Translate

Sunday, May 25, 2014

മണ്ടന്മാര്‍ ലണ്ടനില്‍ !

ലത്തിന്‍ സഭക്കെതിരെ വിഷം ചീറ്റിക്കൊണ്ട് തട്ടില്‍ മെത്രാന്‍ നടത്തിയ വടക്കേ ഇന്ത്യന്‍ പര്യടനത്തിനു ശേഷം അദ്ദേഹം ഇതാ വിദേശത്തേക്ക്.   ഒരു വീടിനു 50 പൌണ്ട് വീതം പിഴയും .....

വിശ്വാസികള്‍ കേള്‍ക്കാന്‍ സാദ്ധ്യതയുള്ളത്:

"ലത്തിന്‍ കാര്‍ നമ്മളെ ഒത്തിരി ദ്രോഹിച്ചു, അവരെ വിശ്വസിക്കരുത്. ഞെട്ടറ്റാല്‍ പൂ വാടി പോകും, അതുകൊണ്ട് കേരളത്തില്‍ ജനിച്ചവരെല്ലാം സിറോ മലബാര്‍ മെത്രാന്മാര്‍ നിഷ്കര്‍ഷിക്കുന്ന വളമേ ഉപയോഗിക്കാവൂ" (അഹമ്മദാബാദില്‍ പറഞ്ഞത്).

വികാരി കൊക്കന്‍ കുര്‍ബാന സ്വീകരണത്തിന് ഒരുങ്ങിക്കൊണ്ടിരുന്ന സാധു പെണ്‍കുട്ടിയെ അപമാനിച്ചില്ലേ, വികാരി ജനറല്‍ മദ്യപിച്ചു വാഹനാപകടം ഉണ്ടാക്കിയില്ലേ, പാലക്കല്‍ പള്ളിയിലുള്ള അള്‍ത്താര ബാലന്മാരെല്ലാം സുഖമായിരിക്കുന്നോ, തലോറില്‍ പള്ളയില്ലാതെ ഇടവക ഉണ്ടെന്നു കേള്‍ക്കുന്നല്ലോ .... തുടങ്ങിയ ഒരു ചോദ്യത്തിനും മറുപടി ഉണ്ടാവാന്‍ ഇടയില്ല..

ബ്രിട്ടണിലെ ഒരു പള്ളി കമ്മിറ്റി യോഗ വിവരം ചുവടെ:

The parish committee meeting held on 17th May has taken the following decisions which require your immediate attention and kind cooperation:

1.  There will be a general meeting (Pothuyogam) to discuss matters concerning  the Feast (of 13th July) celebration on Sunday,  1st June at St. Edwards Church,  after our Holy Qurbana.  Mar Raphael Thattil (Aux. Bishop of Thrissur) will be  the main celebrant.

2.  Every family shall contribute £ 50 each towards the Feast expenses.  The ward  leaders shall collect the amount and entrust Mr. Tony Kurian (who will  manage the feast accounts).

3.  The following sub-committees proposed for the Feast will be expanded in the  Pothuyogam:

Sound & choir : Roy Mathew , Hans Joseph
Decoration : Liana Jomon, Santhosh Mathew
Food: Jomy Elavuthingal, Abraham C.B.
Liturgy:  Vincy Vinod, Cyril George
Procession: Polson Thottappally, Thomas Varkukala
Accounts:  Tony Kurian
Reception:  Herline Joseph, Johny Poulose, Shaju Arikkatt
Photo/video :  Jessy Joseph

4.  The Qurbana on July 5th (Saturday) is cancelled.
5.  There will be a special Qurbana on July 3 (Dukhrana) at 6-30 pm
6.  The Allowance to chaplain is increased to £ 180 per month from April 2014

20th May 2014 Fr. Thomas Thaikkoottathil (Chaplain)

4 comments:

  1. അടിമത്തം ചോദിച്ചു വാങ്ങുന്നവരാണ് ബ്രിട്ടനിലെ മലയാളി കത്തോലിക്കർ. പള്ളിയും എല്ലാ ശു ശ്രൂഷകളും സൗജന്യമായി ലഭിക്കുന്നയിടത്തേക്ക് നാട്ടിൽ നിന്നും അച്ചന്മാരെ കൊണ്ടുവന്നു അവരുടെ എല്ലാ കാര്യങ്ങൾക്കുമായി സ്വന്തം കയ്യിൽ നിന്നും പണം മുടക്കുന്നവർ. ജയിലിൽ കഴിയുന്ന കൊക്കനെ പുറത്തിറക്കാൻ എല്ലാവരും ഉദാരമായി സംഭാവന ചെയ്യൂ . ത്രിശൂർക്കാരൻ പോയാൽ പിന്നെ വരുന്നത് കാഞ്ഞിരപ്പള്ളിക്കാരൻ ബിഷപ്പാണ് .

