Translate

Thursday, June 4, 2015

തൊടുപുഴ ഈസ്റ്റ് ഇടവക-വിജ്ഞാനമാതാ ചര്‍ച്ച് - തൊടുപുഴ ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന ശവക്കല്ലറകള്‍

കോണ്‍ക്രീറ്റ് വോള്‍ട്ട് - -ചില രസിക്കാത്ത സത്യങ്ങളും നിയമ നിഷേധത്തിന്റെ നേര്‍ക്കാഴ്ചകളും തുറന്ന ചര്‍ച്ചയ്ക്കായി ഇടവകാംഗങ്ങളുടെ മുമ്പിലും പൊതുജനസമക്ഷവും സമര്‍പ്പിക്കുന്നു.


സ്വാമി അയ്യപ്പദാസ് ചെയര്‍മാന്‍ (NCS NVS)
അഡ്വ. എം. എസ്. വിനയരാജ് ജനറല്‍ കണ്‍വീനര്‍ (NCS NVS)

    ആയിരത്തി അഞ്ഞൂറിലേറെ കുട്ടികള്‍, ഇരുന്നൂറിലേറെ അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാര്‍, വിവിധ മതവിഭാഗങ്ങളില്‍പെടുന്നവര്‍. സ്‌നേഹത്തോടെ സഹവര്‍ത്തിത്വത്തോടെ, സാഹോദര്യഭാവത്തോടെ വര്‍ത്തിക്കുന്ന കലാലയം -    നാല്‍പ്പത് വര്‍ഷം പിന്നിട്ടപ്പോള്‍ വിവാദങ്ങളും അസ്വാരസ്യങ്ങളും ഒരു ചോദ്യ പേപ്പറിലൂടെ കടന്നുവന്ന് കലാലയാന്തരീക്ഷം കലുഷിതമാക്കിയത് ഇന്നും മായാത്ത കറുത്ത മുദ്ര ചിലരുടെയെങ്കിലും ഹൃദയങ്ങള്‍ മുറിപ്പെടുത്തിയിരിക്കുന്നു.  ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ നിന്നെല്ലാം ആരോപിതനായ പ്രൊഫസര്‍ ജോസഫിനെ നീതി ന്യായ കോടതി വിമുക്തനാക്കിയിട്ടും ഇന്നും സഭയ്ക്കു മുന്‍പില്‍ കുറ്റവാളിയായി ജോസഫ് സാര്‍ ജീവിക്കുന്നു.  ഇതിനെല്ലാം കാരണക്കാരായവര്‍ സമൂഹമദ്ധ്യത്തില്‍ മാന്യന്മാരായി വിലസുന്നു (ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നാളിതുവരെ ഒന്നും നല്‍കാതെ ഇപ്പോഴും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജോസഫ് സാര്‍ സഭയ്ക്കു മുന്‍പിലെ ജീവിക്കുന്ന രക്തസാക്ഷിയല്ലേ ? !!)
    ജൂബിലി ആഘോഷവേളയില്‍ വേണ്ടിവരുന്നത് ഈ കലാലയത്തിന് ഒരു നല്ല മൈതാനം-അതഭിമാനമാണ്; ഒരു നല്ല പരീക്ഷണശാല (ലാബറട്ടറി) അഭിമാനകരമായ നേട്ടമാണ്; ഒരു നല്ല ലൈബ്രറി കലാലയത്തിന് അതു ഭൂഷണമാണ്.  ഇതിനെല്ലാം പകരം ഒരേ സമയം 80 മൃതദേഹങ്ങള്‍ സൂക്ഷിക്കത്തക്ക നിലയിലുള്ള കോണ്‍ക്രീറ്റ് വോള്‍ട്ടാണ് ഏറെ അഭികാമ്യം, അതു കോളേജ് ഗ്രൗണ്ടില്‍ തന്നെ വേണമെന്നും ശഠിച്ച് നിഗൂഢതകളുടെ മറവില്‍ നിയമവും സാമാന്യനീതിയും സാമൂഹ്യ നീതിയും കാറ്റില്‍ പറത്തി നിര്‍മ്മിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് വോള്‍ട്ടിന്റെ അവതാരത്തിന് കാരണക്കാരനായിട്ടുള്ള ഫാദര്‍ മാത്യു നന്ദളം ലൂസിഫറുടെ പുനരവതാരമാണെന്ന് ആരെങ്കിലും വിശേഷിപ്പിച്ചാല്‍ അതിനവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ ?
