ഓശാനമാസികയിലെ യുവശക്തി എന്ന പംക്തിയില്‍1975 നവംബര്‍മാസത്തില്‍ ശ്രീ. ജോസഫ് പുലിക്കുന്നേല്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനം
........സമൂഹസ്ഥാപനങ്ങളുടെ, സംഘടനയിലും, നടത്തിപ്പിലും, സമൂഹത്തിലെ വിശാല താല്‍പര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് മാറ്റങ്ങല്‍ ആവശ്യമാണെന്ന് വാദിയ്ക്കുമ്പോള്‍, അതിന്റെ എതിര്‍വാദം ഉണ്ടെങ്കില്‍, അത് നിരത്തിവയ്ക്കാന്‍ സമുദായത്തിലെ അംഗങ്ങളെ അനുവദിക്കട്ടെ! ഇവിടെ കോളേജുകളില്‍ ശമ്പളം മാനേജര്‍ കൊടുക്കണോ,ഗവണ്‍മെന്റ് കൊടുക്കണമോ എന്നത് ഒരു മതതത്വപ്രശ്‌നമല്ല. അത് ഒരു സാമൂഹികപ്രശ്‌നമാണ്. ക്രിസ്തുവിന്റെ രക്ഷാകരദൗത്യത്തിന്റെ മൗലിക നിയമങ്ങളെ ഒന്നും ലംഘിക്കുന്നതല്ല ഈ വ്യവസ്ഥകള്‍. ഈ വ്യവസ്ഥകള്‍ സമൂഹത്തിനാവശ്യമാണോ അല്ലയോ എന്ന തര്‍ക്കത്തില്‍ സഭാനേതൃത്വം ഇടപെടേണ്ട ആവശ്യമേയില്ല. ഭൂമി സൂര്യനെ ചുറ്റുന്നുവോ, സൂര്യന് ഭൂമിയെ ചുറ്റുന്നുവോ എന്ന് ശാസ്ത്രതത്വത്തെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ തര്‍ക്കിച്ചുകൊള്ളുമായിരുന്നു. സഭ ഇക്കാര്യത്തില്‍ ഇടപെടേണ്ട കാര്യമേ ഉണ്ടായിരുന്നില്ല? പക്ഷേ, ഇടപെട്ടു;ചരിത്രം മറക്കാത്തവിധം അവഹേളനത്തിന് സഭയെ അര്‍ഹയാക്കിക്കൊണ്ട് ഗലീലിയോയെ ജയിലിലടച്ചു.........
ഓശാന:
'via Blog this'
No comments:
Post a Comment