‘കാര്യം നിസ്സാരമല്ലാ’ - ടോം വര്‍ക്കി എന്ന പോസ്റ്റിംഗിനു പോസ്റ്റുചെയ്ത രണ്ടു കമന്റിനുംകൂടിയുള്ള എന്റെ കമന്റ് ദീര്‍ഘമായിപ്പോയതിനാലാണ് ഞാനിത് പ്രധാന പോസ്റ്റിംഗായി കൊടുക്കുന്നത്.
അനോനിമസിന്റെ അഭിപ്രായത്തിലെ പ്രധാന ഭാഗം ഇതാണ്:
''കത്തോലിക്കാസഭ വിവിധ വ്യക്തിസഭകളുടെ കൂട്ടായ്മ ആണെന്ന് അറിയാത്തവരല്ല നമ്മള്‍. ഓരോ വ്യക്തിസഭയും ഉണ്ടാകുവാന്‍ കാരണം അവയുടെ തനതായ പാരമ്പര്യം കാരണമാണ്. ആ പാരമ്പര്യം അപ്പസ്‌തോലിക ശുശ്രൂഷയില്‍ അടിസ്ഥാനം ഉള്ളതാണ്. ദൈവആരാധനയിലും (liturgy)സഭാഭരണത്തിലും (administration) ദൈവ ശാസ്ത്രത്തിലും (theology) വലിയ വ്യത്യാസങ്ങള്‍ ഈ സഭകള്‍ തമ്മിലുണ്ട്. ഇങ്ങനെ തികച്ചും വ്യത്യസ്തവും തനതായ പാരമ്പര്യവും ഉണ്ടായിരുന്ന സഭയാണ് നമ്മുടേത്. ഇതില്‍ ആര്‍ക്കെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ വത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന മിഷനറി അച്ചന്മാരും വത്തിക്കാനും തമ്മിലുള്ള എഴുത്തുകുത്തുകളും അതിന്റെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങളും പരിശോധിച്ച് നോക്കാവുന്നതാണ്.
3 ഈ സഭകളില്‍ ഒന്നായ സീറോ-മലബാര്‍ സഭക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന മൂന്ന് കാര്യങ്ങളും ഇല്ലെങ്കില്‍ വ്യക്തി സഭയായി തുടരാന്‍ സാധിക്കില്ലെ എന്ന് വ്യക്തമാണല്ലോ.കാതോലിക്ക സഭ ഈ സഭകളെ വളരെ പ്രത്യേകമായി ആദരിക്കുന്നു എന്നതിന്റെ വളരെ പ്രത്യേകമായ തെളിവാണ് രണ്ടാം വത്തിക്കാന്‍ സുനഹദോസിന്റെ 'പൗരസ്ത്യസഭകള്‍' എന്ന പ്രബോധനം. ഇതനുസരിച്ച് പൗരസ്ത്യസഭകള്‍ തങ്ങള്‍ക്കുണ്ടായിരുന്ന ആദിമചൈതന്യത്തിലേക്ക് തിരിച്ചുപോകേണ്ടതും തങ്ങളുടെ വിശ്വാസികളെ അത് പഠിപ്പിക്കേണ്ടതും ആണ്. (പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ പരസ്ത്യ സഭകള്‍ അനുഭവിച്ച ലത്തിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിര്‍ദേശം സിനഡ് പിതാക്കന്മാര്‍ മുന്നോട്ടുവച്ചത്) ലത്തിനീകരണത്തിന്റെ ഏറ്റവും വലിയ ഇരകളായിരുന്ന മലബാര്‍ ക്രിസ്ത്യാനികള്‍ക്ക് ഇത് ഏറ്റവും സന്തോഷം നല്‍കേണ്ടതായിരുന്നു.''
