Translate

Thursday, March 19, 2015

ഹിന്ദുതമത തീവ്റവാദികള്‍ മംഗളൂരില് കന്യാസ്ത്രിയെ ആക്രമിച്ചു

വിശദമായി വായിക്കുക: Student nun manhandled in Mangaluru

6 comments:

 1. വളരെ ദുഃഖകരമായ വാര്‍ത്തകളാണ് കേരളത്തിന്‌ പുറത്തു നിന്ന് കേള്‍ക്കുന്നത്. തമിള്‍ നാട്ടിലും കര്‍ണ്ണാടകത്തിലും മാത്രമല്ല ക്രിസ്ത്യാനികള്‍ക്ക് നേരെ വ്യാപകമായ അക്രമം നടക്കുന്നത്. ഹിന്ദു തീവ്രവാദികള്‍ക്ക് മറ്റു മതസ്തരോടുള്ളതിനേക്കാള്‍ വൈരാഗ്യം കത്തോലിക്കരോടാണെന്നാണ് കാണുന്നത്. രണ്ടു കാരണങ്ങളാണ് ഇതിനു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്നാമത് വ്യാപകമായ രീതിയില്‍ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് ഈ വിഭാഗമാണ്‌. എല്ലാ കരിസ്മാറ്റിക് ക്യാമ്പുകളും ഇതാണ് ലക്ഷ്യമിടുന്നതെന്ന് വിശ്വസിക്കുന്ന ധാരാളം പേരുണ്ട്. പണവും കുതന്ത്രങ്ങളും ഉപയോഗിച്ചു പരിവര്‍ത്തനം നടത്തുന്ന മത വിഭാഗങ്ങള്‍ ക്രിസ്ത്യാനികള്‍ക്കുള്ളിലുണ്ട്. റീത്ത് ഏതെന്ന് അക്രമികള്‍ നോക്കാറില്ല. അവര്‍ക്ക് ക്രിസ്ത്യാനികളെല്ലാം ക്രിസ്ത്യാനികള്‍ മാത്രം.
  വ്യാപകമായി ജനങ്ങളുടെ വൈരാഗ്യം കത്തോലിക്കാ സ്ഥാപനങ്ങളുടെ നേരെ തിരിയാന്‍ ഒരു സുപ്രധാന കാരണം കത്തോലിക്കര്‍ ഭരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ആസ്പത്രികളും അതുപോലുള്ള പ്രസ്ഥാനങ്ങളും സാമൂഹ്യ സേവനത്തിന്റെ മറവില്‍ പണം പിടുങ്ങുന്ന സ്ഥാപനങ്ങള്‍ ആണെന്നുള്ള പൊതു ധാരണയാണ്. ഇതില്‍ ശരിയുണ്ട് താനും. ഇവക്കൊക്കെ ജീവകാരുണ്യസ്ഥാപനം എന്ന ലേബല്‍ നാം കൊടുക്കുന്നുവെന്നതല്ലാതെ, അങ്ങിനെ ആരും കരുതിയിട്ടില്ല. ഇവിടൊക്കെ തല വെച്ച് കൊടുക്കേണ്ടി വന്നവര്‍ അവസരം കിട്ടുമ്പോള്‍ ചാടി വീഴുന്നു. ഇവിടെ തെറ്റ് നമ്മുടെ കൈയ്യിലുമുണ്ട്.
  ഇനിയുമുണ്ട് വേറൊരു വലിയ പ്രശ്നം. ഇത് സഭാധികാരികളെ സഭാംഗങ്ങള്‍ തന്നെ ബഹുമാനിക്കുന്നില്ലെന്നതാണ്. വടക്കേ ഇന്ത്യയില്‍ കഴിഞ്ഞു പോന്ന ലത്തിന്‍ മെത്രാന്മാര്‍ ധാരാളികളാണ് തോന്ന്യാസക്കാരാണ് എന്ന് അന്നും ഇന്നും ആരും ആരോപിക്കാന്‍ ഇടയില്ല. മെത്രാന്‍ എന്ന് പറഞ്ഞാല്‍ ആര്ഭാടത്തിന്റെയും അധികാരത്തിന്റെയും പ്രതീകങ്ങളാണെന്ന സന്ദേശം സമൂഹത്തിനു വിളമ്പുന്നതില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചത് ഭാരതത്തിലെ സീറോ മലബാര്‍ സമൂഹം ആണെന്നുള്ളതില്‍ തര്‍ക്കമില്ല. കരിസ്മാറ്റിക് വിഭ്രാന്തി തലക്കു പിടിച്ച വിശ്വാസി പോലും സീറോ മലബാര്‍ അധികാരികള്‍ പൊതുവേ നയിക്കാന്‍ പോന്നവരാണെന്ന് കരുതുന്നവരല്ല. മെത്രാന്മാര്‍ കുറച്ചു നാളായി നടത്തുന്ന രാഷ്ട്രിയ നാടകങ്ങളുടെ പരിണിത ഫലം എന്ന് പറയാം, ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടാകുന്ന വ്യാപകമായ അതിക്രമങ്ങളെ സാമൂഹ്യമായി നേരിടാനുള്ള കെല്‍പ്പ് സഭക്ക് നഷ്ടപ്പെടിരിക്കുന്നു. കാല്‍ വിമോചനസമരം പോയിട്ട് അരക്കാല്‍ വിമോചന സമരം പോലും ഇവിടെ സാധിക്കില്ലെന്ന് ആര്‍ക്കാണ്‌ അറിയില്ലാത്തത്? രാഷ്ട്രിയം ലത്തിന്‍ സഭകളും നന്നായി കളിച്ചു. വിശ്വാസികളെ കൂട്ടിലിട്ടു വളര്‍ത്തുന്ന ഭാരത കത്തോലിക്കാ സഭക്ക് പുറമെനിന്നുള്ള വെല്ലുവിളികളെ നേരിടാനുള്ള കെല്‍പ്പില്ല; കാരണം ഉള്ളിലെ പട തന്നെ. എല്ലാം എല്ലാവര്ക്കും അറിയാം.... പത്തു മെത്രാന്മാര്‍ ഒരുമിച്ചിരുന്നു വിചാരിച്ചാലും ഇതിന് പ്രതിവിധി ഉണ്ടാകാന്‍ പോകുന്നില്ല, അനിവാര്യമായ ദുരന്തം, അതാണു ഭാരത കത്തോലിക്കാ സഭയെ ഇപ്പോള്‍ പല്ലിളിച്ച് കാണിക്കുന്നത്.

