Translate

Wednesday, November 28, 2012

മെത്രാന്മാരെ പിന്‍വലിക്കാനുള്ള അധികാരം ജനങ്ങള്‍ക്ക്‌ നല്കിക്കൂടെ?

99.99% വരുന്ന വിശ്വാസികളെ ഈസിയായി അടിച്ചമര്‍ത്തി ഭരിക്കുന്ന ഈ അതിന്യുനപക്ഷമായ മെത്രാന്മാര്‍ സഭയില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണ്‌. പരസ്പരമുള്ള കോര്‍ക്കലുകള്‍ കാരണം തുറന്നൊരു ചര്‍ച്ച കാക്കനാടാണെങ്കിലും വത്തിക്കാനിലാണെങ്കിലും നടക്കുന്നില്ല. ഒരൊറ്റ വണ്ടിയില്‍ രണ്ടു പിതാക്കന്മാര്‍ സഞ്ചരിക്കുന്ന അപൂര്‍വ്വ ദൃശ്യം വിമാനത്തില്‍ മാത്രമേ കാണാന്‍കഴിയൂ ഇപ്പോള്‍. കാക്കനാട്ട് വന്നു തമ്പടിച്ചു കിടന്നതിന്‍റെ പേരില്‍ ഒരു വന്ദ്യനെപ്പറ്റി റോമിന് പരാതി പോയിട്ട് അധികമായില്ല. വിഡ്ഢിത്തരം പറയാന്‍ ഓരോരുത്തര്‍ക്കും ഓരോ സംഘടന ഉണ്ടാക്കി കൊടുക്കും. അവിടെ കൊമ്പത്തിരുന്നു വിളിച്ചുകൂവുന്നത് മുഴുവന്‍ ഈ 99.99% വരുന്ന വിശ്വാസികളുടെ അഭിപ്രായമാണെന്നു വീമ്പിളക്കുന്നതാണ് സഹിക്കാന്‍ വയ്യാത്തത്.

 അമേരിക്കയില്‍ മാന്യമായ നിലയില്‍ സഭയെ ലോകം മുഴുവന്‍ അപഹാസ്യമാക്കി ഭരണം നടത്തി വരുന്ന അങ്ങാടിയത്തിനെ എങ്ങിനെങ്കിലും തിരിച്ചു വിളിക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെടുന്നു. അറക്കല്‍ മെത്രാനെപ്പറ്റി ഒരിക്കല്‍ കത്തോലിക്കന്‍ തന്നെയായ PC ജോര്‍ജ്ജു MLA പറഞ്ഞത് ഇയ്യാളെ ആരാ മേത്രാനാക്കിയതെന്നാണ്. നാണക്കേട്‌ മാത്രം സഭക്ക് സമൃദ്ധമായി സമ്മാനിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തെയും ഒഴിവാക്കി കിട്ടാന്‍ കഞ്ഞിരപ്പള്ളിക്കാരും സ്വന്തം കുടുംബക്കാരും തീഷ്ണമായി പ്രാര്‍ഥിക്കുന്നു. ഈ ലിസ്റ്റില്‍ തൃശ്ശൂരും, താമരശ്ശേരിയും എല്ലാം ഉണ്ട്.

ഇടയ്ക്കിടയ്ക്ക് ഒരു അഭിപ്രായ വോട്ടെടുപ്പും വേണം. ഈ തിരിച്ചുവിളിക്കല്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാന്‍ ജനത്തിനു അധികാരം കൊടുക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അതിന്‍റെ കാരണം, പകരം അതിലും വലിയ ഭികരനെ അവതരിപ്പിച്ചു പകരം വീട്ടാന്‍ അധികാരികള്‍ക്ക് കഴിയും എന്നതാണ്. അമേരിക്കയിലാണെങ്കില്‍ അങ്ങാടിയത്ത് പോയാല്‍ അന്നെരെ ഉടുപ്പിടാന്‍ തുണ്ടം തുണ്ടം തയ്യാറായിനില്‍ക്കുന്നവര്‍ വേറെ ഉണ്ടെന്നുള്ളത് ആര്‍ക്കാണറിയാത്തത്? അതുപോലെ, മെത്രാന്‍ പദവി ഒരിക്കല്‍ പോയാല്‍ അത്തരക്കാരെ പുനരധിവസിപ്പിക്കാന്‍ അന്റാര്‍ട്ടിക്കാ പോലുള്ള ഏതെങ്കിലും സ്ഥലത്തു ഒരു കൊട്ടാരം തന്നെ പണിയാന്‍ സന്തോഷപുരസ്സരം ജനം പിരിവു തരും. ചങ്ങനാശ്ശേരിയുടെ കാര്യത്തിലാണെങ്കില്‍ മുനിസിപ്പാലിറ്റിയുടെ സബ്സിഡി കൂടി കിട്ടാനും സാധ്യതയുണ്ട്. 

