ഇങ്ങു കോതമംഗലത്ത് നിന്ന് ഒരു ഫാ.
പിച്ചളക്കാട്ട്, തൊടുപുഴ ന്യുമാന്‍ കോളേജ് മലയാള വിഭാഗം പ്രോഫസ്സര്‍ സ്ഥാനം വിട്ട്
അമേരിക്കയിലെ ഗാര്‍ലണ്ടിലേക്ക് വികാരിയായി വരുന്നു എന്നുള്ള വാര്‍ത്ത സംശയത്തോടെ
വിശ്വാസികള്‍ കാണുന്നു. പ്രൊഫ. ടി ജെ ജോസഫിന്‍റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തപ്പോള്‍,
കോതമംഗലം രൂപതയ്ക്ക് നേരെ സര്‍വ്വ ജനങ്ങളും നീതി ബോധമില്ലാത്ത സഭാധികാരികള്‍ എന്ന്
പറഞ്ഞു വിരല്‍ ചൂണ്ടിയതുകൊണ്ട് പ്രൊഫ. ടി
ജെ ജോസഫിന് ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞു. ഒന്നിന് പിറകെ ഒന്നായി ഒരു
കുടുംബത്തെ മുച്ചൂടും തകര്‍ത്തവരിലേക്ക് സൂഷ്മമായി അന്വേഷണം വ്യാപിച്ചപ്പോള്‍, തല്‍സംബന്ധമായ
തെളിവുകള്‍ ശേഖരിക്കപ്പെട്ടപ്പോള്‍ ഈ കളിയില്‍ ആര്‍ക്കൊക്കെയോ കൂടി പങ്കുണ്ടെന്ന്
സ്പഷ്ടമായി. വിവാദ ചോദ്യം വന്ന ക്ലാസ്സ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ഒരാഴ്ച കഴിഞ്ഞ്
പൊടുന്നനെ മീഡിയായില്‍ വന്നതിന്‍റെ പിന്നില്‍ കളിച്ചത് അടുത്ത മലയാളം വിഭാഗം തലവന്‍
സ്ഥാനാര്‍ഥിയായിരുന്ന ഫാ. പിച്ചളക്കാട്ട് ആയിരുന്നെന്ന ആരോപണം ഉണ്ടായി. പ്രൊഫ. ടി ജെ ജോസഫിനെ ഒരു ദിവസം പോലും
ക്ലാസ്സ് എടുക്കാന്‍ അനുവദിക്കാതിരുന്നതിന്‍റെ പിന്നിലും ഈ വൈദികനാണെന്ന് ആരോപണം
ഉണ്ടായി. സലോമിയുടെ മരണത്തിനു ശേഷം പൊതു ജനത്തെ അഭിമുഖീകരിക്കാന്‍ അദ്ദേഹം
വിഷമിച്ചപ്പോഴാണ്, അദ്ദേഹം നിരപരാധിയാണ്, പ്രൊഫ. ടി ജെ ജോസഫ് തന്നെയാണ്
കുറ്റക്കാരന്‍ എന്ന് വിശദീകരിച്ചുകൊണ്ട് രൂപത ഒരു ഇടയ ലേഖനം ഇറക്കിയത്. അടുത്ത
കാലത്തിറങ്ങിയ ഏറ്റവും വലിയ മടയ ലേഖനം ആയിരുന്നിതെന്ന് പറയാതെ വയ്യ. ഈ ലേഖനം ഒരു
കാര്യം സ്പഷ്ടമാക്കി, ഈ വൈദികന്‍റെ കാര്യത്തില്‍ മെത്രാന് അതീവ
താത്പര്യമുണ്ടെന്ന്. സലോമിയുടെ ഭാഗത്ത് നിന്ന് ആരെങ്കിലും ആത്മഹത്യാ പ്രേരണ
കുറ്റത്തിന് കേസ് കൊടുത്താല്‍ ഒന്നാം പ്രതി സ്ഥാനത്ത് ഈ വൈദികനായിരുന്നു
വരുമായിരുന്നതെന്നും കേട്ടു.
ഫാ. പിച്ചളക്കാട്ട്, അമേരിക്കയിലേക്ക്
പോയത് ഒരുവിധത്തില്‍ നന്നായി, അല്ലെങ്കില്‍ അദ്ദേഹമായിരുന്നിരിക്കണം ഇവിടെ അടുത്ത
മെത്രാന്‍ ആകേണ്ടിയിരുന്നത്. ഇവിടെ നാം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, ഇതുപോലെ
കൊക്കന്‍ പോസ്റ്റുകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണോ അമേരിക്കന്‍ രൂപത സ്ഥാപിച്ചത്?
അമേരിക്കയിലെ വിശ്വാസികളെ ഭരിക്കാന്‍ ഇത്തരക്കാര്‍ മതിയോ? ഇതെല്ലാം സഹിക്കാന്‍
അമേരിക്കക്കാര്‍ എന്താ പമ്പര മണ്ടന്മാരാണോ? അമേരിക്കയിലേക്ക് കടന്നാല്‍ എല്ലാം
ഭദ്രമായി, അവിടെ അത്മായാ ശബ്ദവും, സത്യജ്വാലയും സോള്‍ ആന്‍ഡ് വിഷനും ഒന്നും
എത്തില്ലല്ലോ, ഗാര്‍ലന്റില്‍ ആരും ഇതൊന്നും അറിഞ്ഞിട്ടില്ല എന്നൊക്കെയാണ് കോതമംഗലം
രൂപത കരുതുന്നതെങ്കില്‍ ഒരു കാര്യം പറയട്ടെ, നിങ്ങള്ക്ക് തെറ്റിപ്പോയി.
