Monday, 5 May 2014
"അഭിഷക്തർ"
"നാവുറങ്ങും മുൻപേ ഗാനങ്ങളായിരം യേശുവേ വാഴ്ത്തി ഞാൻ പാടിടുന്നു "
എന്ന് പണ്ടൊരു പാട്ടിന്റെ പല്ലവിയായി ഞാൻ പാടി ! എന്നതുപോലെ, എന്റെ ഈ മനസുറങ്ങും മുൻപേ, മനസിലൂറിയ കുറെ വിചിന്തനങ്ങൾ കാലമേ, ഞാനിവിടെ കുറിക്കുന്നു ......(ശ്രീ.യേശുവിനും ഭൂതബാധയും , ഭ്രാന്തും "പട്ടം" ചാർത്തിയ ലോകമേ , ഞാൻ നിന്നെ വണങ്ങുന്നു !) ക്ഷമിച്ചാലും ..
പുരോഹിതരെ /പാസ്ടരെ വിശ്വാസികൾ "അഭിഷക്ത്ർ" എന്നാണു പൊതുവെ അറിവില്ലാതെ വിളിക്കാറ് !. ഹിന്ദു ആചാരരീതിയിൽ ,പാലഭിഷേകം,തേനഭിഷേകം,നെയ്യഭിഷേകം അങ്ങിനെ നിരവധി അഭിഷേകങ്ങൾ കാണാറുണ്ട് ! എന്നാൽ നമ്മുടെ സഭകളിലെ ഈ ക്രിമിനല്സിനെക്കുറിച്ച് , (ഇവറ്റകളുടെ അശ്ലീല /അധാര്മ്മീക കര്മ്മ പരിപാടി ദിനവും മീഡിയാകൾ നമുക്ക് വിളമ്പിത്തരുമ്പോൾ ) എന്റെ മനസ്സിൽ നിരവധി ചോദ്യങ്ങൾ നിരന്തരം ഉണരുന്നു ............../ ആരാണീവർഗത്തിൽ അഭിഷക്തൻ? എന്തിനാലാണീ അഭിഷേകം ? അഭിഷേകം ചെയ്യുന്നയാൾ ദൈവീകനോ/ലൌകീകനോ?
ഉത്തരം >പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിക്കണം ! പരിശുദ്ധാതമാവിന്റെ നൽവരമുള്ളവൻ അഭിഷേകം ചെയ്യണം !
വീണ്ടുമൊരു ചോദ്യം.> ദൈവമെന്തെന്നറിയാത്ത മെത്രാൻ അഭിഷേകം ചെയ്‌താൽ പരിശുദ്ധാതാവിന്റെ അഭിഷേകം ആകുമോ? ; എന്ന് നാം പാവം ജനം കരുതാമോ? (ഹോമോസെക്സിൽ phd / ഡോക്ദ്രേറ്റു എടുത്തവരാണീക്കൂട്ടർ എന്ന് പാവം പോപ്പും, പിന്നെ കാലവും സമ്മതിക്കുന്നു [;ഇത് ഒരു സഭയുടെകാര്യമല്ല) ഇവരിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം നടന്നിട്ടില്ല നിശ്ചയം ! പരിശുദ്ധാത്മാവിന്റെ നിറവിൽ ഒരുവനീമാതിരി അധമമായ കർമ്മങ്ങളിൽ എങ്ങിനെ മനസ് വ്യാപാരിക്കും ? ദുരാത്മാവിന്റെ അധിശക്തമായ പ്രേരണയാലെ ഒരുവനീവിധം നിക്രിഷ്ടനാകുവാൻ തരമുള്ളൂ..ആയതിനാൽ ദൈവജനമേ ,ഇവരുടെ "കൂദാശാ മിമിക്രികളിൽ" നാം മനം മയക്കരുതേ......ഇവറ്റകളെ ജീവിതചര്യകളീൽനിന്നും ഒഴിവാക്കൂ......എന്നിട്ട് സ്വയം മനസിന്റെ ഉള്ളറയിലെ നിത്യചൈതന്യമായി സദാ മരുവുന്നവനെ സ്വയം കണ്ടെത്തൂ.. ...അവനാണു "താൻതന്നെ" എന്നാ വലിയസത്യം മനസിലും ബുദ്ധിയിലും ഉറപ്പിക്കൂ..ഇതാണു സ്വര്ഗാവസ്ഥ ! "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളുമാകുന്നു" എന്നാ വചനപ്പൊരുൾ മനനത്തിലൂടെ മനസ്സിൽ ഉറപ്പിക്കൂ..."ഞാനും പിതാവും ഒന്നാകുന്നു" എന്നാ സത്യബോധത്തിൽ ചിത്തങ്ങളെ, സദാ നിങ്ങൾ സ്വർഗസ്ഥരാവൂ ....
ക്രിസ്തു എന്നും വെറുത്തിരുന്ന "പൌരോഹിത്യം" തൊഴിലാക്കിയ (കർത്താവിന്റെ തൊഴിലുറപ്പ് പദ്ധതി) കുറെ കപട ളോഹധാരികൽ (ആട്ടിൻതോലിട്ട ചെന്നായ്ക്കൾ ) ഈക്കൂട്ടരെ "അഭിഷക്തർ" എന്ന് വിളിച്ചു ; ദൈവത്തിനു നാം കൊടുക്കേണ്ട മാനവും മഹിമയും ഇവർക്കു കൊടുത്താൽ , വരുംതലമുറ നമ്മെ "മുട്ടാളൻമ്മാർ" എന്ന് വിളിക്കില്ലേ/?
ഇവറ്റകളൂടെ കയ്യിലിരിപ്പ് കണ്ടാൽ ഇവർ സാത്താനാൽ , അവന്റെ രാജ്യത്തിനുവേണ്ടി വേഷം കെട്ടിയവർ എന്നാർക്കെങ്കിലും തോന്നിയാൽ അവരെ "ഭ്രാന്തർ " എന്ന് കലികാലസന്തതികളെ, നിങ്ങൾ വിളിക്കരുതേ ...
No comments:
Post a Comment