Translate

Monday, March 2, 2015

അമ്പലമുകളിലെ കുരുക്ക്

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഞാനൊരു കാര്യം ബന്ധപ്പെട്ടവരെല്ലാം അറിയാന്‍ വേണ്ടി ഈ ബ്ലോഗ്ഗില്‍ എഴുതിയിരുന്നു, കപ്പല്‍ വലുതാണെന്ന് കരുതി ചെറിയ ദ്വാരത്തെ അവഗണിക്കരുതെന്ന്. കത്തോലിക്കാ സഭ, ദ്വാരങ്ങള്‍ മുഴുവന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ട് അടച്ചതിന്‍റെ ഫലമാണ്, ഇപ്പോള്‍ കാണുന്നത്. അണുബാധ സഭയുടെ സര്‍വ്വ മേഖലകളിലേക്കും പടര്‍ന്നു കഴിഞ്ഞുവെന്നു വ്യക്തം. സഭക്കുള്ളിലുള്ള വൈദികര്‍ തന്നെ ഏറണാകുളം സമ്മേളനത്തിലെത്തി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുവെന്നത് നിസ്സാരമല്ലല്ലോ. മഠങ്ങള്‍ പൂട്ടേണ്ടി വരുമെന്ന് സഭാ വക്താക്കള്‍ തന്നെ പറയുന്നു, വൈദികനാകാനും ചെറുപ്പക്കാര്‍ വരുന്നില്ല, വൈദികന് സമൂഹം നല്‍കിയിരുന്ന വിലയും കുത്തനെ ഇടിഞ്ഞിരിക്കുന്നു. എന്‍റെ അറിവ്  ശരിയാണെങ്കില്‍ ഒരു  നാറ്റക്കേസില്‍  ഉടന്‍  കുടുങ്ങാന്‍ പോകുന്നത് ഒരു ധ്യാനഗുരു തന്നെയാണ്. ഒന്നൊന്നായി ഇത്തരം  കേസുകള്‍ പ്രഘോഷകരുടെ പേരില്‍ കുമിഞ്ഞു കൂടുമ്പോള്‍ സെമ്മിനാരികളിലെക്കുള്ള പ്രവാഹവും എന്നേക്കുമായി നിലക്കും. സോഷ്യല്‍ മീഡിയായിലൂടെ സഭാമക്കള്‍ തന്നെ സഭയുടെ കുഴിതോണ്ടുന്നു; സ്വന്തം ജനം തന്നെ സഭ ബഹിഷ്കരിക്കുന്ന അവസ്ഥ. ഒരു മുപ്പതു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആര്‍ക്കും വേണ്ടാത്ത കുറെ സ്ഥാപനങ്ങള്‍ കേരളത്തില്‍  ഉണ്ടായാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നതു ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഗണിക്കാവുന്നതേയുള്ളൂ ഇതൊക്കെ. യൂറോപ്പിലും ഇത് തന്നെയാണ് സംഭവിച്ചത്.

കപ്പലിലെ ദ്വാരം അനുനിമിഷം വളരുന്നു. ആരും സഭ വിട്ടു പോകാതിരിക്കാന്‍ വേദപാഠക്കയര്‍ മുറുക്കി, കല്യാണ/ശവസംസ്കാര   കുരുക്കുകള്‍ കൂട്ടി,  പള്ളികള്‍ സൌന്ദര്യവല്‍ക്കരിച്ചു, വാര്‍ഡു യോഗങ്ങള്‍ നടത്തി, അനേകം സംഘടനകള്‍ ഉണ്ടാക്കി, എല്ലായിടത്തും നിയമാവലികള്‍ സ്ഥാപിച്ചു, ചിതറിക്കിടക്കുന്ന മക്കളെ നോക്കാന്‍ ഒരു മെത്രാനെ തന്നെ വെച്ചു; അങ്ങിനെ പലതും ചെയ്തു. ഒന്നും ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് കാക്കനാട്ടുകാര്‍ക്ക് നന്നായി അറിയാം. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഏറ്റവും നഷ്ടം അനുഭവിച്ചത് സീറോ മലബാര്‍ സഭയാണ്, കൊഴിഞ്ഞു പോയത് അഞ്ചു ലക്ഷത്തോളം പേര്‍. ഇന്നിതാ മാര്‍ ആലഞ്ചേരി ഫെയിസ്ബുക്കിന്‍റെ ഉടമ സുക്കര്ബെര്‍ഗ്ഗിനെ പ്രാകുന്നു. അങ്ങേര് കാരണമാണത്രേ ദൈവവിളി കുറയുന്നത്, അല്ലാതെ കൈയ്യിലിരുപ്പിന്‍റെ കുഴപ്പമല്ല. ദൈവവിളി എന്ന് പറയുന്നത് സെമ്മിനാരിയില്‍ ചേരുക എന്നതാണല്ലോ അങ്ങേര്‍ക്ക്. പണ്ടൊക്കെ   ഇവരാരും അത്മായരെ തിരിഞ്ഞു നോക്കുകയെ ഇല്ലായിരുന്നു. ഇന്നിതാ എറണാകുളം സമ്മേളനം  വന്നപ്പോള്‍ മുതല്‍ വക്താക്കള്‍ ചുറുചുറുക്കോടെ പ്രതികരിക്കുന്നു. പ്രതികരിക്കാതെ നിവൃത്തിയില്ലാതിരുന്നതുകൊണ്ടാണ് പ്രതികരിച്ചത് എന്ന് ആര്‍ക്കാ അറിയാത്തത്?

