Translate

Friday, November 30, 2012

ഡോ. പൈലിയുടെ സൂര്യാ ടീവി പ്രകടനം

ജോസഫ് പുലിക്കുന്നേല്‍ 

............ശ്രീ. പൈലി ചെയര്‍മാനായിരുന്ന സി.ആര്‍.എല്‍. എസില്‍നിന്നും കൗണ്‍സില്‍ അംഗമായിരുന്ന ജി.എസ്.പി.ഐ. യില്‍നിന്നും എന്റെ മകന്‍ രാജുവിനെ പുറത്താക്കിയ 2009 ഫെബ്രുവരി 12-ാം തീയതിയിലെ യോഗത്തില്‍ സി.ആര്‍.എല്‍.എസിന്റെ അധ്യക്ഷത വഹിച്ചിരുന്നത് ശ്രീ. പൈലി തന്നെയായിരുന്നു. ഈ യോഗത്തില്‍ അദ്ദേഹം പറയുന്ന van Benthem സംബന്ധിച്ചിരുന്നു. van Benthem ആണല്ലോ പൈലിയോട് ഇവിടെ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും അഴിമതിയും നടക്കുന്നു എന്നു പറഞ്ഞത്. എങ്കില്‍ ഈ സ്ഥാപനത്തിന്റെ ചെയര്‍മാനായിരുന്ന ശ്രീ. പൈലി എന്തുകൊണ്ട് ഇക്കാര്യം നേരിട്ട് അന്വേഷിച്ചില്ല. അല്ലെങ്കില്‍ ഈ ആരോപണങ്ങളെക്കുറിച്ച് ഒരു അന്വേഷണം നടത്താന്‍ എന്തുകൊണ്ട് ശ്രീ.പൈലി ആവശ്യപ്പെട്ടില്ല? എന്നോടുപോലും ഇന്നുവരെ ഈ മനുഷ്യന്‍ ഇങ്ങനെ ഒരു ആരോപണം ഉണ്ടായിരുന്നു എന്നു പറഞ്ഞിട്ടില്ല.

ഈ സംഭവം കഴിഞ്ഞ് മാര്‍ച്ച് 10-ാം തീയതിയും യോഗം കൂടിയിരുന്നു. ഈ യോഗത്തിലും പൈലി സന്നിഹിതനായിരുന്നു. ഈ യോഗത്തില്‍വച്ചാണ് എന്നെ ഈ സ്ഥാപനത്തിലേക്ക് തിരിച്ചു വിളിക്കുന്നത്. ആ തീരുമാനം താഴെ കൊടുക്കുന്നു.

'The Council felt that the services of Mr. Joseph Pulikunnel who was very much with this institution until two years ago was needed now. His absence for the last two years as member of the Council was found to be one of the causes of the malfunctioning of the institutions. On the request of the members of the Council Mr. Joseph Pulikunnel came to the meeting place. After initial hesitation he agreed to accept the request made by all the members of the Council unanimously'. 

എന്നെ വീണ്ടും ഓശാനമൗണ്ടിലേക്ക് ക്ഷണിക്കുന്ന യോഗത്തിലും പൈലി പങ്കെടുത്തിരുന്നു. ഒരു എതിര്‍പ്പും പറഞ്ഞില്ലെന്നു മാത്രമല്ല എന്നെ സ്വാഗതം ചെയ്തതും ഇനി ഒരിക്കലും ഈ സ്ഥാനത്തുനിന്നും രാജിവയ്ക്കരുതെന്നും പറഞ്ഞത് അദ്ദേഹമായിരുന്നു. ഒരുമാസം കഴിഞ്ഞ് ഏപ്രില്‍ 8-ാം തീയതി യോഗം കൂടി. ആ യോഗത്തിലും പൈലി എന്റെ അഴിമതിയെക്കുറിച്ചും അസന്മാര്‍ഗിക പ്രവര്‍ത്തനത്തെക്കുറിച്ചും സംസാരിച്ചതേയില്ല. ഞാനും പൈലിയുമായി പരിചയപ്പെടുന്നത് 1969-ലാണ്. അങ്ങനെ ബന്ധമുള്ള എന്നോട് എന്തുകൊണ്ട് ബെന്തേമിന്റെ ആരോപണത്തെക്കുറിച്ച് സംസാരിച്ചില്ല. മൂന്നുകൊല്ലം കഴിഞ്ഞ് ഇപ്പോഴാണ് ഈ വിദ്വാന്‍ എന്റെ അസന്മാര്‍ഗിക പ്രവര്‍ത്തനത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും സംസാരിക്കാന്‍ സൂര്യാ ടീവിയില്‍ എത്തുന്നത്. 

