Translate

Tuesday, May 6, 2014

ഒരമ്മയുടെ വിലാപം

ഒരമ്മയുടെ നൊമ്പരത്തിന്റെ ആഴം അറിയണമെങ്കില്‍ അമ്മയായി ജീവിക്കണം, ഒരു സ്ത്രീയുടെ ശാപത്തിന്റെ ബലം അറിയണമെങ്കില്‍ കൌരവ കുലത്തിന്റെ നാശം എങ്ങിനെ തുടങ്ങിയെന്ന് മനസ്സിലാക്കിയാലും മതി. കല്ല്‌ തൂക്കിയെ കൊണ്ട് കല്ലെടുപ്പിക്കുമ്പോലെ, ഭര്‍ത്താവിന് ജോലി കൊടുക്കാമെന്നും കൊടുക്കില്ലെന്നും പറഞ്ഞ് ഒരു വീട്ടമ്മയെ ആശിപ്പിച്ചു രസിച്ച കോതമംഗലം മെത്രാന്‍ പെറ്റിട്ടുമില്ല പേര്‍ എടുത്തിട്ടുമില്ല, ഒരിക്കലും മായാത്ത ഒരു തിരുപ്പേര് നാട്ടുകാര്‍ കൊടുത്തിട്ടുള്ളതെയുള്ളൂ. സലോമിയുടെത് പോലുള്ള ഒരമ്മയുടെ വാടിയ മുഖം തൃശ്ശൂരുമുണ്ട്. നല്ലൊരു പുത്തനുടുപ്പു വാങ്ങി മകളെ ധരിപ്പിച്ച് എല്ലാവരോടും ഒപ്പം കുര്‍ബാന കൈക്കൊള്ളിക്കാന്‍ കൊതിച്ച ഒരു പാവം സ്ത്രി. അവളെ ചതിച്ചത് ഒരു കൊക്കനല്ല, ഇത്തരം കൊക്കന്‍മാരെ അറയില്‍ ഒളിപ്പിച്ചു പോന്ന അരപ്പട്ടക്കാരാണ്.  അവരുടെ യുഗവും തീരുകയാണ്. ഇത്രയും കാലം സാമൂഹിക പ്രവര്‍ത്തകരും, സാംസ്കാരിക നായകന്മാരും ഈ തുഗ്ലക്കുകളുടെ മാഠയ ലേഖനങ്ങള്‍ നേരിടാനാവാതെ വിഷമിച്ചു, ഇന്ന് പക്ഷെ വിഷമിക്കുന്നത് സിംഹാസനങ്ങളാണ് .
ഇന്നലെ തൃശ്ശൂരില്‍ പൊതു വേദിയില്‍ ഒരമ്മയുടെ വിലാപം എന്ന ഏകാംഗ നാടകം അവതരിപ്പിച്ചത് പ്രിന്‍സാ പുലരി എന്ന ഒരു വനിതയാണ്‌. അരമനകളിലെ കലാനിലയം പ്രവര്‍ത്തകര്‍ നാടകാവതരണം  നിര്‍ത്തുന്നില്ലെങ്കില്‍ അത്മായര്‍ അത് തെരുവുകളില്‍ അരങ്ങേറും.








1 comment:

  1. കുഞ്ഞിനെ ദ്രോഹിക്കുമ്പോൾ ഏറ്റവും നോവുന്നത് അമ്മക്കാണ്. തൃശൂര് നടന്നത് അസ്സലായി. എന്നാലും ചോദിച്ചുപോകുന്നു. അവരിൽ ഒരാൾ ഇത് ചെയ്തിട്ട്, അവരിലേറെപ്പേർ ഇത് ചെയ്തുകൊണ്ടിരുന്നിട്ട്, ഈ മെത്രാന്മാർ ആരും എന്തേ ജനത്തോട് , അമ്മമാരോട് ഒരു പ്രാവശ്യമെങ്കിലും ക്ഷമ ചോദിക്കാത്തത്? തരം കിട്ടിയാൽ ഞങ്ങളും ഇതൊക്കെ ചെയ്യും എന്നല്ലേ അവരുടെ മൌനം വഴി അവർ മൊഴിയുന്നത്? വൃത്തികെട്ട ചെകുത്താന്മാർ!

    ReplyDelete