  ReplyDelete
 2. അകത്തുനിന്ന് നന്നാകുന്നില്ലെങ്കിൽ പുറത്തുനിന്ന് നന്നാക്കാനായിരിക്കാം ദൈവം ശ്രമിക്കുന്നത്. സ്വാതന്ത്ര്യമെന്തെന്നറിയാതെ വളർത്തിയെടുത്ത കത്തോലിക്കരെ അവർ വഞ്ചിക്കപ്പെടുകയാണ് എന്ന് ബോദ്ധ്യപ്പെടുത്തുക അസ്സാദ്ധ്യമായിത്തീർന്നിരിക്കുന്നു. അത്രക്കു നിഷ്കളങ്കരായാണ് അവർ മതമേധാവികളെ അനുസരിക്കുന്നത്. ഈ പറഞ്ഞവരാകട്ടെ മനസ്സാക്ഷിയില്ലാത്ത വഞ്ചകരും. തങ്ങളുടെ നിഷ്കളങ്കത വിഡ്ഢികളുടെതായിരുന്നു എന്ന് വിശ്വാസിസമൂഹം മനസ്സിലാക്കുംപോഴേയ്ക്ക് എല്ലാം തീര്ന്നിരിക്കും. അങ്ങനെയാണ് സമയത്തിന്റെ ചുവരെഴുത്ത്. അത് വായിക്കുന്നവർ വിരളം. അതുകൊണ്ട് അനുഭവിച്ചു തീർക്കുക എന്നതേ ഇനി ബാക്കിയുള്ളൂ. ചെവിയുള്ളവർ കേൾക്കട്ടെ!