സ്വന്തം ബന്ധുവായ ഒരു വേത്താനത്തിനെ അടുത്ത
ബിഷപ്പാക്കാനുള്ള രഹസ്യം നീക്കം നടത്തിയ അങ്ങാടിയത്ത് മെത്രാന്‍ ഓര്‍ക്കണം, അവിടെ
രൂപത സ്ഥാപിച്ചപ്പോഴും, ചിക്കാഗോയില്‍ കത്തിഡ്രല്‍ പണിതപ്പോഴുമൊക്കെ കഴിവ്
തെളിയിച്ച മറ്റൊരു വൈദികനെ മാറ്റി നിര്‍ത്തിയായിരുന്നു ഈ കളിയെന്ന്. അവിടെയുള്ള
കൊക്കന്മാരെ ഇവിടെയും ഇവിടുള്ള കൊക്കന്മാരെ അവിടെയും മാറ്റി കെട്ടി സഭ പണിയാന്‍
മിനക്കെടുന്ന മെത്രാന്മാരോര്‍ക്കുക, ആ യുഗവും അവസാനിച്ചുവെന്ന്. യൂറോപ്പില്‍
വിശ്വാസം ക്ഷയിക്കുകയാണ് ചെയ്തത്, സിറോ മലബാറില്‍ വിശ്വാസം മറുകുറ്റി പായുകയാണ്.
അമേരിക്കയില്‍ ബഹു മിടുക്കരായ മൂന്നു സിറോ മലബാര്‍ പെണ്‍കുട്ടികളാണ് ദുരൂഹ
സാഹചര്യത്തില്‍ അടുത്ത കാലത്ത് മരണപ്പെട്ടത്. അവിടുത്തെ വ്യക്തികളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന
പ്രാകൃത പാരമ്പര്യാര്യാധിഷ്ടിത ആചാരങ്ങള്‍ പ്രത്യേകിച്ചും യുവ മനസ്സുകളെ കിറുക്ക്
പിടിപ്പിക്കുന്നത് അവിടുള്ള അന്ധവിശ്വാസികള്‍ സാവധാനം തിരിച്ചറിഞ്ഞ് തുടങ്ങി
എന്നത് ആശ്വാസകരം. ഫാ. പിച്ചളക്കാട്ട് അമേരിക്കയില്‍ തുടങ്ങാന്‍ പോകുന്ന മലയാളം
വിഭാഗത്തിന് എല്ലാ ആശംസകളും നേരുന്നു.
അത്മായാ ശബ്ദം തുടങ്ങിയപ്പോള്‍ സത്യമായും ഞാനോര്ത്തകത്, പണ്ട് പുലിക്കുന്നന്‍ നടത്തിയതുപോലെ ഏതാനും കുറെ തീവ്ര വാദികളുടെ ഒരു കൊച്ചു കലാ പരിപാടിയായി ഇതും അവസാനിക്കുമെന്നാണ്. അതല്ലായെന്ന് ഉറപ്പായപ്പോഴാണ് ഞാന്‍ ഇതില്‍ എഴുതി തുടങ്ങിയത്. പിന്നീടാണ് ഞാന്‍ ഉദ്ദേശിച്ചതിലും വലിയ മാനമാണ് ഇതിനുള്ളതെന്ന് മനസ്സിലായത്. എന്റെ തന്നെ ചില പോസ്റ്റുകള്‍ വട്ടായിയുടെ ധ്യാനം കേട്ടവരെക്കാള്‍ കൂടുതല്‍ പേര്‍ വായിച്ചിട്ടുണ്ട്. ഗള്ഫില്‍ എന്നെ അറിയുന്ന നിരവധി ആളുകള്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിട്ടുമുണ്ട്. അവരെല്ലാം ഫെയിസ് ബുക്കിലൂടെയാണ് ഇതു വായിച്ചത്. അനേകം അജ്ഞാതര്‍ ഇവ ട്വിട്ടരിലും കൊടുക്കുന്നുണ്ട്. ഒരു ഫോണ്‍ കോള്‍ ഞാനിപ്പോഴും ഓര്ക്കുഅന്നു, നല്ല പുളിച്ച തെറിയായിരുന്നു. ആരോ പ്രാക്ടിസ് ചെയ്യുകയായിരുന്നുവെന്നാണ് തോന്നിയത്. പിന്നിടു ഞാനോര്ത്തുു ഇതൊരു വൈദികന്‍ തന്നെ ആയിരിക്കാമെന്ന്. അവര്ക്കെതിരെയാണല്ലോ ഞാന്‍ എഴുതാറുള്ളത്. സഭാ ഭ്രാന്തന്മാരുടെ മൂട്ടില്‍ ചൂട് നല്ലോണം ഉണ്ടായി തുടങ്ങിയെന്ന് എനിക്കും ഇപ്പോള്‍ തോന്നുന്നു. ഏതായാലും എന്നെ തെറി വിളിച്ച ആ അജ്നാതനോട് എനിക്ക് ഒത്തിരി നന്ദിയുണ്ട്. അങ്ങേരു വിളിച്ചത് ഞാന്‍ മാത്രമേ കേട്ടുള്ളൂ, ഞാന്‍ പറയുന്നത് പക്ഷെ അനേകര്‍ കേള്ക്കു ന്നു. എനിക്കൊരു ആവേശം കിട്ടിയതും സത്യത്തില്‍ അന്നാണ്.
ReplyDelete