മോണ്ടെവിദെയോ: ഇല്ലോളം ഇല്ലാത്ത കേരളത്തിലെ മന്ത്രിമാരും എംഎല്‍എമാരും ഒക്കെ
കണ്ടുപഠിക്കേണ്ടതാണ് ഈ മഹാന്റെ ജീവിതം. ഒരു രാജ്യത്തിന്റെ
പ്രസിഡന്റായിട്ടും ഒരു ബാങ്ക് അക്കൗണ്ടുപോലും സ്വന്തമായി ഇല്ലാത്ത ഒരാള്‍ ഇതാ
ലോകത്തു ജീവിച്ചിരിക്കുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിനു പകരം ഭാര്യവീട്ടിലാണ്
താമസം. ലഭിക്കുന്നóശമ്പളത്തിന്റെ 90 ശതമാനവും ഖജനാവിലേക്കു തിരിച്ചടയ്ക്കും.
ഇതൊക്കെയാണ് യുറുഗ്വേയുടെ പ്രസിഡന്റ് ഹോസെ മുഹികയുടെ രീതികള്‍...........
യഥാര്‍ഥ ക്രിസ്ത്യാനികളാകാന്‍ ശ്രമിക്കുന്ന എല്ലാവരും ( നമ്മുടെ മെത്രാന്മാരും എന്നു പറയാന്‍ ധൈര്യം വരുന്നില്ല) കണ്ടു പഠിക്കേണ്ടതാണ് ഈ മഹാന്റെ ജീവിതം എന്ന് ആദ്യവാക്യം തിരുത്തിയതിനുശേഷം താഴെ ക്ലിക്കുചെയ്ത് മുഴുവന്‍ റിപ്പോര്‍ട്ടും വായിക്കുക:
-:Marunadan Malayali:- -:
'via Blog this'
LaityVoice എന്നൊരു സാധനം മാസാമാസം ആരോ അയച്ചു തരുന്നുണ്ട്. ഏതായാലും ഉള്ളടക്കം കണ്ടിട്ട്, അതിന്റെ പേര് Clergy Voice എന്നായിരുന്നില്ലേ മെച്ചം എന്ന ശക്തമായ സംശയം മാറുന്നില്ല. നിയുക്തകാര്‍ദിനാള്‍ ബസിലിയോസ് മാര്‍ ക്ലീമിസിനെപ്പറ്റി കുറിച്ചിരിക്കുന്നത് വായിച്ചു കണ്ണ് തള്ളിപ്പോയി. അതിശയോക്തിക്കും വേണ്ടേ ഒരതിരോക്കെ? സഭയിലെ വിവിധ സ്ഥാനങ്ങള്‍ക്ക് വേണ്ടി ലൈന്‍ നില്‍ക്കുന്നവരായി തങ്ങള്‍ സ്വയം പ്രദര്‍ശിപ്പിക്കുന്നില്ലേ എന്ന് മാര്‍ ആലഞ്ചേരിക്കുപോലും തോന്നിത്തുടങ്ങിയത് ഒരു ശുഭലക്ഷണമായി കാണേണ്ടതുണ്ട്. സഭാസമൂഹങ്ങളെയും വ്യക്തികളെയും ഭൌതികത കണ്ടമാനം ബാധിച്ചതായി അദ്ദേഹത്തിനു മനസാക്ഷിക്കുത്ത് അനുഭവപ്പെടുന്നു. കൈവിട്ടുപോയ വിവേകം തിരിച്ചുവരുന്നതിന്റെ ലക്ഷണമാണ് ഇതെങ്കില്‍ നല്ലത് തന്നെ. LaityVoice കൂടുതല്‍ ആള്‍ക്കാര്‍ വായിക്കണമെന്ന ആഗ്രഹം അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഉള്ള സ്ഥിതിക്ക്, അത് Laityയുടെ voice തന്നെ ആക്കിത്തീര്‍ക്കാന്‍ വേണ്ടത് അവര്‍ ചെയ്താല്‍ കൊള്ളാമെന്ന ആഗ്രഹം മറച്ചു വയ്ക്കുന്നില്ല.
ReplyDeleteThis comment has been removed by the author.
ReplyDelete