    എന്താണ് കോണ്‍ക്രീറ്റു വോള്‍ട്ട് ? ഈ ശവക്കോട്ടയുടെ ഘടന ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.  സെമിത്തേരി അധവാ ശ്മശാനം പരേതാത്മാക്കളുടെ വാസസ്ഥലമാണെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാരക്കോടതി ഈ അടുത്ത നാളില്‍ വ്യക്തമായും വിധിച്ചിട്ടുണ്ട്. . ഇവിടം ശുദ്ധിയായും വെടിപ്പായും മനോഹരമായും സൂക്ഷിക്കേണ്ടതുമാണ്.  മറ്റു തരത്തിലുള്ള സെമിത്തേരികള്‍ സൗകര്യപ്രദമായി ഇല്ലാത്തപക്ഷം വോള്‍ട്ടു സമ്പ്രദായം എന്ന രീതിയില്‍ പണിയുന്ന ശവക്കല്ലറകള്‍ക്ക് ഗവ.അനുവാദം നല്‍കാറുണ്ട്.  തൊടുപുഴയടുത്ത് പുതുപ്പരിയാരത്ത് ഒരു പള്ളിയിലാണ് ഈ സമ്പ്രദായം ഇപ്പോള്‍ ഉള്ളത്.  തൊടുപുഴ ഈസ്റ്റ് ഇടവകാംഗങ്ങളുടെ മരണാനന്തരക്രിയകള്‍ നടത്തേണ്ടത് മുതലക്കോടം സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയിലും, കല്ലാനിക്കല്‍ പള്ളി സെമിത്തേരിയിലും ആവശ്യമെങ്കില്‍ പ്രത്യേകം അനുവാദം മേടിച്ച് തെനംങ്കുന്ന് പള്ളി സെമിത്തേരിയിലും നടത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന ഹാന്‍ഡ് ബുക്ക് വിജ്ഞാനമാതാ ചര്‍ച്ചില്‍ നിന്നും വിതരണം ചെയ്തിട്ടുള്ളതാണ്. ഇത്തരം വോള്‍ട്ട് സമ്പ്രദായത്തില്‍ ശവങ്ങള്‍ പെട്ടി ഉള്‍പ്പെടെ അറകളില്‍ നിക്ഷേപിക്കുകയും അവയുടെ കവാടം സിമന്റുപയോഗിച്ച് സീല്‍ ചെയ്യുകയും ചെയ്യുന്നു.  ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പെട്ടി ഉള്‍പ്പെടെ താഴെയുള്ള അഗാധ ഗര്‍ത്തത്തിലേയ്ക്ക് പതിക്കുകയും ചെയ്യുന്നു.  ഇത് കോണ്‍ക്രീറ്റു ഗര്‍ത്തമായിരിക്കും.  ഇത്തരത്തിലുള്ള 80 അറകള്‍ ഉള്ള വലിയ കോണ്‍ക്രീറ്റ് വോള്‍ട്ടാണ് ഇവിടെ നിര്‍മ്മിച്ചിട്ടുള്ളത്.  “മണ്ണില്‍ നിന്നു വന്ന നീ മണ്ണിലേയ്ക്ക് മടങ്ങുന്നു” എന്ന ബൈബിള്‍ വാക്യം പൂര്‍ണ്ണമായും തിരസ്‌ക്കരിച്ച്, ഇടവകാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഈ സമ്പ്രദായത്തിന്റെ യഥാര്‍ത്ഥ ഭീകര-അപരിഷ്‌ക്കൃത-ശവനിന്ദാപരമായ അവസ്ഥ മറച്ചുവച്ച് ആറു മാസം കഴിയുമ്പോള്‍ “ഒരു പൊടിപോലും മിച്ചമുണ്ടാവുകയില്ല” എന്നു മേലധികാരികളേയും ഇടവകയിലെ അംഗങ്ങളില്‍ തന്റെ സ്തുതിപാഠകരേയും ബോദ്ധ്യപ്പെടുത്തി മുന്നോട്ടുപോയ ഫാ. മാത്യു നന്ദളത്തിനോട് വരും കാലങ്ങളില്‍ എന്നെങ്കിലും ഈ കല്ലറകളില്‍ വിശ്രമിക്കേണ്ടിവന്നുപോയാല്‍ ആ പരേതാത്മാക്കള്‍ പോലും പൊറുക്കുകയില്ല.  ഇടവകാംഗങ്ങളില്‍ നിന്നും നടത്തിയിട്ടുള്ള ഭീമമായ പിരിവിനെക്കുറിച്ച് അന്വേഷിക്കേണ്ടതാണ്.  ഈ ശവക്കല്ലറക്കുമുകളില്‍ “സണ്‍ഡേ സ്‌കൂള്‍” എന്ന ഓമനപ്പേരില്‍ സര്‍ക്കാരിന് നികുതി നല്‍കാതിരിക്കാന്‍ (വാടകക്കു നല്‍കിവരുമാനമുണ്ടാക്കാന്‍) പാരീഷ് ഹാള്‍ പണിയുന്നതിനുമാണ് ഫാ. മാത്യു നന്ദളം ലക്ഷ്യം വച്ചിരുന്നത്. 
