Translate

Thursday, May 29, 2014

പറക്കുന്ന വിശുദ്ധൻ Joseph of Cupertino (1603 -1663)


St. Joseph of Cupertino (1603-1668) was an Italian mystic whose life is a wonderful combination of a complete lack of natural capacity and an extraordinary supernatural efficiency. He lacked every natural gift. He was incapable of passing a test, maintaining a conversation, taking care of a house, or even touching a dish without breaking it. He was called Brother Ass by his companions in the monastery.

He was born on June 17, 1603 into a family of poor artisans. Because of his father's debts, he was born in a shed behind the house, which was in the hands of bailiffs. He was sickly and often at death's door during his childhood, and at age seven he developed a gangrenous ulcer which was later cured by a religious man. He was always despised by his companions who called him a fool. Even his mother wearied of him and repudiated him for his lack of any human value.




 മുപ്പത്തിയഞ്ചു വർഷം ആ വൈദികന് സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു ജീവിക്കേണ്ടിവന്നു. കത്തുകൾ എഴുതുവാനോ വായിക്കാനോ ആശ്രമത്തിനു പുറത്തു പോകാനോ അനുവാദമുണ്ടായിരുന്നില്ല. പല തവണ ദീർഘമായ ചോദ്യം ചെയ്യലുകൽക്കും കർശന നിരീക്ഷണങ്കൽക്കും വിധേയനാകേണ്ടി വന്നു .അദ്ദേഹത്തിന്റെ സാന്നിധ്യത്തെപ്പോലും മേലധികാരികൾ ഭയന്നു.
ജോസഫ്‌ ചെയ്തിരുന്ന കുറ്റങ്ങൾ ഇവയായിരുന്നു .പ്രാർത്ഥന യ്ക്കിടയിൽ ആനന്ദം നിറഞ്ഞ മയക്കത്തിലെത്തി(Escastic Trance)  അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങുക ( തത്വ ചിന്തകനായ Leibnitz ഉം മാർ പ്പാപ്പയുടെ പ്രതിനിധികളും ഇത് നേരിൽ കണ്ടു സാക്ഷ്യ പ്പെടുത്തിയതായ ചരിത്ര രേഖകളുണ്ട്) അത്ഭുതകരമായി  രോഗശാന്തി നൽകാൻ കഴിയുക .പക്ഷികളോടും മൃഗങ്ങളോടും സംസാരിയ്ക്കുക .

                                            ജോസഫ്‌ ഗ്രൊട്ടെല്ലയിലെ (Grotella)  ഫ്രാൻസിസ്കൻ  ആശ്രമത്തിൽ  17 വർഷം താമസിച്ചിരുന്നു ഈ കാലയളവിൽ എഴുപതോളം തവണ  അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങലുകൽ (Levitation)  നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്  .     മേലധികാരികൾ അദ്ദേഹത്തിൽ മന്ത്രവാദകുറ്റം ആരോപിച്ചു.തിന്മയുടെ ശക്തികൾ ഉപയോഗിച്ചാണ്‌ അത്ഭുതങ്ങൾ ചെയ്യുന്നതെന്ന് ഭയന്നു .ആശ്രമങ്ങളിൽ നിന്നും ആശ്രമ ങ്ങളിലേക്ക്  അദ്ദേഹത്തെ മാറ്റിപ്പാർപ്പിച്ചു . ചോദ്യം ചെയ്തവർക്കൊന്നും ജോസെഫിൽ കുറ്റം കണ്ടെത്താനായില്ല. അർബൻ എട്ടാമൻ മാർപ്പാപ്പയുടെ മുൻപിലും അദ്ദേഹം ചോദ്യം ചെയ്യലിനായി എത്തിപ്പെട്ടു .മാർപ്പാപ്പയുടെ പാദങ്ങൾ ചുംബിച്ച ജോസഫ്‌ അന്തരീക്ഷത്തിൽ ഉയർന്നു നിന്നു. താൻ ഒരു വിശുദ്ധനെയാണ്  കാണുന്നതെന്ന് മാർപ്പാപ്പയ്ക്ക് ബോധ്യപ്പെട്ടു.കുറ്റ വിമുക്തനാക്കപ്പെട്ടു എങ്കിലും ഏകാന്ത തടവാണ് മേലധികാരികൾ അദ്ദേഹത്തിനു സമ്മാനിച്ചത്‌ ,പരാതികളും പരിഭവങ്ങളുമില്ലാതെ സന്തോഷത്തോടെ അദ്ദെഹമതു സ്വീകരിച്ചു .  


