Translate

Friday, November 9, 2012

ആവൃതിയ്ക്കുള്ളില്‍

ഓശാനമാസികയുടെ ആദ്യലക്കത്തില്‍ (1975 ഒക്ടോബര്‍ ലക്കം) 
ആരംഭിച്ച ഈ പംക്തി ഇന്നും പ്രസക്തമല്ലേ?


(കേരളത്തിലെ വിവിധ സന്യാസിനി സമൂഹങ്ങളിലായി ആയിരക്കണക്കിന് കന്യാസ്ത്രീകളുണ്ട്. ആതുരശുശ്രൂഷാരംഗത്തും അദ്ധ്യാപനരംഗത്തും ഇവര്‍ അമൂല്യസേവനം അനുഷ്ഠിക്കുന്നു. എന്നാല്‍ ഈ മണ്ഡലവും, പ്രശ്‌നവിമുക്തമല്ലേ, ഒട്ടേറെ കന്യാസ്ത്രീകള്‍ ഇന്ന് സന്യാസവൃത്തി ഉപേക്ഷിക്കുന്നു. ഇവരെ 'മഠം ചാടികള്‍' എന്നു പുച്ഛിച്ചുതള്ളാനാണ് സമൂഹം മുതിരുക. എന്നാല്‍ ഈ സന്യാസ സമൂഹങ്ങള്‍ ഓരോ പ്രത്യേക ദ്വീപുകളാണ്. ഈ ദ്വീപുകള്‍ക്കുള്ളില്‍ നടക്കുന്നതെന്തെന്ന് വളരെക്കുറച്ചുപേര്‍ക്കേ അറിയൂ. ഇവരുടെ പ്രശ്‌നങ്ങള്‍ വിദഗ്ദ്ധപഠനത്തിനു വിധേയമാകേണ്ടതാണ്. ''ആവൃതിക്കുള്ളില്‍'' എന്ന ഈ പംക്തി കന്യാസ്ത്രീമാരുടെ പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഈ പംക്തിയിലേക്ക് അയക്കുന്ന എഴുത്തുകള്‍ ഞങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. കന്യാസ്ത്രീമാരുടെ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ദ്ധമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കും).

ഓശാന:

'via Blog this'

1 comment:

  1. ഒരു കുട്ടി തിരിച്ചറിയാത്ത പ്രായത്തില്‍ കള്ളപ്രവാചകരാല്‍ ദൈവത്തില്‍ ആവേശം കയറി വീട്ടില്‍നിന്നു പടിയിറങ്ങി മഠം അറവു ശാലയിലെക്കു യാത്രയാവുമ്പോള്‍,
    അപ്പാ, അമ്മാ ഞാന്‍ മഠത്തില്‍ പോവുന്നുവെന്നു മകള്‍ പറയുന്ന സമയമെങ്കിലും കുറ്റബോധം മാതാപിതാക്കളില്‍ ഉണ്ടാവുകയില്ലേ? ദുരൂഹമായ കന്യാസ്ത്രി മഠം
    ജീവിതത്തെപ്പറ്റി മകളെ പഠിപ്പിക്കാത്തതില്‍ പിന്നീടു വേദനിച്ചിട്ടു എന്തു കാര്യം? തലയ്ക്കു ഭക്തിലഹരി പിടിച്ച തള്ളമാര്‍ ഈശോക്കുവേണ്ടി മക്കളെ ബലി കൊടുക്കുന്നുവെന്നും ചിന്തിക്കുന്നു. ഇത്തരം സാമൂഹ്യ തിന്മകളെ ഇല്ലാതാക്കുവാന്‍ മാതാപിതാക്കളെ ബോധവല്ക്കരിക്കുകയാണ് ഇന്നു ആവശ്യം.

    പലപ്പോഴും കന്യാസ്ത്രിയാകുവാന്‍ റിക്രൂട്ടു ചെയ്യുന്നവര്‍ കപട വേഷധാരികളായി കള്ളങ്ങള്‍ പറഞ്ഞു കുട്ടികളെയും മാതാപിതാക്കളെയും മയക്കും. അകന്ന ഒരു ബന്ധു കന്യാസ്ത്രിയും വിദ്യാഭ്യാസം കുറവായ മാതാപിതാക്കളെ പറ്റിക്കുവാന്‍ രിക്രൂട്ടറൊപ്പം കൂടെ കാണും. കുട്ടികളെയും രഹസ്യമായി വിളിച്ചു മാതാപിതാക്കളെ എങ്ങനെ വിശ്വസിപ്പിക്കണമെന്നും ട്രെയിനിങ്ങ് കൊടുക്കും.

