Translate

Friday, June 19, 2015

ക്രിസ്തീയ സഭകളും മതപരിവര്‍ത്തനവും


Dr. K.J. Johnson Madampam 


മതപരിവര്‍ത്തനത്തിന്റെ ആവശ്യമില്ലെന്നു, ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചിരിക്കുന്നതു കത്തോലിക്കാസഭയുടെ മാത്രമല്ല, ക്രിസ്തുമതത്തിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ്. സത്യ വിരുദ്ധമായി ബൈബിൾ വ്യാഖ്യാനിച്ചു മത പ്രചരണം നടത്തുന്നവരാണ് സഭയിലും സമൂഹത്തിലും ഭിന്നിപ്പ് ഉണ്ടാക്കുന്നത്. ദൈവരാജ്യസന്ദേശം ഉൽഘോഷിക്കാൻ യേശു തന്റെ പരസ്യ ജീവിതകാലത്ത് 72 ശിഷ്യന്മാരെ തെരഞ്ഞെടുത്തയച്ചു. വിജാതീയരുടെ അടുത്തേക്ക് പോകരുത്, സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കയുമരുത്, പ്രത്യുത ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ട് പോയ ആടുകളുടെ അടുത്തേക്ക് പോകുവിന്‍ എന്ന് പറഞ്ഞാണ് യേശു അവരെ അയച്ചത് (മത്തായി 10: 5- 6., ലൂക്കാ10:1). ഉഥാനത്തിനുശേഷം ജെരുസലെമിലും യൂദയ മുഴുവനിലും ലോകത്തിന്റെ അതിര്‍തികള്‍ വരെയും നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും എന്ന് പറഞ്ഞു. അനുതാപത്തിന്റെ സുവിശേഷ പ്രഘോഷണത്തിനായി യേശു ചുമതലപ്പെടുത്തിയത്, അവിടുന്ന് തെരഞ്ഞെടുത്തു പരീശീലനം നല്കി പാപമോചനത്തിനുള്ള പ്രത്യേക 
അധികാരങ്ങളും രോഗശാന്തിക്കുള്ള വരങ്ങളും നൽകിയ അപ്പസ്തോലെന്മാരെയായിരുന്നു. അതും പരിശുദ്ധ ആൽമാവിനാൽ അഭിഷിക്തരായി, ആല്മീയ വരങ്ങളാല്‍ നിറഞ്ഞതിനു ശേഷം മാത്രം (അപ്പ.പ്രവര്ത്തി്.1:8). മാനസാന്തരത്തിനുശേഷം പിന്നീട് അപ്പോസ്തോലസംഘതോട് ചേർക്കപ്പെട്ട വി. പൌലോസും അപ്പോസ്തോലൻമാരുടെ ശിഷ്യഗണങ്ങളും ഈ ദൌത്യത്തില്‍ പങ്കാളികളായിക്കൊണ്ട് യേശു ഏല്പിച്ച സുവിശേഷ ദൌത്യം വിജയകരമായി പൂര്ത്തിയാക്കി. സൽപ്രവൃത്തികളിലൂടെ പരമഗുരുവിനു സാക്ഷ്യം വഹിച്ച് ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുക എന്നതാണ് ഓരോ ക്രിസ്ത്യാനിയുടെയും പ്രേഷിത ദൗത്യം (മത്തായി 5,16). അതാണല്ലോ തോമാസ്ലീഹായിലൂടെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു വന്ന കേരള സുറിയാനി സഭയുടെ പാരമ്പര്യം. അത്മാവിന്റെ ഏകത്വവും, ജാതി, മത, വര്‍ണ, വര്‍ഗങ്ങള്‍ക്കതീതമായ വിശ്വമാനവീകതയല്ലേ യേശുവിന്റെ സുവിശേഷം. ഇതേ സന്ദേശം തന്നെയല്ലേ ശ്രീബുദ്ധനും, ശങ്കരാചാര്യരും, ഗുരുനാനാക്കും, വിവേകാനന്ദ സ്വാമികളും മറ്റു അനേകം ഋഷിവര്യന്മാരും മാനവരാശിക്ക് നൽകിയത്. അപ്പോൾ മിഷനറി പ്രവർത്തനം എന്ന് പറഞ്ഞു മനുഷ്യരെ മതപരിവർത്തനം നടത്തി ലത്തീൻ, സുറിയാനി, മലങ്കര, ദളിത് ക്രിസ്ത്യൻ, യാക്കോബായ, പെന്റകൊസ്തു എന്നിങ്ങനെ മനുഷ്യരെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നത് എന്തിനാണ്?

ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ ഇടയിലേക്ക് മാത്രമാണ് താൻ അയയ്ക്കപ്പെട്ടിരിക്കുന്നത് (മത്തായി 15,24) എന്നരുൾ ചെയ്ത വിശ്വഗുരുവിന്റെയും, മറ്റാരിലും രക്ഷയില്ല. ആകാശത്തിന് കീഴെ മനുഷ്യരുടെ ഇടയിൽ യഹൂദർക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല (അപ്പ.പ്രവ 4.12, 5.31), എന്ന പത്രോസ് ശ്ലീഹായുടെ വചനവും വളച്ചൊടിച്ചും കൂട്ടിച്ചേർത്തും, ലോകത്തിന്റെ ഏക രക്ഷകനായി അവതരിപ്പിച്ചു, മിഷനറി പ്രവർത്തനത്തിന്റെ പേരിൽ സാംസ്കാരിക അധിനവേശം നടത്തുന്നവരല്ലേ മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നതും ഗുരുവിനെ നിന്ദിക്കുന്നതും. യേശുവിനെ ഏറ്റവും അടുത്ത് അറിഞ്ഞിരുന്ന പത്രോസ്, തോമസ്‌, യൂദാ തദേവൂസ്, ഫിലിപ്പ്, മഗ്ദ്ധലനാ മറിയം എന്നിവര്‍ രചിച്ച സുവിശേഷങ്ങള്‍ എങ്ങനെ ബൈബിളില്‍നിന്നും  ഒഴിവാക്കപ്പെട്ടു?

ആദിമസഭയില്‍ സഭയില്‍ യാഹൂദരോടല്ലാതെ മറ്റാരോടും അപ്പസ്തോലന്മാര്‍ സുവിശേഷം പ്രസംഗിച്ചിരുന്നില്ല (അപ്പ.പ്രവര്‍.11:19). പിന്നീട് പൌലോസിന്റെ മാനസാന്തരതിനുശേഷം ഒരു ദര്‍ശനത്തിലൂടെ സന്ദേശം ലഭിച്ചതിനുശേഷമാണ് വിജാതിയരോട് പത്രോസ് സുവിശേഷം പ്രസംഗിക്കുന്നതുതന്നെ. അപ്പോള്‍ ലോകമെങ്ങും ചിതറപ്പെട്ടുപോയ യെഹൂദരുടെ അടുക്കലേയ്കാണ് യേശു ശിഷ്യന്മാരെ അയച്ചതെന്ന് വ്യക്തമാണല്ലോ. എല്ലാ ജനതകളും എന്നത് പിന്നീട് മിഷനറിമാര്‍ തിരുത്തിയാതാകാം. യേശു അങ്ങനെ നിര്ദേശിച്ചിരുന്നുവെങ്കില്‍ പത്രോസ് വിജാതീയരോട് സുവിശേഷം പ്രസംഗിക്കാന്‍ ദര്‍ശനം ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലായിരുന്നല്ലോ. ഇസ്രായേലിനു അനുതാപവും പാപമോചവും നല്‍കാന്‍  ദൈവം യേശുവിനെ നാഥനും രക്ഷകനുമായി തന്റെ വലതു ഭാഗത്തേയ്ക്ക് ഉയര്ത്തി എന്ന് പത്രോസ് ന്യായാധിപസംഘത്തോട് പറയുന്നു (അപ്പ.പ്രവൃ. 5:31).

