Translate

Thursday, November 29, 2012

എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും അഭിനന്ദനങ്ങള്‍!


അല്മായശബ്ദത്തില്‍ വന്നിട്ടുള്ള പോസ്റ്റുകളുടെ എണ്ണം ഇപ്പോള്‍ (നവംബര്‍ 28, 2 pm) 999 ആയിരിക്കുന്നു. ഇന്നുതന്നെ പോസ്റ്റുകളുടെ എണ്ണം 1000 തികയും എന്നും ഈ മാസംതന്നെ വായനയുടെ എണ്ണം 100000 തികയും എന്നും പ്രതീക്ഷിക്കുന്നു. (കോണ്‍ട്രിബ്യൂട്ടേഴ്‌സിനെ ഉള്‍പ്പെടുത്താതെ കണക്കാക്കപ്പെട്ടിട്ടുള്ള വായനയുടെ എണ്ണം 99392. കോണ്‍ട്രിബ്യൂട്ടേഴ്‌സിനെക്കൂടി ഉള്‍പ്പെടുത്തിയത് 150,154.) 

അടുത്ത വര്‍ഷം ഈ ദിവസമാകുമ്പോഴേക്കും നമ്മുടെ പ്രചാരണവും പ്രവര്‍ത്തനങ്ങളും ഇപ്പോഴത്തേതിന്റെ പതിന്മടങ്ങെങ്കിലും ശക്തമാക്കാനാവും എന്നാണ് പ്രതീക്ഷ. കാരണം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മലയാളികളുടെ എണ്ണം അതിലുംകൂടിയ തോതിലാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. വായനക്കാര്‍ നല്ല എഴുത്തുകാരെ അല്മായശബ്ദത്തില്‍ എഴുതാനും ചിന്തിക്കുന്ന സുഹൃത്തുക്കളെയെല്ലാം അല്മായശബ്ദം വായിക്കാനും പ്രേരിപ്പിക്കാന്‍ തയ്യാറായാല്‍ മാത്രം മതി. നമുക്ക് ഇങ്ങനെയൊരു ബ്ലോഗുണ്ടെന്ന് ലോകത്തെ അറിയിക്കാന്‍ facebook, orkut, e-mail, SMS എന്നിങ്ങനെ എന്തെന്തു മാര്‍ഗങ്ങളാണുള്ളത്? ഇപ്പോഴുള്ള വായനക്കാരെല്ലാം ഈവക സംവിധാനങ്ങളെയല്ലാം ആത്മാര്‍ഥമായി പ്രയോജനപ്പെടുത്താന്‍ തയ്യാറായാല്‍ നമ്മുടെ ഈ ആശയപ്രചാരണസംരംഭം അതിന്റെ ലക്ഷ്യം കണ്ടെത്തുകതന്നെചെയ്യും. സംശയിക്കേണ്ട. കാരണം നമുക്കാര്‍ക്കും സ്വാര്‍ഥതാത്പര്യങ്ങളില്ലല്ലൊ. നമ്മുടെ നിലപാടുകള്‍ ശരിയെന്ന് കാലം തെളിയിക്കും എന്നും അധികാരകേന്ദ്രങ്ങള്‍ നമ്മുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകും എന്നുമുള്ള പ്രത്യാശ നാമാരും കൈവെടിയാതിരുന്നാല്‍ മതി. 
നമ്മുടെ പാതി നാം നിര്‍വഹിച്ചാല്‍ ദൈവത്തിന്റ പാതി സംഭവിക്കാതിരിക്കുകയില്ല. 

അഡ്മിനിസ്‌ട്രേറ്റര്‍

1 comment:

  1. പ്രിയ അത്മായ ശബ്ദം സുഹൃത്തുക്കളെ
    അഭിനന്ദനങ്ങള്‍ !!!!

    പുതിയൊരു തുടക്കമാകട്ടെ..
    ഒരുമക്കും നന്മക്കും ദൈവത്തിനും വേണ്ടി നാം ചെയ്യുന്നതൊന്നും വെറുതെ ആകില്ല.

    പക്ഷെ ഒരു കാര്യം മാത്രം ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു
    നമ്മുടെ നിലപാടിലും ശരിയുണ്ട് എന്ന് പറയുന്നതല്ലേ നല്ലത് ..
    നമ്മുടെ നിലപാട് മാത്രം ശരി എന്ന് പറയാന്‍ പറ്റുമോ ??????

    ReplyDelete