Translate

Thursday, August 7, 2014

ചര്‍ച്ച്‌ ആക്‌ട്‌ നടപ്പിലാകുമോ? അഭയാകേസിന്‌ പുതിയോരു വഴിതിരിവുണ്ടാകുമോ? മന്ത്രി മാണിയുടെ രാഷ്‌ട്രിയ നീക്കം ആപത്തല്ലേേ? സീറോമലബാര്‍ സാമ്രാജ്യവികസനത്തിനു അതൊരു ഭീഷണിയല്ലേ? പാലായിലെ നടന്ന ബിഷപ്പ്‌ സീനഡില്‍ മാണിയായിരുന്നു പ്രധാന താരം! ഇപ്പോള്‍ ആശങ്കകള്‍ അനേകം.

സീറോ മലബാര്‍ ലത്തീന്‍ വിദേ്വഷം വിലപോകുകയില്ലന്നു ഡല്‍ഹിയിലെ ജനങ്ങള്‍! സഭയിലെ  ഉന്നതമാര്‍ക്കു ഉറക്കം കെടുത്തുന്ന രാത്രികളായിരിക്കും പുതിയ രാഷ്‌ട്രിയ നീക്കങ്ങള്‍ സമ്മാനിക്കുക! മോദിയെ കര്‍ത്താവിന്റെ  ദാസനാക്കുവാനള്ള ശ്രമത്തില്‍, "അപ്പപ്പോള്‍ കാണുന്നവനെ അപ്പായെന്നുവിളിക്കരുതെന്ന ്‌ '' ജനങ്ങളുടെ താക്കീത്‌!

................................................................


മാണിയെ സഭ 'വിലക്കി' : യു.ഡി.എഫ്‌. വിടരുതെന്ന്‌ കര്‍ദ്ദിനാള്‍ ആലഞ്ചേരി

ഷാലു മാത്യു


കോട്ടയം: കേരളാ കോണ്‍ഗ്രസ്‌ (എം) യു.ഡി.എഫ്‌. വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കര്‍ശനനിലപാടുമായി കത്തോലിക്കാ സഭാനേതൃത്വം രംഗത്ത്‌. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ലെന്ന സന്ദേശമാണു മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചരി കേരളാ കോണ്‍ഗ്രസ്‌ നേതൃത്വത്തിനു നല്‍കിയത്‌. യു.ഡി.എഫ്‌. വിടില്ലെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചശേഷവും അഭ്യൂഹങ്ങള്‍ തുടരുന്ന പശ്‌ചാത്തലത്തിലാണു സഭാനേതൃത്വത്തിന്റെ ഇടപെടല്‍. ഇരുമുന്നണികളിലായിരുന്ന കേരള കോണ്‍ഗ്രസ്‌ (എം)-കേരളാ കോണ്‍ഗ്രസ്‌ (ജെ) ലയനത്തിനു ചുക്കാന്‍ പിടിച്ചതു സഭാനേതൃത്വമായിരുന്നു. മുന്നണിമാറ്റമുണ്ടായാല്‍ പാര്‍ട്ടി വീണ്ടും പിളര്‍ന്നേക്കുമെന്ന ആശങ്ക സഭ മുമ്പേ കേരള കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റിന്റെ പേരില്‍ പാര്‍ട്ടി യു.ഡി.എഫ്‌. വിടുമെന്ന പ്രചാരണം ശക്‌തമായിരുന്നു. മുന്‍ എം.പി. ഫ്രാന്‍സിസ്‌ ജോര്‍ജിനെ ഇടതുസ്‌ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ നീക്കം നടക്കുകയും ചെയ്‌തു. കേരളാ കോണ്‍ഗ്രസ്‌ (എം) യു.ഡി.എഫ്‌. വിട്ടുവരുമെന്നു പ്രതീക്ഷിച്ച്‌ ഇടുക്കിയില്‍ ഇടതുമുന്നണി ആദ്യം സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. അന്നും സഭാനേതൃത്വം ഉറച്ച നിലപാടെടുത്തതോടെയാണു നീക്കം പാളിയത്‌. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസ്‌ (എം) നേതാക്കള്‍ ഉയര്‍ത്തിയതോടെയാണ്‌ ഇടതുമുന്നണിയുമായി യോജിക്കാനുള്ള നീക്കം വീണ്ടും രാഷ്‌ട്രീയവൃത്തങ്ങളില്‍ സജീവചര്‍ച്ചയായത്‌. യു.ഡി.എഫ്‌. വിടില്ലെന്നു പുറമേ പറയുമ്പോഴും കേരളാ കോണ്‍ഗ്രസ്‌ സുവര്‍ണജൂബിലി വേളയില്‍ മുഖ്യമന്ത്രി പദത്തിനുള്ള സാധ്യത തേടണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്‌. യു.ഡി.എഫ്‌. സര്‍ക്കാരിനെ അട്ടിമറിച്ച്‌ ഒരു തിരിച്ചുവരവാണ്‌ ഇടതുമുന്നണി മാണിയിലൂടെ ലക്ഷ്യമിടുന്നത്‌. കേരളാ കോണ്‍ഗ്രസിന്റെ സാന്നിധ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണിക്കു ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലും ഇതിനു പിന്നിലുണ്ട്‌. ഷാലു മാത്യു - 
See more at: http://www.mangalam.com/print-edition/keralam/214914#sthash.w9zDvdPH.dpuf

1 comment:

  1. മാണി കൂറ് മാറിയാലും ഇല്ലെങ്കിലും, നീതി എന്നെങ്കിലും അഭയാക്കേസിലെ മെത്രാനെയും വൈദികരെയും കുരുക്കിലേറ്റിയാലും ഇല്ലെങ്കിലും ജനം നീതിക്കുവേണ്ടി ദാഹിച്ചുതുടങ്ങിയിരിക്കുന്നു. വളരെ അപ്രതീക്ഷിതമായി ആഗസ്റ്റിലെ അസ്സീസി മാസിക പ്രസിദ്ധീകരിച്ച ഒരു കവിത അതാണ്‌ പറയുന്നത്. സന്യസ്തർ നടത്തുന്ന ഈ മാസിക ഇത്രയും ധൈര്യത്തോടെ ഇങ്ങനെയൊരു കവിത മുദ്രണം ചെയ്യുന്നത് ആദ്യമായാണ്‌. "നീ മാപ്പർഹിക്കുന്നില്ല പുരോഹിതാ" എന്നാണ് സമൂഹത്തിനുവേണ്ടി ജോജോ മണിമല വ്യക്തമായി കുറിച്ചിരിക്കുന്നത്. അടുത്ത പോസ്റ്റ്‌ കാണുക.

    ReplyDelete