Translate

Wednesday, May 14, 2014

'സത്യജ്വാല' 2014 മെയ് ലക്കം

മെത്രാന്മാർക്കും അച്ചന്മാർക്കും സ്തുതി പാടികൊണ്ടുള്ള മാസികകൾ എവിടെയും കിട്ടും. പക്ഷേ സത്യജ്വാല പോലുള്ള, വിഭിന്ന ആശയങ്ങളോടെയുള്ള ലേഖനങ്ങളടങ്ങിയ, ഒരു മാസിക ലോകത്ത് ഒരു ഗ്രന്ഥപ്പുരയിലും കണ്ടെത്തുകയില്ല. അത് വായിക്കണമെങ്കിൽ 'അല്മായശബ്ദം' കാറ്റലോഗ് റഫർ ചെയ്യണം. പുരോഹിതർ പഠിപ്പിച്ച അബദ്ധസിദ്ധാന്തങ്ങൾ മനസിലാകണമെങ്കിൽ സത്യജ്വാലയുടെ വായനക്കാരനാകണം.

പതിവുപോലെ,  ശ്രീ ജോർജ് മൂലേച്ചാലിന്റെ വിജ്ഞാനപ്രദമായ  'ശ്രീ പത്മനാഭസ്വാമീക്ഷേത്രവും രൂപതാഭരണവും' എന്ന മുഖപ്രസംഗം സത്യജ്വാലയെ സുന്ദരിയാക്കിയിരിക്കുന്നു. ക്ഷേത്രവും പള്ളിയും കൂടിയുള്ള കവർപേജു് ഏതോ കലാകാരന്റെ ഭാവനയിൽ ഡിസൈൻ ചെയ്തതും ആകർഷണീയവുമാണ്. നവീകരണാചാര്യൻ ശ്രീ പുലിക്കുന്നേൽ എഴുതിയ 'മെത്രാന്മാർ കയ്യഫാസിന്റെ പിൻഗാമികൾ' എന്ന ലേഖനവും വായിക്കാം.

കൊക്കന്റെയും പിച്ചളക്കാടന്റെയും കഥകൾ അഭ്രപാളികളിൽ സിനിമാ കാണുന്നപോലെയുണ്ട്. ആനയുടെയും പുരോഹിതന്റെയും അടുത്ത് പോവരുതെന്നു സാമുവൽ കൂടൽ ഉപദേശിക്കുന്നു. അതെന്താ? ആന ഉപയോഗമുള്ള മൃഗമല്ലേ? പുരോഹിതനെ ആനയുമായി യോജിപ്പിച്ചാൽ ശരിയാവുകയില്ല.  കൂടാതെ മാർപ്പാപ്പാ, ഇടുക്കി മെത്രാൻ, സഭാ നവീകരണം . . . അങ്ങനെ ഒരു പെരുമഴയ്ക്കും ഈ ജ്വാല അണയ്ക്കാൻ സാധിക്കില്ല.

'സത്യജ്വാല' 2014, പുതിയ വിഭവങ്ങൾ മെയ് ലക്കത്തിൽ വായിക്കുക.

'സത്യജ്വാലാ' 2014 മെയ് ലക്കം


3 comments:

  1. Thank you.Joseph, for this technical expertise that makes the whole of Sathyajwala available with just one click to all visitors of Almayasabdam. Kindly do this service every month, as soon as the magazine sees the light of day. Some of us have been trying to cope with the tedious task of posting single articles from the magazine, requiring conversion of the text and other technicalities. Great service!

    ReplyDelete
  2. 'സത്യജ്വാലാ' 2014 മെയ് ലക്കം എന്നതിൽക്ലിക്ക് ചെയ്യുക ,വായിച്ചുല്ലസിക്കുക... വരിക്കാരാകുവാൻ എഡിറ്റർ സാറിനെ വിളിച്ചാട്ടു.... നാനാസഭാകൾ പുറത്തിറക്കുന്ന ചവറുകൾ വായിച്ചു കണ്ണും മനസും കേടുവരുത്താതെ സത്യജ്വാല വായിക്കൂ..സത്യം മനസിലാക്കൂ..വില തുച്ഛം പക്ഷെ ഗുണം മെച്ചം...അച്ചായാ കണ്ണുതുറക്കൂ

    ReplyDelete
  3. ചിലര്‍ക്ക് ഇത് വായിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു എന്ന് അറിയിച്ചതുകൊണ്ട് ഇതിന്‍റെ ഫോട്ടോസ്ടാറ്റ് ഇവിടെ കൊടുത്തിട്ടുണ്ട്. മറ്റു ലേഖനങ്ങള്‍ കൂടി വായിക്കുവാന്‍ സദയം ശ്രി. ജൊസഫ് മാത്യു തന്നിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്തുക.

    ReplyDelete