  ReplyDelete
 3. ഇന്ന് വടക്കെ ഇന്ത്യയിൽ, അല്ല ഇങ്ങു മാന്ഗലൂർവരെയായി നാം കാണുന്ന ക്രിസ്തീയ പീഡനങ്ങൾ ദൈവകല്പന പ്രകാരമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു മനസാകുന്നു ഞാൻ !
  "രണ്ടായിരം തികയും മുൻപേ അവൻ വീണ്ടും വരും" എന്നീ മതമാഫിയാത്തലവന്മാർ പറഞ്ഞുപരത്തിയത് സത്യം തന്നെ ! ഇവരുടെ ഇന്നത്തെ ക്രിസ്തുമതത്തിന് പതിനേഴു നൂറ്റാണ്ടു പഴക്കമല്ലേയുള്ളൂ ? ക്രിസ്തുവിന്റെ വാക്കുകൾ ഇഷ്ടാനിഷ്ടങ്ങൽക്കായി വളച്ചൊടിച്ചു പുതിയ വിശ്വാസങ്ങളും ആരാധനാരീതികളും ഇവര്ക്ക് തോന്നിയപോലെ മെനഞ്ഞപ്പോൾ ക്രിസ്തു വീണ്ടും മരിച്ചുപോയി / ക്രിതുവിന്റെ സ്വപ്‌നങ്ങൾ ഇവർ വയട്ടിപ്പാട് രാഷ്ട്രീയക്കാരെപ്പോലെ കൂദാശ ചെയ്തു കുഴിച്ചുമൂടി ! മനുഷ്യനായി അവതരിച്ചു "സ്വയമേ താൻ ദൈവമെന്നറിഞ്ഞ" ക്രിസ്തുവിന്റെ വചനങ്ങളിലെ കാതലായ വചനങ്ങളെ നീക്കികളഞ്ഞു, അവിടെ പൗലൊച്ചന്റെയും ദാവീദിന്റെയും വാചകങ്ങൾ തിരുകികയറ്റി തലമുറകളെ കുരങ്ങു കളിപ്പിച്ച തെരുവ് നാടകക്കാരാണീ മതമാഫിയാ ആകമാനം ! ഇവിടെ ഒന്നാംതരം ചട്ടമ്പി കത്തോലിക്കാ സഭയായി കൈമിടുക്കുകാരണം , അത്രതന്നെ ! ഇതിൽ ഏതാണ് യോഗ്യൻ ? ഒരുവനുമില്ല ! നാടാകെ മത്സരിച്ചു പള്ളികളും,പള്ളിക്കുള്ളിൽ അടിമകളെയും അവരുടെ വിയര്പ്പിന്റെ വിലയായ ധനവും ശേഖരിക്കാൻ ക്രിസ്തീയത ഇവറ്റകൾ വ്യഭിചരിച്ചു ! ഇവരെ ആകമാനം ഇല്ലാതാകേണ്ടത് മനുഷ്യപുത്രന്റെകൂടി ഉത്തരവാദിത്തവും ഇച്ചയുമാണ് ! അതിനു നാം എന്തിനു കണ്ണീരൊഴുക്കണം ?"സര്ക്കാരുകാര്യം മുറപോലെ നടക്കും " ,അത്രതന്നെ ..ഹല്ലെലുയ്യാ ..

  ReplyDelete
 4. അമേരിക്കയിൽ സർദാർജികളെ കണ്ടാൽ ആക്രമിക്കുന്ന ഒരു ഗ്രൂപ്പുണ്ട്. അവരുടെ മതപരമായ തലേക്കെട്ട് ബിൻലാദന്റെ തലേക്കെട്ടിന് സാമ്യമുള്ളതു കൊണ്ടാണ് ആക്രമണം നേരിടേണ്ടി വരുന്നത്. പണ്ടു കാലങ്ങളിൽ കന്യാസ്ത്രീ വേഷങ്ങളും പുരോഹിത വേഷങ്ങളും കണ്ടാൽ ക്രിസ്ത്യാനികൾ അല്ലാത്തവരും ബഹുമാനിക്കുമായിരുന്നു. കാരണം, ഭാരതത്തിന്‌ എക്കാലവും ഉത്തമരായ ഋഷിമാരുടെ ചരിത്രമുണ്ടായിരുന്നു. പൌരാഹിത്യത്തിന്റെ അഹങ്കാരക്കോട്ടയിൽ ഇന്നവരെ പൊതു ജനം പൊതുവേ വെറുക്കുന്ന കാഴ്ചയാണ് കാണുന്നത്.

  യൂറോപ്പ്യൻ നാടുകളിൽ കന്യാസ്ത്രികളും പുരോഹിതരും കോമാളി വേഷങ്ങൾ ധരിച്ചു നടക്കാറില്ല. സ്കൂളിൽ പോവുമ്പോഴെങ്കിലും നാട്ടിലെ മറ്റു കുട്ടികളെപ്പോലെ ഈ കൊച്ചു കന്യാസ്ത്രികളെ ചൂരിദാറും ചുന്നിയുമിട്ട് നടക്കാൻ മുതുക്കികളായ യക്ഷി കന്യാസ്ത്രികൾ സമ്മതിക്കാത്തതെന്തു കൊണ്ടാണ്? പുരോഹിത കുപ്പായം കാണുമ്പോഴേ ക്രിസ്ത്യാനികൾക്കുപോലും ഇന്ന് പുച്ഛമാണ്. അത്രയ്ക്ക് മഹാ ദുഷ്ടത്തരങ്ങളാണ് ഹൃദയ കാഠിന്യം നിറഞ്ഞ പുരോഹിതർ അടുത്ത കാലത്ത് വരുത്തി വെച്ചത്. അവർക്കു നല്കിയിരുന്ന ബഹുമാനം നശിപ്പിച്ചതും അവർ തന്നെയാണ്. അവരുടെ കഴിഞ്ഞ കാല ദുഷ്ട പ്രവർത്തികളിൽ അനുഭവിക്കുന്നത് കൊച്ചു പിള്ളേരായ കന്യാസ്ത്രികളും. അവർ മഠത്തിനുള്ളിലും ശിക്ഷണം അനുഭവിക്കണം. പിശാചിന്റെ വേഷം ധരിച്ചു നടക്കേണ്ട ഗതികേടുകൊണ്ട് ഏതു ദിനവും മൌലിക വാദികളുടെ ആക്രമവും ഉണ്ടാകാം.