  പറക്കുന്ന വിശുദ്ധന്റെ ജീവിതകഥയുടെ  ചലച്ചിത്രാവിഷ്കാരമാണ്   " The Reluctant Saint  " 
   
 
 (വരദാനങ്ങൾ പ്രായോഗിക ജീവിതത്തിൽ ,അരൂപിയുടെ വെളിച്ചം എന്നിങ്ങനെ അപൂർണ്ണമായ ആശയങ്ങളുള്ള പുസ്തകങ്ങൾ മാത്രമാണ് ഇത്തരം വിഷയങ്ങളിൽ  ക്രിസ്ത്യാനികളായ എഴുത്തുകാരുടെ സംഭാവനകൾ .കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ  പതഞ്‌ജലിയുടെ യോഗസൂത്രത്തിലെ വിഭൂതിപാദം വായിക്കുക )           

5 comments:

  1. പറക്കുന്ന വിശുദ്ധനെപ്പറ്റിയുള്ള ലേഖനം ശ്രദ്ധേയമാണ്. ഒരു വിശുദ്ധന്‍ എങ്ങിനെയൊക്കെയാണ് എന്നറിയാനും ഇതുപകാരപ്പെടും. മതങ്ങള്‍ക്കും മനുഷ്യനും ശാസ്ത്രത്തിനും മനസ്സിലാക്കാന്‍ കഴിയുന്നവര്‍ മാത്രമല്ല വിശുദ്ധര്‍. ഇടയ്ക്കിടെ ഇതുപോലുള്ള നല്ല നല്ല ലേഖനങ്ങളും അത്മായാ ശബ്ദത്തില്‍ വരട്ടെ. വിമര്‍ശനങ്ങളും വിലയിരുത്തലുകളും മാത്രമായിരുന്നാല്‍ പോരാ, മനുഷ്യനെ തിരിച്ചറിവിലേക്ക് നയിക്കുന്ന മാര്‍ഗ്ഗ രേഖകളും ഈ ബ്ലോഗ്ഗില്‍ നിന്നല്ലേ വായനക്കാര്‍ പ്രതീക്ഷിക്കേണ്ടത്?

    ReplyDelete
  2. അസ്സാധാരണമായതിനോടൊക്കെ ആകർഷണം തോന്നുന്ന മനുഷ്യരാണ് കൂടുതൽ. അവരുടെ ഒരു ബലഹീനതയെന്തെന്നാൽ സാധാരണ കാര്യങ്ങളിൽ അവരുടെ ശ്രദ്ധ ഉറക്കാറില്ല എന്നതാണ്. ഷാലോം മാസികകളും ദീപികപ്പത്രവുമൊക്കെ എതയെത്ര അസാധാരണ കാര്യങ്ങളാണ് ദിവസം തോറും പ്രസ്ദ്ധീകരിക്കുന്നത്! ഇതെല്ലാം ഓരോ വിശുദ്ധരുടെ ചെയ്തികളായി പ്രഖ്യാപിക്കാനും ആളുകൾ ഉത്സുകരാണ്. ഷാലോം മാസികയിൽ ഇടാമെന്നു പറഞ്ഞു പ്രാര്ഥിച്ചപ്പോൾ ഞങ്ങൾക്ക് പട്ടണത്തിൽ വീട് വാങ്ങാൻ അനുഗ്രഹം കിട്ടി എന്നുവരെ സാക്ഷ്യം എഴുതിപ്പിച്ച്‌ അദ്ഭുതപ്രവർത്തകരെ സന്തോഷിപ്പിക്കുന്നവർ ഉണ്ടെന്നോർക്കുക. അദ്ഭുതകരമായ രോഗശാന്തിക്കായിട്ടാണ് ഇന്ന് കൂടുതൽ ആൾക്കാരും ധ്യാനത്തിനാണെന്നും പറഞ്ഞു പോകുന്നത്. പ്രകൃതി നിറയെ സാധാരണമായ അസ്സാധാരണതകൾ ആണെന്നത് മനസ്സിൽ തെളിഞ്ഞാൽ, അതുമതി ഏതു നിമിഷവും ഉന്മേഷ, ഉല്ലാസഭരിതരായി ജീവിക്കാൻ. പക്ഷെ അതൊകൊണ്ട് മാസിക നടത്തുന്നവരും നൊവേന നടത്തുന്നവരും രക്ഷപ്പെടുകയില്ല.