യേശുനാഥന്റെ ശിഷ്യന്മാർ യഹൂദരായിരുന്നു. അവർ കിസ്തുവിനെ അനുഗമിക്കുമ്പോഴും യഹൂദ മതവിശ്വാസമോ ആചാരങ്ങളോ ഉപേക്ഷിച്ചിരുന്നില്ല. പിൽകാലത്ത് പല ജാതിയിലും വംശത്തിലും പെട്ടവർ ക്രിസ്തുമാർഗം സ്വീകരിച്ചു. ഭാരതത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പല ഗുരുക്കുന്മാരെയും അനുഗമിക്കുന്നവരുണ്ട്. പക്ഷെ അതിനു മതം മാറേണ്ട കാര്യമില്ല. മതം മാറ്റുക എന്നത് മത നേതൃത്വത്തിന്റെയും പുരോഹിതരുടേയും ആവശ്യമാണ്‌. സംഭാവനയായി വന്‍തുക  വിദേശത്തുനിന്നു കൈപറ്റുകയും, തങ്ങളുടെ സമുദായത്തിൽപെട്ടവരുടെ എണ്ണം കാണിച്ച്, രാഷ്ട്രീയ നേതൃത്വവുമായി വിലപേശി സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുകയും മതവിശ്വാസം വിറ്റ് മികച്ച ലാഭാമുണ്ടാക്കുകയും ആണ് മതപരിവർത്തനം നടത്തുന്നവരുടെ ലക്‌ഷ്യം. ജെറുസലേം ദൈവാലയത്തിൽ കച്ചവടം നടത്തിയവരെ യേശു ചാട്ടവാർ കൊണ്ട് അടിച്ചോടിച്ചു. പക്ഷെ ഇന്ന് സഭയെ  നയിക്കേണ്ട പലരും യേശുവിനെത്തന്നെ വില്പനച്ചരക്കാക്കുന്നു. ഭാവിയിൽ വ്യാജ ഉപദേഷ്ടാക്കളും വ്യാജ പ്രവാചകൻമാരും സഭയിൽ കടന്നു കൂടുമെന്ന് യേശുവും അപ്പോസ്തോലാൻമാരും തന്ന മുന്നറിയിപ്പുകൾ ബൈബിളിൽ ഉണ്ട്. അല്മാവിനാൽ നയിക്കേണ്ടുന്നതിനു പകരം പണവും ആടംഭരവുമാണ് ഇവർക്ക് മുഖ്യം. ഏതു ക്രിമിനൽ കേസിൽപെട്ടാലും അന്ധകാരത്തിന്റെ ശക്തികൾ ഇവരെ രക്ഷിക്കുന്നു. പാവപ്പെട്ടവരോട്‌ കരുണ കാണിക്കാതെ സമ്പന്നരോടും സ്വാധീനം ഉള്ളവരോടുംമാത്രം ഇവർ ചങ്ങാത്തം പുലർത്തുന്നു. വിശ്വാസികളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനായി ഇവർ ഉപയോഗിക്കുന്നു. ഇത്തരം വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാമെന്ന് യേശുവും ശിഷ്യന്മാരും പറഞ്ഞിട്ടുണ്ട്. ഫലത്തിൽനിന്നും വൃക്ഷത്തെ തിരിച്ചറിയാം. അത്മാവിന്റെ ഫലങ്ങൾ ഇല്ലാതെ സഭയെ നയിക്കുന്നവർ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ്. അവരുടെ വക്രതയിൽ കുടുങ്ങാതിരിക്കുക.  സാധാരണ  മതവിശ്വാസികളെ ചൂഷണം ചെയ്തിരുന്ന പുരോഹിതന്മാരെ അണലി സന്തതികളെന്നും കുറുക്കന്മാരെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും വിളിച്ച യേശുനാഥനോ ശിഷ്യന്മാരോ ഒരു മതവും സ്ഥാപിച്ചിട്ടില്ലെന്നും യേശു പഠിപ്പിച്ച സനാതന സത്യങ്ങളും മൂല്യങ്ങളും ലാഭം മാത്രം ലക്ഷ്യമിട്ട് യേശുവിനെ മൊത്തമായും ചില്ലറയായും വില്പന നടുത്തുന്ന സഭകളുടെ  പ്രബോധനങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

കന്നുകാലികളെ മേയ്ച്ചു  നടന്ന പാവം ഗോപാലനെ ഒരു ദിവസം സ്നാനപ്പെടുതി ‘ഷെപ്പേട്’ എന്ന് പേരിട്ടു, ഇനി മുതല്‍ ആടുകളെ മാത്രം മേയ്ച്ചാല്‍ മതി എന്ന് ഉപദേശം കൊടുത്ത് വിദേശത്ത് നിന്ന് വന്‍തുക സംഭാവന വാങ്ങിച്ച് ആര്‍ഭാടമായി ജീവിക്കുന്ന പുരോഹിതന്മാര്‍ക്കും ഉപദേശിമാര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പായുടെ മതപരിവര്‍ത്തനത്തിന് എതിരായ ആഹ്വാനം എളുപ്പം ഉള്‍ക്കൊള്ളാനാകുമെന്നു കരുതുന്നില്ല.

johnsonkj2000@yahoo.com

10 comments:

 1. മത പരിവർത്തനത്തെപ്പറ്റി മാർപ്പാപ്പാ പറഞ്ഞത് സത്യത്തിലും ധർമ്മത്തിലും അതിഷ്ടിതമായ സഭ വളരേണ്ടത് സഭയുടെ മഹനീയത കണ്ടായിരിക്കണം. മറ്റുള്ളവരുടെ പ്രേരണകൊണ്ടോ പിടിയരി കൊടുത്തോ ആയിരക്കരുത്. മനസും പരിശുദ്ധിയും സ്വരൂപിച്ച് ഒരാൾ ക്രിസ്ത്യാനിയാകാൻ വന്നാൽ അയാളെ തടയുന്നതിൽ യുക്തിയെവിടെ? മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിച്ചുകൊണ്ട് മതപരിവർത്തനം പാടില്ലായെന്നാണ് മാർപാപ്പാ അർത്ഥമാക്കിയത്. കത്തോലിക്കാ സഭ മത പരിവർത്തനം നിറുത്തുകയും ഇവാഞ്ചലിക്കൽ സഭകൾ മത പരിവർത്തനം തുടരുകയും ചെയ്യണമെന്ന് ഒരു മാർപാപ്പാ ആഗ്രഹിക്കുമോ? മിഷ്യനറിമാരെക്കാളും ശക്തിയായി മതപരിവർത്തനം നടത്തുന്നവർ വെന്തിക്കോസും ഇവാഞ്ചലിക്കൽ സഭകളുമാണ്. അവരിൽ ഭൂരിഭാഗവും മുമ്പ് കത്തോലിക്കരായിരുന്നവരാണ്. കത്തോലിക്കാ സഭയെ ക്ഷീണിപ്പിച്ചു കൊണ്ട് അവരുടെ മതപരിവർത്തന ബിസിനസ് തുടരാൻ മാർപ്പാപ്പാ ആഗ്രഹിക്കുമോ?