    കാലക്രമേണ ശവങ്ങള്‍ നിറയുന്ന ടാങ്ക് പൊട്ടുകയും സമീപത്തുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെ കിണറുകള്‍ മലിനമാകുകയും ചെയ്യും.  മെഡിക്കല്‍ ലീഗോ കേസുകളില്‍ എന്നെങ്കിലും ഒരു ശവം വീണ്ടെടുക്കേണ്ടി വന്നാല്‍ അതിനൊരിക്കലും കഴിയാതെ വരും.  3 വര്‍ഷത്തെ സേവനത്തിനെത്തിയ ഇടവക വികാരിയുടെ സേവനത്തിന്റെ മഹത്വം വൈകിയാണെങ്കിലും ഇടവകാംഗങ്ങളും സഭാമേലധികാരികളും അറിഞ്ഞതില്‍ സന്തോഷിക്കുന്നു. 
    ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ വോള്‍ട്ടു സംബന്ധമായി വോള്‍ട്ടു നിര്‍മ്മാണ വിരുദ്ധ സമിതിക്കു ലഭിച്ച ഞെട്ടിക്കുന്ന സത്യങ്ങള്‍ ഈ പ്രസ്താവനയിലൂടെ സത്യസന്ധമായി വെളിവാക്കുന്നു.  മനസ്സിരുത്തി വായിച്ച് ചിന്തിച്ച് തീരുമാനം നിങ്ങള്‍ തന്നെ എടുക്കുക.
    ന്യൂമാന്‍ കോളേജിന്റെ ഒരു മുറിയില്‍ ഒതുങ്ങിയിരുന്ന ചാപ്പല്‍ കോളേജ് ഗ്രൗണ്ടില്‍ കൂടുതല്‍ സൗകര്യാര്‍ത്ഥം നിലവിലുള്ള രൂപത്തില്‍ നിര്‍മ്മിച്ചതിനു പിന്നില്‍ അന്നത്തെയാളുകള്‍ക്ക് ഒരു വലിയ സങ്കല്‍പ്പമുണ്ടായിരുന്നു (അവരില്‍ പലരും ഇന്ന് ഈ ഇടവകയില്‍ താമസക്കാരുമാണ്).  കോളേജില്‍ പഠിക്കുന്ന നാനാജാതിമതസ്ഥരായ കുട്ടികള്‍ക്ക് ഒരു പ്രാര്‍ത്ഥനാലയം എന്നും സര്‍വ്വമതസമഭാവനയും, ഐകമത്യവും നിലനിര്‍ത്താനുള്ള ഒരു സ്ഥാനമെന്നും കത്തോലിക്കാ സഭാ നടപടിക്രമമുള്‍പ്പെടെ യാതൊരുവിധ കൂദാശാകര്‍മ്മങ്ങളും ഇവിടെ വേണ്ട എന്നുമുള്ള തീരുമാനത്തോടെ സാധാരണ നിലയിലുള്ള ഗോഥിക് മാതൃകയില്‍ നിന്നും തികച്ചും വിഭിന്നമായുള്ള രൂപത്തിലാണ് ഈ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.
