Translate

Saturday, August 16, 2014

പുരോഹിത മതസ്വാതന്ത്ര്യം

പുരോഹിത മതസ്വാതന്ത്ര്യം        
ഇന്ന് വീണ്ടും ഒരു ഓഗെസ്റ്റ് പതിനഞ്ചു ! അറുപത്തയെട്ടാം സ്വാതന്ത്രിയദിനാചരണം, ദേശമായദേശമാകെ ആനന്ദലഹരിയില്‍ ആറാടുന്നു ! ഞാനോ ഇവിടെ , "ഈ ഭാരതമണ്ണില്‍ ഇന്നും പുരോഹിതാന്റെ അടിമത്വത്തില്‍ നിന്നും ആരുംതന്നെ വിമോചിതരായവരില്ലല്ലോ" എന്ന ദു:ഖവും പേറി കരള്‍ക്കാംപില്‍ ഈറനണിഞ്ഞു, മനസിന്റെ തടവറയില്‍ കൂനിക്കൂടി ഇരിപ്പൂ ജീവിതമാകുന്ന "ജീവപര്യന്തം" വരെ !

ഈയിടെയായി FACEBOOK ലും, മറ്റു SOCIAL നെറ്റ്‌വര്‍ക്ക്കളിലും ന്യുനപക്ഷത്തിന്റെ തലയരിയുന്ന "മതവീരന്മാരെ" നാം കാണുന്നു ! പണ്ട് "കത്തോലിക്ക"വിശ്വാസമില്ലാത്ത പാവം പ്രോറെസ്റെന്റുകാരെ കൊല്ലിച്ച (ക്രിസ്തീയത എന്തെന്നറിയാത്ത) പോപ്പെന്മാര്‍ ഇവര്‍ക്ക് തുല്ല്യരല്ലേ എന്ന് മനസാക്ഷി എന്നോട് ചോദിച്ചതിനാലാണ്, മാലോകരെ ഈ കുറിമാനം !

രണ്ടാഴ്ച മുന്‍പൊരു ഞായരാഴ്ച്ച ഞാന്‍ ഒരു മതപ്രഭാഷണത്തിനായി അങ്കമാലിക്ക് പോകുംവേളയില്‍ എന്റെ സഹയാത്രികന്‍, FACEBOOK ഇല്‍ അദ്ദേഹം കണ്ടു വിറച്ചുപോയ ഒരു VDO ,"അങ്കിള്‍ ഇതൊന്നു കണ്ടേ "എന്ന് എന്നോട് പറഞ്ഞു smartphone എനിക്ക്കാണിച്ചുതന്നു ! ഞാന്‍ അതില്‍ കണ്ടതോ "ഒരു മനുഷ്യന്റെ തല, മറ്റു കുറെ മനുഷ്യകോലങ്ങള്‍ അവരുടെ ഭാഷയില്‍,അവരുടെ "ദൈവത്തെ" ഉറക്കെ വിളിച്ചുകൊണ്ടു,ആ മനുഷ്യന്റെ തല അറുത്തു മാറ്റുന്ന" രംഗമായിരുന്നു!ഞാനതു പൂര്‍ണമായി കണ്ടെന്നു ഉറപ്പുവരുത്തിയ എന്റെ സഹയാത്രികന്‍ എന്നോട് "ഇതു കണ്ടിട്ടു ഭയമായില്ലേ "എന്ന് എന്നോട്ചോദിച്ചപ്പോള്‍ ഉത്തരമായി ഞാന്‍ "മോനെ ,ആ കത്തിയുടെ മുര്‍ച്ചയോ ,അതുകൊണ്ട് അറുക്കപ്പെട്ട കഴുത്തില്‍ നിന്നും ലോകമനസാക്ഷിയിലേക്ക് ചീറ്റിപാഞ്ഞചുടു ചോരയോ , ദേഹം വിടാന്‍ പിടയുന്ന ആ പ്രാണനോ , അറുത്തുമാറ്റപ്പെട്ട ആ തലയോ അല്ല ഞാന്‍ കണ്ടത് : പകരം ഈ മനുഷ്യകോലങ്ങളെ ഈ അതിനീചകര്മ്മത്തിനുവേണ്ടി, അവരുടെ മനസുകളെ ഉപദേശിച്ചൊരുക്കിയ സാത്താന്റെ രൂപമണിഞ്ഞ "പുരോഹിതരുടെ" മനസുകളിലെ ആഴങ്ങളിലെ കൂരിരുട്ടിനെയാണ് " എന്ന് ഉത്തരം പറഞ്ഞു !

