Indian rationalist targets 'miracles'
Sanal Edamaruku faces jail for revealing 'tears' trickling down a Mumbai church statue came from clogged drainage pipes
When water started trickling down a statue of Jesus Christ at a Catholic church in Mumbai earlier this year, locals were quick to declare a miracle. Some began collecting the holy water and the Church of Our Lady of Velankanni began to promote it as a site of pilgrimage.
So when Sanal Edamaruku arrived and established that this was not holy water so much as holey plumbing, the backlash was severe. The renowned rationalist was accused of blasphemy, charged with offences that carry a three-year prison sentence and eventually, after receiving death threats, had to seek exile in Finland.
Now he is calling for European governments to press Delhi into dropping the case. And on the first leg of a tour around EU capitals on Friday, he warned that India was sacrificing freedom of expression for outdated, colonial-era rules about blasphemy.
"There is a huge contradiction in the content of the Indian constitution which guarantees freedom of speech and the blasphemy law from 1860 under then colonial rule," Edamaruku told the Guardian in an interview in Dublin.
ഗ്വാര്‍ഡിയന്‍: പത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
ശാസ്ത്രം വളര്‍ന്നെങ്കിലും ക്രിസ്ത്യാനി വളര്‍ന്നോയെന്നു സംശയം. ബോംബെയിലുള്ള ഒരു കത്തോലിക്കാപള്ളി മതനിന്ദക്കു സനില്‍ ഇടമറുകെന്ന യുക്തിവാദിക്കെതിരെ സുപ്രീംകോടതിയിൽ കേസു കൊടുത്തിരിക്കുന്നു.
എന്താണ് ഇടമറുകു ചെയ്ത തെറ്റ്? ബോംബയിലെ ഒരു പള്ളിയിലെ ക്രൂശിത രൂപത്തില്‍നിന്നു വെള്ളം ചോരുന്നതു അത്ഭുതമാണെന്നു പ്രചരണം നല്‍കി. നേര്‍ച്ചകാഴ്ചകള്‍വഴി ദിനംപ്രതി പണം വാരികൊണ്ടിരുന്നു. ഇടമറുകിന്‍റെ യുക്തിവാദിസംഘടന സൂക്ഷ്മനിരീക്ഷണം നടത്തി പള്ളിയുടെ കള്ളി പുറത്താക്കി. ഓടയിലെവെള്ളം സൂക്ഷ്മവാഹിനികളിലൂടെ തൊട്ടടുത്തുള്ള മതിലേല്‍ ചാരിനില്‍ക്കുന്ന ക്രൂശിതരൂപം ആവാഹിച്ചു കുരിശില്‍ക്കൂടിവെള്ളം പ്രവഹിക്കുകയായിരുന്നു. തലമുടിനാരുപോലുള്ള വാഹിനികളില്‍ക്കൂടിയാണ് (capillary) മരത്തിനു വേരുകള്‍ ആവശ്യമായ വെള്ളം സംഭരിക്കുന്നത്. ഇടമറുകു ഈ തത്ത്വം കണ്ടുപിടിച്ചു കുരിശില്‍ക്കൂടിയുള്ള വെള്ളത്തിന്‍റെ പ്രവാഹം അത്ഭുതമല്ലെന്നു ശാസ്ത്രീയമായ കാഴ്ചപ്പാടോടെ തെളിയിച്ചു.
വിവരം ടെലിവിഷൻചാനലിനു കൊടുത്തു പള്ളിയെ അപമാനിച്ചുവെന്നു ആരോപിച്ചു മതനിന്ദയായി കണക്കാക്കി പള്ളി ഇടമറുകിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അത്ഭുതങ്ങള്‍വഴി പണം ഉണ്ടാക്കാൻ ഭക്തരെ കബളിപ്പിക്കുന്നുവെന്നു ചാനൽകാരുടെ മുമ്പിൽ
ഇടമറുക് പറഞ്ഞുവെന്നു ആരോപിക്കുന്നു. കൂടാതെ മാർപാപ്പക്കെതിരെയും നിന്ദ്യമായി സംസാരിച്ചുവെന്നും പള്ളിയുടെ പ്രസ്താവനയിലുണ്ട്. ദൈവമല്ലാത്ത പോപ്പിനെ ഫലിതമാക്കിയെങ്കിലും ദൈവനിന്ദയാകുന്നത് എങ്ങനെയെന്നും ഇടമറുകിന് മനസിലാകുന്നില്ല.