നസ്രാണി കത്തോലിക്കസഭയുടെ പാരമ്പര്യം അഥവാ പൈതൃകം എന്താണെന്ന് ആദ്യംതന്നെ തീരുമാനിക്കണമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രഫ. കെ.എം. ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒന്‍പത് പ്രമുഖ സഭാംഗങ്ങള്‍ മെത്രാന്‍ സിനഡിനോടും മാര്‍പാപ്പയോടും അഭ്യര്‍ത്ഥിച്ചതാണ്.അവര്‍ അത് കേട്ടതായിട്ടുപോലും നടിച്ചില്ല. നസ്രാണിസഭയിലെ ഇന്നത്തെ അരാജകത്വത്തിനുള്ള പ്രധാന കാരണം സീറോ-മലബാര്‍ സഭയുടെ പൈതൃകമെന്തെന്ന് നിര്‍ണയിച്ച് നിര്‍വചിക്കാതെപോയതാണ്. വത്തിക്കാനിലെ പൗരസ്ത്യസഭാകാര്യാലയവും ശ്രീ. (മാര്‍) പവ്വത്തിലുംകൂടി മാര്‍ത്തോമ്മായാല്‍ ഒന്നാം നൂറ്റാണ്ടില്‍തന്നെ സ്ഥാപിതമായ നസ്രാണിസഭയെ രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ സ്ഥാപിതമായ കല്‍ദായസഭയുടെ പുത്രീസഭയായി വ്യാഖ്യാനിച്ച് പൗരസ്ത്യസഭകളില്‍പെടുത്തി. ആദ്യകാലങ്ങളില്‍ സഭയ്ക്ക് അഞ്ചു പേട്രിയാര്‍ക്കേറ്റുകളായിരുന്നു ഉണ്ടായിരുന്നത് (റോം, കോണ്‍സ്റ്റന്ററ്റിനോപ്പിള്‍,ജെറുശലേം, അലക്‌സാന്‍ഡ്രിയാ, അന്തിയോക്യാ). റോമാ സാമ്രാജ്യത്തെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി രണ്ടായി വിഭജിച്ചപ്പോള്‍ റോം പാശ്ചാത്യദേശത്തും മറ്റ് നാല് പേട്രിയാക്കേറ്റുകള്‍ പൗരസ്ത്യദേശത്തുമായി. അങ്ങനെയാണ് പാശ്ചാത്യസഭകളും പൗരസ്ത്യസഭകളും ഉണ്ടാകുന്നത്. റോമാസാമ്രാജ്യത്തിന്റെ ഭാഗമല്ലാത്തതും തോമാ അപ്പോസ്തലനാല്‍ ഒന്നാം നൂറ്റാണ്ടില്‍തന്നെ സ്ഥാപിതമായതുമായ നമ്മുടെ മലങ്കരയിലെ നസ്രാണി സീറോ മലബാര്‍ കത്തോലിക്കസഭ എങ്ങനെ പൗരസ്ത്യസഭകളില്‍ പെടും? അനോനിമസിന് ഇതിന് ഉത്തരം തരാമോ? നമ്മുടെ സഭ ഒരു അപ്പോസ്തലിക സഭയാണ്. അതിന് അതിന്റെതായ പാരമ്പര്യം, ശിക്ഷണം,ഭരണസമ്പ്രദായം, ദൈവാരാധനാരീതികള്‍ എല്ലാം ഉണ്ടായിരുന്നു. അങ്ങനെ പാശ്ചാത്യ/പൗരസ്ത്യസഭകളില്‍പെടാത്ത വ്യക്തിസഭയാണ് സീറോ മലബാര്‍ സഭ.
