിക്കുന്നവര്‍ - മെത്രാന്മാര്‍


* സഭാസമ്പത്ത് അപഹരിക്കുന്നവര്‍ - മെത്രാന്മാര്‍

* 'ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ ,' പാര്‍ലമെന്റും നിയമസഭകളും നിയമമാക്കുന്നതിനെ തടസ്സപ്പെടുത്തുന്നവര്‍ - മെത്രാന്മാര്‍

* ഇന്ത്യാരാജ്യത്തിന്റെ പരമാധികാരത്തിനുമേല്‍ വത്തിക്കാന്റെ ആധിപത്യം നടപ്പാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ 
- മെത്രാന്മാര്‍

കൗണ്‍സിലുകള്‍ , സിനഡുകള്‍ , അസംബ്ലികള്‍ എന്നിവ ഹയരാര്‍ക്കിയുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു മാത്രമായി മാറ്റിയവര്‍ - മെത്രാന്മാര്‍

* നേര്‍ച്ചപ്പണം അല്‍മായ അവകാശനിഷേധങ്ങള്‍ക്കുവേണ്ടി ധൂര്‍ത്തടിക്കുന്നവര്‍ - മെത്രാന്മാര്‍ 

ദയവായി  താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ്‌  കൂടി വായിക്കുക: 
'കത്തോലിക്കാ അല്‍മായഅസംബ്ലി 2014' 

1 comment:

  1. ദൈവജനമേ, കേൾക്ക ! "ഞാൻ"എന്ന് എല്ലാവരും പറയുന്ന "ഞാൻ " എന്നത് , കണ്ണാടിയിൽ കൂടി നാം സ്വയം കാണുന്ന , പരിണാമത്തിനു വിധേയമായ, ഒരിക്കൽ ഉണ്ടായതും , പിന്നെ വളർച്ചയിലൂടെ നാശത്തിലേയ്ക്ക് അനുസ്യൂതം ഒഴുകിയെത്തുന്നതുമായ ജീവൻറെ പ്രവാഹമല്ല ; മറിച്ചു, "അമരനായ ആത്മചൈതന്യമാകുന്നു" , എന്ന് സ്വയം അറിയാനുള്ള എളുപ്പവഴി, വി.മത്തായി ആറിന്റെ അഞ്ചുമുതൽ ക്രിസ്തു അരുളിയത് , ഓരോ മനസുകൾക്കും വിസകലനം ചെയ്തു മനുഷ്യമനസ്സിൽ ഏറ്റിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് മനുഷ്യസ്നേഹികളായ നാം ഒന്നാമതായി ചെയേണ്ടുന്ന ദൈവവേല! ഭഗവത്ഗീതയിലൂടെ വേദവ്യാസന്റെ തൂലികത്തുമ്പിലൂടെ ,ശ്രീ കൃഷ്ണന്റെ പൊന്നുനാവിലൂടെ അർജ്ജുനന് ഉണർവു നല്കിയ ആത്മതത്വോപദേശം നാം കരളിലെ കവിതയാക്കി സ്വയം പാടിയാൽ "ഞാനും പിതാവും ഒന്നാകുന്നു "എന്ന അറിവിന്റെ പരമാനന്ദം സദാ നുകർന്നമരരാകാം ! നമുക്ക് പിന്നെന്തിനു പള്ളിയും പാതിരിയും പിരിവും സഭയും സഭാനവീകരനവും? )

    ReplyDelete