ശക്തമായി ചിന്തിക്കുന്നതാണ് ലോകത്തിലെ ഏറ്റവും കഠിനമായ ജോലി എന്ന് എമേര്‍സണ്‍ പറയാതെയും നമുക്കറിയാം. ഇരുട്ടിനെ ഭയക്കുന്ന ആട്ടിന്‍കുഞ്ഞുങ്ങളോട് നമുക്ക് ദയ തോന്നുന്നത് സ്വാഭാവികമാണ്, എന്നാല്‍ അവയെ നയിക്കേണ്ട ഇടയന്മാര്‍തന്നെ വെളിച്ചത്തെ ഭയപ്പെട്ടാലോ? പുറത്തെ ഇരുട്ട് കാരണം തീറ്റ തിന്നാനില്ലാതെ ചാകാറായ ആടുകള്‍തന്നെ മുന്‍കൈയെടുത്ത് ഇടയന്മാരെ ധൈര്യപ്പെടുത്തുന്ന കഥയാണ് അല്മായശബ്ദത്തിന്റേത്. മതത്തിലായാലും രാഷ്ട്രീയത്തിലായാലും നേതൃത്വത്തിന്റെ ആദ്യ സേവനം ഭൂരിപക്ഷത്തിന്റെ നിലവാരത്തില്‍ ജീവിക്കുക എന്നതാണ് എന്ന്‍ ഫാ. വലിയമംഗലം തന്‍റെ പുതിയ കൃതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രായോഗികബുദ്ധി ഒരിക്കലും ജനിച്ചിട്ടില്ലാത്ത ഒരു സ്വയം പ്രഖ്യാപിത മതനേതൃത്വത്തോട് ഞങ്ങള്‍ സുബോധം ഓതിക്കൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. പരിശോധനാവിധേയമാക്കിയ, യുക്തിയുക്തമായ വിചാരങ്ങളും പ്രായോഗികവഴികളും പല എഴുത്തുകാരും ഇടയന്മാരുടെ മുമ്പില്‍ വച്ചിട്ട് താഴ്മയോടെ മാറി നിന്നിട്ടുണ്ട്. ശ്രീ കളരിക്കലിന്റെ ഇടയന്‍ എന്ന നോവലില്‍ ഒരു നല്ല മെത്രാന്റെ മാതൃക നവീകരണത്തിനുള്ള നൂറു കണക്കിന് പ്രായോഗികതലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫാ. കാപ്പനെയും മറ്റത്തെയും പോലുള്ളവരുടെ കൃതികളും ലേഖനങ്ങളും എത്രയെത്ര നിര്‍ദേശങ്ങള്‍ ബൈബിളിന്‍റെ അരൂപിയില്‍ മേലധികാരികളുടെ പഠനത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നും ഒരിടത്തും എശിയ മട്ടില്ല. പണ്ടത്തെപ്പോലെ ഇന്നും മെത്രാന്മാര്‍ പരക്കം പായുകയാണ്, തങ്ങളെ തീറ്റിപ്പോറ്റാന്‍ ത്രാണിയുള്ള കൊഴുത്ത ആടുകള്‍ എവിടെയുണ്ടെന്ന് അന്വേഷിച്ചുകൊണ്ട്! കലികാലം! അതിപുരാതനമായ, വത്തിക്കാനിലേതിനേക്കാള്‍ എന്നും യേശുസാധര്‍മ്യമുണ്ടായിരുന്ന, ഈ സഭക്ക് ഈ ദുര്‍ഗതി എങ്ങനെ വന്നുപിണഞ്ഞു?
