ഓശാന മാസികയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ലേഖനങ്ങളും
ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഇന്ന് 2012 ഒക്ടോബര്‍ലക്കത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലാണ്.
ഓശാന: പ്രാവര്‍ത്തിക ആത്മീയതയും കപട ആത്മീയതയും:
'via Blog this'
പുലികുന്നന്‍സാര്‍ വിവരിച്ചിരിക്കുന്ന അദ്ദേഹത്തിന്‍റെ സുഹൃത്തിന്റെ ഭക്തിയെ കപടതയെന്നു വിളിക്കുവാന്‍ സാധിക്കുമോ? അത്തരം കപടത കാണിക്കാത്തവര്‍ ഭൂമുഖത്തു ആരാണുള്ളത്? ആ പാവം കൂട്ടുകാരനെ വെച്ചു കര്‍ത്താവ് പറഞ്ഞ ഫരീസയരുടെ ഉപമയുമായിട്ടെന്തു ബന്ധം. അയാളുടെ വയറ്റില്‍ പിഴപ്പിനു കപടത കാണിച്ചെങ്കില്‍ സത്യത്തിനു വേണ്ടിയാണ്. അയാളെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബത്തിനു വേണ്ടിയാണ്.
ReplyDeleteഎനിക്കും അതുപോലെ ജീവിതത്തില്‍ കപടത കാണിക്കേണ്ടി വന്നിട്ടുണ്ട്. പുരോഹിതരുടെ സ്ഥാപനത്തില്‍ ആദ്യകാലങ്ങളില്‍ ജോലിചെയ്യേണ്ട ഗതികേടും ഒരു കാലത്തുണ്ടായിരുന്നു. തലക്കകത്തു യാതൊന്നും ഇല്ലാത്ത അന്നത്തെ ഏമാന്‍ അച്ചനെ കണ്ടു ഞാനും സ്തുതി കൊടുക്കുമായിരുന്നു. അക്കാലത്ത്, ചില പുഴുത്ത തമാശുകള്‍ അച്ചന്മാര്‍ സ്റ്റാഫ്മുറിയില്‍ വന്നു പറയും. ജോലി സ്ഥിരമായവര്‍ ആരും ചിരിക്കുകയില്ല. ആരും ചിരിച്ചില്ലെങ്കിലും ജോലി സ്ഥിരമല്ലാഞ്ഞ ഞാന്‍ അന്നു അച്ചന്റെകൂടെ പൊട്ടിചിരിക്കുമായിരുന്നു. മറ്റൊരു സ്ഥാപനത്തില്‍ ഇന്ത്യാവിരോധിയായ ഒരു പാക്കിസ്ഥാന്‍ ബോസും എനിക്കുണ്ടായിരുന്നു. എന്റെ ദേശീയബോധത്തെ കുത്തി അയാള്‍ സംസാരിക്കുന്ന സമയം രക്തം തിളച്ചുകൊണ്ട് സഹിക്കേണ്ടി വന്നതും ഓര്‍ക്കുന്നു. ഞാന്‍ എന്റെ ദേശീയ ബോധം അന്നു ഉണര്‍ത്തിയിരുന്നുവെങ്കില്‍ ജോലി തെറിക്കുമായിരുന്നു. തൊഴില്‍ രഹിതനായി തെക്കോട്ടും വടക്കോട്ടും നടക്കേണ്ടി വരുമായിരുന്നു.
പാലായിലെ മാണിയെപ്പോലെയുള്ള രാഷ്ട്രീയക്കാരും ചെയ്തത് ഈ കപടഭക്തി തന്നെ ആയിരുന്നു. വീതിയുള്ള വെന്തിങ്ങ ഇവരുടെ കഴുത്തില്‍ കാണാം. ബിഷപ്പിന്റെ അടിവസ്ത്രം കണ്ടാല്‍പ്പോലും സ്വര്‍ഗസ്ഥനായ പിതാവേ എന്നും വിളിക്കും.