  ലേഖകന്റെ ലേഖനം മനസിരുത്തി വായിച്ചാൽ വിവാഹത്തിൽക്കൂടി സ്വവംശം നിലനിർത്തണമെന്ന് തോന്നും. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞ വചനങ്ങളെ വളച്ചൊടിച്ച് 'നിങ്ങൾ വിജാതിയരോട് വേദം പ്രസംഗിക്കരുതെന്നൊക്കെ തട്ടി വിട്ടിരിക്കുന്നത്. ഇതു തന്നെയാണ് ബിഷപ്പ് മൂലെക്കാടൻ കുഞ്ഞാടുകളെ തെറ്റി ധരിപ്പിച്ചിരിക്കുന്നതും. അവരുടെ ഗോത്രം ദാവീദിന്റെയപ്പുറവുമെന്നു വിമ്പടിച്ചു നടക്കുന്നു. അമേരിക്കയിലെ ക്നാനായികളിൽ 60 ശതമാനവും ' അർദ്ധ ക്നാനായ'ക്കാരായി തീർന്നു. ശുദ്ധരക്തം നിറഞ്ഞ അർദ്ധ ക്നാനായ സമൂഹം തനി ശുദ്ധരക്ത വാദികളെക്കാൾ കൂടുതൽ ശക്തി പ്രാപിച്ചു വരുന്നതു ശുദ്ധ സമൂഹത്തിന് ഭീക്ഷണിയായും വരുന്നു.

  'മാർക്ക്' സുവിശേഷത്തിൽ ക്രിസ്തു പറഞ്ഞത് (16:15) 'ലോകം മുഴുവൻ പോയി സർവ്വ സൃഷ്ട ജാതികളെയും എന്റെ വചനങ്ങൾ പഠിപ്പിക്കൂവെന്നാണ്. (“Go into all the worlds and preach the gospel to all creation”)' മാത്ത്യൂ 28:19-ൽ പറയുന്നു, എല്ലാ രാജ്യങ്ങളിലും ശിക്ഷ്യരെ കണ്ടെത്തി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ജ്ഞാന സ്നാനം നല്കൂവെന്നാണ്. ഇന്ത്യയിലെ നഷ്ടപ്പെട്ട യഹൂദരെ തേടി വരാനൊന്നും കർത്താവ് പറഞ്ഞിട്ടില്ല. മാത്രമല്ല ക്രിസ്തു ജനിച്ച് മൂന്നു നാല് നൂറ്റാണ്ടുകൾ കഴിഞ്ഞാണ് നഷ്ടപ്പെട്ടവരെന്നു കരുതുന്ന കുഞ്ഞാടുകൾ പെരിയാറിന്റെ തെക്കായി വന്നെത്തിയത്. ക്രിസ്തുവിനു പോലും അറിയാത്ത ഈ ദൈവ മക്കൾ വിളിക്കാതെ ഈ നാട്ടിൽ വന്ന് വടക്കരും തെക്കരുമായി രണ്ടു ജാതികൾ ഉണ്ടാക്കി. വടക്കരെ വിജാതിയരെന്നു വിളിക്കാൻ ഇവർക്കാരാണ് ധൈര്യം കൊടുത്തത്.? ക്രിസ്തുവിനെ ഞാൻ അറിയില്ലായെന്നു പറഞ്ഞ ഭീരുവായ പത്രോസോ? എന്നിട്ടും ഞങ്ങളുടെ ഹിന്ദു രാജാക്കന്മാർക്ക് സ്നേഹവും ആദരവും വിദേശികളായ ഇവരോടായിരുന്നു പോലും.!!!

  പ്രജാവത്സലരായ രാജാക്കന്മാരെ പോലും വിദേശ കൂറുള്ളവരാക്കി അപമാനിക്കാൻ ക്നാനായ സമൂഹം ഇല്ലാത്ത ചരിത്രവും രചിക്കുന്നു. ഇപ്പോൾ ഇവരുടെ ചരിത്രായുധം സുവിശേഷകൻ പൌലോസിന്റെ നേരെയുമായി. കടലിൽ കപ്പലിൽ വന്ന ക്നാനായ തോമ്മായെ പൌലോസിനെക്കാളും ദിവ്യനുമാക്കുന്നു. ഇവരുണ്ടാക്കുന്ന വിജ്ഞാന കോശം പരിഹാസം നിറഞ്ഞത് തന്നെ. പ്രജാവത്സലരായ രാജാക്കൻമാർ ഇവരെ ആദരിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന സ്ഥിതിക്ക് ഇവരെങ്ങനെ നഷ്ടപ്പെട്ട കുഞ്ഞാടുകളാകും. ?

  ഇവിടുത്തെ ഹൈന്ദവ രാജാക്കന്മാർ യഹൂദരെക്കാളും നല്ലവരായിരുന്നു. അവർ ക്നനായക്കാർക്ക് പല അവകാശങ്ങളും നല്കി ആദരിച്ചിരുന്നെന്ന് ക്നാനായ ചരിത്രം തന്നെ പറയുന്നു. എന്നിട്ടും ക്നനായക്കാരെന്ന് അഭിമാനിക്കുന്നവർക്ക് രണ്ടു വള്ളത്തേൽ ചവിട്ടണം. അവരുടെ പുരോഹിതർക്കും ബിഷപ്പുമാർക്കും മൂന്നാമതൊരു വള്ളം കൂടിയുണ്ട്, ഇറ്റലി. പണം വാരാൻ പ്രവാസികളെ ക്കൊണ്ട് പള്ളികളും പണിയിച്ച് മൂന്നാം വള്ളത്തിൽ യൂറോപ്പും അമേരിക്കയും ആസ്ട്രേലിയയും അവർക്ക് യാത്ര ചെയ്യുകയും ചെയ്യണം.