ജീര്‍ണത മേല്‍ക്കൈ നേടുമ്പോള്‍ ഒരു സമഗ്രപ്രളയം അനിവാര്യമായിത്തീരുന്നു. അത് ഈ സഭയിലും അടുത്തുതന്നെ സംഭവിക്കും. ഇത് പറയാന്‍ ഒരു പ്രത്യേക പ്രവാചകവരവും ആവശ്യമില്ല. എന്നാല്‍ തങ്ങളുടെ പ്രവാചക ദൌത്യത്തില്‍ ഉറച്ചു വിശ്വസിക്കുന്ന കുറെ അല്‍മായരും, സത്യം തിരിച്ചറിഞ്ഞ്, അവരോടു സഹകരിക്കുന്ന പുരോഹിതരും തുടക്കം കുറിച്ച ഈ നവീകരണ പ്രസ്ഥാനത്തില്‍നിന്ന് മാറിനില്‍ക്കാമെന്നും ഇതൊന്നും നിങ്ങളെ എശില്ലെന്നും മാത്രം പൊന്നുതിരുമേനിമാര്‍ മൂഢവിശ്വാസം വച്ചുപുലര്‍ത്തരുത്. നിങ്ങള്ക്ക് തടയാവുന്നതോ നിങ്ങളുടെ ഇത്തിരി വട്ടത്തില്‍ ഒതുങ്ങുന്നതോ അല്ല ഈ പ്രസ്ഥാനം. നിങ്ങള്ക്ക് ഇനി ഒന്നേ ചെയ്യാനുള്ളൂ: സഹകരണവും സഹായങ്ങളുമായി സുബുദ്ധിയോടെ ഞങ്ങളോട് ചേരുക. ഇടയന്മാരെ, ഇതിലേ, ഇതിലേ എന്ന് നേര്‍വഴി കാണിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇതാ തയ്യാറായിക്കഴിഞ്ഞു. ഒന്നുകില്‍ നാം ഒരുമിച്ചു മുന്നേറും. അല്ലെങ്കില്‍, നിഷ്ക്രിയവും യാഥാസ്ഥിതികവും പാപപങ്കിലവുമായിത്തീര്‍ന്ന ഈ അഴിമതിവര്‍ഗ്ഗത്തെ കവച്ചുവച്ച് ഞങ്ങള്‍ തനിയേ മുന്നേറും. വിജയമല്ലാതെ വേറൊന്നും ഞങ്ങളുടെ മുന്നിലില്ല. നിങ്ങളുടെ ആര്‍ഭാടത്തിന്റെയും ധൂര്‍ത്തിന്റെയും നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു.
മൂന്നു കൊല്ലത്തിനകം ഞങ്ങള്‍ ഈ പള്ളിയെടുത്തു തലകുത്തിനിര്‍ത്തും. നിങ്ങളുടെ റോമന്‍ചട്ടകളും പടക്കോപ്പുകളും പണസഞ്ചികളും ഫോറിന്‍ യാത്രാടിക്കറ്റുകളുമായി അതിനടിയില്‍ ശ്വാസംമുട്ടി ചാകണോ, അതോ, ഇളം നാമ്പുകള്‍ തഴച്ചു വളരുന്ന സ്വാതന്ത്ര്യത്തിന്റെ പുല്‍ത്തട്ടികളിലേയ്ക്ക് ഞങ്ങളോടോത്ത് തുള്ളിച്ചാടി വരുന്നോ? എങ്കില്‍, കയ്യൂക്കും കാശുമുള്ളവന്‍ കാര്യക്കാരന്‍ എന്ന ഇപ്പോഴത്തെ കാട്ടുനീതിക്ക് പകരം, അധികാരവും ബലവും പ്രയോഗിക്കാത്ത, അന്ധവിശ്വാസങ്ങളാല്‍ ഭയപ്പെടുത്തപ്പെടാത്ത യേശുവിന്റെ സ്നേഹവും സാഹോദര്യവും നിത്യജീ വിതത്തില്‍ വഴികാട്ടിയാവുന്ന ആ പുതിയ പുലരിയിലേയ്ക്ക്, ഇടയന്മാരേ, ഇതിലേ, ഇതിലേ.
