(ശ്രീ സാമുവല്‍ കൂടല്‍ എഴുതിയ ഈ ഗാനം 'സാമസംഗീത'ത്തിലുള്ളതാണ് നൈസിന്റെ സംഗീതസംവിധാനത്തിലുള്ള ആലാപനം കേള്‍ക്കാന്‍ താത്പര്യമുള്ളവര്‍ ഇ-മെയില്‍ വിലാസം അയച്ചു കൊടുക്കുക. samuel koodal <samuelkoodal@gmail.com>)
ഹാ! ഏഴഴകേ രാവിതിലും കമാനമായിതോ?
ഓര്‍ക്കുകിലാശ്ചര്യം!
കതിരോനുദിച്ചു യാമിനീല്‍!
മാലാഖമാരാ മനുവേലേ കാണാന്‍,
വിനയം ധരിച്ച മഹിമാവെ കാണാന്‍
ഹാലേലുയ്യാ പാടി വന്നു ഭൂവിതിലാശ്ചര്യം!!
അഖിലാണ്ഡമാളും പരനാണാ പൈതല്‍
അതുമോര്‍ത്താലാശ്ചര്യം!
ഇതു പാടാന്‍ ഞങ്ങള്‍ക്കനുവാദമേകി
നരജന്മനാവില്‍ ഈ സ്വരധാര തന്ന
ദേവസൂനൂ, പാടുന്നെങ്ങള്‍ƒ
അളവില്ലാ സ്‌തോത്രങ്ങള്‍!!
No comments:
Post a Comment