    ഒരാൾക്ക്‌ മാരകമായ രോഗമാണ്. മൂന്നു മാസം കൂടെയേ ജീവിചിരിക്കൂ എന്നൊരു ഡോക്ടർ വിധിയെഴുതിയപ്പോൾ വേറൊരാളെ സമീപിച്ചു. അയാൾ ആറു മാസം കൊടുത്തു. സംശയം തീര്ക്കാൻ വീണ്ടുമോരാളെ തപ്പി. അയാൾ പത്തു മാസം കൊടുത്തു. ഏതായാലും രോഗിയുടെ രോഗം മാറുകയും പന്ത്രണ്ടു വർഷം ജീവിക്കുകയും ചെയ്തപ്പോൾ മനുഷ്യരെല്ലാം അതൊരു അദ്ഭുതമായി കരുതി. ഒരാള് പോലും പറഞ്ഞില്ല, രോഗിയെ പരിശോധിച്ച മൂന്നു പേരും വിഡ്ഢികൾ ആയിരുന്നുവെന്ന്. അങ്ങനെയാണ് മനുഷ്യരുടെ വിശ്വാസം.

    വി. കുപ്പർത്തീനോസിന്റെ സഹായം വേണ്ടവർ പാലായിൽ വന്നാൽ അവിടെയൊരു കബറിടം അദ്ദേഹത്തിൻറെ പേരിൽ ഉണ്ട്. RTO ഓഫീസിന്റെ അടുത്ത് ഇടത്തോട്ട് ബോര്ഡ് വച്ചിട്ടുണ്ട്. ഒന്ന് പോയി നോക്കൂ. ഒന്നുമില്ലെങ്കിൽ, മഴക്കാലത്ത് പാലാ മുനിസിപ്പാലിറ്റിയിലെ ചെളിവെള്ളത്തിൽ ചവിട്ടാതെ പൊങ്ങി നടക്കാനുള്ള വരം കിട്ടിയാലും മോശമല്ലല്ലോ!

    Tel. 9961544169 / 04822271922

    ReplyDelete
  3. പറക്കുന്ന സ്പഗേട്ടി മോണ്സ്റ്റർ എന്നൊക്കെ വായിച്ചിട്ടുണ്ട്. എന്നു പറഞ്ഞപോലെ അറുനൂറു കൊല്ലം മുമ്പ് ജീവിച്ചിരുന്ന പറക്കുന്ന വിശുദ്ധന്റെ ചരിത്രവും സ്വയം മുറിവുണ്ടാക്കിയ പദ്രെ പിയോയും മാന്നാനം കോവേന്ത പണിത ചാവറ പുണ്യാളനും പറക്കും പുണ്യാളൻ ജോണ് പോൾ രണ്ടാമനും പുണ്യ ഗണത്തിലാണ്. വിശുദ്ധരുടെ അമാനുഷ്യകമായ കള്ളകഥകൾ വിവിധ രൂപങ്ങളിൽ ഓരോ പ്രദേശങ്ങളിൽ പഠിപ്പിക്കുന്നുണ്ട്. അരീത്ര ജോർജുകുട്ടിയെ മൂന്നോ നാലോ പ്രാവിശ്യം കൊന്നു കൊത്തി നുറുക്കിയിട്ടും വിശുദ്ധൻ എഴുന്നേറ്റു വന്നു. കുറച്ചുകാലം മുമ്പ് അല്ഫോൻസായുടെ അത്ഭുതങ്ങൾ കാണിച്ചുകൊണ്ടുള്ള ഒരു സീരിയൽ ഏഷ്യാനെറ്റിലുണ്ടായിരുന്നു. അതെല്ലാം സത്യങ്ങളായി അമേരിക്കൻ മലയാളി കുഞ്ഞാടുകളിൽ ഭൂരിഭാഗവും വിശ്വസിക്കുന്നു.