പെട്ടെന്ന് അദ്ദേഹത്തിന് മനംമാറ്റം വരാനുണ്ടായ കാരണം പിന്നീടു വന്ന ട്രഷറര്‍ മാസംതോറും മൂവായിരം രൂപ പൈലി വാങ്ങുന്നുണ്ടെന്നും അങ്ങനെ ഒരു തീരുമാനം ബോര്‍ഡ് എടുത്തിട്ടുണ്ടോ എന്നും എന്നോടു ചോദിച്ചു. ഈ കാര്യം പിന്നീട് ബോര്‍ഡില്‍ ചര്‍ച്ചയ്ക്കു വന്നു. അദ്ദേഹം മിണ്ടാതിരിക്കുകയാണ് ചെയ്തത്. പക്ഷേ അന്നുവരെ അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്ന മുഖത്തിനു വിപരീതമായി 2000 മുതല്‍ 2008 വരെ 3,12,388/- രൂപ ഓശാനമൗണ്ടില്‍നിന്നും അദ്ദേഹം വാങ്ങുകയുണ്ടായി. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഈ പതിവ് നിര്‍ത്തലാക്കി. ഇത് അദ്ദേഹത്തെ വല്ലാതെ ക്ഷോഭിപ്പിച്ചു. അങ്ങനെയാണ് ശ്രീ. പൈലി എന്റെ ശത്രുവായിതീര്‍ന്നത്. ഞാനാണ് ഇതിനു കാരണക്കാരനെന്ന് ഇന്നും അദ്ദേഹം വിശ്വസിക്കുന്നു.

ഓശാനമൗണ്ടിലെ സാമ്പത്തിക ഇടപാടുകളിലൊന്നുംതന്നെ എനിക്ക് പങ്കുണ്ടായിരുന്നില്ല. അത് പൈലിയുടെ സുഹൃത്തായിരുന്ന തോമസ് ഉമ്മനും പൈലിയും കൂടിയാണ് നടത്തിപ്പോന്നിരുന്നത്. 

4. ശ്രീ.പൈലി ചെയര്‍മാനായിരുന്ന കാലത്ത് ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്.'............ 

കാത്തലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ചെയര്‍മാനായും ഗുഡ്‌സമരിറ്റന്‍ പ്രോജക്ട് ഇന്ത്യയുടെ കൗണ്‍സില്‍ അംഗമായും 1998-മുതല്‍ 2009 വരെ പ്രവര്‍ത്തിച്ചിരുന്ന ഡോ. പൈലി ഈ അടുത്തയിടെ സൂര്യ ടീവിയില്‍ പ്രത്യക്ഷപ്പെട്ട് ഓശാനമൗണ്ടിനെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ പഠന വിധേയമാക്കിക്കൊണ്ട് ജോസഫ് പുലിക്കുന്നേല്‍ പ്രസിദ്ധീകരിച്ച ലഘുലേഖ മുഴുവന്‍ വായിക്കുവാന്‍ താഴെ ക്ലിക്കുചെയ്യുക

ഓശാന:

'via Blog this'

No comments:

Post a Comment