അന്ധവിശ്വാസങ്ങളെ തടയുവാനായി ഭാരതത്തിനു
പ്രത്യേക നിയമങ്ങള്‍ ഇല്ല. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന ഇന്ത്യന്‍നിയമം ഇപ്പോഴും പിന്തുടരുന്നു. കേസ് എടുക്കേണ്ടതും ശിക്ഷിക്കേണ്ടതും പള്ളിയേയും മേത്രാനെയുമാണ്. എത്രയോ വിവരമില്ലാത്ത ഭക്തരെ ചൂഷണംചെയ്തും അത്ഭുതങ്ങളു കാണിച്ചു പണംപറ്റിച്ചും കബളിപ്പിക്കല്‍ പ്രസ്ഥാനങ്ങൾ ഇന്നും രാജ്യത്തു തുടരുന്നു. ഇത്തരം ചൂഷണങ്ങൾക്കെതിരെ സമുചിതമായ നിയമനിര്‍മ്മാണം രാജ്യത്തിനു ആവശ്യമാണ്.
കുറെ വര്‍ഷങ്ങള്‍ക്കുമുമ്പു അമ്പലങ്ങളിലെ ഗണപതിദേവന്‍ പാലു കുടിച്ചു ലോകത്തെ അമ്പരിപ്പിച്ചു. എരുമേലിയിലെ ഒരു സ്ഥലത്തു യേശുവിന്റെ അമ്മയായ മേരി ദര്‍ശനം നല്‍കുന്നുവെന്ന് പറഞ്ഞു അനേകർ സൂര്യനെ മണിക്കൂറുകളോളം നോക്കി അന്ധരായ കഥകളും പത്രങ്ങളില്‍ അച്ചടിച്ചു വന്നു. ദൈവകൃപ ആഗ്രഹിക്കുന്ന ഭക്തര്‍ക്കു മേരി കരയുന്നത്, പദ്രെ പിയോ പോലുള്ള പഞ്ചമുറിവ്‌കാർ, ഇവകളെല്ലാം ജീവിക്കുന്ന ദൈവങ്ങളിലുള്ള അത്ഭുതങ്ങളാണ്.
സഭയുടെയും പുരോഹിതരുടെയും അന്ധവിശ്വാസങ്ങളെ വിശ്വസിച്ചില്ലെങ്കിൽ, ആരെങ്കിലും
അന്ധമായതിനെതിരെ പ്രതികരിച്ചാല്‍ വിശ്വാസത്തിനു മുറിവ് പറ്റിയെന്നു പറഞ്ഞു കോടതി കയറ്റലും മറ്റുമുള്ള പീഡനങ്ങളും നല്‍കുകയായി.
യെധാര്‍ത്ഥ യേശുവിലും , സത്യദൈവത്തിലും വിശ്വാസമില്ലാത്തവരാണ്, , മറ്റു മാര്‍ഗങ്ങളില്‍ യേശുവിനും പിതാവിനും മഹത്വം ഉണ്ടാകുന്നത് . കള്ളത്തരം കാണിച്ചോ, പറഞ്ഞോ ദൈവത്തിനു മഹത്വമുണ്ടാക്കേണ്ട കാര്യമില്ല . കള്ളം ഒരുനാള്‍ വെളിയില്‍ വരും . അന്ന് അവഹെളിക്കപെടുന്നതും അപമാനിക്കപ്പെടുന്നതുംകള്ളനാക്കപ്പെടുന്നതും ദൈവവും , യേശുവും , നല്ല ക്രിസ്ത്യാനികളും ആയിരിക്കും ഈ കുറ്റകൃത്യങ്ങള്‍ കാണിക്കുന്നവര്‍ ഒരു പോരലുപോല്മില്ലാതെ രക്ഷപെടും, അല്ലെങ്കില്‍ ഇവരെ കാലം മറക്കും.
ReplyDelete