    ഈ വിശുദ്ധന്റെ പറക്കും ഇന്ദ്രജാലത്തെക്കാൾ കൂടിയ കങ്കെട്ടു വേലകൾ 'മുതകാടൻ' എന്ന മാജിക്കുകാരൻ കാണിക്കും. പെട്ടിയ്ക്കുള്ളിൽ പെരുന്തെൻ അരുവിയില്ക്കൂടി അപകടം പിടിച്ച മുതുകാടന്റെ യാത്ര കണ്ടാൽ മാർപ്പാപ്പാ ഇദ്ദേഹത്തെ വിശുദ്ധനാക്കുമെന്നതിൽ സംശയമില്ല. താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന യു ടുബിൽ ഈ മാലാഖയുടെ അത്ഭുത സിദ്ധി കണ്ടാൽ ഏതു മാർപ്പാപ്പയും പുണ്യാളനാക്കാതിരിക്കില്ല.

    ഈശോ മിശിയായെക്കാളും കൂടുതൽ അതിശയങ്ങൾ ശ്രീമാൻ വട്ടോളി ധ്യാന ഗുരുവും പോട്ട പനയ്ക്കൽ ധ്യാന ഗുരുവും കാണിക്കാറുണ്ട്. മരിക്കാൻ പോകുന്നവരെ മരിപ്പിക്കാതെയുള്ള മാജിക്കാണ് അവരവിടെ സ്ഥിരം പ്രകടിപ്പിക്കാറുള്ളത്. . മാർപാപ്പാ ഇന്ത്യയിൽ വരുമ്പോൾ ജീവനോടെ ഇവരെയൊക്കെ വിശുദ്ധരാക്കുമെന്നലും സംശയമില്ല.

    ഇത്തരം കങ്കെട്ടുവേലകൾ കാണിക്കുന്ന ആൾ ദൈവങ്ങൾ മരിച്ചാലും ദൈവത്തെക്കാളും പൂജ്യമായി ഇവർക്കെല്ലാം ബിംബങ്ങളും പള്ളികളുമുണ്ടാക്കി ആരാധിക്കുകയും ചെയ്യണം. മെത്രാനും മോണ്സിഞ്ഞോറും കപ്യാരും കൂടെകൂടെ ഹാന്നാൻ വെള്ളം തളിക്കലുമായി. പള്ളി പണം കൊയ്യാനും തുടങ്ങും.

    ജീവിച്ചിരിക്കുമ്പോൾ നരകവും സ്വർഗവും യേശുവിനെയും കണ്ട വിശുദ്ധരുമുണ്ട്. പറക്കുന്ന വിശുദ്ധരുണ്ടെങ്കിൽ മിക്കവാറും ജോണ് പോൾ രണ്ടാമൻ ഇപ്പോൾ സ്വർഗവും നരകവും പറന്നു സഞ്ചരിക്കുന്നുണ്ടാകും. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ പറക്കുന്ന പോപ്പെന്നായിരുന്നു വിളിച്ചിരുന്നത്.

    വിശുദ്ധരുടെ അത്ഭുതചെയ്തികളെ പള്ളികളിലും റെക്കോർഡ് ചെയ്തു വെക്കാറുണ്ട്. വിശ്വാസികൾ കാര്യകാരണങ്ങളില്ലാതെ അതെല്ലാം സത്യമെന്ന് വിശ്വസിക്കുകയും ചെയ്യും.

    ദൈവം സത്യമാണെങ്കിലും ഇത്തരം ദൈവത്തെപ്പറ്റി പറയുന്ന കാര്യങ്ങളൊന്നും സത്യമല്ല. ഇങ്ങനെയുള്ള അന്ധവിശ്വാസികളുടെ ബലഹീനതകളെ മാറ്റാനും പ്രയാസമായിരിക്കും. മാലാഖമാരും പിശാചുക്കളും യക്ഷികളും പറക്കുന്ന ബീഭത്സ ചിത്രങ്ങൾ നാം കാണാറുണ്ട്. അക്കൂടെ പറക്കുന്ന വിശുദ്ധരെ തിരിച്ചറിയാൻ കഴിവുള്ളതും വിശ്വാസിക്കു മാത്രം. ചിറകുകൾ കറുത്തതെങ്കിൽ പിശാചോ സ്വർണ്ണ നിറമെങ്കിൽ വിശുദ്ധനോ മാലാഖയോ ആയിരിക്കും. കറുത്തതിനെ നിന്ദ്യമായി കരുതുന്നത് വെളുത്ത മനുഷ്യന്റെ വർണ്ണവിവേചനത്തിലെ സങ്കുചിത മനസ്സിൽ നിന്നും വന്നതാണ്. താഴെ ലിങ്കിൽ വർത്തമാന കാലത്തീലെ ചെറുപ്പക്കാരനായ മുതുകാടന്റെ കങ്കെട്ടും കാണൂ.