  മിഷിനറിമാർ മാത്രം മത പരിവർത്തനം നിർത്തിയാൽ മതിയോ? അങ്ങനെയെങ്കിൽ ഇവാഞ്ചലിക്കലും വെന്തിക്കോസും സഭകൾ വത്തിക്കാനും ക്നാനായ ആസ്ഥാനങ്ങളും പിടിച്ചെടുക്കും. കത്തോലിരെക്കാളും മത പരിവർത്തനത്തിൽക്കൂടി അതിവേഗം അവരുടെ സഭകൾ വളരുന്നു. 'നഷ്ടപ്പെട്ട ആടുകളായ യഹൂദരെ തേടി കർത്താവ് വന്നതെന്നു പറഞ്ഞെങ്കിൽ യുക്തിക്ക് ചേരുന്നതല്ല. അങ്ങനെ പറഞ്ഞെങ്കിൽ 'കർത്താവ് വന്നത് നഷ്ടപ്പെട്ട പാപികളെ തേടിയെന്ന്' തിരുത്തുകയായിരിക്കും നല്ലത്. യഹൂദരെ മാത്രം രക്ഷപ്പെടുത്തുവാനാണ് ഗുരു വന്നെങ്കിൽ ആ ഗുരു സത്യമുള്ള ഗുരുവല്ല. പെരിയാറിന്റെ തീരത്ത് വസിച്ചിരുന്ന ക്നനനായ കുഞ്ഞുങ്ങളെ ഹിന്ദു രാജാക്കൻമാർ പള്ളികൾ വെയ്ക്കുവാനും കച്ചവടം നടത്താനും സഹായിച്ചിട്ടേയുള്ളൂ. രാജാവ് രക്ഷിച്ച കുഞ്ഞാടുകളെ നസ്രത്തിൽ ജനിച്ച ഗുരുവിനും രക്ഷിക്കണോ? ക്നനായക്കാർ ക്രിസ്ത്യനികളായി മതപരിവർത്തനം ചെയ്തത് ഗുരുവിന്റെ വചനം തെറ്റിയ്ക്കൽ കൂടിയായിരുന്നു. (Continued)

  ReplyDelete
  Replies
  1. ബനഡിക്റ്റ് മാർപ്പാപ്പായുടെ ബുക്കിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. "ഇസ്രായേൽ, ദൈവത്തിന്റെ കൈകളിലാണ്. വിജാതിയർ നിറയുമ്പോൾ തക്ക സമയത്ത് അവർ മുഴുവനായി രക്ഷിക്കപ്പെടും. ചരിത്രമായ കൃത്യ സമയം എന്നാണെന്ന് ആർക്കും അറിഞ്ഞു കൂടാ.സഭ യഹൂദരെ മതപരിവർത്തനം ചെയ്യാൻ വ്യഗ്രപ്പെടരുത്. കാരണം ദൈവം നിശ്ചയിച്ച സമയത്തിനായി അവർ യഹൂദരായി തന്നെ കാത്തിരിക്കണം." അങ്ങനെയെങ്കിൽ ദൈവത്തെ ധിക്കരിച്ച് ക്രിസ്ത്യാനികളായ ക്നനായ്ക്കാർക്ക് രക്ഷയുടെ കവാടങ്ങൾ തുറന്നു കിട്ടില്ല. ശുദ്ധരക്തം കൊണ്ട് സ്വർഗത്തിൽ ചെന്നാലും ദൈവത്തിന്റെ മുമ്പിൽ വാക്ക് തെറ്റിച്ച ക്നനായ്ക്കാരുടെ മുമ്പിൽ പത്രോസിന്റെ വാതിലുകൾ അടഞ്ഞിരിക്കും.

