പാലാ രൂപതയിലെ ഏറ്റവും ലളിതമനസ്‌കനും സംശുദ്ധനുമായ
ഒരു പുരോഹിതനാണ് രൂപതയുടെ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ
പിന്നിലുള്ള ഉദ്ദേശ്യമത്ര സംശുദ്ധമല്ലെന്ന് അവിടുത്തെ വിശ്വാസികളില്‍ പലരും
ഉള്ളില്‍ സംശയിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു നല്ല വൈദികനെ പാലാ രൂപതയ്ക്കു
നഷ്ടപ്പെട്ടു എന്ന് If winter comes shall spring be far beyond എന്ന
അടിക്കുറിപ്പോടെ ഒരു പ്രസ്താവന പാലാ ളാലം പുത്തന്‍ പള്ളി ഇടവകാംഗമായ ശ്രീ ജോര്‍ജ്
ഫ്രാന്‍സിസ് പൂവേലി എഴുതി പ്രസിദ്ധീകരിച്ചത്. ഒരു ഉത്തമ അല്മായനും ദൈവശാസ്ത്ര
വിദ്യാര്‍ഥിയും പാലാ ളാലം പുത്തന്‍ പള്ളി യോഗപ്രതിനിധിയുമാണ് ശ്രീ ജോര്‍ജ്
ഫ്രാന്‍സിസ് പൂവേലി. സഭയ്ക്ക് പ്രയോജനം ചെയ്യുമെന്ന ഉത്തമവിശ്വാസത്തോടെ
സഭാധികാരികള്‍ക്കെല്ലാം ആ പ്രസ്താവന അദ്ദേഹം അയച്ചുകൊടുക്കുകയും ചെയ്തു. സത്യം അതിന്റെ പൂര്‍ണതയില്‍ അറിയിച്ചതിന്
പ്രതിനിധിയോഗത്തില്‍നിന്ന് പ്രവാചകദൃഷ്ടിയുള്ള ആ നല്ല ക്രിസ്ത്യാനി അകാലത്തില്‍
സസ്‌പെന്‍ഡു ചെയ്യപ്പെട്ടു. അതിനെത്തുടര്‍ന്ന് തന്റെ ഉറച്ച നിലപാടു
വ്യക്തമാക്കിക്കൊണ്ട് മറ്റൊരു പ്രസ്താവന അദ്ദേഹം പള്ളിവികാരിക്കു സമര്‍പ്പിക്കുകയും വികാരി പള്ളിയോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.
വികാരിയും യോഗാംഗങ്ങളും വടികൊടുത്തു വാങ്ങിയ അടിയുടെ ഷോക്കില്‍ നിശ്ചേഷ്ടരായിരിക്കുകയാണ് എന്നാണ് അറിയുന്നത്.
ശ്രീ ജോര്‍ജ് ഫ്രാന്‍സിസ് പൂവേലിയുടെ രണ്ടു പ്രസ്താവനകളും അടുത്ത ദിവസങ്ങളില്‍ അല്മായശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ശ്രീ ജോര്‍ജ് ഫ്രാന്‍സിസ് പൂവേലിയുടെ രണ്ടു പ്രസ്താവനകളും അടുത്ത ദിവസങ്ങളില്‍ അല്മായശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
No comments:
Post a Comment