പരിസ്ഥിതിയെ
സംരക്ഷിക്കണമെന്ന് മാര്‍പ്പാപ്പാ, പരിസ്ഥിതി മലിനീകരണം പാപമാണെന്ന് മേജര്‍ ആര്‍ച്ച്
ബിഷപ്പ്. സഭയുടെ പരിസ്ഥിതി സംരക്ഷണം നാം കണ്ടുകൊണ്ടിരിക്കുന്നു. ഒരിടത്ത്
വിശ്വാസികളെ ശത്രുക്കളെപ്പോലെ തീവ്രവാദികള്‍ക്ക് വിട്ടു കൊടുത്തിട്ട്
ഊറിച്ചിരിക്കുന്ന ശുദ്ധ മനസ്കരായ മെത്രാന്മാര്‍, മറ്റൊരിടത്ത് പള്ളിയിലും
കുമ്പസ്സാരക്കൂട്ടിലും രാഷ്ട്രിയം കളിക്കുന്ന വൈദികര്‍. ഇടുക്കിയില്‍ കര്‍ഷക
സംരക്ഷണത്തിന്‍റെ പേരില്‍ തലങ്ങും വിലങ്ങും പായുന്ന ഒരൊറ്റ രക്ഷകന്‍ പോലും
മലമടക്കുകള്‍ അരിഞ്ഞു മാറ്റുന്ന മാഫിയാകള്‍ക്കെതിരെയോ, നദിയോരങ്ങളിലെ മണല്‍
നക്കിത്തുടക്കുന്ന ചൂഷകര്‍ക്കെതിരെയോ കാടുതോറും റിസോര്‍ട്ടുകള്‍ പണിയുന്ന മനുഷ്യ
ദ്രോഹികല്ക്കെതിരെയോ ഒരക്ഷരം പോലും സംസാരിച്ചു കേട്ടില്ല. ഇതാ കത്തോലിക്കരുടെ അംഗീകൃത
വിശ്വാസ പ്രഘോഷണം, കാടിന്‍റെ നടുവില്‍. വാര്‍ത്ത
വായിക്കുക, വായനക്കാര്‍ ബാക്കി പറയട്ടെ.
"മനുഷ്യൻ പ്രപഞ്ചത്തിന്റെ സൂക്ഷിപ്പുകാരൻ" ബിഷപ്പ് .തോമസ്.കെ.ഉമ്മനുമായി സതീഷ് സൂര്യന്റെ സംഭാഷണം - മലയാളം വാരികയിൽ വായിക്കുക .
ReplyDeletehttp://malayalamvaarika.com/inside.asp
പ്രകൃതിയോടോ ജീവജാലത്തോടോ അല്പമെങ്കിലും സ്നേഹം നമ്മുടെ കത്തോലിക്കാ മതതീവ്രവാദികളുടെ മനസ്സിലില്ലെന്നു ചെറുതോണിക്ക് സമീപം ചുരുളി വനമേഘലയിൽ പാല്ക്കുളം മേട് മുകളിൽ നാട്ടിയ ഈർച്ചവാൾ ഘടിപ്പിച്ച കുരിശ് വിളിച്ചുപറയുന്നു. കൂറ്റനായ ഒരാനയെ കൊല്ലാൻ അതിന്റെ തുമ്പിക്കൈയുടെ അറ്റം മുറിച്ചാൽ മാത്രം മതി. അത്തരമൊരു കടുംകൈയുടെ കഥ, ഈ മൃഗങ്ങളോട് മനുഷ്യർ ചെയ്യുന്ന മറ്റ് ക്രൂരതകളുൾപ്പെടെ, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2013 മെയ്, സെപ്റ്റ. മാസങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. വായിക്കുന്നവർ കരഞ്ഞുപോകും. അതുപോലെ 'ഗാഡ്ഗിൽ റിപ്പോർട്ടിൽനിന്ന് കേരളം പഠിക്കേണ്ടത്' എന്നൊരു ലേഖനവും 2013 നവ. 8 ലെ ആഴ്ചപ്പതിപ്പിൽ വായിക്കാം. (അത് വെറുമൊരു പരിസ്ഥിതി റിപ്പോര്ട്ട് അല്ലെന്നും മനുഷ്യകേന്ദ്രീകൃത വികസനത്തെ പരിസ്ഥിതിയുമായി ബന്ധിപ്പിക്കാൻ ഏറെ സഹായകരമായ ഒരു രൂപരേഖയാണെന്നും). ഭൂമിയും പ്രകൃതിയുമായി ഒരു ബന്ധവുമില്ലാത്ത ഒരു ദൈവത്തെ ആരാധിച്ചാരധിച്ചു ബുദ്ധികെട്ടുപോയ ക്രിസ്തുമതക്കാരാണ് ഇപ്പോൾ മുന്നിൽ നിന്ന് പശ്ചിമഘട്ടനശീകരണത്തിനും വന്യമൃഗവേട്ടക്കും താറുംവാച്ചിയിറങ്ങിയിരിക്കുന്നത്. ആരെന്തു ചെയ്താലാണ് ഇതുങ്ങൾക്ക് സുബുദ്ധിയുണ്ടാവുക, ദൈവമേ!
Deleteദൈവമില്ലാത്ത,ദൈവത്തെയറിയാത്ത പാതിരി/പാസ്ടർ മെനഞ്ഞ സഭകളാകുന്ന മുൾക്കുരിശൂ കാലത്തിന്റെ കാൽവരിയിൽ നാട്ടിയതാണിത്! ഭയപ്പെടേണ്ടാ ലോകമേ ,ഇതിലല്ല നമ്മുടെ നസറായനെ യൂദർ കുരിശിച്ചതു ! കാലാന്തരത്തിൽ ഈ ചൂഷകരെ,ഈ നികൃഷ്ട ജീവികളെ ഇതിന്മേൽതന്നെ തൂക്കുമല്ലോ എന്ന് നമുക്കിന്നാശ്വസിക്കാം !
ReplyDeleteWho is the Almayar of Koodal
ReplyDeletePalataram upadeshangal aho paril mulachu parakhunnu .Devaithin upadeshathil sthiramay Nilkunnon Dhannyan. Who are the Almayaar of Koodal Samuel
ReplyDelete