   Delete
 2. Johnson Madampam has sent this reply: വിഷയുവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ഒരു സമുദായതോടുള്ള വിരോധം മാത്രം വെച്ച് ജോസഫ് മാത്യു എഴുതിയത് കണ്ടപ്പോള്‍ സഹതാപം തോന്നുന്നു. ജോസഫ് മാത്യുവിന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ലേഖനത്തില്‍ തന്നെ ഉണ്ട്. പക്ഷെ വികാരത്താല്‍ പ്രതികരിക്കുമ്പോള്‍ വിവേകം ഉണ്ടാവില്ലല്ലോ.
  1.ഒരു വചനവും ഞാന്‍ വളചോടിച്ചിട്ടില്ല. കൃത്യമായ റെഫറന്‍സ് കൊടുത്തിട്ടുണ്ട്‌. ദാവീദിന്റെ ഗോത്രതെക്കുറിച്ച് ഒരു പരാമര്‍ശവും എന്റെ ലേഖനത്തില്‍ ഇല്ലല്ലോ? താങ്കളെപ്പോലെ കാടടച്ചു വെടിവേക്കുകയല്ല ചെയ്തിരിക്കുന്നത്. മാര്‍ക്കോസിന്റെയും മത്തായിയുടെയും സുവിശേഷത്തില്‍ പറയുന്നത് എല്ലാ ശിഷ്യരെയും കണ്ടെതുവാനാനെന്നു താങ്കള്‍ തന്നെ എഴുതിയിരിക്കുന്നു. അങ്ങനെ ഗുരുവിനെ തേടുന്ന ശിഷ്യരെ കണ്ടെത്തി ആല്‍മജ്ഞാനത്തിന്റെ അഗ്നി തെളിക്കുവാനാണ്‌ യേശുവിനു മുന്പ് ബുദ്ധനും യേശുവിനു ശേഷം ആദിശങ്കരനും ശ്രീ രാമക്രിഷ്ണരും മറ്റും ശിഷ്യരെ അയച്ചത്. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിനുശേഷം ഇന്ത്യയിലേക്ക് മിഷ്യനറിമാരെ അയച്ചത് എത്ര ലജ്ജാവഹം എന്ന് അമേരിക്കൻ ഹെരാഡു എഴുതി
  ലോകമെബ്ബാടുമുള്ള സത്യാന്യുഷികൾ അവസാനം ചെന്നെത്തുന്നത് ഋഷിവര്യന്മാരാല്‍ പരിവാനമായ ഭാരതീയ ആധ്യാൽമീകതയിൽ ആണ്. ഗുരുശിഷ്യ പരംബരയാൽ ആൽമജ്ഞാനം പകർന്നു നൽകിയിരുന്ന ക്രിസ്തീയമാർഗത്തെ ഒരു മതമാക്കിമാറ്റിയത് കോണ്സ്റ്റൻറയിന്‍ എന്നാ രാജാവാണ്. പിൽക്കാലത്ത് മൂന്നാം ലോക രാജ്യങ്ങളിലേക്ക് വ്യാപിപിച്ചത് യൂറോപ്യൻ സാമ്രാജ്യ ശക്തികളും. ഇശ്വര സക്ഷാല്ക്കാരത്തിന്റെ കൈവല്യപ്രാപ്തിയില്‍ പരമാത്മാവുമായി സമ്പൂര്‍ണ ഐക്യതിലായ യേശുവിന്റെ യേശുവിന്റെ വചനങ്ങൾ റിഷിവര്യന്മാരുടെ അത്മീയ അനുഭവത്തിൽ നിന്നും വിഭിന്നമല്ല എന്ന് ഉപനിഷത് ദർശനങ്ങൾ പഠിച്ചാൽ മനസ്സിലാകും.
  2. ഒരാള്‍ കൃസ്ത്യാനി ആകാന്‍ വന്നാല്‍ അയാളെ തടയുന്നതിന്റെ യുക്തി എന്താണ്?
  "യേശുനാഥന്റെ ശിഷ്യന്മാർ യഹൂദരായിരുന്നു. അവർ കിസ്തുവിനെ അനുഗമിക്കുമ്പോഴും യഹൂദ മതവിശ്വാസമോ ആചാരങ്ങളോ ഉപേക്ഷിച്ചിരുന്നില്ല. പിൽകാലത്ത് പല ജാതിയിലും വംശത്തിലും പെട്ടവർ ക്രിസ്തുമാർഗം സ്വീകരിച്ചു. ഭാരതത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പല ഗുരുക്കുന്മാരെയും അനുഗമിക്കുന്നവരുണ്ട്. പക്ഷെ അതിനു മതം മാറേണ്ട കാര്യമില്ല.”
  ലൌകീക മോഹങ്ങളുമായി യേശുവിനെ അനുഗമിച്ച അനേകം പേര്‍ അത് സാധ്യമല്ലെന്ന് കണ്ടു യേശുവിനെ വിട്ടുപോയതായി കാണാം. അപ്പോള്‍ മനുഷ്യത്രന് തല ചായ്ക്കാന്‍ പോലും ഇടമില്ല. നിങ്ങള്‍ക്കും പോകണമോ എന്നാണു യേശു ചോദിച്ചത്.
  3. മിഷനറിമാരെക്കളും കൂടുതലായി വെന്തിക്കൊസും ഇവാന്‍ജെലിക്കല്‍ സഭകളാണല്ലോ മതപരിവര്‍ത്തനം നടത്തുന്നത്?
  (മിഷനറി എന്നതുകൊണ്ട്‌ താങ്കള്‍ എന്താണ് മനസ്സിലാക്കിയിരിക്കുന്നത്? വെന്തിക്കൊസ് എന്നൊരു സഭയുള്ളതായി എനിക്കറിയില്ല. പെന്തകൊസ്തു സഭകള്‍ ഇവാന്‍ജെലിക്കല്‍ സഭകള്‍ തന്നെയാണല്ലോ.)
  “മതം മാറ്റുക എന്നത് മത നേതൃത്വത്തിന്റെയും പുരോഹിതരുടേയും ആവശ്യമാണ്‌. സംഭാവനയായി വന്‍തുക വിദേശത്തുനിന്നു കൈപറ്റുകയും, തങ്ങളുടെ സമുദായത്തിൽ പെട്ടവരുടെ എണ്ണം കാണിച്ചു, രാഷ്ട്രീയ നേതൃത്വവുമായി വിലപേശി സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുകയും മത വിശ്വാസം വിറ്റ് മികച്ച ലാഭാമുണ്ടാക്കുകയും ആണ് മത പരിവർത്തനം നടത്തുന്നവരുടെ ലക്‌ഷ്യം”.
  “സാധാരണ മത വിശ്വാസികളെ ചൂഷണം ചെയ്തിരുന്ന പുരോഹിതന്മാരെ അണലി സന്തതികളെന്നും കുരുക്കന്മാരെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും യേശു നാഥനോ ശിഷ്യന്മാരോ ഒരു മതവും സ്ഥാപിചിട്ടില്ലെന്നും യേശു പഠിപ്പിച്ച സനാതന സത്യങ്ങളും മൂല്യങ്ങളും ലാഭം മാത്രം ലക്ഷ്യമിട്ട് യേശുവിനെ മൊത്തമായും ചില്ലറയായും വില്പന നടുത്തുന്ന സഭകളുടെ പ്രബോദനങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.” more see below.

  ReplyDelete
 3. continued...
  4. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ സുവിശേഷം പ്രഘോശിക്കുന്നവര്‍ക്കുവേണ്ട സിദ്ധികളെക്കുറിച്ച് കൂടി പരാമര്‍ശമുണ്ട്. അത് ശ്രീ ജോസെഫ് വായിച്ചിട്ടില്ലേ? താങ്കള്‍ക്ക് വേണ്ടഭാഗം മാത്രം വായിച്ചാല്‍ മതിയോ? “ അവര്‍ പുതിയ ഭാഷകള്‍ സംസാരിക്കും. രോഗങ്ങള്‍ സുഖപ്പെടുത്തും ........ (മാര്‍ക്ക്‌ 16, 17-18) സുവിശേഷ പ്രഘോഷണത്തിനായി യേശു ചുമതലപ്പെടുത്തിയത്, അവിടുന്ന് തെരഞ്ഞെടുത്തു പരീശീലനം നല്കി പാപമോചനത്തിനുള്ള പ്രത്യേക അധികാരങ്ങളും രോഗശാന്തിക്കുള്ള വരങ്ങളും നൽകിയ അപ്പസ്തോലെന്മാരെയായിരുന്നു. അതും പരിശുദ്ധ ആൽമാവിനാൽ അഭിഷിക്തരായി, ആല്മീയ വരങ്ങളാല്‍ നിരഞ്ഞതിനു ശേഷം മാത്രം. (അപ്പ.പ്രവര്ത്തി്.1:8) മാനസാന്തരതിനുശേഷം പിന്നീട് അപ്പോസ്തോലസഘതോട് ചേർ ക്കപ്പെട്ട വി. പൌലോസും അപ്പോസ്തോലൻമാരുടെ ശിഷ്യഗണങ്ങളും ഈ ദൌത്യത്തില്‍ പങ്ങാളികളായികൊണ്ട് യേശു ഏല്പിച്ച സുവിശേഷ ദൌത്യം വിജയകരമായി പൂര്ത്തിയയാക്കി. സൽപ്രവര്‍തികളിലൂടെ പരമഗുരുവിനു സാക്ഷ്യം വഹിച്ചു ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുക എന്നതാണ് ഓരോ ക്രിസ്ത്യാനിയുടെയും പ്രേഷിത ദൗത്യം. ( മത്തായി 5,16)
  വിജാതീയരോട് സുവിശേഷം അറിയിക്കാന്‍ ഉണ്ടായ സാഹചര്യം അപ്പ.പ്രവര്‍ത്തി 10,11 അധ്യായന്കളില്‍ വി. പത്രോസ് വിവരിക്കുന്നുണ്ട്. ആദിമസഭയില്‍ സഭയില്‍ യാഹൂദരോടല്ലാതെ മറ്റാരോടും അപ്പസ്തോലന്മാര്‍ സുവിശേഷം പ്രസംഗിച്ചിരുന്നില്ല. (അപ്പ.പ്രവര്‍.11:19) പിന്നീട് പൌലോസിന്റെ മാനസാന്തരതിനുശേഷം ഒരു ദര്‍ശനതിലൂടെ സന്ദേശം ലഭിച്ചതിനുശേഷമാണ് വിജാതിയരോട് പത്രോസ് സു വിശേഷം പ്രസംഗിക്കുന്നത് തന്നെ. അപ്പോള്‍ ലോകമെങ്ങും ചിതറപ്പെട്ടുപോയ യെഹൂദരുടെ അടുക്കലേക്ക് ആണ് യേശു ശിഷ്യന്മാരെ അയച്ചതെന്ന് വ്യക്തമാണല്ലോ. എല്ലാ ജനതകളും എന്നത് പിന്നീട് മിഷനറിമാര്‍ തിരുത്തിയാതാകാം. യേശു അങ്ങനെ നിര്ദേശിച്ചിരുന്നുവെങ്ങില്‍ പത്രോസ് വിജാതീയരോട് സുവിശേഷം പ്രസംഗിക്കാന്‍ ദര്‍ശനം ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലായിരുന്നല്ലോ. ഇസ്രായേലിനു അനുതാപവും പാപമോചവും നല്‍കാന്‍ ദൈവം യേശുവിനെ നാഥനും രക്ഷകനുമായി തന്റെ വലതു ഭാഗത്തേയ്ക്ക് ഉയര്ത്തി എന്ന് പത്രോസ് ന്യാധിപസംഘതോട് പറയുന്നു. (അപ്പ.പ്രവാ.5:31)

