Translate

Thursday, February 20, 2014

ശുദ്ധീകരണ ലുത്തിനിയ (ഭാഗം 3)

2013 സെപ്തംബര്‍ ലക്കത്തില്‍നിന്നും, തുടര്‍ച്ച 
(ചോദ്യങ്ങളനവധി, ഉത്തരം ഒന്നേയൊന്ന്! ഈ 'ഉത്തര'ത്തിന്റെ പിടിയില്‍നിന്നും തന്നെത്തന്നെയും സ്വന്തം കുടുംബത്തെയും സമുദായത്തെയും രക് ഷിക്കാനുള്ള വഴി അന്വേഷിക്കുക, ആവിഷ്‌കരിക്കുക)

43) പുരോഹിതസിദ്ധാന്തങ്ങളില്‍ വിശ്വാസമുറപ്പിച്ച് അതാണു ദൈവവിശ്വാസം എന്നു പഠിപ്പിക്കുന്നവരാര്?
44) ഇന്ത്യയിലെ പള്ളിസ്വത്തുക്കളും സ്ഥാപനങ്ങളും, വത്തിക്കാന്റേതാണെന്നു വാദിക്കുന്നവരാര്?
45) ഇന്ത്യയിലെ പൊതുസ്വത്ത് ഭരിക്കാന്‍ രാഷ്ട്രനിയമം വേണ്ടെന്നു പറയുന്നവരാര്?
46) ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളെ എതിര്‍ക്കുകയും യുദ്ധങ്ങളെ അപലപിക്കുകയുംചെയ്യുകയും ഗര്‍ഭനിരോധനസാമഗ്രികളും ആയുധങ്ങളും നിര്‍മ്മിക്കുന്ന കമ്പനികളില്‍ ഷെയറെടുക്കുകയും ചെയ്യുന്നവരാര്?
47) സൃഷ്ടികളായ മനുഷ്യരെ തീ തുപ്പുന്ന ഭീകരപ്പിശാചുക്കളെക്കൊണ്ട് നരകത്തിലിട്ട് എരിതീയില്‍ നിത്യമായി ചുടുന്ന ക്രൂരനാണ് ദൈവമെന്നു പഠിപ്പിക്കുന്നവരാര്?
48) മനുഷ്യന്റെ സാധാരണ ചെയ്തികള്‍ കൊടുംപാപങ്ങളാണെന്നു തെറ്റിദ്ധരിപ്പിച്ച്, മനസ്സിന്റെ ആഴങ്ങളില്‍ പാപബോധം നിറയ്ക്കുന്നവരാര്?
49) മനുഷ്യരെ പാപവിഭ്രാന്തിയില്‍പ്പെടുത്തി, കുമ്പസാരക്കൂടുകളിലൂടെയും പള്ളികളിലൂടെയും തീര്‍ത്ഥാടനകേന്ദ്രങ്ങളിലൂടെയും കയറ്റിയിറക്കി, പുരോഹിതരുടെ മുമ്പില്‍ മുട്ടുകുത്തിച്ച് അവരെക്കൊണ്ട് തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ എന്ന് പ്രാര്‍ത്ഥിപ്പിക്കുന്നവരാര്?
50) യേശുവിനില്ലാതിരുന്ന പ്രത്യേക വേഷവിധാനങ്ങള്‍ യേശുവിന്റെ പേരില്‍ അണിഞ്ഞുനടക്കുന്നവരാര്?
51) ബൈബിളില്‍ വെട്ടിത്തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയതും, വിശ്വാസികള്‍ക്ക് ബൈബിള്‍ നിരോധിച്ചതുമാര്?
52) ഇനിയൊരു ബലിയര്‍പ്പണമില്ലെന്നു ബൈബിളില്‍ വ്യക്തമാക്കിയിട്ടും നിരന്തരം ബലിയര്‍പ്പിക്കുന്നവരാര്?
53) പുരോഹിതദ്വേഷിയായിരുന്ന യേശുവിന്റെപേരില്‍ സഭയില്‍ പൗരോഹിത്യം കടത്തിക്കൊണ്ടുവന്നവരാര്?
54) ഒരു കൂദാശയും സ്ഥാപിക്കാത്ത യേശുവിന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത്, നൂറ്റാണ്ടുകള്‍ക്കുശേഷം യേശുവിന്റെതന്നെ പേരില്‍ കൂദാശാനുഷ്ഠാനങ്ങള്‍ സ്ഥാപിച്ചവരാര്?
55) തന്റെ നാമത്തില്‍ ഒന്നിച്ചുകൂടുന്നവര്‍ തങ്ങള്‍ക്കുള്ളവ പരസ്പരം പങ്കുവയ്ക്കുകയും സ്‌നേഹവിരുന്നുകള്‍ നടത്തുകയും ചെയ്യണമെന്ന യേശുവിന്റെ കല്പനയെ ബലിയാക്കി മാറ്റിയവരാര്?
56) പുരോഹിതാനുഷ്ഠാനങ്ങളില്‍ പങ്കെടുത്തും നേര്‍ച്ചയിട്ടും കുരിശുചുമന്നും മലകള്‍കയറിയും സ്വര്‍ഗ്ഗത്തില്‍ കയറിപ്പറ്റാം എന്നു പഠിപ്പിക്കുന്നവരാര്?
57) യേശു ചുമന്നത് മാര്‍ത്തോമ്മാ-ക്ലാവര്‍ക്കുരിശല്ല എന്നറിയാത്തവരാര്?
58) ദളിത് ക്രൈസ്തവരെ അംഗീകരിക്കുകയോ സഭാസ്ഥാപനങ്ങളിലെ ജോലികളില്‍ അവര്‍ക്കു സംവരണം നല്‍കുകയോ ചെയ്യാതെ, അവരുടെ സംവരണാവകാശത്തിനായി ഗവണ്‍മെന്റിനെതിരെ അവരെ അണിനിരത്തുന്നവരാര്?
59) ന്യൂനപക്ഷാവകാശവാദവും കാനോന്‍നിയമവും കത്തോലിക്കാസഭയുടെ 5 കല്പനകളുമെല്ലാം ബൈബിള്‍ വിരുദ്ധമാണെന്നറിയാത്തവരാര്?
60) നവോത്ഥാനകാലത്ത് യൂറോപ്പില്‍ സംഭവിച്ചത് കേരളത്തില്‍ സംഭവിക്കാന്‍പോകുന്നു എന്നറിയാത്തവരാര്?
ഫോണ്‍:9747304646

No comments:

Post a Comment