    https://www.youtube.com/watch?v=NSWuzEkG_L0

    ReplyDelete
  4. വിശുദ്ധരുടെ ജീവചരിത്രങ്ങളിൽ ധാരാളം തിരുത്തലുകൾ നടന്നിട്ടുണ്ട് ,99% പേരും ജീവിച്ചിരുന്ന കാലത്ത് സഭയുടെ അവഗണനയും മേലധികാരികളുടെ പീഡനവും ഏറ്റുവാങ്ങിയവരാണ്.വണക്ക മാസ പുസ്തകങ്ങളിലെ നുണക്കഥകൾ ,ശാലോം ,സണ്‍‌ഡേ ശാലോം തുടങ്ങിയ ആത്മീയ പൈങ്കിളിവാരികകളിലെ നുണക്കഥകൾ ഇവയുടെ ആധിക്യം മൂലം സഭ പറയുന്നതൊന്നും വിശ്വസിക്കാത്ത ഭൂരിപക്ഷവും എല്ലാം കണ്ണടച്ച് വിശ്വസിക്കുന്ന ന്യൂനപക്ഷവുമാണ് ഇപ്പോഴുള്ളത്.കഥകളിലെ നെല്ലും പതിരും തിരയുന്നവർ വളരെ കുറവും.

    സ്വയം മുറിവുണ്ടാക്കുന്നവരാണ് എല്ലാം പഞ്ചക്ഷതക്കാരും ഒരു സംശയവുമില്ല( സർവ്വ ശക്തനായ ദൈവം ഇത്തരം സാഡിസ്റ്റ് വിദ്യകൾ കാണിയ്ക്കുമെന്നു തോന്നുന്നില്ല ). പത്തു വർഷം മുൻപ് ഇതെഴുതുന്ന ആളുടെ ഗ്രാമത്തിലും ഒരു താല്ക്കാലിക പഞ്ചക്ഷതഅത്ഭുതം നടന്നിരുന്നു . തെരേസ നോയ്മാൻ എന്ന പഞ്ചക്ഷതധാരിയായ കന്യാസ്ത്രീയെ കണ്ട അനുഭവം "Autobiography of Yogi " എന്ന പുസ്തകത്തിലുണ്ട് .മുറിവുകൾ സ്വയം പ്രത്യക്ഷപ്പെടുന്നതായാണ് ഇങ്ങനെയുള്ളവരെ കണ്ടവരെല്ലാം സാക്ഷ്യപ്പെടുത്തുന്നത് .വികലമായ ആത്മീയധാരണകൾ മൂലം സ്വന്തം മനശക്തി കൊണ്ടോ ഉപകരണങ്ങൾ കൊണ്ടോ ഉണ്ടാക്കുന്നവയാവാം ഇത്തരം തിരു മുറിവുകൾ എന്ന് തോന്നുന്നു .

    ReplyDelete
    Replies
    1. "സഭ പറയുന്നതൊന്നും വിശ്വസിക്കാത്ത ഭൂരിപക്ഷവും എല്ലാം കണ്ണടച്ച് വിശ്വസിക്കുന്ന ന്യൂനപക്ഷവുമാണ് ഇപ്പോഴുള്ളത്" എന്നത് സഭ പറയുന്നതൊന്നും വിശ്വസിക്കാത്ത ന്യൂനപക്ഷവും എല്ലാം കണ്ണടച്ച് വിശ്വസിക്കുന്ന ഭൂരിപക്ഷവുമാണ് ഇപ്പോഴുള്ളത് എന്ന് തിരുത്തുന്നതല്ലേ സത്യം? അല്ലെങ്കിലെങ്ങനെയാണ് ഈ നാട്ടിൽ ഇത്രമാത്രം മതക്കച്ചവടവും വ്യാജ സുഖപ്പെടുത്തലുകളും നടക്കുന്നത്? എന്നാൽ, മെത്രാന്മാരും ഇപ്പോഴത്തെപ്പോലെ ഉത്സാഹിച്ചു പിടിച്ചാൽ സംഗതി ആദ്യ പറഞ്ഞ അവസ്ഥയിലേയ്ക്ക് മാറാൻ മേലന്നില്ല.

      Delete