ജീര്‍ണത മേല്‍ക്കൈ നേടുമ്പോള്‍ ഒരു സമഗ്രപ്രളയം അനിവാര്യമായിത്തീരുന്നു. അത് ഈ സഭയിലും അടുത്തുതന്നെ സംഭവിക്കും. ഇത് പറയാന്‍ ഒരു പ്രത്യേക പ്രവാചകവരവും ആവശ്യമില്ല. എന്നാല്‍ തങ്ങളുടെ പ്രവാചക ദൌത്യത്തില്‍ ഉറച്ചു വിശ്വസിക്കുന്ന കുറെ അല്‍മായരും, സത്യം തിരിച്ചറിഞ്ഞ്, അവരോടു സഹകരിക്കുന്ന പുരോഹിതരും തുടക്കം കുറിച്ച ഈ നവീകരണ പ്രസ്ഥാനത്തില്‍നിന്ന് മാറിനില്‍ക്കാമെന്നും ഇതൊന്നും നിങ്ങളെ എശില്ലെന്നും മാത്രം പൊന്നുതിരുമേനിമാര്‍ മൂഢവിശ്വാസം വച്ചുപുലര്‍ത്തരുത്. നിങ്ങള്ക്ക് തടയാവുന്നതോ നിങ്ങളുടെ ഇത്തിരി വട്ടത്തില്‍ ഒതുങ്ങുന്നതോ അല്ല ഈ പ്രസ്ഥാനം. നിങ്ങള്ക്ക് ഇനി ഒന്നേ ചെയ്യാനുള്ളൂ: സഹകരണവും സഹായങ്ങളുമായി സുബുദ്ധിയോടെ ഞങ്ങളോട് ചേരുക. ഇടയന്മാരെ, ഇതിലേ, ഇതിലേ എന്ന് നേര്‍വഴി കാണിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇതാ തയ്യാറായിക്കഴിഞ്ഞു. ഒന്നുകില്‍ നാം ഒരുമിച്ചു മുന്നേറും. അല്ലെങ്കില്‍, നിഷ്ക്രിയവും യാഥാസ്ഥിതികവും പാപപങ്കിലവുമായിത്തീര്‍ന്ന ഈ അഴിമതിവര്‍ഗ്ഗത്തെ കവച്ചുവച്ച് ഞങ്ങള്‍ തനിയേ മുന്നേറും. വിജയമല്ലാതെ വേറൊന്നും ഞങ്ങളുടെ മുന്നിലില്ല. നിങ്ങളുടെ ആര്‍ഭാടത്തിന്റെയും ധൂര്‍ത്തിന്റെയും നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു.
മൂന്നു കൊല്ലത്തിനകം ഞങ്ങള്‍ ഈ പള്ളിയെടുത്തു തലകുത്തിനിര്‍ത്തും. നിങ്ങളുടെ റോമന്‍ചട്ടകളും പടക്കോപ്പുകളും പണസഞ്ചികളും ഫോറിന്‍ യാത്രാടിക്കറ്റുകളുമായി അതിനടിയില്‍ ശ്വാസംമുട്ടി ചാകണോ, അതോ, ഇളം നാമ്പുകള്‍ തഴച്ചു വളരുന്ന സ്വാതന്ത്ര്യത്തിന്റെ പുല്‍ത്തട്ടികളിലേയ്ക്ക് ഞങ്ങളോടോത്ത് തുള്ളിച്ചാടി വരുന്നോ? എങ്കില്‍, കയ്യൂക്കും കാശുമുള്ളവന്‍ കാര്യക്കാരന്‍ എന്ന ഇപ്പോഴത്തെ കാട്ടുനീതിക്ക് പകരം, അധികാരവും ബലവും പ്രയോഗിക്കാത്ത, അന്ധവിശ്വാസങ്ങളാല്‍ ഭയപ്പെടുത്തപ്പെടാത്ത യേശുവിന്റെ സ്നേഹവും സാഹോദര്യവും നിത്യജീ
This comment has been removed by the author.
ReplyDeleteഎല്ലാവരും തന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന് പറയുന്നിടത്താണ് കുഴപ്പങ്ങളുടെ തുടക്കം (എന്ന് ഞാന്‍ കരുതുന്നു).
ReplyDeleteഎനിക്ക് ചില ബോധ്യങ്ങള്‍ ഉണ്ട്. അത് തെറ്റാണെന്ന് ആരും പറയില്ല, അത് മറ്റുള്ളവര്‍ക്ക് ശല്യം ആകരുത് എന്ന് മാത്രം. "the truth rests in the middle " എന്നാണല്ലോ പറയുന്നത്. ആരും (മനുഷ്യര്‍ ) പറയുന്നത് അന്തിമമായി സത്യമല്ല. അത് ദൈവം മാത്രം. ആ സത്യത്തിന്റെ ചില ഭാഗങ്ങള്‍ നാം വ്യാഖ്യാനിക്കുന്നു എന്ന് മാത്രം. എനിക്ക് ദൈവത്തെ മനസിലാകുന്ന പോലെ ആയിരിക്കണമെന്നില്ല സഖറിയ സാറിനു ദൈവത്തെ മനസിലാകുന്നത്. നമ്മുടെ പരിശ്രമവും ദൈവത്തിന്റെ കൃപയും ഈ ദൈവാനുഭവത്തെ വളര്‍ത്തുന്നു. അനുദിന ജീവിത അനുഭവങ്ങള്‍ ഈ ദൈവാനുഭവത്തിനു സാക്ഷ്യം നല്‍കുന്നു.