    പക്ഷെ, നിര്‍ഭാഗ്യവശാല്‍, ഈ നിര്‍മ്മാണം തന്നെ ക്രമവിരുദ്ധവും നിയമനിഷേധത്തിലൂടെയുമാണ് നടന്നിട്ടുള്ളത്. ന്യൂമാന്‍ കോളേജ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത് കേരളാ യൂണിവേഴ്‌സിറ്റിയിലാണ്.  പിന്നീട് എം. ജി. യൂണിവേഴ്‌സിറ്റി സ്ഥാപിതമാവുകയും അഫിലിയേഷന്‍ എം. ജി. യൂണിവേഴ്‌സിറ്റിയിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്തു.  ഇതു സംബന്ധമായി ബന്ധപ്പെട്ട രേഖകള്‍ ഏറെയും കേരളാ യൂണിവേഴ്‌സിറ്റിയില്‍ ആണുള്ളത്.  ചെറിയ മുറിയില്‍ ഒതുക്കിയിരുന്ന ചാപ്പല്‍ 412.25 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ ഒരു വലിയ പള്ളിയായി കോളേജ് ഗ്രൗണ്ടില്‍ പണിപൂര്‍ത്തിയാക്കിയത് 1998 ലാണ്. തൊടുപുഴ വില്ലേജ് സര്‍വ്വെ നമ്പര്‍ 205/1,2-ല്‍ പണിപൂര്‍ത്തീയാക്കിയ ഈ ദേവാലയത്തിന് 13/257 എന്ന് കെട്ടിട നമ്പര്‍ നല്‍കിയതായി മുന്‍സിപ്പല്‍ രേഖകള്‍ വ്യക്തമാക്കുന്നു.  (സ്വന്തം പേരില്‍ സൂചി കുത്താന്‍ മണ്ണ് ഇല്ലായിരുന്നു എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക).  1998 ആഗസ്റ്റ് മാസം 15-ന് കോതമംഗലം മെത്രാന്‍ മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ ഇതിന്റെ കൂദാശാകര്‍മ്മം നിര്‍വ്വഹിച്ചു.
    എന്നാല്‍ ഈ പള്ളി പണിതുയര്‍ത്തിയത് കോളേജ് കാമ്പസിനുള്ളില്‍ കടന്നു കയറി കോളേജു വക ഭൂമിയിലാണ്.  ഈ പള്ളിക്കുവേണ്ടി ധനനിശ്ചയാധാരപ്രകാരം 2007 ഫെബ്രൂവരി 12-ാം തീയതിയാണ് അന്നത്തെ പള്ളി വികാരി ഫാദര്‍ സോട്ടര്‍ പെരിങ്ങാരപ്പള്ളി പേര്‍ക്ക് 64 3/4 സെന്റ് സ്ഥലം കൈമാറ്റം ചെയ്തിട്ടുള്ളത് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ തന്നെയാണ്.  പള്ളി പണിത് നിത്യോപയോഗത്തിലായി 8 വര്‍ഷവും 4 മാസവും കഴിഞ്ഞപ്പോഴാണ് നിയമപരമായി പള്ളിക്ക് സ്ഥലം ലഭിച്ചിട്ടുള്ളത്.  മുനിസിപ്പല്‍ ആക്ട് പ്രകാരം തൊടുപുഴ മുനിസിപ്പാലിറ്റി ഈ കെട്ടിടത്തിന് എ പ്രകാരം നമ്പര്‍ നല്‍കി എന്നുള്ളത് വളരെ ഗൗരവാവഹമായി അന്വേഷിക്കപ്പെടേണ്ടതാണ്.  സംഘടിത ശക്തിക്കു മുന്‍പില്‍ നിയമം വഴിമാറി പോകുന്ന കാഴ്ചയാണ് ഈ വിഷയത്തില്‍ നമുക്ക് പ്രത്യക്ഷത്തില്‍ ബോദ്ധ്യപ്പെടുന്നത്. 
    മറ്റൊന്ന് - മുനിസിപ്പാലിറ്റി കെട്ടിട നമ്പര്‍ നല്‍കിയിട്ടുള്ളത് തൊടുപുഴ വില്ലേജില്‍ സര്‍വ്വെ നം. 205/1,2-ല്‍ പണിതുയര്‍ത്തിയിട്ടുള്ള കെട്ടിടത്തിനാണ്.  എന്നാല്‍ ഇഷ്ടനാദയാധാരത്തില്‍ അപ്രകാരമൊരു സര്‍വ്വെ നമ്പര്‍ ഇല്ല തന്നെ.  ഉള്ളത് 205/2A,2B,2C എന്നീ നമ്പരുകളാണ്.  ഇത് മന:പൂര്‍വ്വം വരുത്തിയിട്ടുള്ള മാറ്റമായി മാത്രമേ കാണാന്‍ കഴിയൂ.  ഇതിനെല്ലാം പിന്നില്‍ മുനിസിപ്പാലിറ്റിക്കും പള്ളിക്കും ഇടയില്‍ ഇടനിലക്കാരനായി വര്‍ത്തിക്കുന്ന ഒരു കരാറുകാരനായ സണ്ണിയുടെ കറുത്ത കൈകളുള്ളതായി ബോദ്ധ്യപ്പെടുന്നു.  അഴിമതി ഇയാളുടെ മുഖമുദ്രയായി മാറ്റിയിരുന്നു കാലങ്ങള്‍ക്ക് മുന്‍പേ.