ഫെ.28ന് തന്നെ സഭയുടെ മീഡിയാ കമ്മറ്റി ഏറണാകുളത്ത് വിളിച്ചു ചേര്‍ത്തിരുന്നു എന്ന് കേട്ടു. സഭ വെപ്രാളപ്പെടുന്നു, അത്മായര്‍ ചിരിക്കുന്നു. സഭ ഇന്നേവരെ സത്യത്തിന്‍റെ മാര്‍ഗ്ഗം വിട്ടു പോയിട്ടില്ലാത്തതുകൊണ്ട് ഈ സമ്മേളന വാര്‍ത്ത മുഖ്യധാരാ പത്രങ്ങളില്‍ വരാതിരിക്കാനുള്ള ചരട് കെട്ടിയത് വല്ല ഞരമ്പ് രോഗികളുമായിരിക്കാനെ ഇടയുള്ളൂ. അല്ലയോ കമ്മറ്റിക്കാരെ, അന്തര്‍ദ്ദേശിയ മാധ്യമങ്ങള്‍ ആരു കെട്ടും? മാര്‍പ്പാക്കുള്ള പരാതികള്‍  ആരു തടയും? ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ, ദൈവം KCRM ന്‍റെ കൂടെ തന്നെ; അല്ലെങ്കില്‍ ആലുവയില്‍ ഒരു കന്യാസ്ത്രിയെ പെരുവഴിയില്‍ കൃത്യ സമയത്തു തന്നെ കൊണ്ടുവരികയില്ലായിരുന്നു. കാര്യം, ഒരു ഞായറാഴ്ച കുര്‍ബാനയ്ക്ക് പള്ളിയില്‍ വരുന്നത്ര ആളെ എറണാകുളത്ത് ഉണ്ടായിരുന്നുള്ളൂവെങ്കിലും, വന്നവര്‍ നിസ്സാരക്കാരായിരുന്നില്ല എന്ന് കാണണം. ബ്ലോഗ്ഗില്‍ വന്ന ചിത്രങ്ങളില്‍ പ്രഗല്‍ഭരുടെ ഒരു നിര തന്നെ  കാണാന്‍ കഴിഞ്ഞു.