മാര്‍പാപ്പായുടെ സ്ഥാനനാമങ്ങളില്‍ ഒന്നായിരുന്ന Patriarch of the West ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇപ്പോഴത്തെ മാര്‍പാപ്പാ നീക്കം ചെയ്തു. അതിന് വത്തിക്കാന്‍ പറഞ്ഞ ന്യായം പശ്ചാത്യദേശത്തല്ലെങ്കിലും ആസ്‌ട്രേലിയായും ന്യൂസിലാന്‍ഡുമൊക്കെ പാശ്ചാത്യസഭയില്‍ പെട്ടതിനാല്‍ ഇന്നത്തെ ചുറ്റുപാടില്‍ അര്‍ത്ഥമില്ലാത്ത ഒരു സ്ഥാനനാമമാണെന്നാണ്. എങ്കില്‍ റോമാ സാമ്രാജ്യത്തിലെ അഞ്ച് പേട്രിയാക്കേറ്റുകളില്‍ പെടാത്ത ഭാരത നസ്രാണിസഭയെ എന്തുകൊണ്ട് പൗരസ്ത്യസഭകളില്‍ പെടുത്തി. നസ്രാണിസഭയെ പൗരസ്ത്യസഭകളില്‍നിന്ന് വിടര്‍ത്തി പാശ്ചാത്യവും പൗരസ്ത്യവുമല്ലാത്ത കത്തോലിക്കാസഭയിലെ ഒരു വ്യക്തിസഭയായി സീറോ മലബാര്‍ സഭയെ പ്രഖ്യാപിക്കുകയായിരുന്നില്ലെ ഇന്നത്തെ ചുറ്റുപാടില്‍ കരണീയമായ കാര്യം? അനോനിമസിന് ഈ സത്യം എന്തുകൊണ്ട് മനസ്സിലാകാതെ പോയി?
ഓരോ വ്യക്തിസഭയും ഉണ്ടാകാന്‍ കാരണം അവയുടെ തനതായ പാരമ്പര്യമാണെന്നാണ് അനോനിമസ് പറയുന്നത്. അദ്ദേഹം മൂന്നു കാര്യങ്ങള്‍കൊടുത്തിരിക്കുന്നു. 1. ലിറ്റര്‍ജി - നമ്മുടെ ലിറ്റര്‍ജി കല്‍ദായമാണെന്നുള്ളതിന് എന്തു തെളിവുകളാണ് അനോനിമസിനുള്ളത്?നമ്മുടെ കത്തനാരന്മാര്‍ കല്‍ദായ കുര്‍ബാന ചൊല്ലിയിരുന്നില്ലല്ലോ. (ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ 'ഭാരത നസ്രാണികളുടെ ആരാധനക്രമ വ്യക്തിത്വം - ഒരു പഠനം'എന്ന ലഘുലേഖ കാണുക). ഫ്രാന്‍സീസ് റോസ് മെത്രാന്‍ (1599-1624) നസ്രാണികള്‍ക്കായി കുര്‍ബാന പരിഷ്‌ക്കരിച്ച് നടപ്പിലാക്കിയപ്പോള്‍ അന്നുവരെ നസ്രാണികളുടെ ആരാധനഭാഷയായിരുന്ന സുറിയാനിതന്നെ ഉപയോഗപ്പെടുത്തി എന്നകാരണത്താല്‍ നമ്മുടെ ലിറ്റര്‍ജി എങ്ങനെ കല്‍ദായമാകും. 16-ാം നൂറ്റാണ്ടു മുതല്‍ നമ്മുടെ സഭ പദ്രുവാദോ/പ്രൊപ്പഗാന്താ ഭരണത്തില്‍ കീഴില്‍ ആയിരുന്നല്ലോ. എങ്കില്‍ പിന്നെ എന്തുകൊണ്ട് നമ്മുടെ ലിറ്റര്‍ജി പാശ്ചാത്യമാക്കണമെന്ന് പറഞ്ഞുകൂടാ? ഒരു സമൂഹത്തിന്റെ ആരാധനരീതികള്‍ ആ സമൂഹത്തിന്റെ സംസ്‌കാരത്തിലധിഷ്ഠിതമായിരിക്കണം. അങ്ങനെ ഒരു ലിറ്റര്‍ജിക്ക് സാദ്ധ്യത ഇല്ലാതാക്കി കല്‍ദായ ലിറ്റര്‍ജി നമ്മുടെ സഭയില്‍ പൗരസ്ത്യസംഘവും ശ്രീ. (മാര്‍) പവ്വത്തിലും