    കുറേക്കാലം മുന്‍പ് വോള്‍ട്ടു നിര്‍മ്മിക്കുന്നതിനുള്ള ഒരു നീക്കം നടത്തിയിരുന്നു എങ്കിലും ഇടവകയിലെ ചിന്തിക്കുന്ന അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അധികാരികള്‍ അതില്‍ നിന്നും പിന്‍വാങ്ങി.  എന്നാല്‍ ഇപ്പോള്‍ ഇടവക നേതൃത്വത്തിലിരിക്കുന്ന ഫാ. മാത്യു നന്ദളം പുതിയ വികാരിയായി ചുമതലയേറ്റതിനെത്തുടര്‍ന്ന് വോള്‍ട്ട് നിര്‍മ്മാണം ത്വരിതഗതിയില്‍ നടപ്പാക്കുന്നതിനുള്ള ശ്രമം പുനരാരംഭിക്കുകയും ആയത്  നിയമ നിഷേധത്തിലൂടെ ഫലവത്താക്കുകയും ചെയ്തു.  (ഈ നീക്കം ചോദ്യം ചെയ്തുകൊണ്ട് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഫയലില്‍ സ്വീകരിച്ച് ബഹു. ഹൈക്കോടതിയില്‍ നിന്നും 05.03.2015-ലും 10.04.2015-ലും രണ്ട് ഉത്തരവലുകള്‍ ഉണ്ടായിട്ടുള്ളതുമാണ്.) ഉത്തരവുകളുടെ വിശദാംശം അന്യത്ര.
    2013-ല്‍ ഫാ. നന്ദളം വോള്‍ട്ടു നിര്‍മ്മിക്കുന്നതിനുള്ള അനുവാദത്തിനായി ഒരു അപേക്ഷ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ സമര്‍പ്പിക്കുകയും ആയത് കളക്‌ട്രേറ്റിലേയ്ക്ക് അയക്കുകയും ചെയ്തു.  അതോടനുബന്ധിച്ച് നിര്‍ദ്ദിഷ്ട വോള്‍ട്ടിനെതിരെ ശ്രീ. ജോര്‍ജ്ജ് കടുകമ്മാക്കല്‍ സമര്‍പ്പിച്ച എതിര്‍ പെറ്റീഷന്‍ കളക്‌ട്രേറ്റിലെത്തിച്ചു.  സ്വാധീനങ്ങളുടെ ഫലമായി കളക്‌ട്രേറ്റില്‍ നിന്നും വോള്‍ട്ട് നിര്‍മ്മാണത്തിനുള്ള അനുമതി പത്രം ലഭ്യമായമുറയ്ക്ക് പണിയും തുടങ്ങി. ഇപ്രകരമൊരു ശവക്കല്ലറ നിര്‍മ്മിക്കുന്നതിന് ആത്യന്തികമായി അനുമതി നല്‍കേണ്ടത് മുനിസിപ്പാലിറ്റിയില്‍ നിന്നാണ് അഭിപ്രായം മാത്രം അറിയിക്കേണ്ട ജില്ലാ കളക്ടര്‍ തന്റെ മുമ്പില്‍ എത്തിയ വിജ്ഞാനമാതാ ചര്‍ച്ചിന്റെ അപേക്ഷ തടസ്സവാദങ്ങളെല്ലാം തള്ളിക്കളഞ്ഞ് ഒരു നടപടിക്രമത്തിലൂടെ Vault നിര്‍മ്മിക്കാനുള്ള അനുമതി പത്രം നല്‍കുകയും മുനിസിപ്പാലിറ്റി ചെയ്യേണ്ട നിയമവിധേയമായ യാതൊരു നടപടിക്രമങ്ങളും കേരള മുനിസിപ്പല്‍ ആക്ട് 484 ബന്ധപ്പെട്ട ഉപവകുപ്പുകളും പൂര്‍ത്തിയാക്കാതെ കളക്ടറുടെ ഉത്തരവ് അനുസരിക്കുകയും കോണ്‍ക്രീറ്റ് വാള്‍ട്ട് കെട്ടി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.
