Translate

Wednesday, March 4, 2015

പ്രീസ്റ്റ്സ് - എക്‌സ് പ്രീസ്റ്റ്സ്, നൺസ് അസോസിയേഷൻ എന്ന സംഘടന രൂപികരിച്ചു.

മുൻ കത്തോലിക്കാ പുരോഹിതരും കന്യാസ്ത്രികളും കെ. സി. ആർ. എം. ന്റെ കൊടിക്കീഴിൽ കൊച്ചിയിൽ യോഗം ചേർന്ന് കെ.സി.ആർ.എം - പ്രീസ്റ്റ്സ് - എക്‌സ് പ്രീസ്റ്റ്സ്, നൺസ് അസോസിയേഷൻ എന്ന സംഘടന രൂപികരിച്ചു. 

സെന്റ് ഫ്രാൻസീസ് നഗറിൽ നടന്ന ദേശീയ സമ്മേളനം ഫാ.മാണിപറമ്പേട്ട് ഉദ്ഘാടനം ചെയ്തു. ശ്രീ. ജോർജ്ജ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അസോസിയേഷന്റെ കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ റെജി ഞള്ളാനി സ്വാഗതവും പ്രൊഫ. എം. വി. മത്തായി മുഖ്യ പ്രഭാക്ഷണവും നടത്തി. സമ്മേളനത്തിന്റെ മുഖ്യ ഇനമായ മംഗളപത്രം നൽകിയുള്ള ആദരിക്കൽ ചടങ്ങ് കെ.സി. ആർ എം. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. കെ.കെ. ജോസ് കണ്ടത്തിൽ നിർവ്വഹിച്ചു. തുടർന്ന് മുൻ സന്യസ്ഥരും റിട്ടയേർട് സന്യസതരും നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ശ്രീ. റെജി ഞള്ളാനി പ്രബന്ധം അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കൊടുവിൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ''തണൽ'' എന്ന പേരിൽ ഒരു അഭയ കേന്ദ്രം തുടങ്ങുന്നതിനും തീരുമാനിച്ചു. പുരോഹിതർക്ക് ലേബർ ആക്ട് പ്രകാരമുള്ള ശമ്പളം നൽകുക. മുൻ സന്യസ്തർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക. ചെറു പ്രായത്തിൽ കുട്ടികളെ സെമിനാരികളിലോ മഠങ്ങളിലോ ചേർക്കുന്നത് നിർത്തിവച്ച് 21 വയസ്സായി നിശ്ചയിക്കണമെന്നും സമ്മേളനം നിർദ്ദേശിച്ചു. മുൻ സന്യസ്ഥരുടെ നഷ്ട് പരിഹാരമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ കെ. സി. ബി. സി. ഉടൻ ചർച്ച ചെയ്ത് പരിഹരിക്കണം. കത്തോലിക്ക പുരോഹിതർക്കും വിവാഹ ജീവിതം പുനസ്ഥാപിക്കുവാൻ സഭാനേതൃത്വത്തിൽ നിന്നും ഉടൻ നടപടിയുണ്ടാകണം. സമ്മേളനത്തിന് ശ്രീ. പോൾ അങ്കമാലി, ജോർജ്ജ് മൂലേച്ചാലീൽ, ഫാ. ജോൺ കോച്ചുമുട്ടം. ഫാ. ജോൺ കവലക്കാട്ട്്. ഫാ.സ്‌നേഹാനന്ദജോതി, ജോസഫ് വെളിവിൽ, ഫാ. കെ.പി.ഷിബു, അഡ്വ. വർഗീസ് പറബിൽ, സിസ്‌ററർ മരിയ തോമസ്, സിസ്റ്റർ അനിത, സിസ്റ്റർ മോളി, പ്രഫ. മത്തായി, സാമുവൽ കൂടൽ, അഡ്വ. ചെറിയാൻ, ജോസ്് കാരുപറമ്പിൽ, ആന്റണി ബേബിച്ചൻ, സിസിലി തോമസ് തുടങ്ങിയവർ സംസാരിച്ചു.

കെ.സി.ആർ.എം - പ്രീസ്റ്റ്സ് - എക്‌സ് പ്രീസ്റ്റ്സ്, നൺസ് അസോസിയേഷൻ ദേശീയ കമ്മറ്റി ഭാരവാഹികൾ

ചെയർമാൻ:           റെജി ഞള്ളാനി (കട്ടപ്പന),  
വൈസ് ചെയർമാൻമാർ:  ഫാ. മാണി പറമ്പേട്ട് (പാലക്കാട്) 
                                ഫാ. തോമസ് വെട്ടിക്കൽ (കർണ്ണാടക)
                                ഫാ. വിൽസൻ (ന്യൂഡൽഹി )
                                ഫാ. ഡോ.സ്‌നേഹാനന്ദജ്യോതി (കുടമാളൂർ)

ജന.സെക്രട്ടറി:       ഫാ. കെ.പി ഷിബു (കൊച്ചി.)

സെക്രട്ടറിമാർ:        സിസ്റ്റർ മരിയാ തോമസ് (കോഴിക്കോട്്)
                                 ബേബിച്ചൻ (പാലക്കാട്)
                                 ഫാ.ജോൺ (സേലം)
                                 സിസ്റ്റർ മോളി (പാലാ)

ജോ.സെക്രട്ടറിമാർ:   കെ ജോർജ്ജ് ജോസഫ് (രാമപുരം)
                                    സി.വി സെബാസ്റ്റ്യൻ (ആർപ്പൂക്കര)
                                    ഫാ.എബ്രാഹം കൂത്തോട്ടിൽ
                                    ജോർജ്ജ് മൂലേച്ചാലിൽ (പാലാ)

ട്രഷറർ:                       കെ കെ ജോസ് കണ്ടത്തിൽ (കോട്ടയം)

എന്നിവരെക്കൂടാതെ 31 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു. 
കത്തോലിക്കാ സഭാചരിത്രത്തിൽ ഒരു നാഴികക്കല്ലായിരിക്കുകയാണ് സമ്മേളനവും സംഘടനാരൂപീകരണവും.

സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം 

കത്തോലിക്കാ സഭയിലെ പുരോഹിതർക്ക് മറ്റു സഭകളിലേപോലെ വൈവാഹിക ജീവിതാന്തസ് തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം പുനപരിശോധിക്കണം. മുൻ പുരോഹിതരുടെ സേവനം പരിഗണ്ച്ച് അർഹമായ ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ നൽകണം. ഇൻഡ്യയിലെ പുരോഹിതർക്ക് സർക്കാർ ലേബർനിയമപ്രകാരമുള്ള വേതനം അനുവദിക്കുവാൻ വേണ്ട അനുകൂല നടപടികൾ സ്വീകരിക്കുമാറാകണമെന്നും, മുൻ കത്തോലിക്കാ പുരോഹിതരുടെയും,സന്യസ്തരുടെയും ,അൽമായരുടെയും സംയുക്തസംഘടനയായ കെ.സി.ആർ.എം - പ്രീസ്റ്റ് - എക്‌സ് പ്രീസ്റ്റ്, നൺസ് അസോസിയേഷൻ ഇൻഡ്യൻ നാഷണൽ കമ്മറ്റി പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയോട് അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment