Translate

Sunday, June 14, 2015

ആനിക്കുഴിയും മിശ്രവിവാഹവും


·

മിശ്രവിവാഹം വിശ്വാസത്തിനു എതിരാണെന്നും സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിച്ചാല്‍ വിശ്വാസികള്‍ അതിനെ എതിര്‍ക്കണം എന്നുമുള്ള ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയാണല്ലോ പുതിയ വിവാദം. സ്വാഭാവികമായും മതേതരവാദിയെന്നൊക്കെ അവകാശപ്പെടുന്ന ശരാശരി മലയാളി, പ്രസ്താവനക്കെതിരെ രംഗത്തുവരുന്നു. നല്ലത്. എന്നാല്‍ അതിനുമുമ്പ് ഒരു സ്വയം പരിശോധന നന്നല്ലേ? കേരളത്തിലെ ബഹുൂരിപക്ഷം പേരും, അവര്‍ മതേതരവിശ്വാസിയടക്കം എന്തു വിശ്വാസിയുമാകട്ടെ, വിശ്വസിക്കുകയും ജീവിതത്തിലും കുടുംബത്തിലും പ്രായാഗികമാക്കുകയും ചെയ്യുന്ന കാര്യമല്ലേ ബിഷപ്പ് പറഞ്ഞത്?
ബിഷപ്പ് പറഞ്ഞത് തെറ്റാണെന്ന് കേരളത്തില്‍ ബഹുൂരിപക്ഷവും വിശ്വസിക്കുന്നു എങ്കില്‍ കേരളത്തില്‍ നടക്കുന്ന ബഹുൂരിപക്ഷം വിവാഹങ്ങളും മിശ്രവിവാഹങ്ങളാകണമല്ലോ. അങ്ങനെയാണോ നടക്കുന്നത്? കുറെ പ്രണയവിവാഹങ്ങളാണ് മുഖ്യമായും മിശ്രവിവാഹങ്ങളായി നടക്കുന്നത്. അതില്‍ അത്ഭുതമൊന്നുമില്ല. പ്രണയത്തിനായി എന്തും ഉപേക്ഷിച്ച ചരിത്രമാണ് നമുക്കു മുന്നിലുള്ളത്. രാജ്യം ഉപേക്ഷിച്ച രാജാക്കന്മാര്‍ മുതല്‍ ജീവനടക്കം ഉപേക്ഷിക്കുന്നവര്‍ വരെ. പ്രണയം അത്ര ശക്തമായ വികാരമാണ്. പ്രണയിക്കുന്നവര്‍ ജാതിയും മതവും മാറ്റിവെച്ച് വിവാഹിതരാകുന്നത് സ്വാഭാവികം മാത്രം. നല്ലത്. എന്നാല്‍ അത്രമത്രം ഉദാത്തവല്‍ക്കരിക്കാനൊന്നുമില്ല. അതില്‍ നിന്നു വ്യത്യസ്ഥമായി നാട്ടുനടപ്പനുസരിച്ച് മിശ്രവിവാഹം നടക്കണം. ഇരുകൂട്ടര്‍ക്കും അവരവരുടെ വിശ്വാസത്തില്‍ തുടരാനോ രണ്ടിലും തുടരാതിരിക്കാനോ പ്രലോഭനങ്ങളോ ഭീഷണിയോ ഇല്ലാതെ ഒരു വിശ്വാസം സ്വീകരിക്കാനോ സ്വാതന്ത്ര്യം വേണം. അത്തരത്തില്‍ എത്ര വിവാഹം നടക്കുന്നുണ്ട്? ബിഷപ്പ് പറഞ്ഞത് തെറ്റാണെന്ന് ബഹുൂരിപക്ഷവും വിശ്വസിക്കുന്നു എങ്കില്‍ അങ്ങനെയല്ലല്ലോ വേണ്ടത്. ബിഷപ്പിന്റെ പ്രസ്താവനയെ ശക്തമായി എതിര്‍ക്കുമ്പോഴും ഇതു മറച്ചുവെക്കുന്നതില്‍ എന്തര്‍ത്ഥം?
ചാനലുകളില്‍ കമ്യൂണിറ്റി മാട്രിമോണി പരസ്യം തുടര്‍ച്ചായി വരുന്നു. പത്രങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. ബിഷപ്പ് പറയുന്ന പോലെ സര്‍ക്കാര്‍ മിശ്രവിവാഹത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. അങ്ങനെ വിവാഹിതിരായവര്‍ക്കോ മക്കള്‍ക്കോ കാര്യമായ സഹായമൊന്നുമില്ല. പലരും മക്കളെ സംവരണത്തിനായി രക്ഷിതാക്കളില്‍ സംവരണമുള്ള ജാതിയെന്നു എഴുതികൊടുക്കുകയാണ്.
ഒരിക്കലും സ്വയംവിമര്‍ശനത്തിനു തയ്യാറാകാതെയാണ് നാം മറ്റുള്ളവരെ വിമര്‍ശിക്കുന്നത്. ഒരു മതത്തില്‍ പെട്ട കിഡ്‌നിക്കുവേണ്ടിയുള്ള പരസ്യത്തിനെതിരെ എന്തായിരുന്നു കോലാഹലം. അപ്പോള്‍ വിവാഹപരസ്യങ്ങളോ? കൂടെ ജീവിക്കുന്നവര്‍ സ്വന്തം ജാതിയും മതവുമാണെന്ന് നിഷ്‌കര്‍ഷ പിടിക്കുന്നവര്‍ക്ക് എങ്ങനെയാണ് സ്വന്തം ശരീരത്തില്‍ മാറ്റി വെക്കുന്ന അവയവം സ്വന്തം മതത്തില്‍ പെട്ടവരുടെയാകണമെന്ന് നിഷ്‌കര്‍ഷിക്കുന്നവരെ എതിര്‍ക്കാന്‍ കഴിയുക? പേരിനു പുറകില്‍ ഇപ്പോഴും ജാതിവാല്‍ വെക്കുന്നവര്‍ പോലും വിപ്ലവകാരികളും മതേതരവാദികളഉമാകുമ്പോള്‍ തട്ടം ധരിക്കണെമന്നു പറയുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയുക?
പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയണമെന്നില്ല. ഉദാഹരണമായി അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കാന്‍ ഇഷ്ടമില്ലെ്കിലും എപ്പോഴും നടപ്പാക്കാന്‍ കഴിയണമെന്നില്ല. ജീവിക്കാന്‍ ചിലപ്പോള്‍ താല്‍പ്പര്യമില്ലാത്ത ജോലി ചെയ്യേണ്ടിവരാം. എന്നാല്‍ മിശ്രവിവാഹം കഴിക്കാനും കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാനുമൊക്കെ കഴിയും. അതെല്ലാം പ്രസംഗിക്കാന്‍ മാത്രമുള്ള കാര്യങ്ങളല്ല.
ഒന്നു ശരിയാണ്. ഹിന്ദുത്വ തീവ്രവാദികളും മുസ്ലിം തീവ്രവാദികളും തങ്ങളുടെ വര്‍ഗ്ഗീയ അജണ്ട പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍ ത്ങ്ങള്‍ക്ക് അത്തരം അജണ്ടയിയില്ലെന്നാണ് കൃസ്ത്യന്‍ പുരോഹിതര്‍ പറയാറുള്ളത്. സത്യം മറിച്ചാണ്. പലപ്പോഴും കൂടുതല്‍ വര്‍ഗ്ഗീയവാദികളായാണ് ചില പുരോഹിതര്‍ പ്രത്യക്ഷപ്പെടാറ്. സര്‍ക്കാര്‍ നയ്ങ്ങളെയും കോടതികളേയും വെല്ലുവിളിക്കാന്‍ അവര്‍ക്കൊട്ടും ഭയമില്ല. ജനസംഖ്യ വര്‍ദ്ധിപ്പിക്കാനുള്ള സന്ദംശം നല്‍കാന്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികളെ പരസ്യമായി അനുമോദിക്കുന്നവരാണവര്‍. ലൗ ജിഹാദ് എന്ന പ്രശ്‌നം തന്നെ കേരളത്തില്‍ കുത്തിപ്പൊക്കിയത് ആരാണ്? വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങള്‍ പറയേണ്ടതില്ലല്ലോ. തീര്‍ച്ചയായും ബിഷപ്പിന്റെ പ്രസ്താവന എതിര്‍ക്കപ്പെടേണ്ടതുതന്നെ. സ്വയംപരിശോധനയും അനിവാര്യമാണെന്നു മാത്രം.......
LAITY VIEWS

