Translate

Tuesday, May 6, 2014

നിങ്ങള്ക്ക് വിശക്കുന്നുവോ?

നിങ്ങള്ക്ക് വിശക്കുന്നുവോ? ഈ ചോദ്യത്തിനു അതെയെന്നുത്തരം പറയുന്നവരെ സല്‍ക്കരിക്കുന്ന ഒരു പരിപാടി കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലായില്‍ ഉണ്ടായിരുന്നു. ഏറെ ക്രിസ്ത്യാനികളെ അത് ആവേശം കൊള്ളിച്ചു. എന്തുകൊണ്ടോ വിന്സന്റ് ഡി പോളുകാരുടെ ആ പരിപാടി നിന്നു പോയി. ഇതൊക്കെ ഉടായിപ്പുകളായി കണ്ടവരായിരിക്കാം, അതിനെ നിരുത്സാഹപ്പെടുത്തിയത്, അല്ലാതെ പാലായില്‍ പട്ടിണിക്കാരില്ലഞ്ഞിട്ടാവാന്‍ വഴിയില്ല. 
അത്മായാ ശബ്ദം വായിക്കുകയും അതിനോട് സഹകരിക്കുകയും ചെയ്യുന്ന പലരും ഈ മേഖലയില്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നു. കേരളിയനായ സ്വാമി സച്ചിദാനന്ദ ഭാരതി അനേകര്‍ക്ക്‌ വിവിധ നഗരങ്ങളില്‍ ദിവസവും അത്താഴം വിളമ്പുന്നു. ഒരു മനുഷ്യന്‍ പോലും വിശന്നു കൊണ്ട് ഉറങ്ങാന്‍ പോവരുത് എന്നതാണ് അദ്ദേഹത്തിന്‍റെ സന്ദേശം. 
ക്ഷേത്രങ്ങളിലെ ഈ ആചാരം ഓരോ പള്ളികളിലും നമുക്ക് അനുകരിക്കാവുന്നതാണ്. ഹിന്ദുക്കളുടെ കൊടിമരവും, അഖണ്ഡജപവും മാത്രമല്ല നമുക്ക് അനുകരിക്കാവുന്നത്, വിമര്‍ശനം മാത്രമല്ല അത്മായന്‍ നവീകരണത്തിന് വേണ്ടി ചെയ്യേണ്ടതും. 


No comments:

Post a Comment