സഭയുടെ അതിക്രമങ്ങള്‍ക്ക് ഇരയായ സഭാ മക്കളുടെ ഒരു സമ്മേളനം വിളിച്ചാല്‍ ഇതിലും വലിയ സംഭവങ്ങള്‍ ഇവിടെ നടന്നേക്കാം. കാരണം,  അസമാധാനമുണ്ടായിട്ടില്ലാത്ത പള്ളികള്‍ സീറോ മലബാറില്‍ കുറവ്. പൊതുവേ ശാന്തം എന്ന് തോന്നുന്നിടത്തെ കനലുകള്‍ കാണണമെങ്കില്‍ അവിടെ ഒരു ദിവസം കറങ്ങിയാല്‍ മതി. കാഞ്ഞിരപ്പള്ളി രൂപതയിലെ  നല്ല ഇരുത്തം വന്ന, അറിവുള്ള, പേരുദോഷമുണ്ടാക്കാത്ത ഒരു വികാരി അച്ചന്‍ ഭരിക്കുന്ന ഇടവകയില്‍ വീടു വെഞ്ചരിപ്പിന് അയ്യായിരം രൂപായാണ് ചാര്‍ജ്ജ്. പള്ളി മുറി പണിതതിന്‍റെ കടം തീരണ്ടെ? ചോദിച്ച പണം കൊടുക്കാതിരുന്നയാളുടെ പുതിയ വീട് വെഞ്ചരിക്കാനും വികാരി പോയില്ല,  പിന്നെ മെത്രാന്‍ പറഞ്ഞതനുസരിച്ചു വേറെ അച്ചന്‍ വന്ന് ആ കര്‍മ്മം നിര്‍വ്വഹിക്കേണ്ടി വന്നുവെന്ന് നാട്ടില്‍ നിന്നും അറിഞ്ഞു. പറയുന്നത് പോലെ തുള്ളാത്ത വിശ്വാസികളെ ഏത്തമിടുവിക്കാന്‍ ഇറങ്ങിയിരിക്കുന്ന വൈദികര്‍ ധാരാളം ഉള്ളിടത്തോളം കാലം, സഭയുടെ പതിനാറടിയന്തിരം ആഘോഷിക്കാനും  ഉള്ളില്‍ ആളു കാണുമെന്നുറപ്പ്.

മടുത്തു മെത്രാന്മാരെ, മടുത്തു. തൃശ്ശൂര്‍  ‘ബോണ്‍ നത്താലെ’ നടത്തി ഗിന്നസ്  ബുക്കില്‍ ആരോ കേറി, കഴിഞ്ഞ ശിവരാത്രിക്ക് തൃശ്ശൂരെ റൌണ്ടിന് ചുറ്റും അയ്യായിരത്തോളം ഹിന്ദുക്കള്‍ ചരിത്രത്തില്‍ ആദ്യമായി ശിവരാത്രി പ്രഘോഷണം നടത്തി. ‘ഗിന്നസ് തിരുവാതിര’ വെച്ചും ഹിന്ദുക്കള്‍ കത്തിക്കയറി. സഹിഷ്ണതയോടെ കഴിഞ്ഞു വന്ന അവിടുത്തെ ജനങ്ങള്‍ ഇതാ രണ്ടു കക്ഷിയായി. മെത്രാന് പോകാന്‍ ഒന്നുമില്ലല്ലോ. മഠം പുറത്താക്കിയ കന്യാസ്ത്രിക്ക് ഒരൊറ്റ ആവശ്യമേയുള്ളൂ, അവരെ തിരിച്ചെടുക്കണം. ഈ കന്യാസ്ത്രി സ്വഭാവ ദൂഷ്യക്കാരിയായിരുന്നെങ്കില്‍ എന്തിന് നിത്യവൃതം എടുപ്പിച്ചു? അതാണ്‌ ഞാന്‍ ചോദിക്കുന്നത്. നല്ലപ്രായം മഠത്തില്‍ പിടിച്ചിട്ടിട്ട് വെയിസ്റ്റ് പോലെ വലിച്ചെറിയാനുള്ളതാണോ പെണ്‍കുട്ടികളെ? മറ്റുള്ളര്‍ക്ക് എന്ത് സംഭവിച്ചാലും തങ്ങള്‍ക്കൊന്നുമില്ലെന്ന സഭാധികാരികളുടെ ഭാവം ഒരു സലോമിയെ മാത്രമേ കൊന്നിട്ടുള്ളോ?