ചുരുക്കം ചില മെത്രാന്മാരുംകൂടി കുതികാലുവെട്ടിത്തരം കാണിച്ചതിന്റെ പരിണിതഫലമാണ് നമ്മുടെ സഭ നാശത്തിലേക്ക് മൂക്കുകുത്തിക്കൊണ്ടിരിക്കുന്നത്. കല്‍ദായ കുര്‍ബാനയും ക്ലാവര്‍ കുരിശുമായാല്‍ രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദേശിച്ച സഭാ നവീകരണമായി എന്നാണ് ഇക്കൂട്ടര്‍ ധരിച്ചുവശായിരിക്കുന്നത്. തന്നെയുമല്ലാ നമ്മുടെ പഴമയിലേക്ക് തിരിച്ചുപോയെന്നും ലത്തീനികരിക്കലില്‍ നിന്ന് രക്ഷപെട്ടന്നും ഇവര്‍ വിശ്വസിക്കുന്നു. എന്നാല്‍ സഭാഭരണത്തിലേക്ക് കടന്ന് ചിന്തിച്ച് എന്തുമാത്രം ലത്തീനീകരണം അവിടെ ഈ അടുത്തകാലത്തുണ്ടായിയെന്ന് നമുക്കൊന്നു നോക്കാം.
2. സഭാഭരണം (administration) - അനോനിമസ് സഭാഭരണത്തെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല. നസ്രാണി സഭയുടെ പള്ളി ഭരണം പലതട്ടിലുള്ള പള്ളിയോഗങ്ങള്‍ (ഇടവക പള്ളിയോഗം, പ്രാദേശികയോഗം, പള്ളിപ്രതിപുരുഷയോഗം) വഴിയാണ് കാലാകാലങ്ങളായി നടത്തിക്കൊണ്ടിരുന്നത്.ആ പള്ളിയോഗത്തെ ദുര്‍ബലപ്പെടുത്തി ഉപദേശകസമിതിയായ പാശ്ചാത്യരീതിയിലുള്ള പാരീഷ് കൗണ്‍സില്‍ നടപ്പില്‍വരുത്തി. പള്ളിഭരണം അങ്ങനെ ലത്തീനീകരിച്ചു. കാരണം പള്ളി ഭരണം മുഴുവന്‍ മെത്രാന്റെയും പള്ളിവികാരിയുടെയും കക്ഷത്തില്‍വേണം. കാനോന്‍ നിയമന്നെ പാശ്ചാത്യകാട്ടാളനിയമം നമ്മുടെ തലയിലും റോം കെട്ടിയേല്പിച്ചു. എന്തുകൊണ്ട് നമ്മുടെ മെത്രാന്മാര്‍ അതിനെ എതിര്‍ത്ത് മാര്‍ത്തോമ്മായുടെ മാര്‍ഗത്തിലും വഴിപാടിലും അധിഷ്ഠിതമായ ഒരു കാനോന്‍ നിയമം നിര്‍മിക്കാന്‍ മാര്‍പാപ്പയോട് ആവശ്യപ്പെട്ടില്ല? അനോനിമസ് എണങ്ങരെ പഴിക്കാനും പഠിപ്പിക്കാനും തത്രപ്പെടുന്നു.പട്ടക്കാരെയും മേല്‍പട്ടക്കാരെയും ഇത്തരം സത്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്ക്. അവരാണ് നമ്മുടെ സഭയില്‍ വഴക്കിനും വക്കാണത്തിനുമുള്ള കരിന്തിരി കത്തിക്കുന്നത്. കാനോന്‍ നിയമമുപയോഗിച്ച് 1991-ല്‍ പള്ളിക്കാരുടെ സ്വത്തായിരുന്ന പള്ളി മെത്രാന്മാര്‍ പിടിച്ചെടുത്തു. മാര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും എന്ന നസ്രാണി പൈതൃകം എതിലെപോയി? അനോനിമസിന് ഇതില്‍ സങ്കടമൊന്നുമില്ലേ?