സത്യത്തില്‍ എന്താണ് നമ്മുടെ വിശ്വാസം. വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുന്ന ആ മൂന്നു കാര്യങ്ങള്‍, പിതാവായ ദൈവം, പുത്രനും മനുഷ്യനും ആയവനിലൂടെ സാധിച്ച മനുഷ്യ രക്ഷ, പരിശുധാത്മാവായ ദൈവത്തിലൂടെ ഇന്ന് തുടരുന്നു, സമയത്തിന്റെ പൂര്‍ണത വരെ. ഇതല്ലേ സത്യവിശ്വാസം !!! ബാക്കി വരുന്ന കാര്യങ്ങളെല്ലാം ഈ പറയുന്ന വിശ്വാസത്തിന്റെ വിശദീകരണങ്ങളും തുടര്‍ച്ചയും ആണ്.
പിന്നെ ഈ സഭ എന്ന് പറയുന്നത് ആ വിശ്വാസത്തെ കൂട്ടായ്മയില്‍ നയിക്കുന്ന ഒരു സാമൂഹിക അസ്ഥിത്വം അല്ലേ ! ഒരേ വിശ്വാസത്തില്‍ ജീവിക്കുന്നവര്‍ ഒന്നിച്ചു ചിന്തിക്കുകയും ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ഒരുമിച്ചു വളരുകയും ചെയ്യുന്ന സമൂഹം. ഏതു സമൂഹത്തിലും അതിനെ നയിക്കുന്നവര്‍ ഉണ്ടാകില്ലേ ! അതല്ലേ സഭയിലും ഉള്ളൂ. സഭയെ സംബന്ധിച്ച് അതിന്റെ വലിപ്പം കൂടുതലാണ് എന്നുള്ളത് സത്യം. അതില്‍ കുറവുള്ളവരും കുറ്റവാളികളും ഉണ്ട്. അത്മായരിലും അച്ചന്മാരിലും ഉണ്ട്. എന്ന് വച്ച് അത് തിന്മ മാത്രമാണ് എന്ന് പറയുന്നത് ശരിയാണോ ?
"മൂന്ന് കൊല്ലത്തിനകം ഈ പള്ളിയെടുത്തു നമ്മള്‍ തലകുത്തി നിര്‍ത്തും", ഇത് കുറച്ചു കടുപ്പമായിപ്പോയി സാറേ. കാരണം ഈ കൊച്ചു കേരളത്തില്‍ മാത്രമല്ല ആഗോളതലത്തില്‍ പോലും കുറെ നാളുകളായി (ഒന്നാം നൂറ്റാണ്ട് മുതല്‍ ) ഇതിനു സഭാവിരോധികള്‍ ശ്രമിക്കുന്നു. അവര്‍ മരിച്ചു മന്നടിഞ്ഞതല്ലാതെ വേറൊന്നും സംഭവിച്ചില്ല.
ദൈവത്തിന്റെ സത്യസഭ പരിശുധാന്മാവിനാല്‍ നയിക്കപ്പെടുന്നത് എന്നും നിലനില്‍ക്കും. ഒരു പക്ഷെ സഭയുടെ പള്ളികളും പള്ളിക്കൂടങ്ങളും ആശുപത്രികളും വസ്തുവകകളും എല്ലാം നശിച്ചു പോയേക്കാം. അവ accidentals മാത്രം, substance അല്ല.