    ReplyDelete
    Replies
    1. കാനഡയും യൂറോപ്പുമൊക്കെ കണ്ടിട്ടുണ്ട്. അവിടങ്ങളിൽ ജോലിചെയ്തു ജീവിച്ചിട്ടുണ്ട്. അക്കാലങ്ങളിൽ പരിചയപ്പെട്ട എല്ലാ മലയാളികളും തന്നെ മുഴുഭക്തിക്കാരാണ്, സ്ത്രീകൾ പ്രത്യേകിച്ചും. നാട്ടിലേതുപോലെ തന്നെ പള്ളിയെ ചുറ്റിപ്പറ്റിയാണ് മിക്കവാറും സ്ത്രീകൾ അവരുടെ ഫ്രീ റ്റൈം ചെലവാക്കുക. മലയാളിയച്ചന്മാർ എന്തെങ്കിലുമൊക്കെ കളിച്ചുവയ്ക്കും. ഒരു മുറി വാടകക്കെടുത്ത് നിത്യാരാധന നടത്തുന്നവർ സ്വിറ്റ്സർലണ്ടിലുണ്ട്.

      അപ്പോൾ പിന്നെ സഞ്ചിയും തൂക്കി മെത്രാന്മാർ മാറി മാറി പിരിവിനു ചെല്ലുന്നത് തടയാൻ അവർ മുതിരുമോ? നാട്ടിൽ മണ്ടബുദ്ധികളായി കഴിഞ്ഞവർതന്നെയാണ് വിദേശത്തു ചെന്നാലും അങ്ങനെ തന്നെ തുടരുന്നത്. ജാതിബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവർ തങ്ങൾക്കുചുറ്റും വേറൊരു സംസ്കാരവും മനുഷ്യത്വമുള്ള സ്വതന്ത്രജീവിതവും നയിക്കുന്നത് കണ്ടിട്ടും ഇവരൊന്നും തങ്ങളുടെ ഭാഷയുടെയും റീത്തിന്റെയും ചങ്ങലകളിൽ നിന്ന് സ്വതന്ത്രരാകുന്നില്ല. സഭയോടുള്ള അടിമത്തം അവിടെയും തുടരുന്നു, അത്രതന്നെ. അവർ തങ്ങളുടെ പിടിവിട്ടു പോകാതിരിക്കാൻ കുത്രന്ത്രങ്ങൾ മെനഞ്ഞാണ് മലയാളി അച്ചന്മാരെ പറഞ്ഞുവിട്ടിട്ട്, അതിനു പുറകേ പണപ്പിരിവിനായി ചാക്കും താങ്ങി അഭിവന്ദ്യ മെത്രാന്മാർ എല്ലാ വേനലിലും അങ്ങോട്ടെഴുന്നെള്ളുന്നത്. അങ്ങനെ ചെന്ന ഒരു പലാക്കാരന്റെ കളക്ഷൻ നാലിലൊന്നാക്കാൻ കഴിഞ്ഞ കൊല്ലം ചില വെബ്സൈറ്റുകൾക്ക് സാധിച്ചു. ഉത്സാഹിച്ചാൽ വീണ്ടും വരാത്തവിധത്തിൽ ഇവന്മാരെ ഓടിക്കാൻ ഇങ്ങ്ളണ്ട്കാർക്കും സാധിക്കും. ഇന്റർനെറ്റും ഇടുക്കിക്കാരുടെ പ്രയോഗവും ഒത്തുചേർന്നാൽ സംഗതി വിജയിക്കും.

      അല്ല, ഈ നാട്ടിൽ എന്നാ ഓലത്താനാണ്‌ ഇവർക്ക് വിദേശപണം? ഓരോ അരമനയും കുത്തിപ്പൊളിച്ചാൽതന്നെ കോടികളുടെ ചാക്കുകൾ കണ്ടെടുക്കാനാവും. അത് പോരെ ഇവിടുത്തെ കാര്യങ്ങൾ നടത്താൻ? എന്ത് കാര്യങ്ങളാണ് ഇവർക്കിവിടെ നടത്താനുള്ളതെന്നുമാത്രം ആരും ചോദിക്കരുത്.