ഇന്നും പള്ളിവക സമ്പനുവേണ്ടി തമ്മില്തല്ലുന്ന ദൈവമില്ലാത്ത പുരോഹിതവൃന്ദമേ, നിനക്ക് ഹാ കഷ്ടം !! നിങ്ങള്‍ ഇന്നുവരെ രുചിച്ചിട്ടില്ലാത്ത ദൈവചൈതന്യത്തെ നാട്ടുകാരുടെ നാവിന്‍തുമ്പില്‍ വിളമ്പുന്ന നിങ്ങളുടെ അതിജാലവിദ്യ അപാരംതന്നെ ! പിറന്നുവീഴുന്ന ഓരോ മനുഷ്യനെയും അതാതു മതാനുഷ്ടാനത്തിന്റെ ആജീവനാന്ത അടിമകള്‍ ആക്കുന്ന നിങ്ങളുടെ സംവിധാനമികവും ഉഗ്രന്‍ എന്ന് കയ്യടിച്ചു സമ്മതിക്കുന്നു !
LikeLike ·  · Promote · 

1 comment:

  1. Vinil Viswambharan C N
    ഇന്ത്യയിലെ അടിസ്ഥാന വര്ഗമായ 85% വരുന്ന സദാരനക്കാര്ക്ക് ഇന്നും സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ? ഇല്ലെന്നാണ് എനിക്ക് തോനുന്നത്...! സ്വാതന്ത്ര്യം കിട്ടിയത്‌ കൊട്ടാരങ്ങളിൽ വസിക്കുന്ന തമ്പുരാക്കന്മാർക്കല്ലേ? അധികാരത്തിന്റെ ചെങ്കോൽ കയ്യിലേന്താൻ അവസരം കിട്ടിയ തമ്പുരാക്കന്മാർക്കും അവരുടെ കുടുംബങ്ങൾക്കുമല്ലേ സ്വാതന്ത്ര്യം കിട്ടിയത്..? ഇന്ത്യരാജ്യത്തിന്റെ ആയിരക്കണക്കിന് ഉൾഗ്രാമങ്ങളിൽ കുടിക്കാൻപോലും ഒരുതുള്ളി വെള്ളമില്ലാതെ കിലൊമീറ്റരൊളം നടന്ന്‌, കണ്ണ് കുഴിഞ്ഞ്‌, എല്ലുന്തി, പോഷകാഹാര കുറവുമൂലം മാരകമായ രോഗം പിടിപ്പെട്ട്‌ ഒന്ന് ശ്വാസം പോലും വലിച്ചുവിടാൻ കഴിയാത്ത പിഞ്ചു കുഞ്ഞുങ്ങളെയും തോളിലേറ്റി മണ്‍കുടങ്ങൾ ചുമന്ന്‌, കിലൊമീറ്റരുകളോളം നടന്ന്‌, ഒരുതുള്ളി വെള്ളത്തിനു വേണ്ടി പൈപ്പുകൾക്ക് മുന്പിൽ മണ്‍കുടങ്ങൾ വെച്ച് മണിക്കൂറുകളോളം കാത്തുകെട്ടി കിടക്കുന്ന ഇന്ത്യാരാജ്യത്തെ കോടിക്കണക്കിന് ഗ്രാമീണർക്ക്‌ സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ..? ഇന്ത്യാ രാജ്യത്ത് കേറിക്കിടക്കാൻ ആറടി മണ്ണിന്റെ പോലും അവകാശമില്ലാതെ റെയിൽവേ പുറമ്പോക്കുകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവന് ഈ രാജ്യത്ത് ഇന്നുവരേ സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ..? തങ്ങൾ വിശ്വസിക്കുന്ന ആദർശത്തിൽ ഉറച്ചുനിന്നുകൊണ്ട് ജീവിക്കാൻ അവസരം കിട്ടിയിട്ടില്ലാത്ത ഇന്ത്യാരാജ്യത്തുടനീളം തെരുവോരങ്ങളിൽ പേപ്പട്ടികളെ പോലെ അടികൊണ്ടും, ഇടികൊണ്ടും കഴിയാനും, സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ സംരക്ഷിക്കാനും സ്വന്തം മാതാവിന്റെയും ഭാര്യയുടെയും സഹോദരിമാരുടെയും മാനം കാക്കാനും പോലും അവസരം കിട്ടാത്ത കോടിക്കണക്കിനു ജനങ്ങൾക്ക്‌ ഇന്ന് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ...? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്ക്ക് എങ്ങിനെ വേണമെങ്വിശ്വസിക്കാം.. പക്ഷേ, അവരേക്കൂടി മറന്നുപോകരുത് ഈ സ്വാതന്ത്ര്യ ദിനത്തിൽ. "നമ്മുടെ നേതാക്കൾ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നു. അവർ സ്വപ്നം കണ്ട രാജ്യം പടുത്തുയര്തലാണ് നമ്മുടെ കർത്തവ്യം

    ReplyDelete