Translate

Tuesday, June 16, 2015

കത്തോലിക്കാ മെത്രാന്മാര്‍ സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്നത് നിറുത്തണം

കേരള കാത്തലിക് ഫെഡറേഷന്‍

പ്രസിദ്ധീകരണത്തിന്:

    ഇടുക്കി ബിഷപ്പ് ആനിക്കുഴിക്കാട്ടില്‍ മിശ്രവിവാഹത്തിനെതിരെ മറ്റു സമുദായങ്ങളെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയിരിക്കുകയാണ്. യേശുവിനെ രക്ഷകനും, കര്‍ത്താവുമായി വിശ്വസിക്കുന്ന മറ്റു ക്രൈസ്തവ സമുദായങ്ങളൊന്നും ഇതുപോലൊരു ആരോപണം ഉന്നയിച്ചുകണ്ടില്ല. ഇപ്പോള്‍ കത്തോലിക്കാ സഭയില്‍ നടമാടുന്ന മൂല്യഛ്യുതി ബിഷപ്പുമാരുടെ ഏകാധിപത്യം മൂലം ഉണ്ടായിട്ടുള്ളതാണ്. അതിന് മറ്റു സമുദായങ്ങളേയും, മതവിശ്വാസികളേയും കുറ്റപ്പെടുത്തുന്നത് ദുരുദ്ദേശപരമാണ്. ആരെങ്കിലും സഭ വിട്ടുപോകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ആദര്‍ശങ്ങള്‍ പാലിക്കാന്‍ കത്തോലിക്കാസഭയിലെ ബിഷപ്പുമാര്‍ വിമുഖരായതുകൊണ്ട്് ഉണ്ടായിട്ടുള്ളതാണ്. സഭ വിട്ടുപോകുന്നവരുടെ എണ്ണം ബിഷപ്പ് പറഞ്ഞതിനേക്കാള്‍ വളരെ കൂടുതലാണ്. സഭയില്‍ നില്‍ക്കണമെങ്കില്‍ വലിയ സാമ്പത്തീക ബാധ്യത വരുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് എന്ന് ആര്‍ക്കാണ് അറിയാത്തത്. മതപരമായ ആചാരങ്ങള്‍ക്കും മറ്റുമായി വിശ്വാസികളില്‍നിന്നും ഭീമമായ തുക സഭ പിടിച്ചുവാങ്ങുന്നു. പള്ളി പൊളിച്ചുപണിക്കും വിശ്വാസിള്‍തന്നെ പണം മുടക്കണം. ഇത്തരത്തില്‍ സഭ സ്വരൂപിക്കുന്ന ഫണ്ടില്‍നിന്നും സമുദായ അംഗങ്ങളുടെ ക്ഷേമത്തിനോ, വിദ്യാഭ്യാസത്തിനോ ഒന്നും തന്നെ നീക്കിവെക്കപ്പെടുന്നുമില്ല എന്ന് ഇന്ന് കൂടിയ കേരള കാത്തലിക് ഫെഡറേഷന്റെ യോഗം അഭിപ്രായപ്പെട്ടു.
    വിദേശഫണ്ട് സംബന്ധമായ വാര്‍ഷീക റിട്ടേണ്‍ കൃത്യമായി ബോധിപ്പിക്കാത്തതുകൊണ്ട് കേരളത്തിലെ 524 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ പ്രതികരിക്കാന്‍ സീറോ മലബാര്‍ സഭാവാക്താവ് ഫാ. പോള്‍ തേലക്കാട്ട് ആഹ്വാനം ചെയ്തിരിക്കുക്കുകയാണ്. ലൈസന്‍സ് റദ്ദാക്കപ്പെട്ട സ്ഥാപനങ്ങളില്‍ കത്തോലിക്കാസഭയുടെ സ്ഥാനങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇത്രനാളും ഭീമമായ വിദേശഫണ്ട് ഉണ്ടായതുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങള്‍ സുഗമമായി നടന്നതെന്ന് പറയുന്നു. അങ്ങിനെയെങ്കില്‍ ഭീമമായ കാപ്പിറ്റേഷനും, ഫീസും എന്തിനായിരുന്നു ഈടാക്കിയിരുന്നത്. സുതാര്യമായ കണക്കുകളും, വാര്‍ഷീക റിട്ടേണുകളും സമര്‍പ്പിക്കാന്‍ സഭയുടെ സ്ഥാപനങ്ങള്‍ മുന്നോട്ടു വരണം. മുന്‍വര്‍ഷങ്ങളില്‍ എന്തുകൊണ്ടാണ് വാര്‍ഷീക റിട്ടേണ്‍  സമര്‍പ്പിക്കാതിരുന്നത് എന്ന് അന്വേഷിക്കുകയും കുറ്റക്കാരുടെ പേരില്‍ നടപടി എടുക്കുകയും വേണം. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും, അനീതിക്കും അഴിമതിക്കും എതിരാണെന്നും യോഗം വിലയിരുത്തി. 
    കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക യോഗാ ദിനം  ജൂണ്‍ 21 ഞായറാഴ്ചയാണെന്നും, ഞായറാഴ്ച വിശുദ്ധമായി ആചരിക്കുന്നതുകൊണ്ട് കത്തോലിക്കര്‍  യോഗാ ദിനം ആചരിക്കേണ്ടതില്ലെന്നും, കെ.സി.ബി.സി. യും, കര്‍ദ്ദിനാള്‍ ക്ലിമ്മീസും, സഭാവാക്താവ് ഫാ. പോള്‍ തേലക്കാട്ടും ആഹ്വാനം ചെയ്തിരിക്കുകയാണ്. ഞായറാഴ്ചകളിലാണ് സഭ പല സെമിനാറുകളും, ആഘോഷങ്ങളും, ശക്തിപ്രകടനവും നടത്താറുള്ളത്. അതുകൊണ്ട് യുണൈറ്റഡ് നേഷന്‍സ് ആഹ്വാനം ചെയ്തിരിക്കുന്ന വേള്‍ഡ് യോഗ ഡെ ജൂണ്‍ 21ന് നടത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം യോഗം സ്വാഗതം ചെയ്തു.
    കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസിക്ക് ഒരുതുള്ളി വീഞ്ഞുപോലും ആവശ്യമില്ല. എന്നാല്‍ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചു എന്ന് കാണിച്ച് 5000 ലിറ്റര്‍ വീഞ്ഞ് ഉത്പാദിപ്പിക്കുന്നതിനുള്ള അബ്കാരി ലൈസന്‍സിന് കര്‍ദ്ദിനാള്‍ ആലഞ്ചേരി അപേക്ഷ നല്‍കിയിരിക്കുന്നു എന്ന് അറിയുന്നു. മുന്‍ കൊല്ലങ്ങളില്‍ 1600 ലിറ്റര്‍ മാത്രം ഉത്പാതിപ്പിക്കാനുള്ള ലൈസന്‍സ് ആണ് ഉണ്ടായിരുന്നത്. വീഞ്ഞിന്റെ ഉത്പാദനവും, ഉപഭോഗവും സമ്പന്ധിച്ച കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും സഭയുടെ വീഞ്ഞുത്പാദനം സമ്പന്ധിച്ച തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കുവാന്‍ ശ്രദ്ധ ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
    കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആന്റണി ചിറ്റാട്ടുകര അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, ആന്റോ കോക്കാട്ട്, സി. എ. രാജന്‍, ഡെന്നി ജോസ്, എം. ഒ. ജോയ്, സി.ജെ. ഇട്ട്യച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തൃശ്ശൂര്‍                                വി.കെ. ജോയ് (ജനറല്‍ സെക്രട്ടറി)
14/06/2015                            കേരള കാത്തലിക് ഫെഡറേഷന്‍
                                ഫോണ്‍: 9447037725