ഇനി ഇതിനെ ഒന്ന് നശിപ്പിച്ചു തരാമോ? എന്നാല്‍ എനിക്ക് സന്തോഷമാകും ! നല്ല വിശ്വാസമുള്ള ഒരു സമൂഹം വളര്‍ന്നു വരുമല്ലോ ! ആരും "കാശു കൈകാര്യം ചെയ്യണം", "ചര്ച്ച് ആക്റ്റ്" വേണം, എന്ന് പറഞ്ഞു ബഹളം കൂട്ടില്ലല്ലോ. കാശുള്ളപ്പോളല്ലേ അതിന്റെ പ്രശ്നം ഉള്ളൂ.
പിന്നെ ഇന്നത്തെ അവസ്ഥയില്‍ സഭ എന്നത് ഇല്ലായിരുന്ന്ര്കില്‍ കാണാമായിരുന്നൂ കളി. എല്ലാവരും തോന്നുന്ന വഴിക്ക് പോയേനെ. ഈ പറയുന്ന നമ്മളൊക്കെ ജനിച്ചേനെ. അതുകഴിഞ്ഞ് നമ്മുടെ ശേഷമുള്ള തലമുറ ജനിക്കുമായിരുന്നെന്നു (എനിക്ക് ) ഒരു ഉറപ്പുമില്ല.
abortion , gay marriage എല്ലാം എല്ലാവരുടെയും സ്വാതന്ത്ര്യമല്ലേ ! എന്താ അങ്ങേനെയൊരു അവസ്ഥയാണോ നമുക്ക് വേണ്ടത് ????
പിന്നെ അച്ചന്മാരും മെത്രാന്‍ മാരും കൂടി സഭയെ നശിപ്പിക്കുക ആണ് എന്നല്ലേ പറയുന്നത് . ഓശാന യില്‍ Dr പൈലിയെ ക്കുറിച്ച് ഒരു ലേഖനം കണ്ടു. (ഇന്ന് അത് അത്മായസബ്ദതില്‍ ലിങ്ക്). അത് പുതിയ കുറവുകളില്ലാത്ത ഒരു സഭയുടെ തുടക്കമായിരിക്കും അല്ലേ ????? സ്വന്തം കണ്ണിലെ "കരടു" എടുത്തിട്ട് അന്യന്റെ കണ്ണിലെ "തടി" എടുത്താല്‍ പോരേ ?
എന്തൊക്കെയോ സ്വതന്ത്രചിന്തകന്‍ എഴുതി. മറുപടി പൂര്‍ത്തിയാകണമെങ്കില്‍ കളരിക്കല്‍
ReplyDeleteചാക്കൊച്ചന്റെ പുസ്തകങ്ങള്‍ മുഴുവന്‍ ഇവിടെ നിരത്തേണ്ടി വരും. നിത്യേന ഉപയോഗിക്കുന്ന പൌരാഹിത്യ പദങ്ങളും,കൂടെ വ്യക്തികളെ പരിഹസിക്കുവാനും സ്വതന്ത്ര ചിന്തകന് അറിയാം. ഇദ്ദേഹം എഴുതിയത് മുഴുവന്‍ ഗ്രഹിക്കുവാന്‍ സാധിച്ചില്ല. എല്ലാ ശാസ്ത്രവും ഇംഗ്ലീഷില്‍ എഴുതിയാല്‍ മനസിലാകും. എന്നാല്‍ ദൈവശാസത്രം മനസിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. എനിക്ക് മനസിലായത് ഞാന്‍ ഇവിടെ സംഗ്രഹിക്കട്ടെ.
"നമ്മുടെ സഭയെ സംബന്ധിച്ചുള്ള താങ്കളുടെ താത്പര്യങ്ങളില്‍ അഭിനന്ദിക്കുന്നു. എന്നാല്‍ നിങ്ങള്‍ ആവേശമില്ലാത്തവനും നിര്ജീവനും പരുപരുക്കനും കാര്യഗൌരവസംഗതികളില്‍ വേണ്ടത്ര ചൂടില്ലാത്തവനും ആയതുകൊണ്ട് തന്റെ വായില്‍ നിന്നുവീണ അഭിപ്രായങ്ങളെ ചര്‍ദ്ദിച്ചു തുപ്പികളയുന്നു. വെളിപാടില്‍ മൂന്നു- പതിനാറു വാക്യങ്ങള്‍ പറയുമ്പോലെ തന്നെപ്പോലുള്ളവര്‍ താന്‍ വിശ്വസിക്കുന്നത് ശരിയെന്ന് വെച്ചു പണവും സമയവും പാഴാക്കുന്നു. തന്റെ മനസില്‍നിന്നും വമിച്ച കാര്യങ്ങള്‍ ഒരു നീണ്ട ലേഖനമായി ടൈപ്പ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടും എനിക്കറിയാം. ക്രിയാത്മകമായ രചനകള്‍ എന്തെങ്കിലും തനിക്കു എഴുതരുതോ?
