അല്മായശബ്ദത്തിൽ എഴുതുന്നവർ ദയവായി ശ്രദ്ധിക്കുക. സാമാന്യകാഴ്ചപ്പാടിൽ ഒരു പോസ്റ്റും അതുമായി ബന്ധപ്പെട്ട നിരൂപണങ്ങളും തമ്മിൽ അന്തരമുണ്ടായിരിക്കും. കാലോചിതവും പ്രാധാന്യമുള്ളതും, കഴിയുമെങ്കിൽ നവീനവുമായ എന്തെങ്കിലും വിഷയമായിരിക്കണം ഒരു പോസ്റ്റിന്റെ ഉള്ളടക്കം. കമെന്റായി ഒരിക്കൽ പ്രത്യക്ഷപ്പെട്ടതോ, കമെന്റായിതന്നെ കിടക്കേണ്ടതോ എടുത്ത് അമിതപ്രാധാന്യം നല്കി ഒരു പുതിയ പോസ്റ്റായി ഇടണമെങ്കിൽ അതിനുതക്ക കാരണമുണ്ടായിരിക്കണം. ഈ സാമാന്യ വ്യവസ്ഥകൾ മാനിക്കാത്ത വകകൾ - അതായത്, അനുവാചകർക്ക് അരോചകമാകുന്ന തരത്തിൽ ഏകതാനവും വിരസവും തീരെ ഭാഷാശുദ്ധിയില്ലാത്തതുമായ ഇടപെടലുകൾ - തിരുത്തുകയോ ആവശ്യമെന്നാൽ നീക്കം ചെയ്യുകയോ എന്നത് ഈ സമൂഹ-ബ്ളോഗിന്റെ നിലവാരം കാത്തുസൂക്ഷിക്കാനുള്ള ഒരനിവാര്യതയായി കാണണമെന്ന് എല്ലാ എഴുത്തുകാരോടും അപേക്ഷിക്കുന്നു.
അല്മായാ ശബ്ദം സൂചിപ്പിച്ചതുപോലെ ഈ ബ്ലോഗ്ഗിന്റെ് ലക്‌ഷ്യം സാധിക്കണമെങ്കില്‍ എല്ലാ എഴുത്തുകാരും അച്ചടക്കം പാലിച്ചേ മതിയാവൂ. കത്തോലിക്കാ സമുദായത്തിലെ എല്ലാ മേഖലയില്‍ നിന്നുമുള്ള ആളുകള്‍ ഈ ബ്ലോഗ് സന്ദര്ശി്ക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഇതിന്‍റെ വായനക്കാരെ ആനുകാലിക പ്രസക്തിയുള്ള സഭാ കാര്യങ്ങള്‍ അറിയിക്കുവാനും അവരുടെ അഭിപ്രായങ്ങള്‍ പങ്കു വെയ്ക്കാനും ഈ ബ്ലോഗ്ഗിന് കഴിയണമെങ്കില്‍ പറയുന്നത് സത്യസന്ധമായ കാര്യങ്ങള്‍ ആയിരിക്കണം, അതുപോലെ പറയാന്‍ ഉപയോഗിക്കുന്ന ഭാഷ മാന്യമായിരിക്കുകയും വേണം അരോചകകമായിരിക്കുകയുമരുത്. ഇക്കാര്യത്തില്‍ ഇതിന്റെ അഡ്മിനിസ്ട്രെട്ടര്‍ എടുക്കുന്ന കര്ശന നടപടികളെ ഞാന്‍ പിന്തുണയ്ക്കുന്നു. ആദ്യ കാലത്ത് മോശമായ ഭാഷയില്‍ നിരവധിപേര്‍ കമന്റ്റ് എഴുതുമായിരുന്നത് ഞാന്‍ ഓര്ക്കുന്നു. ആരോടെങ്കിലുമുള്ള പക കുടഞ്ഞിടുവാനുള്ള ഒരു വേദിയായി ഇതിനെ കാണാതെ സ്വയം നവീകരിക്കപ്പെടാനും ആഗ്രഹിക്കുന്ന ആളുകളായിരിക്കട്ടെ ഇതിന്റെി മുതല്ക്കൂട്ട്.
ReplyDeleteചിന്തനീയമായ കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ ശേഷിയുള്ള കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരികയും, ഒരു വിഷയം അതിന്റെ എല്ലാ വശങ്ങളിലൂടെയും വിശകലനം ചെയ്യപ്പെടുകയും ചെയ്യുമ്പോഴേ അല്മായാ ശബ്ദം അതിന്റെ ദൌത്യം പൂര്ത്തികരിക്കുന്നുള്ളൂ. അത്മായാ ശബ്ദത്തിന് അതിനു കഴിയട്ടെ.