  ഇന്ത്യയിൽ ദിനം പ്രതി ആയിരക്കണക്കിന് പീഡനങ്ങൾ ഉണ്ടാവുന്നുണ്ട്. അവരിൽ ഒരു കുപ്പായമിട്ട സ്ത്രീ അകപ്പെട്ടു പോവുമ്പോഴാണ് നാടാകെ വാർത്തയാകുന്നത്. വർഗീയതയായി ചിത്രീകരിച്ച് അത്തരം കാര്യങ്ങൾ വലിയ പ്രശ്നമാക്കുകയും ചെയ്യും. ആഗോളശ്രദ്ധ നേടിക്കൊണ്ട് വിദേശപ്പണം മെത്രാൻ മേശയ്ക്കുള്ളിൽ ഒഴുകാനും തുടങ്ങും.

  സർക്കാരിനു കണക്കുകൾ ബോധിപ്പിക്കാതെ സഭാവക സ്വത്തുക്കൾ മുഴുവനും പുരോഹിത നിയന്ത്രണത്തിലാണ്. ഹൈന്ദവ ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ഹിന്ദുക്കളായവർ പുരോഹിത ബൂർഷാ സംസ്ക്കാരത്തെ സഹിക്കുന്നുണ്ടല്ലോയെന്നും ചിന്തിക്കണം. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇവിടെ തലമുറകൾ ജീവിക്കേണ്ടവരാണെന്ന സത്യം വൃദ്ധനായ പവ്വത്ത് ചിന്തിക്കുന്നില്ല. ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാൻ തരം നോക്കി നില്ക്കുന്ന ഒരു സാമൂഹ്യ ദ്രോഹിയാണ് അദ്ദേഹം.

  എന്റെ ചെറുപ്പ കാലങ്ങളിൽ ഞാൻ പഠിച്ചത് ഹൈന്ദവ സ്കൂളുകളിലാണ്. ഒരു വ്യത്യസ്ത മതമെന്ന തോന്നൽ എനിക്കൊരിക്കലും ആ സ്കൂളിൽ നിന്നും ഉണ്ടായിട്ടില്ല. സ്നേഹം തന്നിട്ടേയുള്ളൂ. ലോകത്തിലെ ഏറ്റവും ഭീകര ചിന്താ ഗതിയുള്ള വർഗീയ വാദികൾ ഐ.എസ് .എസ് അല്ല. സീറോ മലബാർ രൂപതകൾ ഭരിക്കുന്ന തുരപ്പൻ പുരോഹിതരാണെന്ന് ഇവിടെ ഉച്ചത്തിൽ തന്നെ പറയേണ്ടി വരുന്നു.' ശ്രീ പവ്വത്തിനു പ്രായം ഏറെയായതുകൊണ്ട് ബുദ്ധിയും ബോധവും അദ്ദേഹത്തിന് നശിച്ചു പോയി. പണ്ടു മുതലേ ആ മനുഷ്യൻ ഒരു വർഗീയ ഫാസ്സിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു.