മഹത്തായസഭയെ മുഴുവനായി പിച്ചി ചീന്തുവാനാണ് തന്റെ ശ്രമമെങ്കില്‍ പിന്നീട് വീണടിഞ്ഞ സഭയെ നിയന്ത്രിക്കുവാന്‍ ഒന്നും അവശേഷിക്കുകയില്ല. സമൂലമായ ഒരു വിപ്ലവവും പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവുകയില്ല. തീവ്രവിപ്ലവാവേശം ഇല്ലാതെ നിശബ്ദമായ ഒരു വിപ്ലവ നീക്കമാണ് ഇന്നിന്റെ ആവശ്യം. പതിയെ തിന്നാല്‍ പനയും തിന്നാം. ഞാന്‍ വിശ്വസിക്കുന്നതും അങ്ങനെ തന്നെ. എങ്കിലും തീര്‍ച്ചയായും സഭയുടെ തിന്മകളെ നേരിടണം. എന്നാല്‍ സഭയെ നിലംപരിശാക്കി പുരോഹിതരെ ഇല്ലായ്മ ചെയ്യുകയെന്നുള്ളതു പ്രായോഗികമല്ല.
ആംഗ്ലിക്കന്‍ സഭയില്‍ സംഭവിച്ചത് എന്തെന്ന് നോക്കൂ? വിവാഹിതരായ അവരുടെ പുരോഹിതരുടെ അവസ്ഥ എന്ത്? ആ സഭയുടെ ഉദാരമായ കാഴ്ചപ്പാടുകളെയും പൌരഹിത്യ- സഭാസംബന്ധിയായ ജനഹിത പരിശോധനയും,
കുടുംബാസൂത്രണ പദ്ധതികളും സ്ത്രീപൌരഹിത്യ, ബിഷപ്പുമാരും സ്വവര്‍ഗപുരോഹിതരും ഗര്‍ഭംഅലസിപ്പിക്കല്‍ എന്നിങ്ങനെയുള്ള പരാജയപ്പെട്ട നയങ്ങളും വിലയിരുത്തൂ. ആഗ്ലിക്കന്‍ സഭകളില്‍ വ്യത്യസ്തമായി കാത്തുവരുന്ന മറ്റുനയങ്ങള്‍ എന്തെല്ലാമെന്ന് എനിക്കറിയത്തില്ല.
ശക്തമായ കുടുംബ ബന്ധങ്ങള്‍ ഇല്ലെങ്കില്‍ മനുഷ്യവര്‍ഗം എത്രകാലം നിലനില്‍ക്കും. ജനിച്ചു വീഴുന്ന ഒരു കുഞ്ഞിനെ ജീവിതത്തിന്റെ ഇരുപതു ശതമാനവും പരിരക്ഷിച്ചു ആ കുഞ്ഞു പച്ചപിടിക്കുന്നതുവരെ പരിപാലിക്കുന്നതും നമ്മുടെ സമുദായം മാത്രമാണ്. തുലനമായ ചിന്താഗതികള്‍ (യാഥാസ്ഥിതികര്‍ ഉള്‍പ്പടെ) ഉദാര യാഥാസ്ഥിതിക ചിന്താഗതികള്‍കൊണ്ട് ലക്ഷ്യബോധത്തില്‍ കത്തോലിക്കാസഭക്ക് തുല്യതവരുത്തുവാന്‍ സാധിക്കുകയില്ല. മനുഷ്യ ജാതിക്കു നന്മയും നേടുകയില്ല.