കാഞ്ഞിരപ്പള്ളി ബിഷപ്പിനെപ്പോലെയുള്ളവരാണ് യഥാര്‍ഥ കപടഭക്തര്‍. രാവിലത്തെ കുര്‍ബാന വീഞ്ഞ് കുടിച്ചു കഴിഞ്ഞുള്ള ഭക്തിയുടെ ലഹരിയില്‍ അദ്ദേഹം കാണിച്ച അഴിമതികള്‍ ഭാവി സഭാചരിത്രത്തിനു എന്നും കളങ്കം ആയിരിക്കും.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പു അമേരിക്കയിലെ ആത്മഹത്യ ചെയ്ത ഒരു യുവാവിന്റെ ദയനീയ കഥ ഞാന്‍ വായിക്കുകയായിരുന്നു. അവന്റെ പേരു പാട്രിക്ക് മക്സോരെലി. ലഹരി മരുന്നുകളാണ് അവനെ കൊന്നത്. വേദനയില്‍ നിന്നു രക്ഷപ്പെടുവാന്‍ അവന്‍
എന്തു കടുംകൈ ചെയ്യുവാനും ഒരുക്കമായിരുന്നു. ചെറുപ്പകാലങ്ങളില്‍ ഒരു പുരോഹിതന്‍ അവനെ നിര്‍ബന്ധിച്ചു ബാലപീഡകള്‍ക്ക് ഇരയാക്കുമായിരുന്നു. പിന്നീട് അവനില്‍ മാനസിക അസ്വസ്തത ഉണ്ടായി മയക്കു മരുന്നിനു അടിമപ്പെടുകയായിരുന്നു.
പാട്രിക്കിന് പന്ത്രണ്ടു വയസുള്ളപ്പോള്‍ അവന്റെ പിതാവു ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സംഭവം അവനെ അഗാധമായി അസ്വസ്ഥനാക്കി.
അപ്പന്റെ മരണത്തിനുശേഷം പാട്രിക്കിനു ആശ്വാസം നല്‍കുവാന്‍വന്ന ഇടവകവികാരി ഫാദര്‍ ജോണ്‍ ജോഗന്‍ പാട്രിക്കിനെ ഒരു കാറിനുള്ളില്‍ കയറ്റി ബാലപീഡ ചെയ്യുകയായിരുന്നു. നിയമത്തിന്റെ കുടുക്കില്‍പ്പെട്ട ഈ പുരോഹിതന്റെ നൂറില്‍പ്പരം കുട്ടികളില്‍ ഒരു ഇരയായിരുന്നു മരിച്ച പാട്രിക്ക്. ഈ കഥകളെല്ലാം മരിക്കുന്നതിനു മുമ്പ് പാട്രിക്ക് കോടതിയില്‍ വെളിപ്പെടുത്തി.ഫാ. ജോണിന്റെ അനേക ഇരകളെ കോടതിയില്‍ ബോധ്യപ്പെടുത്തുകയും ചെയ്തു.
പത്തു വയസുള്ള ഒരു കുട്ടിയെ ബാലപീഡക്ക് ഇരയാക്കിയതിനു ആ പുരോഹിതനെ അറസ്റ്റു ചെയ്തത് അടുത്ത കാലത്താണ്. ഇങ്ങനെയുള്ള നൂറുനൂറു കേസുകള്‍ കപടഭക്തരായ സഭാധികാരികള്‍ ഒളിച്ചുവെക്കുന്നുണ്ട്. അമേരിക്കന്‍ കോടതികളിലെ കണക്കുകളില്‍ 4500 പുരോഹിതര്‍ കഴിഞ്ഞ അനേക വര്‍ഷങ്ങളായി ബാലരതി കുറ്റാരോപിതരായി കോടതികള്‍ ഇറങ്ങി നടക്കേണ്ടി വന്നിട്ടുണ്ട്. മുപ്പതു ശതമാനം പുരോഹിതര്‍ രണ്ടിനും നാലിനും ഇടയ്ക്കു പ്രായമുള്ള കുഞ്ഞുങ്ങളെയാണ് പീഡനം നടത്തിയത്. ഏകദേശം 3000 പുരോഹിതര്‍
സ്ഥിരം കുഞ്ഞുങ്ങളെ കുടുക്കി സ്വര്‍വര്‍ഗരതി നടത്തുന്നവരാണ്.
ഇതാണ് ആത്മീയ ഗുരുക്കളായ കപടലോകത്തിന്റെ ചരിത്രം. കേരള അരമന രഹസ്യങ്ങള്‍ മാത്രം പുറംലോകം അറിയുന്നില്ല. ഇങ്ങനെ ഞെട്ടിക്കുന്ന കഥകള്‍ ലോകത്തു നടക്കുമ്പോള്‍ പുലികുന്നന്‍ സാറിന്റെ സുഹൃത്ത് അദ്ധ്യാപകന്റെ പ്രാര്‍ഥന എങ്ങനെ കപടതയാകും. ജീവിക്കുവാന്‍ അത്തരം അടവുകള്‍ കൂടിയേ തീരൂ!!!പുരോഹിതനെയും വക്കീലിനെയും ആപ്പുവെച്ചാല്‍ ഒരു പാപവും ഇല്ല. യേശു അതു പാപം എന്നു പറഞ്ഞെങ്കില്‍ യേശുവിനു തെറ്റുപറ്റി.