      Delete
  2. യോഗത്തിന്‍റെ മിനിട്സ് പ്രകാരം, എടുക്കേണ്ട തീരുമാനങ്ങള്‍ എല്ലാം എടുത്തു കഴിഞ്ഞു, ഇനിയെന്തിനു പൊതു യോഗം? സദ്യക്കുള്ള വിഭവങ്ങള്‍ നിശ്ചയിക്കാനോ? ഈ സിറോ മലബാര്‍ സ്ടൈല്‍ ആണ് ലോകം എമ്പാടും വിശ്വാസികളെ സഭയില്‍ നിന്നകറ്റുന്നത്. വിനയാന്വിതനായി കഴുതപ്പുറത്തു കയറിയിരുന്നു വന്ന യേശുവിന്‍റെ ഈ ശിക്ഷ്യര്‍ മാര്‍ത്തോമ്മാ പാരമ്പര്യം അനുസരിച്ച് തകര്‍പ്പന്‍ സ്വീകരണം ഏറ്റു വാങ്ങിയെ സഞ്ചരിക്കാറുള്ളൂ. ഇവര്‍ക്ക് തലകുനിച്ചു നിന്ന് കൊടുക്കുന്ന വിശ്വാസികള്‍ മണ്ടന്മാര്‍ തന്നെ. ഒരു സംശയവും വേണ്ട. ഓരോ വ്യക്തിയും നട്ടെല്ലോടെ കാര്യങ്ങള്‍ പറയുമ്പോള്‍ മാത്രമേ ഇതിനു പരിഹാരം ആവൂ. ഇടുക്കിയില്‍ ഒരു രൂപത മുഴുവന്‍ നിലം തൊടാതെ വോട്ട് പിടിച്ചിട്ടും അവിടുത്തെ കത്തോലിക്കരുടെ പകുതി വോട്ട് പോലും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. അവിടുത്തെ ജനങളുടെ വികാരമാണ് പടക്കമായി അരമനയില്‍ എത്തിയതെന്ന് കരുതാം. അരമനയില്‍ ഫോണിലൂടെ ഇപ്പോഴും സരസ്വതി ഒഴുകുന്നുണ്ടെന്ന് കേള്‍ക്കുന്നു. അങ്ങിനെ സഭ കേരളത്തില്‍ ഒരു അപഹാസ്യ സമൂഹമായി മാറിക്കഴിഞ്ഞു.
    വിദേശ മലയാളികളെയും അങ്ങിനെ ആക്കിയാലേ ഇവര്‍ക്ക് ഉറക്കം വരൂ. മാര്‍ തട്ടില്‍ ആദ്യം സന്ദര്‍ശിച്ച അഹമ്മദാബാദ് കത്തോലിക്കാ പള്ളിയിലെ വിശ്വാസികള്‍ ഇന്ന് രണ്ടു തട്ടാണ്. അവിടെ വിശു. വാരത്തില്‍ എല്ലാ ചടങ്ങുകളും രണ്ടു വീതം നടന്നുവെന്ന് അറിയുക. അമേരിക്കയില്‍ എന്താണ് സംഭവിക്കുന്നതെന്നും അന്വേഷിക്കുന്നത് നല്ലത്.

    ReplyDelete
  3. മണ്ടന്മാര്‍ ഇവിടെ ഇടുക്കിയിലുമുണ്ട്

    കസ്തൂരിരംഗൻ റിപ്പോർട്ട്‌ സംബന്ധിച്ച നവംബർ 13 ന്റെ ഉത്തരവ്‌ വന്നിട്ടു 6 മാസം കഴിഞ്ഞു. നാലഞ്ച്‌ ഹർത്താൽ കഴിഞ്ഞിട്ടും പ്രസ്തുത ഉത്തരവ്‌ കേന്ദ്രം പിൻവലിച്ചിട്ടില്ല. ഇതിനകം എത്ര മലയോര കർഷകർ കുടിയിറങ്ങി? എത്ര വീടുകളുടെ നിർമ്മാണം തടസപ്പെട്ടു? എത്ര വികസനം മുടങ്ങി? എന്താണ്‌ 6 മാസത്തെ ഫലം???
    ആശുപത്രി പോലും വരില്ലെന്നു പറഞ്ഞിടത്തേക്ക്‌, ഇടുക്കിയിൽ ഇതാ മെഡിക്കൽ കോളേജ്‌ വരുന്നു... അപ്പോൾ ജോയ്സ്‌ ജോർജ്ജും ഇടതുപക്ഷവും പറഞ്ഞ നുണകളോ????
    തങ്ങൾ പാറമടകൾക്ക്‌ എതിരാണെന്നു പറഞ്ഞ 'കർഷകപ്രതിനിധികൾ' 6 മാസം കൊണ്ട്‌ എത്ര അനധികൃത പാറമടകൾ നിർത്താൻ ശ്രമിച്ചു? റിപ്പോർട്ടിനെതിരായി ചാനലുകളിൽ വാദിച്ചവരിൽ ചിലർ പാറമട ഉടമകളിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റിയതിനു തെളിവുണ്ട്‌. പാരിസ്ഥിതികാനുമതി നിഷേധിക്കപ്പെട്ട ക്വാറി ഉടമകളിൽ നിന്നും പണം വാങ്ങുന്നവരാണ്‌ കർഷകസ്നേഹം ചമഞ്ഞു വന്നത്‌..
    കാലം പലതും തെളിയിക്കും. ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പാക്കാനുള്ള രാഷ്ട്രീയ നീക്കം അണിയറയിൽ സജീവമാണ്‌.

    Harish Vasudevan ന്‍റെ തായി ഫെയിസ് ബുക്കില്‍ വന്ന ഒരു പോസ്റ്റ്‌

    ReplyDelete