ഇത്തരം സ്വതന്ത്രചിന്തകരെപ്പോലുള്ളവരാണ് സഭയെ നശിപ്പിക്കുന്നത്. കാലഹരണപ്പെട്ട ഇദ്ദേഹത്തിന്റെ
അര്ഥമില്ലാത്ത വാദഗതികള്‍ക്ക് അത്മായശബ്ദത്തിന്റെ നയങ്ങള്‍അനുസരിച്ച് മറുപടി അര്‍ഹിക്കുന്നില്ല. സ്വതന്ത്ര ചിന്തകന്‍ സൂചിപ്പിച്ച വിഷയങ്ങളെ സമൂലമായി ഈ ബ്ലോഗില്‍ പല ലേഖനങ്ങളായി വിശദീകരിച്ചിട്ടുണ്ട്.
This comment has been removed by the author.
Deleteകള്ളിപ്പൂച്ച പാല് കട്ടുകുടിച്ചാല്‍ ആരും കാണുന്നില്ലല്ലോ !!
ReplyDeleteഇപ്പോള്‍ അത്മായ ശബ്ദത്തിന്റെ കള്ളി വെളിച്ചത്താകുന്നു.
അച്ചന്മാരെയും മെത്രാന്മാരെയും വിമര്‍ശിക്കാന്‍ ഞങ്ങള്‍ തുടങ്ങിയ ബ്ലോഗില്‍ ഞങ്ങളെ ആരും വിമര്‍ശിക്കാന്‍ പാടില്ല ! അതിനു വേറെ ബ്ലോഗ് തുടങ്ങിയാല്‍ അതിനും വിമര്‍ശനം.
അപ്പോള്‍ പിന്നെ സത്യം നമ്മളെ എങ്ങനെ സ്വതന്ത്രര്‍ ആക്കും !!!!!!
പിന്നെ ചില കമന്റുകള്‍ (നമുക്കെതിരായത് ) മുക്കണം !!
നമുക്കുശേഷം പ്രളയം !!!!!
ഇതിനു fundamentalism എന്ന് പറയും. പച്ചമലയാളത്തില്‍ തീവ്രവാദം !!!!
ജോസഫ് മാത്യു നടത്തിയ കമന്റ് ("ഇത്തരം സ്വതന്ത്രചിന്തകരെപ്പോലുള്ളവരാണ് സഭയെ നശിപ്പിക്കുന്നത്. കാലഹരണപ്പെട്ട ഇദ്ദേഹത്തിന്റെ
അര്ഥമില്ലാത്ത വാദഗതികള്‍ക്ക് അത്മായശബ്ദത്തിന്റെ നയങ്ങള്‍അനുസരിച്ച് മറുപടി അര്‍ഹിക്കുന്നില്ല"). (അതായത് ഇന്നെത്തെ ലോകം ചര്‍ച്ച ചെയ്യുന്ന abortion നും gay marriage ഉം ഒന്നും വലിയ കാര്യങ്ങളല്ല. ഒരു കുരിശും അതിനെ ചുറ്റിപ്പറ്റി അച്ചന്മാരെ മര്യാദ പഠിപ്പിക്കലും ആണ് നമുക്ക് പ്രധാനം.) അത്മായ സബ്ദതിന്റെ നിലപാട് ആണോ എന്നറിയാന്‍ താത്പര്യമുണ്ട്.
ബെനെടിക്റ്റ് റോമില്‍ ഇരുന്നു ചിലച്ചാല്‍ അബോര്‍ഷനും ഗേ മാരിയെജും ഇല്ലാതാകുമോ? പീടോഫില്സ് ആയ
ReplyDeleteകത്തോലിക്കാ വൈദികരാണ് അതിലും വലിയ പ്രശ്നം ( പാപ്പയുടെ സഹോദരന് എതിരെയും ആരോപണം
വന്നതും മുക്കിയതും മറക്കേണ്ട) - വിധിക്കരുത് എന്ന പ്രമാണം ഓര്‍ത്തു നോക്കൂ ,സഭയുടെ കന്നിലെ മരത്തടി ആയ
ബാലാപീഡന കേസുകള്‍ ലോകം മുഴുവന്‍ മാധ്യമങ്ങള്‍ കൊണ്ടാടുമ്പോള്‍ ഞ്ഞഞ്ഞ ,പിഞ്ഞ പറഞ്ഞിട്ട് കാര്യമില്ല .