ഇന്ന് എല്ലാ ധ്യാനങ്ങളിലും അച്ചന്മാരെ വിമര്‍ശിക്കുന്നതിനെപ്പറ്റി ഒരു ഖണ്ഡിക ഉണ്ടാവും. അവരെ വിമര്‍ശിച്ച് ദൈവകോപം വിളിച്ചു വരുത്തണോ എന്നാണു പിന്നാലെ വരുന്ന ചോദ്യം. ആ ധ്യാനഗുരുക്കന്മാരെ എറണാകുളം സമ്മേളനത്തിന്‍റെ രണ്ടു മൂന്നു ഫോട്ടോ ആരെങ്കിലും കാണിക്കുക. നിരവധി പ്രായമുള്ളവരെ അവിടെ കാണാം. അവരെല്ലാം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു. ഈ മീറ്റിംഗ് കഴിഞ്ഞതിനു ശേഷമാണ് കേരളത്തില്‍ ഉല്‍ക്ക വീണത്, അത് നടന്നുകൊണ്ടിരിക്കുമ്പോഴല്ല; മാത്രമല്ല, കൊച്ചിയില്‍ ഉല്‍ക്ക വീണുമില്ല. ഇങ്ങിനെ ശാപം കിട്ടുമായിരുന്നെങ്കില്‍ അഭയാ കേസ് അന്വേഷിച്ചവരെല്ലാം നശിച്ചു ദ്രവിച്ചു പോകേണ്ടതായിരുന്നല്ലോ! നാടക നടിയെയും വികാരിയച്ചനെയും ഒരുമിച്ചു പിടിച്ചു പാതിരാക്ക്‌ തന്നെ അരമനയില്‍ കൊണ്ടുവന്ന അത്മായര്‍, എന്‍റെ അറിവില്‍ ഇപ്പോഴും നെഞ്ചു വിരിച്ചു തന്നെ നടക്കുന്നുണ്ട്. അച്ചന്മാരുടെ തന്ത്രങ്ങള്‍ തുറന്നെഴുതിയ സി. ജെസ്മിയും ആരോഗ്യത്തോടെ ഇവിടെ  കഴിയുന്നുണ്ട്. വിരട്ടാതെ തമ്പ്രാക്കന്മാരെ, അത്മായരെ വെറുതെ വിട്. കൊച്ചി സമ്മേളനത്തില്‍ പങ്കെടുത്ത എന്‍റെ ഗള്‍ഫ് സുഹൃത്തുക്കള്‍ ദുബായിയില്‍ മടങ്ങി വന്നോട്ടെ, അപ്പോള്‍ ഞാന്‍ കൂടുതല്‍ എഴുതാം.

സഭാംഗങ്ങള്‍ക്കു സാമൂഹ്യനീതി ഉറപ്പാക്കാന്‍ കാക്കനാട് കേന്ദ്രമാക്കി ഒരു സബ്‌ കമ്മറ്റി ഉണ്ടാക്കാം; പക്ഷെ,  അതിന് വഴങ്ങുന്ന ഒരു മെത്രാനെ എവിടെ പോയി ഉണ്ടാക്കും? അതാണ്‌, അമ്പലമുകളിലെ പ്രശ്നം! 

5 comments:

 1. കട്ടവന്റെ തലയിൽ പപ്പില്ല.
  .................

  പുറത്താക്കിയ കന്യാസ്ത്രീയെ തിരിച്ചെടുക്കുകയില്ലെന്ന് സീറോ മലബാർ സഭയിലെ ഫാ. തേലക്കാട്ട്
  ആവർത്തിച്ച് പറയുന്നു. സിസ്റ്റർ ചെയ്ത തെറ്റ് എന്തെന്ന് ഈ ഫാ. തേലക്കാട്ട് ഒന്ന് വിശദീകരിച്ചാൽ
  കൊള്ളാമായിരുന്നു. സഭയിൽ ആകമാനം നികൃഷ്ടരായ ഒരു പറ്റം വൈദികരുടെ കാമകേളികൽ മൂലം
  പാവപ്പെട്ട സിസ്റ്റേർസിനും അല്മായർക്കിടയിലെ സ്ത്രീകൽക്കും സഹിക്കേണ്ടിവരുന്ന മാനഹാനിക്ക്
  ആരു ഉത്തരം പറയും. സഭയിലുള്ളവർതന്നെ സഭക്ക് ഭാരമായി വന്നാൽ സഭയുടെ നിലനില്പിനെതന്നെ
  അത് സാരമായി ബാതിക്കില്ലെ. ഈ ഫാ. പോൾ തേലക്കാട്ട് എന്തടിസ്ഥാനത്തിലാണ് സിസ്റ്റർ. അനിറ്റയെ
  രണ്ടുപ്രാവശ്യം സസ്പെന്റു ചെയ്തുവെന്നു പറഞ്ഞത്. അല്മായരറിയാതെ സഭയിലുള്ള ഒരു സിസ്റ്ററെ
  സസ്പെന്റു ചെയ്യാൻ ആർക്കാണ് അധികാരമുള്ളത്, ഈ നികൃഷ്ടനായ ഫാ. പോൾ തേലക്കാട്ടിനു
  അതിനുള്ള അധികാരമുണ്ടോ. ഉണ്ടെങ്കിൽ അത് ആരാണ് നൽകിയത്. ഇന്ന് അല്മായരില്ലെങ്കിൽ സഭയില്ല.
  ആ സത്യം വിടൻ പോൾ തേലക്കാട്ടിനു അറിയില്ലെ.