    ബഹു. കേരളാ ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന  WPC.32763/2014 (14) കേസില്‍ 05.03.2015-ല്‍ ഉണ്ടായ ഉത്തരവില്‍ ഈ കേസിന്റെ തീര്‍പ്പിനനുസൃതമായി മാത്രമേ ഇതുവരെയുള്ള നിര്‍മ്മാണങ്ങളും മേലില്‍ ഉണ്ടാകാവുന്ന നിര്‍മ്മാണങ്ങളും എന്ന് അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുള്ളത് ബോദ്ധ്യപ്പെട്ടിട്ടും സ്റ്റേ ചെയ്തിട്ടില്ല എന്ന സാങ്കേതിക കാരണം പറഞ്ഞ് പള്ളി വികാരി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്.  കൂടാതെ 2015 ഏപ്രില്‍ മാസത്തില്‍ പള്ളി വികാരി മറ്റൊരു സ്‌പെഷ്യല്‍ പെറ്റീഷനിലൂടെ 05.03.2015-ലെ ഉത്തരവിന് ഒരു ക്ലാരിഫിക്കേഷന്‍ ആവശ്യമാണെന്ന് കാണിച്ച് സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ച ബഹു ഹൈക്കോടതി 10.04.2015-ല്‍ I.A.5473/015 in W.P.C. (C) 32763/014 നമ്പരായി മറ്റൊരു വിശദമായ ഉത്തരവും പുറപ്പെടുവിച്ചിട്ടുള്ളതാണ്.  വികാരിയുടെ 2 കോണ്‍സല്‍മാര്‍ കൂടാതെ മുനിസിപ്പാലിറ്റിയുടെ കോണ്‍സല്‍ ഗവ. പ്ലീഡര്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റ് എന്നിവരുടെ എല്ലാം കോണ്‍സല്‍മാരും ബഹു. കോടതിയില്‍ ഹാജരായിരുന്നു.  കേരള മുനിസിപ്പല്‍ ആക്ട് 484-ഉം ഉപ വകുപ്പുകളും വ്യക്തമാക്കുന്ന നടപടിക്രമങ്ങള്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റി നടപ്പില്‍ വരുത്തണമെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്.  മേല്‍ ഉത്തരവ്  ബഹു. കേരളാ ഹൈക്കോടതി 05.03.2015-ല്‍ പുറപ്പെടുവിച്ച ഉത്തരവിലും തുടര്‍ന്ന് സ്‌പെഷ്യല്‍ പെറ്റീഷന്‍ മുഖാന്തിരം ടി ഉത്തരവിന് ക്ലാരിഫിക്കേഷന്‍ ആവശ്യപ്പെട്ടു സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് ബഹു. ഹൈക്കോടതി 10.04.2015-ല്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവും ഇത്തരുണത്തില്‍ ഇടവക വികാരിയില്‍ നിന്നും വിദ്യാഭ്യാസമുള്ള ഇടവകാംഗങ്ങള്‍ വാങ്ങി വായിച്ചു മനസ്സിലാക്കുമ്പോഴാണ് ഇടവകാംഗങ്ങളോട് ഫാദര്‍ മാത്യു നന്ദളം കാണിച്ചിട്ടുള്ള വിശ്വാസ വഞ്ചനയും നെറികേടും എത്ര വലിതെന്ന് ബോദ്ധ്യപ്പെടുക.  (ഏതെങ്കിലും കാരണവശാല്‍ ഈ ഉത്തരവ് ഫാദര്‍ മാത്യു നന്ദളത്തിന്റെ കയ്യില്‍ ഇല്ല എന്നു പറയുകയാണെങ്കില്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ ഉത്തരവ് വായിക്കുന്നതിനുള്ള സൗകര്യം ഞങ്ങള്‍ നല്‍കാം) ഇതനുസരിച്ചുള്ള യാതൊരു നടപടികളും കൈക്കൊള്ളാതെ ഉത്തരവാദിത്വം മുഴുവന്‍ ജില്ലാ ഭരണത്തലവന്റെ തലയില്‍ വച്ചുകെട്ടുന്ന തരത്തിലുള്ള മുന്‍സിപ്പല്‍ അധികൃതര്‍ക്കെതിരെ പ്രത്യേക വക്കീല്‍ നോട്ടീസും നല്‍കിക്കഴിഞ്ഞു.