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. കാശിനും കണ്ണാടിക്കും കൊള്ളാത്ത ഇവരെ തിരിച്ചുവിളിക്കാനല്ല, തുണ്ടം തുണ്ടം വലിച്ചുകീറാനാണ് ഇവര്‍ നിഷ്ക്കരുണം ദ്രോഹിച്ചുക്കൊണ്ടിരിക്കുന്ന ജനത്തിനു ഇനി അധികാരവും ധൈര്യവും ഉണ്ടാകേണ്ടത്. മനുഷ്യസമൂഹത്തില്‍ ഇത്തിള്‍ ക്കണ്ണികളായി ഇവര്‍ ജീവിതം തുടങ്ങിയിട്ട് എത്രയോ നൂറ്റാണ്ടുകളായി. സ്വയം ചിന്തിക്കാനും എന്തെങ്കിലും വ്യത്യസ്തമായവ വായിച്ചറിയാനും കെല്‍പ്പില്ലാത്ത കുറെ പാമരര്‍ക്കല്ലാതെ ആര്‍ക്കാണ് ഇവരോട് അല്പമെങ്കിലും ബഹുമാനമുള്ളത്. ക്രിസ്തുവിന്റെ യാതൊരു ചിഹ്നവും ഇവര്‍ വഹിക്കുന്നില്ല. യേശുവിന്റെ യാതൊരു പഠനത്തിനും ഇവര്‍ തരിമ്പു വിലപോലും വാക്കിലും പ്രവൃത്തിയിലും കല്‍പ്പിക്കുന്നില്ല. പിന്നെ ക്രിസ്ത്രുവിന്റെ പേരില്‍ ഇവര്‍ ആവശ്യപ്പെടുന്ന ഏതെങ്കിലും വിധത്തിലുള്ള അനുസരനത്തിനു എന്താണ് ന്യായീകരണം? അറബിനാടുകളില്‍ ഷൈക്കുകള്‍ ചെയ്യുന്നതുപോലെ സ്വയം അധികാരം ഏറ്റെടുത്തിട്ട് ജനം അവരുടെ വാളിനെ ഭയന്ന് അടിമകളായി കഴിയണം എന്ന രീതിയാണ് കത്തോ. സഭയിലും ഇതുവരെ നടന്നുകൊണ്ടിരിക്കുന്നത്. അടിമകള്‍ ഇന്നുമുതല്‍ അടിമകള്‍ ആയിരിക്കില്ല എന്ന്തീരുമാനിച്ചാല്‍ കഥയാകെ തലതിരിയും. ഫ്രെഞ്ച് വിപ്ലവം അങ്ങനെയൊരു തീരുമാനമായിരുന്നു. രാജ്യാധികാരത്തിന്റെയും പുരോഹിതാധികാരത്തിന്റെയും സവ്വ പരിധിയും വിട്ട വിലയാട്ടമായിരുന്നു അതിനിടവരുത്തിയത്.

    ReplyDelete
  3. ഫ്രീ തിങ്കര്‍ എന്ന പേരില്‍ വന്നിരിക്കുന്ന അച്ചാ ,തട്ടുംഗല്‍ ബിഷപ്പിനെ നിങ്ങള്‍ എങ്ങനെയാണു പുറത്താക്കിയത് ?
    ദൈവത്തില്‍ നിന്ന് മാര്‍പ്പാപ്പ വഴി പിന്നെ ബിഷപ്പ് വഴി എന്നുള്ള കള്ള കഥകള്‍ എല്ലാം ഇനി എത്ര നാള്‍ജനം
    വിശ്വസിക്കും . ഒപ്പീസിനും മരണഅനന്തര പ്രാര്‍ത്ഥനകള്‍ക്കും ഫലം ഇല്ലെന്നു ബിഷപ്പ് കോടതിയില്‍ പറഞ്ഞ
    കാര്യം മറക്കരുത് .നിങ്ങളുടെ വൃത്തികെട്ട പകപോക്കലുകള്‍ അറിയാവുന്നത് കൊണ്ട് ഭയന്നാണ് ജനം ഇപ്പോള്‍
    നിങ്ങളെ അനുസരികുന്നത് അത് മാറാന്‍ അധിക കാലം ഒന്നും വേണ്ട .കത്തോലിക്കാ അച്ചന്മാരുടെ ബ്രഹ്മചര്യം
    ആഗോള തമാശ ആയി മാറിയിരിക്കുന്നു ,3 ആത്മകഥകള്‍ സമീപകാലത്ത് സഭ എന്താണെന്നു പൊതു ജനത്തിന്
    കാണിച്ചു തന്നു .

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  4. Priests and nuns are also coming from the society ,but please don't forget their very long training period( which is supposed to be spiritual) , So indirectly you are accepting that the system is not efficient or stupid.
    My class mate shared his experience in seminary - Meditation is on the time table , but everyone will sleep during that time & there is no one to supervise.
    The way the church handled Sr.Jesme shows what really they are

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  5. Even so every good tree bringeth forth good fruit; but a corrupt tree bringeth forth evil fruit.Matthew 7:17

    ReplyDelete