  ഒരു കള്ള പുരോഹിതന്റെ കാമവെറിക്ക് കൂട്ടുനിൽക്കാൻ തയ്യാറാകാത്ത ഒരു പാവം സിസ്റ്ററെ ഏതു
  വിധേനയും അപകീർത്തിപ്പെടുത്താൻ അപവാദങ്ങൽ പറഞ്ഞുപരത്തുന്ന പുരോഹിതവർഗ്ഗം ഒന്ന് ചിന്തിക്കു-
  ന്നത് നന്നായിരിക്കും. നമ്മുടെ കുടുംബങ്ങളിൽ നിന്നും വൈദികരായിട്ടുള്ള പല കുടുംബങ്ങളിലും നിന്നും
  സിസ്റ്റേർസും ഉണ്ട്. ആ സിസ്റ്റർക്ക് ഒരാൾക്കാണ് സിസ്റ്റർ അനിറ്റയുടെ അനുഭവം ഉണ്ടായതെങ്കിൽ ഈ പോൾ
  തേലക്കാട്ടിനെ പോലെ ആരെങ്കിലും പ്രതികരിക്കുമോ. ഒറ്റ തന്തക്ക് പിറന്നവരാരും ഈ വിധത്തിൽ സഭയെ
  വ്യഭിചരിക്കില്ല. അപ്പ അപ്പോൾ കാണുനവനെ അപ്പാ എന്നുവിളിക്കുന്നവർക്ക് മാത്രമെ തേലകാട്ടിനേപോലെ
  പ്രതികരിക്കാനാവൂ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ തന്തയാരെന്നു അറിയാത്തവർക്കെ ക്രിസ്തുവിന്റെ
  മണവാട്ടിയായി നിത്യവൃതം അനുഷ്ടിക്കുന്ന സിസ്റ്റർ അനിറ്റയുടെമേൽ അപവാതം പറഞ്ഞുപരത്തുവാൻ കഴിയൂ.

  ശിവലിംഗ നിലവിളക്ക് പള്ളിയിൽ കയറ്റാനുള്ള തീരുമാനം മെത്രാന്മാരുടെ സിനിഡ് തീരുമാനിച്ചുവെന്നുകേട്ടു.
  മെത്രാന്റെ അല്ല പള്ളി, അല്മായരുടേതാണ്. അതെന്ത്യേ ഈ വർഗ്ഗം മറന്നുപോകുന്നു. അല്മായർക്ക് വേണ്ടാത്തത്
  പള്ളിയിലും വേണ്ട, അതല്ലെ അതിന്റെ ശരി. എന്തിന് പൈശാചിക പൂജാ സാമഗ്രഹികൽ ദൈവത്തിന്റെ ആലയ
  ത്തിൽ കയറ്റി ദൈവാലയം അശുദ്ധമാകണം. അതിന് ഒരു ഉദാഹരണവും എടുത്ത്പറയുകയുണ്ടായി, ചെടികളിൽ
  പലവിധത്തിലുള്ള പൂക്കൽ പലനിറത്തിലും കാണപ്പെടും അതുകൊണ്ട് പൂക്കൽ ഇഷ്ടമില്ലെന്ന് ആരെങ്കിലും പറയുമോ.
  അങ്ങനെയെങ്കിൽ സ്വന്തം ഭാര്യ വീട്ടിലില്ലാത്തപ്പോൽ വേറെ ഏതെങ്കിലും ഒരു ഭാര്യയുടെ കൂടെ ശൈക്കാമല്ലോ.
  കാര്യം നടന്നാൽ പോരെ. വിളക്ക് ഏതാണെങ്കിൽ എന്താ വെളിച്ചം കിട്ടിയാൽ പോരെ എന്നാണ് ചോദ്യം. ഇതിന്റെ
  ഒക്കെ പ്രതികരണമാണ് ഫാ. മാത്യു ശാശ്ശേരി അന്യന്റെ ഭാര്യയെ അടിച്ചോണ്ട് പോയത്. ഫാ. ജോജി ഗാർലാണ്ടിലും
  പരിസര പ്രദ്ദേശങ്ങളിലുമായി 20-ഓളം കുടുംബങ്ങളിൽ കയറിയിറങ്ങി അർമാതിച്ചത്. അവിടെയും കേസ് ഒത്തുതീർപ്പ്
  ആക്കാൻ അല്മായരുടെ പണം തന്നെ വേണ്ടിവന്നു.
  ( തുടരും )

