സാമുവല്‍ കൂടല്‍, കലഞ്ഞൂര്‍
1.
മനുഷ്യാ, നീ ഏകനായി ജീവിക്കുവാന്‍ പാടില്ലെന്ന്
ഉല്‍പത്തി രണ്ടില്‍ യാഹന്‍ കല്‍പിച്ചതല്ലേ?
നിന്നസ്ഥിയില്‍ നിന്നെന്നെടുത്തുതു നാരിയാക്കി നിന്റെ
സഖിയാക്കി ദൈവം; നിങ്ങള്‍ ഒരു ദേഹമായ്!
2.
ഉല്‍പത്തിതന്‍ പത്തൊമ്പതില്‍ പങ്കാളിയെ മൊഴിചൊല്ലി
സ്വവര്‍ഗ്ഗരതിയാനരന്‍ തുടങ്ങി കഷ്ടം!
ഇതു കണ്ടു ഗഗനമോ ഗന്ധകവും തീയും പെയ്തു
സൊദോമിനെ ഗൊമോരയെ എരിച്ചതല്ലോ?
3.
ഇന്ന് മഹാപരിശുദ്ധി 'മൊണോപോളി' ചെയ്തിടയര്‍
സൊദോമ്യരെപോലെയായാല്‍ ബൈബിള്‍ ജ്വലിക്കും!
കക്ഷങ്ങളില്‍ വേദങ്ങളെ പേറിനടക്കുവാന്‍ ളോഹ,
ളോഹമേലെ ളോഹ, അതിന്‍ മുകളില്‍ ളോഹ!
4.
അപമാനമാപല്‍ക്കരം കലികാലമേ നിനക്ക്!
മനനമുള്ളോര്‍ക്കോ ദുഃഖം ജനിച്ചതോര്‍ത്താല്‍. . . .
ആശ്രയമില്ലേശുവിലെന്‍ 'സ്വാശ്രമെന്നാശ്രയമായ് '
മത്തായി പത്തില്‍പത്തോ പഠിച്ചുമില്ല.
5.
തലമുറേ,നിനക്കിനി ഉപമകളേതുമില്ല, വീണ്ടും-
വരുമെന്നുരച്ചോന്‍ വാക്കു മറന്നുപോയോ?
സമയമായില്ലപോലും നസറായന്‍ വീണ്ടും വരാന്‍,
ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു ഹാ!. . ഹാ!. .
6.
ക്രിസ്തുവിനെ മൊഴിചൊല്ലും മണവാട്ടിസഭകള്‍തന്‍
ആസ്തികൂട്ടാന്‍ ആടുമേച്ചു സുഖിക്കുവോരേ,
ഹിന്ദുമൈത്രി ഉറങ്ങുന്ന സിംഹമാണെന്നോര്‍ത്തുവേണേ
ആടുകളെ കരയിക്കാന്‍; സിംഹമുണരും!
25-07-2011
No comments:
Post a Comment