  ജനങ്ങളെ വെറുപ്പിക്കുന്ന വിധം എന്തെല്ലാം ഇവർ കാണിച്ചു കൂട്ടി. രാഷ് ട്രീയത്തിലായാലും വിശുദ്ധ മന്ത്രിമാരെവരെ ഇവർ സൃഷ്ടിക്കും. ശ്രീ പവ്വത്തിന്റെ കാഴ്ചപ്പാടിൽ മന്ത്രി മാണി ജീവിക്കുന്ന വിശുദ്ധനാണ്. സഭ ചെയ്ത കള്ളത്തരങ്ങൾ മുഴുവനും രാഷ്ട്രീയ നേതാക്കന്മാരെ കൂട്ടു പിടിച്ചായിരുന്നു. ഐ.എസ് എസിനെ കൂട്ടു പിടിച്ച് തൊടുപുഴ പ്രൊഫ. ജോസഫിന്റെ കുടുംബത്തെ നശിപ്പിച്ചു. സലോമിയുടെ ആത്മാവ് ഗതികിട്ടാതെതന്നെ സഭ്യ്ക്കുമേൽ സഞ്ചരിക്കുന്നുണ്ട്. അത്താഴ പട്ടിണിയുമായി പെൻഷൻ കിട്ടാതെ കഴിയുന്ന പ്രൊഫ. ജോസഫിനെ സഹായിക്കാൻ കോതമംഗലം ബിഷപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ഇതുപോലുള്ള സർപ്പങ്ങൾ സഭയിൽ വാഴുന്നതുകൊണ്ടാണ് ഇന്ന് സഭയിലെ കന്യാസ്ത്രി പെണ്‍ക്കുട്ടികളെ സാമൂഹിക ദ്രോഹികൾ ശല്യപ്പെടുത്താൻ തുടങ്ങിയതും.

  ആരെങ്കിലും കന്യാത്രികളെ ബലാൽസംഗം ചെയ്തെങ്കിൽ അതിലും ക്രൂരതയാണ് ഒരു പുരോഹിതനും മുതുക്കി കന്യാസ്ത്രികളും ഒത്തുകൂടി കണ്ണൂർക്കാരത്തി കന്യാസ്ത്രീയെ ചപ്പുചവറുപോലെ പുറത്തേയ്ക്കെറിഞ്ഞത്. ആ കഥ കേൾക്കുന്നവർക്ക് അറിയാതെ കണ്ണുനീർ വന്നുപോവും. ആ പാവപ്പെട്ട കന്യാസ്ത്രിയോടുള്ള ബിഷപ്പുമാരുടെ പ്രതികരണം എത്ര ക്രൂരവും കഠിന ഹൃദയമെന്നും ഓർത്തു നോക്കൂ. ജീവിതകാലം മുഴുവൻ ജർമ്മനിയിൽ സായിപ്പിന്റെ ആട്ടും കൊണ്ട് കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം മുഴുവൻ കാഞ്ഞിരപ്പള്ളിയിലെ നിന്ദ്യനായ ബിഷപ്പ് ഒറ്റ ദിവസംകൊണ്ട് കവർന്നെടുത്ത കഥ കേരള ചരിത്രം ഉള്ളടത്തോളം കാലം ചരിത്രത്തിൽനിന്നും മാഞ്ഞു പോവില്ല. കന്യാസ്ത്രികളെ പീഡിപ്പിച്ച ഇടുക്കിയിലെ കാപ്പിരിയെപ്പോലിരിക്കുന്ന ബിഷപ്പ് വെറുപ്പിന്റെ മറ്റൊരു കോപ്പിയാണ്. ഇങ്ങനെയുള്ള വാർത്തകൾ പത്രങ്ങളും മിഴുങ്ങിക്കളയും. മറിയക്കുട്ടിയേയും അഭയായെയും കൊന്ന പുരോഹിതർക്ക് അൾത്താര രൂപങ്ങൾ ഉണ്ടാക്കാൻ ആരംഭിച്ചു കഴിഞ്ഞു. തലമുണ്ടിട്ടു നടക്കേണ്ട പുരോഹിതവർഗം ഇപ്പോൾ വർഗീയവിഷം ചീറ്റിക്കൊണ്ട് സദാചാരത്തിന്റെ കുപ്പായമിട്ടിറങ്ങിയിട്ടുണ്ട്. അതിനായി കുറെ ഗുണ്ടകളെയും കുറെ രാഷ്ട്രീയ കള്ളന്മാരെയും കൂട്ടിനു കിട്ടുകയും ചെയ്യും.

  ReplyDelete
 5. കർത്താവ്‌ മനുഷ്യരെ പുരോഹിത ബന്ധനത്തിൽ നിന്നും ചൂഷണത്തിൽ നിന്നും മോചിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ നിർദേശിച്ചു കടന്നു പോയി. പുറകെ വന്നവർ അതേ ബന്ധനങ്ങൾ കുറച്ചുകൂടെ ഉറപ്പുള്ളതാക്കി. ചൂഷണവും ഒട്ടും കുറവല്ല. പിന്നെ എങ്ങനെ ലോകം നന്നാകാൻ.

  ReplyDelete