  ReplyDelete
 2. പാവപ്പെട്ട സിസ്റ്റർ അഭയയെ കൊന്ന് കിണറ്റിലെറിഞ്ഞവർ ഇന്നും സുഭിക്ഷമായി സഭയിൽ വാഴുന്നു. അവരെ
  സഭ സംരക്ഷിക്കുന്നുവെന്നു പറയുന്നതാകും കുറച്ചുകൂടി ശരി. സഭയുടെ അധികാരം കയ്യാളുന്നവർ പറയുന്നതനുസരിച്ച്
  സഭയിൽ ജീവിച്ചാൽ ജീവിതം സുഖം. അവരുടെ കൂടെ അന്തിയുറങ്ങിയും എപ്പോൽ മടിക്കുത്ത് സോറി ഉടുപ്പ് പൊക്കാൻ
  പറഞ്ഞാലും പൊക്കാൻ തയ്യാറായാൽ ജിവിതം സുഖം. അങ്ങനെയുള്ളവർ ഒരിക്കലും ഒരഭിഷിക്തനോ, ഒരഭിഷിക്തയോ
  ആകില്ല, നേരെ മറിച്ച് ഒരു തികഞ്ഞ അഭിസാരികയോ, അഭിസാരകനോ ആകും. തെറ്റുകൽ ചെയ്തുകൂട്ടിയിട്ട് അതിനെ
  ന്യായീകരിക്കാൻ കിടന്നുപാടുപെടുന്ന കള്ള പ്രവാചകരെ സഭയിൽനിന്ന് ഉന്മൂലനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
  സഭയുടെ മേജർ ആർച്ച് ബിഷൊപ് കർദ്ദിനാൽ ജോർജ് ആലഞ്ചേരി മൗനം പാലിച്ച് ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ
  ഇരുന്നാൽ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞ്മാറുവാൻ പറ്റുമോ. അതയോ അങ്ങേരും മേൽ പറഞ്ഞ ഫാ. പോൾ തേല-
  ക്കാട്ടിനെപോലെ സിസ്റ്റർ ആണ് കുറ്റക്കാരിയെന്നു വരുത്തി തീർക്കുമോ.