    നിര്‍ദ്ദിഷ്ട വോള്‍ട്ടു പണിയുന്നതിന് കളക്‌ട്രേറ്റില്‍ നിന്നും അനുവദിച്ചിട്ടുള്ള (E1.29503/2013 XobXn 05.11.2014) ഉത്തരവില്‍ (20319 തണ്ടപ്പേരില്‍ വരുന്ന) 205/2Cയില്‍ Vault നിര്‍മ്മാണത്തിന് അനുവാദം നല്‍കുമ്പോള്‍ തൊടുപുഴ ഈസ്റ്റ് ഇടവക വികാരി തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നിന്നും ലഭിച്ച രേഖ ബഹു. കോടതിയില്‍ ഹാജരാക്കിയിട്ടുള്ളതില്‍ തൊടുപുഴ വില്ലേജ് സര്‍വ്വെ നം. 205/2A, 2B എന്നീ സര്‍വ്വെ നമ്പരുകളില്‍പ്പെട്ട സ്ഥലത്ത് നിര്‍ദ്ദിഷ്ട വോള്‍ട്ട് പണിയുന്നതിന് അനുവദിച്ചിട്ടുള്ളതായി വ്യക്തമാക്കുന്നു.  ഈ രേഖയില്‍ ഒപ്പു വച്ചിട്ടുള്ളത് തൊടുപുഴ മുനിസിപ്പാലിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ്.
    ഇപ്രകാരം നിലവിലുള്ള സര്‍വ്വ നിയമങ്ങളേയും സാമാന്യമര്യാദകളേയും കാറ്റില്‍ പറത്തി ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ തന്നെ വോള്‍ട്ട് നിര്‍മ്മിക്കാനുള്ള പിടിവാശി ഈ ചുറ്റുപാടുകളില്‍ ഉണ്ടാക്കിയിട്ടുള്ള സാമൂദായിക ചേരിതിരിവിന് കാരണക്കാരന്‍ നിലവിലുള്ള വികാരി തന്നെയാണ്.
    വിവിധവതക്കാരായ കോളേജു കുട്ടികള്‍ക്ക് കൂട്ടിന് മൃതദേഹങ്ങള്‍ തന്നെ വേണമെന്നു ശഠിക്കുന്ന, ഗവ. ആയുര്‍വ്വേദ ആശുപത്രിയിലും, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലും ചികിത്സക്കെത്തുന്ന നൂറുകണക്കിന് രോഗികളും പ്രശ്‌നമല്ലെന്നു പറയുന്ന, 500 മീറ്ററിനുള്ളില്‍ ക്ഷേത്രങ്ങളും അവിടെ ദര്‍ശനത്തിനെത്തുന്നവരും തന്റെ മര്‍ക്കടമുഷ്ഠിക്ക് കീഴടങ്ങണമെന്നു ശഠിക്കുന്ന, ചുറ്റുപാടുമുള്ള 3 -ലേറെ ഹൗസിംഗ് കോളനികളിലും അല്ലാതെയും സ്ഥിരതാമസക്കാരായ ആളുകളുടെ എതിര്‍പ്പ് തൃണവല്‍ഗണിക്കുന്ന ഇപ്പോഴത്തെ വികാരി കറുത്ത കുര്‍ബ്ബാനയുടെ പ്രതിനിധിയാണോ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ? ഈ ഇടവകയില്‍ നിന്നും മാറ്റപ്പെട്ടിരിക്കുന്ന ഫാ. മാത്യു നന്ദളം തന്റെ പിന്‍ഗാമിയുടെ ശിരസില്‍ തറച്ചുവച്ചിരിക്കുന്ന മുള്‍ക്കിരീടത്തിന്റെ ഭാരം അറിയണമെങ്കില്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്ന 05.03.3015-ലേയും, 10.04.2015-ലെ ഉത്തരവുകള്‍ മാത്രം മനസ്സിരുത്തി വായിച്ചാല്‍ മതി.  എന്തെ വിജഗീഷുവായി നില്‍ക്കുന്ന നന്ദളം ഇക്കഴിഞ്ഞ ആഴ്ചയില്‍ കൊണ്ടുവന്ന മൃതദേഹം വോള്‍ട്ടിനടുത്തേക്കുപോലും കൊണ്ടുവരാതിരുന്നത്.  ഇതു നടക്കില്ല എന്നദ്ദേഹത്തിനറിയാം.  ഡെമോക്ലീസിന്റെ വാള്‍ പോലെ തലക്കുമുകളില്‍ തൂങ്ങി നില്‍ക്കുന്ന കോര്‍ട്ടലക്ഷ്യത്തിന്റെ തിക്തഫലങ്ങളെക്കുറിച്ച് നന്നായി അറിയുന്നയാളാണ് ഇദ്ദേഹം.  വരാന്‍ പോകുന്ന പുതിയയാള്‍ക്ക് ഇതൊന്നുമറിയാതെ, വെഞ്ചരിപ്പു കഴിഞ്ഞ കോണ്‍ക്രീറ്റു വോള്‍ട്ടുപയോഗിക്കാമെന്ന് സദുപദേശം കൂടി നല്‍കിയിട്ടാണ് പോകുന്നതെങ്കില്‍ കോടതിയലക്ഷ്യത്തിനിരയാകുന്നത് പുതിയയാളായിരിക്കും.  തങ്ങളുടെ കലാലയത്തിന്റെ തിരുമുറ്റത്തു തന്നെ ശവക്കല്ലറകള്‍ തീര്‍ത്തുകഴിഞ്ഞിട്ടുള്ളത് മനസ്സിലായിട്ടും പ്രതികരിക്കാന്‍ മനസില്ലാത്ത തന്റേടമില്ലാത്ത ഭീരുത്വം സമൂഹത്തിന്റെ തീരാശാപമായിമാറും ഇതുപോലുള്ള ചില സന്ദര്‍ഭങ്ങളില്‍.
