'ഒരു നല്ല വൈദികനെ പാലാ രൂപതയ്ക്കു നഷ്ടപ്പെട്ടു' എന്ന പ്രസ്താവനയിലൂടെ
തന്റെ ചിന്തകള്‍ പങ്കുവയ്ക്കാന്‍ തയ്യാറായ ളാലം പുത്തന്‍ പള്ളി ഇടവകാംഗമായ
ഒരു വിശ്വാസിയാണ് ശ്രീ ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി.
സത്യം അതിന്റെ പൂര്‍ണതയില്‍ അറിയിച്ചതിന് പ്രതിനിധിയോഗത്തില്‍നിന്ന് അകാലത്തില്‍ സസ്‌പെന്‍ഡുചെയ്യപ്പെട്ട ആ യോഗപ്രതിനിധി തന്റെ ഉറച്ച നിലപാടു വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീ കരിച്ചിട്ടുള്ള പ്രസ്താവനയുടെ പൂര്‍ണരൂപമാണ് താഴെയുള്ളത്.
ഇത്രയും നീണ്ട ഒരു സങ്കടഹര്‍ജി വായിക്കാന്‍ ഏറെ ക്ഷമ വേണം. എന്നിട്ടും വായിച്ചു. അധികമായാല്‍ അമൃതും വിഷം എന്നുരുവിട്ടുപോയി. ശ്രീ ജോര്‍ജ് ഫ്രാന്‍സിസ് പൂവേലിയുടെ ശുദ്ധ മനസ്സിനെ വണങ്ങുന്നു. എന്നാല്‍ ഇത്രയും "ആത്മാര്‍ത്ഥമായി" പള്ളിക്കുവേണ്ടി ഒത്തിരി സമയവും അര്‍ത്ഥവും ചെലവഴിച്ച അദ്ദേഹത്തിന്‍റെ നീക്കങ്ങളെല്ലാം നിസ്വാര്‍ത്ഥമായിരുന്നോ എന്ന സംശയത്തിന് ഈ നീണ്ട പരിദേവം കാരണമാകുന്നുണ്ട്. ആത്മാര്‍ത്ഥം എന്ന വാക്ക് സത്യസന്ധം എന്നതിന് പകരം പൊതുവേ ഉപയോഗിക്കുന്നുണ്ടെകിലും അതല്ല ഭാഷാപരമായ അതിന്റെ ശര്ക്കുള്ളയര്‍ത്ഥം. തനതുലാഭം (അത് വസ്തുപരമാകേണ്ടതില്ല) എന്ന അര്‍ത്ഥമാണ് ശരി. അതാണ് ഇവിടെ ഞാന്‍ വിവക്ഷിച്ചിരിക്കുന്നതും.
ReplyDeleteകടലാസില്‍ എഴുതിയ ഒരു പ്രാര്‍ത്ഥന ഭിത്തിയില്‍ നിന്ന് മാറ്റിയത് തെറ്റായിപ്പോയി എന്ന് ബോധിപ്പിക്കാന്‍ മരണം വരെ ഭക്ഷണം ഉപേക്ഷിക്കുക എന്നൊക്കെവരെ പോകുന്ന കടുംപിടുത്തം വിശ്വാസസാക്ഷ്യമാകുമോ? കിടപ്പാടം പണയം വച്ച് പള്ളിപണിയിക്കുന്നത് വങ്കത്തരമായി അദ്ദേഹം തന്നെ തിരിച്ചറിഞ്ഞത് നന്ന്. ദീപികയോടുള്ള വാത്സല്യം മുതല്‍ അദ്ദേഹം നിരത്തുന്ന വിശ്വാസത്തിനടുത്ത പ്രവൃത്തികള്‍ എല്ലാം തീവ്രവിശ്വാസത്തിന്റെ പ്രതിരൂപണങ്ങള്‍ ആയിരുന്നുഎന്നു അദ്ദേഹം വിശ്വസിക്കുന്നെങ്കിലും ദൈവം അവയെ എങ്ങനെ കണ്ടിരുന്നു എന്നും സംശയിച്ചു പോകുന്നു. എന്റെ ചെറുപ്പകാലത്ത് ഈ പ്രദേശത്തെ ഒരു പൊതുപ്രവര്‍ത്തകന്‍ ഏതാണ്ടിതുപോലെ കാശും ക്ലേശവും വിതച്ച് നാട്ടാര്‍ക്കും വീട്ടര്‍ക്കും വേണ്ടാത്ത പാമരനായി അവസാനിച്ച ദാരുണകഥയാണ് ഓര്‍മ്മ വരുന്നത്. അദ്ദേഹത്തെ നയിച്ചിരുന്നത് എങ്ങനെയും അംഗീകാരമുള്ള ഒരു ജനപ്രതിനിധിയായി ജനമദ്ധ്യത്തില്‍ തിളങ്ങുക എന്ന തീരാത്ത വാശിയായിരുന്നു.
സഭയെയും ദൈവത്തെയും പറ്റി പഠിക്കാന്‍ വാടവാതൂരും ചങ്ങനാശേരിയിലും പോയാല്‍ സാധിക്കുമെന്ന് ഇ പാവം മനുഷ്യനെ ആര് ധരിപ്പിച്ചു, കടവുളേ! കളങ്കിതമായ ദീപികയെ രക്ഷിക്കാന്‍, ഇത്രയും കാലത്തെ ചരിത്രം അറിഞ്ഞിട്ടും, അതിന്റെ വരിക്കാരാകാന്‍ വിശ്വാസികളെ നിര്‍ബന്ധിക്കുന്ന അച്ചന്മാര്‍ ആരെങ്കിലുമായിരിക്കും ഈ ചതിയും ചെയ്തത്. ഏതായാലും മനുഷ്യമനസ്സാക്ഷിയെ വിധിക്കാന്‍ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ എന്നത് പരമസത്യമായിരിക്കെ, വിശ്വാസവും അമിതമാകാം എന്നൊരു പാഠം ശ്രീ പൂവേലിയുടെ അനുഭവത്തിലൂടെ നാമും ഉള്‍ക്കൊള്ളുന്നത് അഭികാമ്യമായിരിക്കും.