കൃഷ്ണയ്യരുടെ ചര്ച്ച്ആക്റ്റ് പ്രായോഗികമാക്കിയാല്‍ നേട്ടം സഭയ്ക്കുതന്നെ ആയിരിക്കും. എന്നിരുന്നാലും ചിലരെയൊക്കെ നിയമത്തിന്റെമുമ്പില്‍ കുടുക്കുവാന്‍ സാധിക്കും. കാഞ്ഞിരപ്പള്ളിപിതാവ് കുടുങ്ങുവാന്‍ എല്ലാ സാധ്യതകളും കാണുന്നുണ്ട്.
മോനിക്കാ ഒരു സ്വകാര്യവ്യക്തിയെന്ന നിലയില്‍ മുമ്പനുഭവിച്ച വസ്തുവിന്മേല്‍ സര്‍ക്കാരിനു കിട്ടിയിരുന്ന നികുതി അരമന തട്ടിപ്പുമുഖേന സര്‍ക്കാരിനു നഷ്ടമായിരിക്കുകയാണ്. കുറ്റവാളിയുടെ കുപ്പായത്തില്‍ കാഞ്ഞിരപ്പള്ളിപിതാവെന്നു വിളിക്കുന്ന ശ്രേഷ്ടസഹോദരന്‍ ചെയ്തുകൂട്ടിയ അനീതികള്‍ക്കു കണക്കില്ലാതായിട്ടുണ്ട്.
സത്യാഗ്രഹങ്ങളും പ്രകടനങ്ങളും ക്രൈസ്തവപ്രവര്ത്തകര്‍ നടത്തിയാലും വലിയ രാഷ്ട്രീയകുബേര മാഫിയാകള്‍ പുറകില്‍നിന്ന് ഈ താപ്പനക്ക് പിന്തുണ നല്‍കും.കോടികണക്കിന് വിദേശപ്പണവുമായി കൊച്ചിവിമാനത്താവളത്തില്‍ ആണ്ടില്‍ പലപ്രാവശ്യം ഇറങ്ങുന്ന പിതാവായ ശ്രേഷ്ഠസഹോദരന്‍ എങ്ങനെയാണ് സുരക്ഷിതമായി പണം വികസിപ്പിച്ചും തട്ടിപ്പുനടത്തിയും ആരെയും കൂസാക്കാതെ അരമനഭരണം നടത്തുന്നതെന്നും അവ്യക്തമാണ്.
മാര്‍പാപ്പയുടെ നിയമം അനുസരിച്ച് മാമോദീസാ മുങ്ങിയ ക്രിസ്ത്യാനികള്‍ മറ്റു മതങ്ങളില്‍ അംഗത്വം എടുത്തില്ലെങ്കില്‍ കത്തോലിക്കര്‍ തന്നെയെന്നാണ്. എന്നാല്‍ ചര്ച്ച്ആക്റ്റില്‍ വോട്ടവകാശം പള്ളിയുമായി കഴിഞ്ഞുകൂടുന്നവര്‍ക്കു മാത്രമേ കാണുന്നുള്ളൂ. കൂദാശകള്‍ മുടക്കാതെ കൈകൊള്ളണം. പള്ളിനിയമം ഉണ്ടെങ്കില്‍ ദശാംശമോ അതില്‍ കൂടുതലോ കൊടുക്കണം. നാസ്ഥികനോ കമ്യൂണിസ്റ്റ്കാരനോ വോട്ടവകാശമില്ല. സഭയുടെ വിശ്വാസത്തെ ചോദ്യംചെയ്യുന്നവര്‍ക്കും വോട്ടവകാശമില്ല. ചുരുക്കത്തില്‍ ചര്‍ച്ച്ആക്ട് കുഞ്ഞാടുകള്‍ക്ക് മാത്രം.
അല്‍മായശബ്ദത്തില്‍ ഉള്ള എല്ലാ എഴുത്തുകാരും സഭയുടെ നയങ്ങളെ വിമര്ശിച്ചതിനൊപ്പം കാതലായ വിശ്വാസസത്യങ്ങളെയും ചോദ്യംചെയ്തിട്ടുണ്ട്. മാര്‍പാപ്പയുടെ തെറ്റാവരത്തെയും പ്രതിക്കൂട്ടില്‍ ആക്കി.