 


1 comment:

  1. 'ഭാരതീയതയുടെ പുനര്‍ജനനദിനമാണ്' കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ലോകയോഗാദിനം' 2015 ജൂണ്‍ 21 ഞായറാഴ്ചയെന്നതില്‍, ഓരോ ഭാരതീയനും അഭിമാനിതനാകണം ! എന്നാല്‍ വിവരദോഷികള്‍ (ളോഹകൾ) ആദിനത്തെ കാരണം കൂടാതെ ഭയക്കുന്നു /ശപിക്കുന്നു! "ശാബതിനെ ശുദ്ധീകരിക്ക" എന്ന യഹൂദനിയമവും 'വെള്ളിയാഴ്ച്ചയെ പുണ്ണ്യമാക്കുക' എന്ന ഇസ്ലാംമതചിന്തയും ,"ചൊവ്വാഴ്ചയെ വിശ്രമാദിനമാക്കൂ" എന്ന ബാര്‍ബര്‍ഷോപ്പില്‍ ചട്ടവും, "തിങ്കളാഴ്ചകളില്‍ മെഡിക്കല്‍ പരിശോധിച്ചശേഷം‍ മേലാകെ ശുദ്ധീകരിക്കൂ" എന്ന റെഡ് സ്ട്രീറ്റ് നിയമവും ശരിതന്നെ ! എന്നാല്‍ 'സണ്‍‌ഡേ' എന്നത് പൊതുഅവധിദിനമായിരിക്കെ അതിനെ പാതിരി കുത്തകയാക്കുന്നത് ന്യായമല്ല! 'ലോകയോഗാദിനം' ഒരു സണ്‍‌ഡേ ആക്കാനുംകൂടി നമ്മുടെ ഭാരതസര്‍ക്കാരിനെയും ഈ കത്തനാരന്മാര്‍ സമ്മതിക്കിലെങ്കില്‍ "ഇവറ്റകളെ ഈ മണ്ണില്‍നിന്നും തുരത്തെണ്ട കാലം, എന്റെ പൊന്നു ബീജേപീ, അതിക്രമിച്ചിരിക്കുന്നു" എന്നാരെങ്കിലും ചിന്തിച്ചാല്‍ എന്താണത്തില്‍ തെറ്റ് ?!

    "യോഗ" എന്നത് ക്രിസ്തു ശീലിച്ചതും. നമ്മോടു തുടങ്ങുവാന്‍ പറഞ്ഞതുമല്ലേ ?വി.മത്തായിയുടെ ആറിലെ "അറയില്‍ കയറി വാതിലുകള്‍ അടച്ചു രഹസ്യത്തിലുള്ള നിങ്ങളുടെ പിതാവിനെ കണ്ടെത്തൂ " എന്ന വിദ്യ യോഗയല്ലേ പൊട്ടകത്തനാരെ ? ഇത്രനാളും ജനത്തിനു നിങ്ങള്‍ മറച്ചുവച്ചതും ഈ ഒരു വിദ്യയല്ലേ? ഓ ..'ജനം സത്യമറിഞ്ഞു നിങ്ങളുടെ അടിമാലയങ്ങള്‍ (പള്ളികള്‍) വിട്ടോടിപോയെങ്കിലോ' എന്ന ഉള്ഭയമാല്ലായിരുന്നോ അതിനു കാരണം? "കാലം മാറിവരും ,കാറ്റിന്‍ ഗതിമാറും" എന്നകണക്കെ ദാ..അത് സംഭവിച്ചിരിക്കുന്നു ! ഈറ്റനോവിന്റെ ആരംഭമായി!!

    ReplyDelete