    മേല്‍പ്പറഞ്ഞ വസ്തുതകള്‍ ബോദ്ധ്യപ്പെട്ടിട്ടായാലും ഇല്ലെങ്കിലും ഈ ഇടവകയുടെ നേതൃത്വത്തില്‍ നിന്നും ഈ വിവാദ പുരുഷനെ നീക്കുന്നതിന് സന്മനസ്സുകാണിച്ച കത്തോലിക്കാ സഭയുടെ ഉന്നതസ്ഥാനീയര്‍ക്ക് ന്യൂമാന്‍ കോളേജ് സെമിത്തേരി നിര്‍മ്മാണവിരുദ്ധ സമിതിയുടെ ആദരവും ആശംസകളും ഈ അവസരത്തില്‍ അറിയിക്കുന്നു.
    ഈ പ്രസ്താവനയിലൂടെ വെളിവാക്കിയിട്ടുള്ള ഓരോ വിഷയങ്ങളും, നിയമപരമായ വൈകല്യങ്ങളും അഴിമതിയും കെടുകാര്യസ്ഥതയും കനത്ത സാമ്പത്തിക നഷ്ടവും പ്രത്യേകിച്ച് ഓരോന്നും അന്വേഷണവിധേയമാക്കേണ്ടതാണ്.  താന്‍ നേതൃത്വം കൊടുത്തു നടത്തിയിട്ടുള്ള നിര്‍മ്മാണങ്ങള്‍, ബഹു. ഹൈക്കോടതിയുടെ പൂര്‍ണ്ണമായ തീര്‍പ്പിന് വിധേയമാണെന്നറിഞ്ഞിട്ടും ഇടവകാംഗങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവച്ചിട്ടുള്ള ഇപ്പോഴത്തെ ഇടവക നേതൃത്വത്തിനെതിരെ കര്‍ശ്ശനമായ അന്വേഷണത്തിന് തയ്യാറാകണമെന്നും, ഈ പരസ്യ പ്രസ്താവനയില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ള രേഖകള്‍ ബോദ്ധ്യപ്പെടുത്തിത്തരാന്‍ തയ്യാറാണെന്നും അറിയിക്കട്ടെ. 
    ഇടക്കാലം കൊണ്ട് താറുമാറായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ-സാമൂദായിക സൗഹാര്‍ദ്ദം നിലനിറുത്താന്‍ ഈ പ്രസ്താവന ഉപകരിച്ചേക്കുമെന്നു വിശ്വസിക്കുന്നു.
    മേല്‍ കാണിച്ച സത്യങ്ങള്‍ ചിലര്‍ക്ക് രസിക്കാത്തതാണെങ്കിലും ഏവരും വസ്തുത അറിഞ്ഞിരിക്കേണ്ടത് ആവശ്യമായതിനാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ഈ ദീര്‍ഘമായ പ്രസ്താവന അറിയാനും അറിയിക്കാനുമായി സമര്‍പ്പിക്കുന്നു.
വിശ്വസ്തതയോടെ,
സ്വാമി അയ്യപ്പദാസ് ചെയര്‍മാന്‍ (NCS NVS)
അഡ്വ. എം. എസ്. വിനയരാജ് ജനറല്‍ കണ്‍വീനര്‍ (NCS NVS)

No comments:

Post a Comment