3. ദൈവശാസ്ത്രം (theology) എന്തു തിയോളജിയാണ് നമുക്കുള്ളത്? പാശ്ചാത്യരുടെ ദൈവശാസ്ത്രമാണല്ലോ ദൈവശാസ്ത്രം! ദൈവം സ്‌നേഹമാകുന്നു എന്ന നസ്രാണി സങ്കല്പനത്തെ മാറ്റി ദൈവം കര്‍ക്കശമായ നിയമങ്ങളുണ്ടാക്കി, അതുപാലിക്കുന്നവനേ സ്വര്‍ഗരാജ്യമുള്ളു എന്ന പാശ്ചാത്യദൈവശാസ്ത്രത്തിലേക്ക് മാറി. അതുകൊണ്ടാണല്ലോ ഉദയമ്പേരൂര്‍ സൂനഹദോസില്‍ കൊണ്ടുവന്ന കുമ്പസാരം. ഇന്നു തുടരുന്നത്. സ്‌നേഹനിധിയായ ദൈവത്തോട് ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞ് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു നസ്രാണികളുടെ താരിപ്പ്. 'പിഴമൂളല്‍' എന്നാണ് അതിനെ അറിയപ്പെട്ടിരുന്നത്.അതുമാറ്റി കുമ്പസാരക്കൂട്ടിലിരിക്കുന്ന അംശമുള്ള പട്ടക്കാരനോട് പാപത്തിന്റെ എണ്ണം വണ്ണം എല്ലാം ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം. ദൈവം നീതിന്യായവിധികര്‍ത്താവായി. നമ്മെ എല്ലാം ലത്തീനികരിച്ചു എന്ന് വിലപിക്കുന്ന അനോനിമസിന് കുമ്പസാരം നിര്‍ത്തല്‍ ചെയ്ത് നമ്മുടെ പഴയ പാരമ്പര്യമായ പിഴമൂളലിലേയ്ക്ക് തിരിച്ചുപോകണമെന്ന് തോന്നാത്തതെന്തുകൊണ്ട്? ചുരുക്കിപ്പറഞ്ഞാല്‍ ലിറ്റര്‍ജി കല്‍ദായം. സഭാഭരണം പാശ്ചാത്യം. ദൈവശാസ്ത്രം പാശ്ചാത്യം. അപ്പോള്‍ നസ്രാണി സഭ എങ്ങനെ തനതായ പൈതൃകമുള്ള വ്യക്തിസഭയാകും? നസ്രാണിസഭ യാഥാര്‍ത്ഥ വ്യക്തിസഭ ആകണമെങ്കില്‍ ഭാരതീയ സംസ്‌കാരത്തിലധിഷ്ഠിതമായ ഒരു ലിറ്റര്‍ജി വികസിപ്പിച്ചെടുക്കണം. പള്ളി ഭരണം പണ്ടത്തെപ്പോലെ മാര്‍തോമായുടെ മാര്‍ഗത്തിലും വഴിപാടിലും അധിഷ്ടിതമായ പള്ളിയോഗഭരണസമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. നസ്രാണി സഭാ നിയമങ്ങള്‍ പാരമ്പര്യത്തിലധിഷ്ഠിതമായി കാലദേശാനുസൃതമായിരിക്കണം. അത് രാഷ്ട്രനിയമത്തിന് വിരുദ്ധമായിരിക്കാന്‍ പാടില്ല. സഭാസ്വത്തുകള്‍ ഭരിക്കാന്‍ ഗവണ്‍മെന്റ് നിയമമുണ്ടാക്കിയാല്‍ സഭയില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന കടുംപിടിക്ക് തൃപ്തികരമായ ഒരു ശമനമുണ്ടാകുമെന്നുള്ളത് തീര്‍ച്ചയായ കാര്യമാണ്. മറിച്ച് കല്‍ദായകുര്‍ബാനയും ക്ലാവര്‍കുരിശും ശീലതൂക്കലും പാശ്ചാത്യപള്ളിഭരണവും കിഴക്കിന്റെ കാനോന്‍ നിയമവും നസ്രാണി എണങ്ങരുടെ തലയില്‍ കെട്ടിയേല്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ ഈ സഭ നാശത്തിലേക്കേ നീങ്ങൂ.