  ReplyDelete
 4. എന്താണ് ക്രിസ്തു മാർഗ്ഗം ?
  ഭൂമിയിൽ ആകമാനം ക്രിസ്തു വിശ്വാസികൾ (പാശ്ചാത്യരും പൗരസ്ത്യരും ) പിന്തുടരുന്നത് ക്രിസ്ത്യാനി മാർഗ്ഗമാണ് , ക്രിസ്തു മാർഗമല്ല .

  ക്രിസ്ത്യാനി മാർഗ്ഗങ്ങൾ അനേകമാണ് . അത് വർഗീയമായ ബോധശൂന്യതയാണ്‌ .

  ക്രിസ്തുമാർഗ്ഗം വ്യത്യസ്തമാണ് . അത് വർഗീയമായ പ്രസ്ഥാനമോ ആശയമോ അല്ല . ക്രിസ്തുമാർഗ്ഗം വ്യക്തിപരമായ ആത്മാന്വേഷണമാകുന്നു .

  മനുഷ്യനിൽ "ഞാൻ സത്യവും ജീവനും അതിലേക്കുള്ള മാർഗ്ഗവും ആകുന്നു " ഇതാണ് ക്രിസ്തു മാർഗ്ഗം .

  “മതം മാറ്റുക എന്നത് മത നേതൃത്വത്തിന്റെയും പുരോഹിതരുടേയും ആവശ്യമാണ്‌. സംഭാവനയായി വന്‍തുക വിദേശത്തുനിന്നു കൈപറ്റുകയും, തങ്ങളുടെ സമുദായത്തിൽ പെട്ടവരുടെ എണ്ണം കാണിച്ചു, രാഷ്ട്രീയ നേതൃത്വവുമായി വിലപേശി സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുകയും മത വിശ്വാസം വിറ്റ് മികച്ച ലാഭാമുണ്ടാക്കുകയും ആണ് മത പരിവർത്തനം നടത്തുന്നവരുടെ ലക്‌ഷ്യം”.

  ReplyDelete
 5. "മാറ്റങ്ങള്‍ക്കു വിധേയമാണ് സകലതും" എങ്കില്‍ മതവും (അഭിപ്രായവും ) മാറികൂടെ? അബ്രഹാം മതം മാറിയില്ലേ/നമ്മുടെ പിതാമാഹര്‍ ,മാറിയതുപോലെ?എങ്കില്‍ നമുക്കും ആകാം ഈ ചീഞ്ഞ പാതിരിസംസ്കാരത്തില്‍നിന്നും അടിമത്തത്തില്‍നിന്നും മാറ്റം /മതം മാറൂ ..ചിന്തകളെ മാറ്റൂ.. ,മനം മാറി മനുഷ്യന്‍ ജനിക്കട്ടെ

  ReplyDelete
 6. ഡോ. ജോണ്‍സന്റെ ഈ ലേഖന ലക്ഷ്യമെന്തെന്ന് മനസിലാകുന്നില്ല. ബൈബിൾ വചനങ്ങളെ ആധാരമാക്കിയാണ് ലേഖനം മുഴുപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിനു സ്വീകാര്യമല്ലാത്ത വചനങ്ങൾ മിഷ്യനറിമാർ തിരുകി കയറ്റിയതെന്നും ആധികാരികമായി എഴുതിയിരിക്കുന്നു. ബൈബിൾ കണ്ടെടുത്തത് നാലാം നൂറ്റാണ്ടിലാണ്. നാലു നൂറ്റാണ്ടിലെ തിരിമറികളിൽക്കൂടിയാണ് ബൈബിളിനെ തിരുവചനങ്ങളായി അരിച്ചെടുത്തതെന്ന വസ്തുത ലേഖകൻ മറക്കുന്നു. യേശുവിന്റെ ശിക്ഷ്യന്മാരായ അപ്പൊസ്തൊലർ എഴുതിയ ആധികാരികമായ എഴുത്തുകളൊന്നും ബൈബിളിലില്ല. യേശു ഇസ്രായേൽ ജനതയെ മാത്രം രക്ഷിക്കാൻ വന്നെങ്കിൽ അത് അക്കാലത്തെ ഏതെങ്കിലും യഹൂദന്റെ ചിന്തകളിൽ നിന്നും എഴുതിയതാകാം. വെറുതെ ആ പാവം ആശാരി ചെറുക്കനെ പ്രത്യേകം ഒരു വർഗത്തിനു വേണ്ടി മാത്രമുള്ളതാക്കണോ. ശങ്കരൻ അദ്വൈതം പഠിപ്പിച്ചു. വിവേകാനന്ദൻ ഭാരതത്തിലെ വേദങ്ങളുടെ ആത്മാവിനെ കണ്ടെത്താൻ ശ്രമിച്ചു. യേശു ഏക ദൈവമായ പിതാവിന്റെ മഹത്വവും ശിക്ഷ്യ ഗണങ്ങളെ പഠിപ്പിച്ചു. യേശുവിനെപ്പറ്റിയുള്ള വിവേകാനന്ദന്റെ സങ്കല്പം ക്രിസ്ത്യാനിയുടെയോ യഹൂദന്റെ പോലെയോ ആയിരുന്നില്ല. 'നിന്റെ ഹൃദയം ശിശുക്കളെപ്പോലെ ആയിരിക്കണമെന്ന ' ക്രിസ്തുവിന്റെ സന്ദേശമാണ് വിവേകാനന്ദനെ ക്രിസ്തുവിലെക്ക് അടുപ്പിച്ചത്. താങ്കൾ ചിന്തിക്കുന്നപോലെ വേദാന്തിയായ വിവേകാനന്ദൻ പഠിച്ചത് യഹൂദനു മാത്രമുള്ള ക്രിസ്തു വചനങ്ങളെന്നും പറയേണ്ടി വരും.