കൃഷ്ണയ്യരുടെ അത്മായന്‍ എന്ന നിര്‍വചനത്തിന് മാറ്റം വരുത്തിയില്ലെങ്കില്‍ വിജയിക്കുന്നതു വീണ്ടും പുരോഹിതരും അവരെ അനുസരിക്കുന്ന കുഞ്ഞാടുകളും ആയിരിക്കും. കള്ളു കുടിക്കുന്നവര്‍ക്കുപോലും അല്മായകമ്മറ്റിയിലേക്ക് വോട്ടവകാശം നിഷേധിച്ചിരിക്കുന്നു. അല്മായന്റെ നിര്‍വചനത്തില്‍ക്കൂടി കമ്മറ്റികള്‍ അച്ചന്റെയും അദ്ദേഹത്തിന്‍റെ ഭൂപ്രഭുക്കളുടെയുമായി തുടരും.
സമരം നടത്തുന്നവര്‍ പള്ളിയുടെ ഭരണകാര്യങ്ങളില്‍ അയോഗ്യരുമായിരിക്കും. പൌരാഹിത്വത്തെ ചോദ്യംചെയ്യലും അല്മായന്റെ യോഗ്യത നഷ്ടപ്പെടുത്തും.
കൃഷ്ണയ്യരുടെ ചര്ച്ച്ആക്റ്റ് പ്രായോഗികമാക്കിയാല്‍ നേട്ടം സഭയ്ക്കുതന്നെ ആയിരിക്കും. എന്നിരുന്നാലും ചിലരെയൊക്കെ നിയമത്തിന്റെമുമ്പില്‍ കുടുക്കുവാന്‍ സാധിക്കും. കാഞ്ഞിരപ്പള്ളിപിതാവ് കുടുങ്ങുവാന്‍ എല്ലാ സാധ്യതകളും കാണുന്നുണ്ട്.
ReplyDeleteമോനിക്കാ ഒരു സ്വകാര്യവ്യക്തിയെന്ന നിലയില്‍ മുമ്പനുഭവിച്ച വസ്തുവിന്മേല്‍ സര്‍ക്കാരിനു
കിട്ടിയിരുന്ന നികുതി അരമന തട്ടിപ്പുമുഖേന സര്‍ക്കാരിനു നഷ്ടമായിരിക്കുകയാണ്. കുറ്റവാളിയുടെ കുപ്പായത്തില്‍ കാഞ്ഞിരപ്പള്ളിപിതാവെന്നു വിളിക്കുന്ന ശ്രേഷ്ടസഹോദരന്‍ ചെയ്തുകൂട്ടിയ അനീതികള്‍ക്കു കണക്കില്ലാതായിട്ടുണ്ട്.
സത്യാഗ്രഹങ്ങളും പ്രകടനങ്ങളും ക്രൈസ്തവപ്രവര്ത്തകര്‍ നടത്തിയാലും വലിയ രാഷ്ട്രീയകുബേര മാഫിയാകള്‍ പുറകില്‍നിന്ന് ഈ താപ്പനക്ക് പിന്തുണ നല്‍കും.കോടികണക്കിന് വിദേശപ്പണവുമായി കൊച്ചിവിമാനത്താവളത്തില്‍ ആണ്ടില്‍ പലപ്രാവശ്യം ഇറങ്ങുന്ന പിതാവായ ശ്രേഷ്ഠസഹോദരന്‍ എങ്ങനെയാണ് സുരക്ഷിതമായി പണം വികസിപ്പിച്ചും തട്ടിപ്പുനടത്തിയും ആരെയും കൂസാക്കാതെ അരമനഭരണം നടത്തുന്നതെന്നും അവ്യക്തമാണ്.
മോനിക്കായുടെ അവകാശങ്ങള്‍ക്കായുള്ള സമരത്തിന്റെകൂടെ ചര്‍ച്ച്ആക്ട് നടപ്പിലാക്കണമെന്ന പ്രചരണവും കാണുന്നു. ചര്ച്ച്ആക്റ്റിലും പോരായ്മകള്‍ വായിച്ചപ്പോള്‍ തോന്നുന്നു. കെ.റ്റി. തോമസിന്റെയും കൃഷ്ണയ്യരുടെ പ്രസ്താവനകളില്‍ ജനാധിപത്യപരമായ,ശക്തിയായ അത്മായ പങ്കാളിത്വം ലഭിക്കുമെന്നൊക്കെ വായിക്കുന്നു.