ടോം വര്‍ക്കിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സീറോ മലബാര്‍ സഭയുടെ നാശത്തിന്റെ വിത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് ചങ്ങനാശ്ശേരിയില്‍ വിതച്ചു. ഇന്നത് അമേരിക്കയിലെ സീറോ മലബാര്‍ പള്ളിയള്‍ത്താരകളില്‍ 1000 മേനിയായി വിളയുന്നു. ക്‌ളാവര്‍ കുരിശായ ഞെരിഞ്ഞിലാണ് വിളയുന്നതെന്നുമാത്രം. അത് സീറോ-മലബാര്‍ സഭയിലെ രണ്ടാം കെട്ടിലെ മക്കളായ വടക്കുംഭാഗക്കാര്‍ക്കേ വിളയുന്നുള്ളു. ക്‌നാനായക്കാരുടെ പള്ളികളില്‍ തൂങ്ങപ്പെട്ട രൂപമാകാം.
This comment has been removed by the author.
ReplyDeleteFreeThinker എഴുതിയ "But what is the problem with the present condition of the church?" എന്ന ചോദ്യത്തിന്റെ അര്‍ഥം എനിക്ക് മനസിലാകുന്നില്ല. സഭയില്‍ പ്രോബ്ലെംസ് ഉള്ളതുകൊണ്ടല്ലേ ടോം വര്കിയെ Anonymous Nav . 18 -നു വിമര്‍ശിച്ചത്. അന്ന് Anonymous എഴുതിയത് നസ്രാണി കത്തോലിക്ക സഭ ഒരു വ്യക്തിസഭ ആണന്നും അതിനു ചില പ്രത്യേക പാരമ്പര്യങ്ങള്‍ ഉണ്ടന്നുമാണ്. ആ പാരമ്പര്യങ്ങളെ നശിപ്പിച്ച്കല്‍ദായ ലിറ്ററ്ജിയും പാശ്ചാത്യ സഭാഭരണവും കിഴക്കിന്റെ കാനോന്‍ നിയമവും നമ്മുടെ തലയില്‍ കേട്ടിയെല്പിച്ചു എന്നുമാണ് ഞാന്‍ അതിനു മറുപടിയായി എഴുതിയത്. വൈദികരുടെ ഇടയിലും പ്രത്യേകിച്ച് അല്‍മായരുടെ ഇടയിലും നമ്മുടെ പാരമ്പര്യങ്ങളെ നശിപ്പിചതിനാല് രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമാകുകയും സഭയിലെ സമാധാനം നശിക്കുകയും ചെയ്തു.
ReplyDeleteഈ സഭക്ക് എന്താ കുഴപ്പം? പത്രിയാക്കീസ് സഭയായാല്‍ കുടുതല്‍ സന്തോഷം എന്നാണല്ലോ FreeThinker ചിന്തിക്കുന്നത്. Sui Juris സഭയായ സീറോ സഭ പത്രിയാക്കീസ് സഭയായാല്‍ എനങ്ങര്ക് എന്താ പ്രത്യേക ഗുണം? പിന്നെ മനുഷികമായി ചിന്തിക്കുന്നവര്‍ക്ക് ടൈറ്റില്‍ ഒക്കെ വലിയ കാര്യമാണല്ലോ. ഇത്തരം ച്ന്താഗതികളാണ് നമ്മുടെ സഭയുടെ നാശം.