  സഭയിൽ ദൈവവിളി കുറഞ്ഞുവരുന്നു എന്നു പറഞ്ഞ് ആവലാതിപെട്ടിട്ട് കാര്യമില്ല. സിസ്റ്റർ അനിറ്റയെ ഉപദ്രവിച്ച ധ്യാന
  ഗുരുവിനെ സഭയിൽനിന്ന് പുറത്താക്കണം. സഭയുടെ ഒരു കാര്യത്തിലും ഈ കാമവെറിയനെ ഉൾപ്പെടുത്തരുത്. പട്ടം തിരികെ
  വാങ്ങി, അല്ലങ്കിൽ അയോക്യനാക്കി സഭയ്ക്ക് പുറംതള്ളണം. അല്ലാതെ സത്യം പുറത്തുകൊണ്ടുവന്ന സോഷ്യൽ മീഡിയായേയും
  കുറ്റം പറഞ്ഞു ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുവാൻ ശ്രമിക്കരുത്. അതുപോലെ സിസ്റ്റർ അനിറ്റയെ പീഡിപ്പിച്ച
  സകലരുടെമേലും നടപടിയെടുക്കണം. സിസ്റ്റർ അനിറ്റ നിത്യവൃതം സ്വീകരിച്ച ക്രിസ്തുവിന്റെ മണവാട്ടിയാണ്. സിസ്റ്ററെ സഭക്ക്
  വെളിയിൽ നിർത്തുവാൻ തക്കതായ തെറ്റുകളൊന്നും ചെയ്തിട്ടില്ല. തെറ്റ് ചെയ്തത് പ്രൊവിഡന്റെ കോൺ വെന്റിലെ ധ്യാനഗുരു
  ആണെന്ന് സ്പഷ്ടമാണ്. ആയതിനാൽ സിസ്റ്ററെ സഭയിലോട്ട് തിരികെ വിളിച്ച് സിസ്റ്റർക്കെതിരെ അപവാതം പറഞ്ഞുപരത്തിയ
  എല്ലാവരും ക്ഷമ ചോദിക്കുകയും വേണം. ക്രൂരനും കാമവെറിയനുമായ ധ്യാന ഗുരുവിനെ സ്ഥാനഭൃഷ്ടനാക്കുകയും സഭക്ക്
  വെളിയിൽ കളയുകയും വേണം. ഇത്രയും ചെയ്യാൻ മേജർ ആർച്ച് ബിഷൊപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി തയ്യറാകണമെന്ന്
  താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു. സഭയിൽ ആരു തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം, അല്ലാതെ മറ്റുള്ളവരുടെമേൽ പഴി
  ചാരി രക്ഷപ്പെടുവാൻ ആരെയും അനുവദിക്കരുത്. ഇത് സഭയിലുള്ള ഒരു അഭിഷിക്തനെപോലെതന്നെ കരുതേണ്ട പദവിയുള്ള
  നിത്യവൃതം വാഗ്നാനത്തിനുടമയാണ് സിസ്റ്റർ അനിറ്റ എന്നകാര്യം മറക്കരുത്. ധ്യാന ഗുരുവെന്നറിയപ്പെടുന്ന ഈ കള്ളപുരോഹിതൻ
  സിസ്റ്ററെ കടന്നുപിടിച്ചതും പോരാഞ്ഞിട്ടു തന്റെ ഇംഗിതത്തിന് വഴങ്ങില്ലെന്നു വന്നപ്പോൽ സ്വയരക്ഷക്കായിട്ട് സിസ്റ്ററെ ഇറ്റലിക്ക്
  നാട് കടത്തി കഠിന ജോലി നൽകി അപമാനിച്ച് ക്ലേശപ്പെടുത്തി. തന്റെ പൂർവ്വകാമിനികളെകൊണ്ട് അവിടെയും സ്വസ്ഥതനൽകാതെ
  പീഡിപ്പിച്ച് ആഹ്ലാദം കണ്ടു ഈ നെറികെട്ട ധ്യാന ഗുരു. അത്രയ്ക്കും കഠിനഹൃദയമുള്ള ഒരാൾക്കേ ഈവണ്ണം മറ്റാരോടെങ്കിലും
  പെരുമാറാൻ കഴിയൂ. സ്വന്തം പെങ്ങളേപ്പോലെ കാണേണ്ടതും അവർക്ക് വേണ്ടുന്ന എല്ലാവിത സംരക്ഷണവും ചെയ്തുകൊടുത്ത്
  ഒരാങ്ങളയുടെസ്ഥനത്ത് നിൽക്കേണ്ട സഹപ്രവർത്തകൻ ചെയ്തതോ ആരെയും കരയിപ്പിക്കുന്ന കാര്യമല്ലെ. അതിനെ ന്യായീകരിക്കാൻ
  ധ്യാന ഗുരുവിന്റെ കുറെ വംശചരും.

  ReplyDelete
 3. Very strong reaction to open injustice like this is what we need. The whole clergy is guilty in all such cases like that of Sr. Anitta, because they fear to open their mouth like the useless Cardinal Alanchery. Paul Thelekkat has a good job in the KCBC. So he wouldn't dare to say any word that offends the bishops. Those who fear Truth are not worthy of the name of Christian, no matter what dress they wear or what position they hold in the Church. They should be exposed and punished for telling lies against the people of God.

  ReplyDelete
 4. http://www.azhimukham.com/news/4080/indian-society-patriarchy-women-rights-value-system-moncy-mathew/share

  It is high time that Malayaly women begin to react to injustices against womanhood. Read the article in the given link. Excerpts are given below.