  വക്ര ഹൃദയമുള്ളവനേ ഹിന്ദുവും മുസല്മാനും ക്രിസ്ത്യാനിയും യഹൂദനും വ്യത്യസ്തരായി കാണുകയുള്ളൂ. സത്യത്തിന് ജാതിയോ മതമോ യഹൂദന്റെ മണമോയില്ല. പിതാവെന്നു പറയുന്നത് സർവ്വ ചരാചരങ്ങളും ഉള്ക്കൊള്ളുന്നു. പുത്രൻ അറിവും. ആ അറിവ് ബ്രാഹ്മണർക്കോ യഹൂദർക്കോ മാത്രമുള്ളതല്ല. കടൽതീരത്തും മലയിലും അവൻ പ്രസംഗിച്ചു. അവന്റെ പ്രസംഗം കേള്ക്കാൻ വന്ന സമരിയാക്കാരെയും വിജാതീയരെയും അപ്പോസ്തോലന്മാർ ആട്ടിയോടിച്ചതായി ബൈബിളിൽ ഇല്ല. തെറിച്ചു വീണ അപ്പകഷണങ്ങൾ പെറുക്കാൻ വന്ന സമരിയാക്കാരത്തി സ്ത്രീയും പരീക്ഷണങ്ങൾക്ക് വിധേയമായപ്പോൾ അവൾ സത്യമെന്ന് തെളിയിച്ചു. നാഥൻ അവരെ ആട്ടിയോടിച്ചില്ല. അവനിൽ നിന്ന് സുഖം പ്രാപിച്ചവർ അന്ധനും മുടന്തനുമായവർ യഹൂദർ മാത്രമെന്ന് വചനം പറയുന്നില്ല.

  ReplyDelete
  Replies
  1. ഡോ ജോണ്‍സന്റെ വചന കസർത്ത് വായിച്ചാൽ ക്രിസ്തു സന്ദേശം കേള്ക്കുന്ന യഹൂദരല്ലാത്തവർ ചെവിയിൽ ഈയം കൊണ്ട് അടയ്ക്കണമെന്ന് തോന്നും.

   (1)ഡോ. ജോണ്‍സൻ വിശ്വസിക്കുന്ന വചനം പറയുന്നു, ക്രിസ്തു പഠിപ്പിച്ചതിങ്ങനെ ; "നിങ്ങൾ വിജാതിയരുടെ അടുത്തു പോകരുത്?" സർ, മനസിലായില്ല. വിജാതിയരും സ്വജാതിയരും പരസ്പരം സഹകരിക്കാതെ ആധുനിക ടെക്കനോളജി യുഗത്തിൽ ജീവിക്കാൻ സാധിക്കുമോ? പ്രായോഗിക ജീവിതവുമായി ബന്ധമുള്ള ക്രിസ്തു വചനങ്ങൾ അങ്ങ് പഠിപ്പിച്ചിരുന്നെങ്കിൽ വായിക്കുന്നവർക്കും മനസിലാകുമായിരുന്നു.
   (2) "സമരിയാക്കാരനെ പട്ടണത്തിൽ പ്രവേശിക്കരുത് " ഈ വചനം വായിക്കുമ്പോൾ വിജാതിയർ ക്രിസ്തുവിനെ വെറുക്കില്ലേ ? ക്രിസ്തു ഇത്രമാത്രം സങ്കുചിത ചിന്തകനോ ? ഇങ്ങനെ ഇടുങ്ങിയ മനസുള്ള ക്രിസ്തുവിനെ വിജാതിയനായ വിവേകാനന്ദൻ എങ്ങനെ സ്നേഹിച്ചു. ഇസ്രായേലും വിജാതിയ നാടുകളായ ഇന്ത്യയും അമേരിക്കയും തമ്മിൽ ഉടൻ പങ്കാളിത്ത ഉടമ്പടി ഒപ്പിടാൻ പോവുന്നു. അങ്ങനെയെങ്കിൽ ആശാരി ചെറുക്കൻ പറഞ്ഞതെല്ലാം യാതൊരു വിലയുമില്ലാതെയാകില്ലേ ?
   (3) യേശുവിന്റെ പന്ത്രണ്ടു ശിക്ഷ്യന്മാരുടെ പേരറിയാം. ആരാണ് 72 ശിക്ഷ്യന്മാർ ?

   (4)ഇസ്രായേലിലെ നഷ്ടപ്പെട്ട ആടുകളെ ഒന്നു വിവരിക്കാമോ? അത് വായിച്ചപ്പോൾ പെരിയാറിന്റെ തെക്കേ അറ്റത്തുള്ള മേച്ചിൽ സ്ഥലങ്ങളിൽ ഇന്നും പുറം ലോകമായി മനസാ കർമ്മണാ ചിന്തിക്കാതെ മേയുന്ന ആടുകളെപ്പറ്റിയാണ് ഓർത്തത്. ആട്ടിൻ കുഞ്ഞുങ്ങളെ എനിക്കിഷ്ടമാണ്. വിരോധം പ്രകടിപ്പിച്ച് ഞാനൊന്നും എഴുതിയിട്ടില്ല. ചില മുട്ടൻ ആടുകൾ പുരോഹിത വേഷത്തിൽ കഴുത്തേൽ മണിയും കെട്ടി സ്വന്തം കുഞ്ഞാടുകളെ കുത്താൻ അമേരിക്കാ, യൂറോപ്പ് പള്ളികളിൽ മേയുന്നുണ്ടെന്നറിയാം . നഷ്ടപ്പെട്ട കുഞ്ഞാടുകൾ കുന്നെക്കാട്ടിലും മൂലെക്കാട്ടിലും മേയുന്നുണ്ടാവാം.

   5. പത്രോസ്, തോമസ്, യൂദാ തദേവൂസ്, ഫിലിപ്പ്, മഗ്ദ്ധലനാ മറിയം എന്നിവരുടെ സുവിശേഷങ്ങൾ ബൈബിളിൽ ഒഴിവാക്കിയതു എന്തിനെന്നു ലേഖകൻ ചോദിക്കുന്നു. നാല് സുവിസേഷകരുടെ വേദ ഗ്രന്ഥങ്ങൾക്ക് പരസ്പര വിരുദ്ധങ്ങളായ വചനങ്ങളാണ് മുകളിൽ പറഞ്ഞവരുടെ പുസ്തകങ്ങളിൽ ഉള്ളത് ? അതിന്റെയർത്ഥം വ്യത്യസ്തമായി എഴുതിയിരിക്കുന്ന മാത്യൂ, മാർക്കോസ് , ലൂക്കോസ്, യോഹന്നാൻ സുവിശേഷങ്ങളിൽ താങ്കൾ അവിശ്വാസിയെന്നല്ലേ ?