This comment has been removed by the author.
Deleteസ്വതന്ത്രചിന്തകന്‍ ചിന്തകളില്‍നിന്നു സ്വാതന്ത്ര്യംനേടി കുറച്ചുകൂടി ചുറ്റുമുള്ള ലോകത്തെ മനസിലാക്കേണ്ടതുണ്ട്. അല്‍മായശബ്ദം, സീറോമലബാര്‍ വോയിസ്‌കൂടെ വായിച്ചാല്‍ ജീവിക്കുന്ന ലോകത്തെ കൂടുതല്‍ മനസിലാക്കും. പള്ളിയില്‍ പുരോഹിതന്റെ പ്രസംഗം മാത്രം കേട്ടാല്‍ ചിന്തകനാകുകയില്ല. ചിന്തകള്‍ ഒന്നുകൂടി പാകപ്പെടുത്തി കഴിഞ്ഞാല്‍, മനസ് വളര്‍ന്നാല്‍ ഇവരുടെ അധികാരപരിധി കൂട്ടി പാത്രിയാക്കീസ് ആക്കുവാന്‍ ആഗ്രഹിക്കുകയില്ല. പാത്രിയാക്കീസ് ആകുന്നതിനുമുമ്പു അങ്ങേരു ആസ്ഥാനം മാറ്റുവാന്‍ ഇറ്റലിയില്‍ കെട്ടിടംപണി തുടങ്ങി.
ReplyDeleteThis comment has been removed by the author.
Deleteസ്വതന്ത്ര ചിന്ദകാന്‍ എന്ന് (FreeThinker) വെറുതെ തട്ടിപ്പുപേര് വച്ചതാ. ആള് തനി ളോഹയിട്ട കല്‍ദായ താലിബാന്‍ തന്നെയാ. തലച്ചോറില്‍ കല്‍ദായ വിഷം കേരിയാല്പിന്നെ കല്‍ദായ പാത്രിയാക്കിസിനു സമനായ സീറോ പാത്രിയാക്കിസ് ഉണ്ടാക്കാന്‍ പരിശ്രമിക്കും. അപ്പോഴേക്കും റോമില്‍ ഒരു രാജധാനിയും വാങ്ങും. അച്ചന് സ്തുതി ചെല്ലിയും മെത്രാന്റെ കൈമുത്തിയും നടക്കുന്ന അല്‍പ വിശ്വാസികള് ഡോളറും യൂറോയും ഉണ്ടാക്കി കൊടുക്കും. മലയാളി പെണ്ണുങ്ങള്‍ റോമില്‍ ധാരാളം ഉണ്ടല്ലോ. അവര്‍ പൊതിയും കെട്ടി കൊണ്ടുപോയി കൊടുക്കും. പിന്നെന്തുവേണം? കുശാലെ, കുശാല്!!
ReplyDeleteYou know why our younger generation doesn't know the difference between Syro Malabar Church and Latin chuech? The answer is simple. When we had a good chance to go back to our old traditions We didn't do it. A few bishops wanted only claver cross and sheela and fought among the bishops where to face the priest during the Mass. Laity has nothing to do with all the distruction of our church in the last 20 to 30 years. Now we have parish council instead of palli yogam and oriental canon law.FreeThinker also want Patriarchal church. For what? To spread your hatred all over the world. American Syeo is not enough? What a pity!!
ReplyDeleteമനുഷ്യസ്നേഹമുള്ള ,വിനീതരായ ലത്തീന്‍ അച്ചന്മാര്‍ എത്രയോ ഭേദം ആണ്
ReplyDelete