നിങ്ങളുടെ വഴക്കുകള്‍ നിങ്ങളുടെ നിലവാരവും ആശയ പാപ്പരത്വവും കാണിക്കുന്നു -അത് മാത്രമാണ് കുരിശു വിവാദത്തിന്റെ
പ്രസക്തിയും .പുരോഹിതരെക്കാള്‍ ആത്മീയമായി എത്രയോ ഉയര്‍ന്നവരാണ് നാട്ടിലെ സാധരണ കര്‍ഷകര്‍
(അതിനു സെമിനരിയില്‍ ആത്മീയത ആണോ പഠിപ്പിക്കുന്നത് -അല്ലെ?)
This comment has been removed by the author.
Deleteജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ സഭയെ ശുദ്ധീകരിക്കാന്‍ ശ്രമിച്ച നന്മകള്‍ ഉള്ള ഇടയന്‍ ആയിരുന്നു .
ReplyDeleteറാറ്റ്സിങ്ങര്‍ അന്നേ ആ നിലപാടുകള്‍ക്ക് എതിരായിരുന്നു .അദ്ദേഹം എന്ത് മാജിക് വഴി പപ്പാ ആയി എന്നത്
അവിടെ നില്‍ക്കട്ടെ , ബിഷപ്പുമാരെ തിരഞ്ഞെടുക്കുമ്പോഴുള്ള ഗുസ്തി നമുക്ക് അറിയാമല്ലോ .
ബരേറ്റോ എന്നാ ആയുധ നിര്‍മ്മാണ കമ്പനിയില്‍ ബെനഡിക്റ്റ് നിക്ഷേപം നടത്തിയത് അറിയാമോ ?
പോണ്‍ മാസികകള്‍ ഇറക്കുന്ന കമ്പനിയിലും വത്തിക്കാന് ഷെയര്‍ ഉള്ളതായി വാര്‍ത്ത വന്നു .
സ്ത്രീ പൌരോഹിത്യത്തെക്കുറിച്ച് ഈ മഹാന്‍ നടത്തിയ അഭിപ്രായം ഓര്‍ക്കുന്നുണ്ടോ?മാര്‍പ്പാപ്പമാര്‍
അവരുടെ അരമനകളില്‍ കൊല്ലപ്പെട്ട വിശുദ്ധ ചരിത്രങ്ങളും , അലെക്സാണ്ടര്‍ ആറാമന്റെ മഹിമകളും
താങ്കള്‍ക്ക് അറിയാം എന്ന് കരുതുന്നു .
This comment has been removed by the author.
Deleteമാര്‍പ്പാപ്പ ചെയ്യുന്ന തെറ്റുകള്‍ ദീപികയില്‍ വരുന്ന കാലത്ത് സര്‍ വിശ്വസിച്ചാല്‍ മതി
ReplyDeleteകണ്ണടച്ചാല്‍ രാത്രി ആവില്ല .
താങ്ങള്‍ ഉറക്കം നടിക്കുകയാണ് ,കതിനാ വെടി കേട്ടാലും ഉണരാന്‍ പ്ലാന്‍ ഇല്ല അല്ലെ ?
മിഡില്‍ എജു വിട്ടു -അഭയ കേസിനെക്കുറിച്ച് -എന്ത് പറയുന്നു - ആ വീട്ടുകാരെ ഒറ്റപ്പെടുത്തി തേജോവധം
ചെയ്യുന്നതാണോ ക്രിസ്തീയ ധര്‍മം ,കേസ് ഒതുക്കാന്‍ പൊടിച്ച കോടികളുടെ പഞ്ചാംശം എമ്ഗിലും ആ
മാതാപിതാക്കള്‍ക്ക് കൊടുതിരുന്നെമ്കില്‍ !!! ഒരു മുന്നൂറു കൊല്ലം കഴിഞ്ഞു അഭയയോടും കുടുംബത്തോടും
മാപ്പ് പറഞ്ഞു കൈകഴുകിയാല്‍ മതിയോ?
This comment has been removed by the author.
Deleteചരിത്രം പറഞ്ഞാല്‍ അത് പഴയ കാര്യം ,അഭയ കേസും പറ്റില്ല ,
ReplyDeleteഅപ്പൊ ഓണംകുളത്തിനെ വിശുദ്ധനാക്കാനുള്ള സ്വര്‍ഗീയ പദ്ധതി ചീറ്റി പോയതയാലോ ?
കെ .എം .റോയ്ക്ക് നന്ദി