    ഇതു ചതി ആയിരുന്നുവെന്നു പാവം കുട്ടിയും കുടുംബവും ചിന്തിക്കുകയില്ല. മഠത്തിനുള്ളിലെ ഭീകരതയെ മറച്ചുവെക്കും.കുട്ടികളെ വേട്ടയാടുന്നവര്‍ കള്ളങ്ങള്‍ തന്മയത്വമായി അവതരിപ്പിക്കും. ഒരു കുഞ്ഞാടിനെ അറവുശാലയില്‍ കൊണ്ടുപോകുന്നതുപോലെ അവള്‍ എവിടെക്കാണ്‌ പോവുന്നതെന്നു പാവം കുട്ടിക്കു അറിയത്തില്ല. അവളുടെ
    വിധിയെപ്പറ്റിയും ചിന്തിക്കുന്നില്ല. വളര്‍ച്ചയുടെ കാലഘട്ടമായ കൌമാരപ്രായത്തില്‍ പാകത വരാത്ത ആ കുട്ടി യാത്ര ചെയ്യുന്നതും ആയിരം മൈലുകള്‍ അപ്പുറം ആയിരിക്കാം.

    മഠത്തിലെ ഇരുളടഞ്ഞ ഇടനാഴികളില്‍ക്കൂടിയാണ് ഇനി അവളുടെ യാത്ര. ഒരു ദിവസംപോലും മാതാപിതാക്കളില്‍ നിന്നും പിരിഞ്ഞു നില്കാത്ത കുട്ടിയുടെ കൂട്ടു ഇനി മുതല്‍ മഠം എന്ന തടവറയും.

    കുമ്പസാര കൂട്ടില്‍നിന്നാണ് പുരോഹിതര്‍ പെണ്‍കുട്ടികളെ കന്യാസ്ത്രിയാകുവാന്‍ ചാക്കിടുന്നത്. പതിനാറാം വയസില്‍ തല മൊട്ടയടിച്ചു വെള്ള തലമുണ്ടു ഇടുന്ന സമയം മുതല്‍ ഈ പെണ്‍കുട്ടിയുടെ കഷ്ടകാലം ആരംഭിച്ചതെന്ന് കരുതിയാല്‍ മതി. അന്നുമുതല്‍ ഞെട്ടിക്കുന്ന മഠം രഹസ്യങ്ങള്‍ അവള്‍ മനസിലാക്കുവാന്‍ തുടങ്ങും.

    വികാരിയായിരിക്കും മണവാളന്‍ ക്രിസ്തു. കൈവിരലില്‍ മോതിരം ഇട്ടതു അദ്ദേഹമല്ലേ. ഭര്‍ത്താവിനെപ്പോലെ പല അവകാശങ്ങളും അദ്ദേഹത്തിനുണ്ട്. മകളെ ക്രിസ്തുവിന്റെ മണവാട്ടിയായി അണിയിച്ചൊരുക്കുന്നതിനു ഭീമമായ ചിലവുണ്ട്. അതും കിടപ്പാടം വിറ്റ തുകയും അന്നു മഠത്തില്‍ ഏല്‍പ്പിക്കണം.

    ലേഖനത്തില്‍ അനേകം വചനങ്ങള്‍ കാണുന്നു. ആര്‍ക്കുവേണ്ടിയാണ് ഈ വചനങ്ങള്‍. വേദങ്ങള്‍ ചെല്ലുന്നതു പകല്‍ മാന്യന്മാരായി നടക്കുന്ന വെതാളങ്ങളോടോ? വിശുദ്ധ വചനങ്ങളും വസ്തുക്കളും പുരോഹിതനും പിശാചിനുമുള്ളതല്ല. വചനങ്ങളെക്കാള്‍ കാനോന്‍നിയമം കത്തോലിക്കാ സഭ പ്രാധാന്യം കല്‍പ്പിക്കുന്നു.

    ReplyDelete