  സ്ത്രീശാക്തീകരണത്തെ പറ്റി എഴുതുകയും വായിക്കുകയും സംസാരിക്കുകയും ചെയ്തിട്ട് ഞാന്‍ എന്‍റെ മകളോട് പറയും; 'അടങ്ങി ഒതുങ്ങി നടക്ക്, നീ ഒരു പെണ്‍കുട്ടി അല്ലേ. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്.
  അതെ; ഞാനൊരു ഇന്ത്യന്‍ സ്ത്രീയാണ് (അതു മാത്രമാണ്)
  വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉണ്ടെങ്കിലും സാമൂഹികബോധം കുറവായ അവനും കൂട്ടുകാരും രാഷ്ട്രീയം പറയുമ്പോള്‍ ഞാന്‍ അവിടെ ശബ്ദിക്കാറില്ല. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്. എനിക്ക് സാരിയെപ്പറ്റിയും സ്വര്‍ണത്തെപ്പറ്റിയും പാചകത്തെപ്പറ്റിയും മാത്രമേ അഭിപ്രായം ഉണ്ടാവാന്‍ പാടുള്ളൂ.
  ഉറച്ച ആശയങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിലും ഞാന്‍ അതൊന്നും പുറത്തു പറയില്ല. കണ്ണ് മിഴിച്ചു നിഷ്കളങ്കതയോടെ ഞാന്‍ പറയും; "അയ്യോ, എനിക്കതൊന്നുമറിയില്ല". ചുറ്റുമുള്ള പുരുഷന്മാര്‍ "പൊട്ടിപ്പെണ്ണ്‍" എന്ന് പറഞ്ഞു എന്നെ സ്നേഹത്തോടെ നോക്കും. മറ്റു സ്ത്രീകളും നല്ല കുട്ടി എന്നെന്നെ സ്നേഹിക്കും. അറിയാതെ എങ്ങാനും അഭിപ്രായം പറഞ്ഞു പോയാല്‍ ഞാന്‍ അഹങ്കാരിയാവും, താന്തോന്നി ആവും, എന്തിനു വെറുതെ ചീത്തപ്പേരു കേള്‍പ്പിക്കണം. പൊട്ടിപ്പെണ്ണായി ജീവിക്കാന്‍ എന്തെളുപ്പം! ആരെന്തു പറഞ്ഞാലും മനോഹരമായി ചിരിക്കുക, തലയാട്ടുക, പരാതിയില്ലാതെ പണികള്‍ ചെയ്യുക. അതാണെന്റെ ധര്‍മം അത്രേ! എന്റെ കണ്ണിലെ ബുദ്ധിയുടെ തിളക്കം അടുക്കള ഷെല്‍ഫുകളില്‍ ഒളിച്ചു വെച്ച് ഞാന്‍ പുഞ്ചിരിക്കും. പൊട്ടിപ്പെണ്ണായി, അപ്പോള്‍ എല്ലാവരും എന്നെ സ്നേഹിക്കും. അല്ലെങ്കില്‍ ഞാനൊരു ഒറ്റപ്പെട്ട ജീവിയായി മാറും. ഞാനൊരു ഇന്ത്യന്‍ സ്ത്രീയല്ലേ, എനിക്കത് പറ്റില്ലല്ലോ!

  ReplyDelete
 5. ക്രിസ്തു മാത്രമല്ല , പള്ളിയില്‍ പോകുന്ന ഓരോ ക്രിസ്തീയനും കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി കയ്യില്‍ കരുതിയിരിക്കന്നം ഈ കാളക്കത്തനാരന്മാരെ അവിടം അസുദ്ധമാക്കാതെ ആട്ടിയോടിക്കുവാന്‍ ...ദേവസിയായുടെ ഈ വരികള്‍ ഒന്നുകൂടി വായിക്കൂ മ്ലേച്ചനാം പാതിരിയുടെ കയ്യില്‍നിന്നും കുര്‍ബാന കൈക്കൊള്ളാന്‍ പള്ളിയില്‍ പോകുന്ന മണ്ടനചായാ..". ഒറ്റ തന്തക്ക് പിറന്നവരാരും ഈ വിധത്തിൽ സഭയെ വ്യഭിചരിക്കില്ല. അപ്പ അപ്പോൾ കാണുനവനെ അപ്പാഎന്നുവിളിക്കുന്നവർക്ക് മാത്രമെ തേലകാട്ടിനേപോലെ പ്രതികരിക്കാനാവൂ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ തന്തയാരെന്നു അറിയാത്തവർക്കെ ക്രിസ്തുവിന്റെ മണവാട്ടിയായി നിത്യവൃതം അനുഷ്ടിക്കുന്ന സിസ്റ്റർ അനിറ്റയുടെമേൽ അപവാതം പറഞ്ഞുപരത്തുവാൻ കഴിയൂ."

  ReplyDelete