Translate

Wednesday, February 12, 2014

സഭാപൌരന്മാരുടെ മൂന്നാം ടെലികൂട്ടായ്മ


 

ആഗോള മലയാളികത്തോലിക്കരുടെ മൂന്നാമത് ടെലികോണ്‍ഫെറൻസ് ഈ വരുന്ന ഫെബ്രുവരി 28 വെള്ളിയാഴ്ച ന്യൂയോർക്ക് സമയം രാത്രി ഒമ്പതുമണിക്ക് നടത്താൻ തീരുമാനിച്ച വിവരം യോഗത്തിന്റെ സംഘാടകൻ ശ്രീ തോമസ്‌ തോമസ്‌, ന്യൂ ജേഴ്സി അറിയിക്കുന്നു. യോഗത്തിൽ  പങ്കുചേരാൻ 1-862-902-0260, പ്രവേശന കോഡ് 4107608 നമ്പരുകളും   ' പൌണ്ട് കീയും ഡയൽ ചെയ്യണം.


(Toll free Dial-In Number: 1-862-902-0260, Access code 4107608- and pound key #.)
 
ആസ്ട്രേലിയാ, യൂകെ, ജർമ്മനി എന്നീ രാജ്യങ്ങളെക്കൂടി  ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ടോൾ ഫ്രീ നമ്പരാണിത്.
 
ഒന്നും രണ്ടും ടെലിയോഗങ്ങൾ വളരെ വിജയകരമായി നടത്തുകയുണ്ടായി. രണ്ടാം യോഗത്തിലെ വിഷയാവതാരകൻ ഫാദർ ഡേവിസ് കാച്ചപ്പള്ളിയുടെ  സാന്നിദ്ധ്യവും പ്രശംസീനീയമായിരുന്നു. അദ്ദേഹം തൃശ്ശൂർ കോവേന്ത  ആശ്രമംവക തലോർപ്പള്ളിയുടെ മുൻ വികാരിയായിരുന്നു. ആ പള്ളി  തൃശൂർരൂപത കൈവശപ്പെടുത്തിയതുകൊണ്ട് കോടതി കേസുകളും  വഴക്കുകളുമായി അസമാധാനത്തിലാണ്. ഇടവകയിലെ ഭൂരിഭാഗം ജനങ്ങളുടെയും മാർപാപ്പയുടെയും വാക്കുകൾ ധിക്കരിച്ചുള്ള രൂപതയുടെ വിട്ടുവീഴ്ച്ചയില്ലാത്ത മനോഭാവമാണ് നീണ്ടകാലമായിട്ടും അവിടെ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കാതെ പോയത്.

 ആക്ഷേപകരമായ ജ്ഞാനം കുറഞ്ഞവനെന്നർത്ഥമുള്ള അല്മേനിയെ ദൈവമക്കളെന്നോ സഭാപൗരനെന്നൊ വിളിക്കണമെന്ന് രണ്ടാം ടെലിയോഗം നിർദേശിക്കുകയുണ്ടായി. ലൂക്കായുടെ സുവിശേഷം അദ്ധ്യായം 22,  വചനം 26-27 ദിവ്യോപദേശമനുസരിച്ച് ക്രിസ്തുവിന്റെ സന്ദേശവാഹകരെന്ന നിലയിൽ സഭയെ ഭരിക്കുന്നവർ 'വലിയവൻ ചെറിയവനെപ്പോലെയും ഇടയൻ ദാസനെപ്പൊലെയും ' ആയിത്തീരണമെന്നുള്ളതാണ്.  

 കാർഷിക ഉൽപ്പന്നങ്ങളുടെയും പശു വളർത്തലിന്റെയും ദശാംശം, സ്ത്രീധനത്തിന്റെ പസാരം, മാമ്മോദീസയുടെ സംഭാവന ഇതെല്ലാമായിരുന്നു പൂർവിക  കാലംമുതൽ സഭയുടെ വരുമാനം. കൂടാതെ പള്ളി പണിയിച്ചതും  ജനങ്ങളായിരുന്നു. ഇന്നതെല്ലാം ധൂർത്തടിച്ചുകൊണ്ട് ഭാരതത്തിലെ ഇരുന്നൂറിൽപ്പരം മെത്രാന്മാർ സിനഡ് കൂടി പാലായിൽ നശിപ്പിച്ച കോടിക്കണക്കിന് രൂപയുടെ പണത്തിന് കണക്കില്ല. കഴിഞ്ഞ ക്രിസ്തുമസിൽ  അയ്യായിരത്തിലേറെ സാന്താക്ലോസുമാർ, രണ്ടായിരം മാലാഖ കുട്ടികൾ, വഴി മുടക്കി ഘോഷയാത്ര, അമ്പത് വനിതകളുടെ പാപ്പാ വേഷം, ബാന്ഡ് മേള, ടാബ്ലോകൾ അങ്ങനെ ചരിത്രം സൃഷ്ടിച്ച തൃശ്ശൂർ മെത്രാന്റെ പൂരം കെങ്കേമമായിരുന്നു. ഈ ആഘോഷങ്ങളെല്ലാം ' ക്രിസ്തുമസിനെ കമ്പോളവൽക്കരണത്തിന്റെ ആഘോഷമായി മാറ്റരുതെന്നുള്ള' മാർപാപ്പായുടെ വാക്കുകൾക്ക്‌ വിരോധാഭാസവുമായി അനുഭവപ്പെട്ടു.
 
മൂന്നാം ടെലികോണ്‍ഫെറൻസിൽ ക്രിയാത്മകവും ഫലപ്രദവുമായ മറ്റു ചർച്ചകൾക്ക് സഭാപൗരന്മാരെ ഹാർദ്ദമായി ക്ഷണിച്ചുകൊള്ളുന്നു. മറ്റുവിവരങ്ങൾ താഴെപറയുന്നവരുടെ നമ്പരുകളിൽ വിളിച്ചാൽ ലഭിക്കുന്നതായിരിക്കും. 

ജേക്കബ് കല്ലുപുരയ്ക്കൽ:  773-943-0416
തോമസ്‌ തോമസ്‌:  201-289-7256
തോമസ്‌ കൂവള്ളൂർ:   914-409- 5772

 
താഴെയുള്ള  ഓണ്‍ലൈൻ പത്രങ്ങളിലും വാർത്ത വായിക്കാം.

ഈമലയാളി :  http://emalayalee.com/varthaFull.php?newsId=71562

മലയാളം ഡെയിലി ന്യൂസ്‌ : http://www.malayalamdailynews.com/?p=74076


ബ്രിട്ടീഷ് മലയാളീ :http://britishpathram.com/index.php?page=newsDetail&id=30541

 
 


 
 

 

 
 
 
 
 

 

 
 

No comments:

Post a Comment