2 comments:


 1. Justin Pereira
  6 hrs · Sharjah, United Arab Emirates ·
  വായ തുറന്നാല്‍ പച്ചത്തെറിയും, വിവരക്കേടും വിളിച്ചുപറയുന്നതില്‍ പണ്ടേ കേന്മാനാണ് ഈ കക്ഷി. ആ ലിങ്ക് ഇവിടെ ഇടാന്‍ നിവൃത്തിയില്ല. ഒത്തിരി കൊച്ചുകുട്ടികള്‍ എന്‍റെ ഫ്രണ്ട്ലിസ്റ്റില്‍ ഉള്ളതുകൊണ്ട്, അവര്‍ തെറി കേള്‍ക്കണ്ട. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലീങ്ങളും, എസ്.എന്‍.ഡി.പി-ക്കാരും, പിന്നെ ആട്ടോക്കാരും അടിച്ചോണ്ട് പോകുന്നു എന്നതാണ് പുള്ളിയുടെ പുതിയ കണ്ടുപിടിത്തം. ആട്ടോക്കാര്‍ എന്തുകൊണ്ടാണ് ഇങ്ങേര്‍ക്ക് അനഭിമതനായതെന്ന് മനസ്സിലാവുന്നില്ല. തൊഴിലെടുത്ത് ജീവിക്കുന്ന ഒരു വിഭാഗത്തെ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഒരു മതമേലധ്യക്ഷന്‍ ഇത്രയും ഹീനമായ രീതിയില്‍ പരാമര്‍ശിച്ചത്. "തന്നെപ്പോലെ തന്‍റെ അയല്‍ക്കാരെയും സ്നേഹിക്കുക" എന്ന ക്രിസ്തുവചനം നാഴികയ്ക്ക് നാല്‍പതുവട്ടം അള്‍ത്താരയില്‍ നിന്ന് പ്രസംഗിക്കുന്ന ഈ പുള്ളി, ഒരിക്കലെങ്കിലും അതിന്‍റെ അര്‍ത്ഥം എന്താണെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍, ഇത്തരം വിവരക്കേടുകള്‍ വിളിച്ചുപറയില്ലായിരുന്നു.

  marriage
  YOUTUBE.COM

  ReplyDelete
 2. Idukki Bishop is a big liability to the Catholic Church and an embarrassment to the Christian community in Kerala. Our Children who went to school and Brothers and Sisters who went to their work places this morning would have felt that embarrassment before their Hindu counterparts. What it does indicate is that there is no divine intervention while selecting these Bishops. We Laity now need to insist to have a definite say in the selection process of the Bishops with a provision to recall them when they indulge in such shameful and provocative acts.

  ReplyDelete