   6. 'മിഷ്യനറിമാർ യേശു പഠിപ്പിച്ച സനാതന സത്യങ്ങളും മൂല്യങ്ങളും ലാഭം മാത്രം ലക്ഷ്യമിട്ട് യേശുവിനെ മൊത്തമായും ചില്ലറയായും വില്പന നടുത്തുന്നു.' താങ്കൾ പറഞ്ഞത് ശരി വെയ്ക്കുന്നു. പക്ഷെ യഹൂദ ഭ്രാന്തനായ 'പീറ്റർ' അനന്യാസിനോടും ഭാര്യയോടും ചെയ്തത് എന്താണ്. ? അയാളുടെ വസ്തുക്കൾ മുഴുവൻ കൈവശമാക്കി. ഭാര്യയെയും ഭർത്താവിനെയും ശപിച്ചില്ലാതാക്കി മരണത്തിലേയ്ക്കയച്ചു. ആ പീറ്ററിന്റെ അനുയായി ഇന്ന് കാഞ്ഞിരപ്പള്ളി രൂപതയെ തട്ടിപ്പ് നടത്തി ഭരിക്കുന്നു. ക്രിസ്ത്യാനിയെന്നു മാത്രം വിചാരിക്കുന്ന ഇടുക്കിയിലെ മെത്രാനുവേണ്ടി വെള്ളാപ്പള്ളിയോട് ക്ഷമ പറഞ്ഞതും കാഞ്ഞിരപ്പള്ളിയിലെ ഈ മെത്രാനായിരുന്നു. ഇത്ര ദിവ്യനായ ഈ പീറ്ററിന്റെ വചനം പോളിന്റെ സുവിശേഷത്തെക്കാളും മെച്ചമോ?

   7. മത പരിവർത്തനം വേണ്ടെന്നുള്ള താങ്കളുടെ ആശയങ്ങൾ സമ്മതിക്കുന്നു. ഹിന്ദുക്കളും മുസ്ലിമുകളും മത പരിവർത്തനം നടത്തുന്നുണ്ട്. അതിനുള്ള പരിഹാരം ഒന്നും വിവരിക്കാതെ ഈ മുറവിളികൾ കൊണ്ട് യാതൊരു അർത്ഥവുമില്ല. താങ്കളുടെ പൂർവികർ ക്രിസ്ത്യാനികൾ ആയതിൽ ലജ്ജിക്കുന്നുണ്ടോ? ഞാനും നിങ്ങളും ജോസഫും ജോണ്സനും മാറ്റി പഴയ ദ്രാവിഡ കുല പേരുകളാക്കണമെന്നാണോ ഉദ്ദേശിച്ചത്? ഏതായാലും ജോസഫെന്നുള്ളത് യഹൂദന്റെ പേരാണ്. എങ്കിലും എന്റെ പൂർവികർ 'ഗോപാലൻ' ആയതിൽ ഞാൻ കൂടുതൽ അഭിമാനിക്കുന്നു.

   Delete
  2. Dr. Johnson replies:
   "ഗുരുവിനെ തേടുന്ന ശിഷ്യരെ കണ്ടെത്തി ആല്‍മജ്ഞാനത്തിന്റെ അഗ്നി തെളിക്കുവാനാണ്‌ യേശുവിനു മുന്പ് ബുദ്ധനും യേശുവിനു ശേഷം ആദിശങ്കരനും ശ്രീ രാമക്രിഷ്ണരും മറ്റും ശിഷ്യരെ അയച്ചത്. ലോകമെമ്പാടുമുള്ള സത്യാന്വേഷികൾ അവസാനം ചെന്നെത്തുന്നത് ഋഷിവര്യന്മാരാല്‍ പരിവാനമായ ഭാരതീയ ആദ്ധ്യാൽമീകതയിൽ ആണ്. ഗുരുശിഷ്യ പരമ്പരയാൽ ആൽമജ്ഞാനം പകർന്നു നൽകിയിരുന്ന ക്രിസ്തീയമാർഗത്തെ ഒരു മതമാക്കി മാറ്റിയത് കോണ്സ്റ്റൻറയിന്‍ എന്ന രാജാവാണ്. പിൽക്കാലത്ത് മൂന്നാംലോക രാജ്യങ്ങളിലേക്ക് വ്യാപിപിച്ചത് യൂറോപ്യൻ സാമ്രാജ്യ ശക്തികളും. ഇശ്വര സക്ഷാല്ക്കാരത്തിന്റെ കൈവല്യപ്രാപ്തിയില്‍ പരമാത്മാവുമായി പൂര്‍ണ ഐക്യത്തിലായ യേശുവിന്റെ വചനങ്ങൾ ഋഷിവര്യന്മാരുടെ അത്മീയ അനുഭവത്തിൽ നിന്നും വിഭിന്നമല്ല എന്ന് ഉപനിഷത് ദർശനങ്ങൾ പഠിച്ചാൽ മനസ്സിലാകും. . യേശു അവതാരപുരുഷനും വിശ്വഗുരുവും മർദ്ദിതരുടെ വിമോചകനുമായിരുന്നു എന്നത് നിസ്തർക്കമായ സത്യമായി എല്ലാവരും അംഗീകരിക്കുന്നു. യേശുനാഥൻ കല്ല്യാണം. കഴിച്ചിരുന്നോ മക്കളുണ്ടായിരുന്നോ ഉയിർത്തെഴുന്നെറ്റോ, കന്യകയിൽ നിന്നാണോ ജനിച്ചത് തുടങ്ങിയ വിഷയങ്ങൾ മതകച്ചവടക്കാർ ചർച്ച ചെയ്യട്ടെ. ഗുരുവിന്റെ കൃപയും ജ്ഞാനവും ആല്മാവുമാണ് ഭക്തര്‍ക്ക് വേണ്ടത്."

   K.J. Johnson

   Delete
  3. ക്നനായക്കാരുടെ തത്ത്വ ചിന്തകളും ആത്മജ്ഞാനവും വിളമ്പാതെ ഭാരതീയ ചിന്താ ധാരയിൽ കുറിക്കുന്ന ഡോ. ജോണ്‍സന്റെ മുകളിലത്തെ കുറിപ്പ് മനസിന്‌ കുളിർമ്മ നല്കും. വേദങ്ങളിൽ യേശുവുണ്ട്. കാരണം യേശുവെന്നു പറഞ്ഞാൽ അറിവിന്റെ വൃഷമാണ്. അവനിലും വസിക്കുന്നത്‌ വിശുദ്ധിയുടെ ഗ്രന്ഥമാണ്. നൂറു കണക്കിന് സാഗാ മുനികൾ കൂട്ടമായി രചിച്ച വേദങ്ങൾ അവനിൽ തന്നെ നിറഞ്ഞിരുന്നു. ശ്രുതിയും സ്മൃതിയും അതായത് വെളിപാടിൽ ക്കൂടി വന്നതും വിശ്വസിച്ചു വന്നിരുന്നതും അവൻ ഉള്ക്കൊണ്ടിരുന്നു. . ഇന്ദ്രനും , രുദ്രനും, മാരുതിയും , കൊടുങ്കാറ്റും ഇടിയും മിന്നലും അവന്റെ കൂട്ടുകാരായിരുന്നു. അവൻ കൈകൾ നീട്ടി പിതാവിനെ പഠിപ്പിച്ചതും പ്രകൃതിയെ ചൂണ്ടിയായിരുന്നു.

   Delete